Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതോറ്റാലും ജയിക്കുന്ന...

തോറ്റാലും ജയിക്കുന്ന ബി.ജെ.പി; തെരഞ്ഞെടുപ്പുകൾ അർഥശൂന്യമാവുന്നുവോ?

text_fields
bookmark_border
തോറ്റാലും ജയിക്കുന്ന ബി.ജെ.പി; തെരഞ്ഞെടുപ്പുകൾ അർഥശൂന്യമാവുന്നുവോ?
cancel

സിംഗപ്പൂരിലെ തെര​െഞ്ഞടുപ്പ്​ ഫലങ്ങളെ കുറിച്ച്​ വന്ന ഒരു വാർത്താ തലവാചകം നിങ്ങളെ അദ്​ഭുതപ്പെടുത്തും. സിംഗപ്പൂരിനെ ഒരു ജനാധിപത്യ രാജ്യമായി​ പലപ്പോഴും നാം ചിന്തിച്ചുകാണില്ല. ഒരു പാർലമ​െൻറും അഞ്ചു വർഷത്തിലൊരിക്കൽ തെരഞ്ഞെടുപ്പുമുള്ള  രാജ്യമാണത്​.​ റഷ്യയെ പോലെ- അങ്ങനെ പറയാം- തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാറില്ല. എന്നിട്ടും, 1959 മുതൽ തുടർച്ചയായി പീപിൾസ്​ ആക്​ഷൻ പാർട്ടിയാണ്​ അധികാരത്തിൽ. 
ഈ മാസാദ്യം നടന്ന പൊതുതെരഞ്ഞെടുപ്പിൽ 61 ശതമാനം വോട്ടുനേടി പാർട്ടി വീണ്ടും അധികാരം പിടിച്ചു. പ്രധാന പ്രതിപക്ഷ കക്ഷി നേടിയത്​ 93ൽ 10 സീറ്റുകൾ മാ​ത്രം. എങ്ങനെ വായിച്ചാലും ഭരണകക്ഷി ഫലം തൂത്തുവാരിയെന്നുറപ്പ്​. ​പക്ഷേ, ലീ സിയൻ ലൂങ്​ നയിക്കുന്ന പീപിൾസ്​ ആക്​ഷൻ പാർട്ടി (പി.എ.പി)ക്ക്​ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്​.


ലീ കുവാൻ യൂ സ്​ഥാപിച്ച പി.എ.പി അപൂർവമായ അധികാര മാതൃക നടപ്പാക്കിയ​ രാജ്യത്ത് തെരഞ്ഞെടുപ്പ്​ സ്വതന്ത്രമാണെന്നു പറയാമെങ്കിലും സുതാര്യമല്ല. കാരണം, തെരഞ്ഞെടുപ്പ്​ കമീഷൻ സ്വതന്ത്രമല്ല, ഭരിക്കുന്ന സർക്കാറി​​െൻറ നിയന്ത്രണത്തിലാണ്​. പാർട്ടികൾക്ക്​ കുറഞ്ഞ ദിവസമാകും പ്രചാരണത്തിന്​ അനുവദിക്കുക. 
മാധ്യമങ്ങൾ സ്വതന്ത്രം, പക്ഷേ, സർക്കാറി​​െൻറ മൂന്നാം കണ്ണ്​ എപ്പോഴും അവക്കുമേലുണ്ടാകും. വിമർശിക്കില്ലെന്നല്ല, എന്നാലും സർക്കാറിനോട്​ ആഭിമുഖ്യം നിലനിർത്തും. സ്വയം നിയന്ത്രണമാണ്​ ഭാഷ. 2011-2013 കാലത്ത്​ യു.പി.എ സർക്കാറിനെതിരെ ചെയ്​ത പോലെ ഒരിക്കലും സർക്കാറിനെ കടന്നാക്രമിച്ചു​ വധിക്കില്ല. അടുത്തിടെ നടപ്പാക്കിയ വ്യാജ വാർത്ത നിയമം അഭിപ്രായ സ്വാ​തന്ത്ര്യത്തി​െനതിരായ ഏറ്റവുമൊടുവിലെ കൈയേറ്റമാണ്​, നിയ​മ പ്രകാരം, ഏതുവാർത്ത വ്യാജമാണെന്നും അല്ലെന്നും സർക്കാർ തന്നെ തീരുമാനിക്കും.

ചരിത്രപരമായി ബഹുകക്ഷി ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ്​ സിംഗപ്പൂർ. പക്ഷേ, പ്രതിപക്ഷ നേതാക്കൾ എന്നെങ്കിലും പി.എ.പിക്ക്​ വെല്ലുവിളിയാകുമെന്നുവന്നാൽ അവർക്കെതിരെ കേസുകളുയരും. അറസ്​റ്റിലാകും. പാർല​െമൻറ്​ മണ്​ഡലങ്ങൾ പുനർനിർണയിക്കു​േമ്പാഴൊക്കെ പി.എ.പിക്ക്​ ഗുണംചെയ്യുംവിധമാകും. എഴുതിവെച്ച നിയമപ്രകാരം തെരഞ്ഞെടുപ്പ്​ സംവിധാനം നിഷ്​പക്ഷമാണെങ്കിലും കോടതികളെയും മാധ്യമങ്ങളെയും അനുകൂലമാക്കി, എതിരാളികളെ നിര​ന്തരം കേസിൽ കുടുക്കി, സാമ്പത്തിക സ്രോതസ്സുകളിൽ പിടിമുറുക്കി അപ്രമാദിത്വം കാണിക്കുന്ന പി.എ.പിക്ക്​ ഗുണകരമാകുംവിധമാണ്​ അതി​​െൻറ ഘടന.

ഈ സംവിധാനത്തി​ന്​ 2020ലെ ഇന്ത്യയുമായി വല്ലാത്ത ചാർച്ച തോന്നുന്നു. സിംഗപ്പൂരിനെ​ പോലെ ഇന്ത്യയിലും സ്വതന്ത്രമാണ്​ തെരഞ്ഞെടുപ്പ്​. പക്ഷേ, സുതാര്യമെന്ന്​ ഇനിയും വിളിക്കാനാകുമോ എന്ന ഉറപ്പ്​ നഷ്​ടമായിരിക്കുന്നു. ജനാധിപത്യ, സ്വാത​ന്ത്ര്യ സൂചകങ്ങളിൽ അത​ിവേഗം താഴോട്ടുപതിച്ച്​ സിംഗപ്പൂരിനോട്​ നാം അടുത്തുകൊണ്ടിരിക്കുന്നു. ‘എക്കണോമിസ്​റ്റി’​​െൻറ ജനാധിപത്യ സൂചികയിൽ ‘തുളവീണ ജനാധിപത്യങ്ങൾ’ എന്ന്​ പേരിട്ട ഗ്രൂപിൽ സിംഗപ്പൂരിനെയും ഇന്ത്യയെയും ഒന്നിച്ചാണ്​ ലിസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. 
മാധ്യമങ്ങൾ, കോടതികൾ, തെരഞ്ഞെടുപ്പ്​ കമീഷൻ, നികുതി ഏജൻസികൾ, ഉദ്യോഗസ്​ഥ വൃന്ദം- ഇന്ദിര ഗാന്ധിയുടെ കാലത്തിനു ശേഷം​ എല്ലാ ഏജൻസികളും ഇതുപോലെ കേന്ദ്ര സർക്കാറിനുവേണ്ടി നിലകൊളളുന്ന ഒരു കാലമുണ്ടായിട്ടില്ല. ‘സിംഗപ്പൂർ മോഡൽ’ എന്നത്​ ജനപ്രിയ ഏകാധിപത്യമായാണ്​ വിളിക്കപ്പെടുന്നത്​. ‘ജനാധിപത്യത്തെ കൂടെകൂട്ടിയുള്ള ഏകാധിപത്യം’- അഥവാ, ഒരു സങ്കര സംവിധാനം. സിംഗപ്പൂർ ഒരിക്കലും ചൈനയല്ല. എന്നുവെച്ച്​, അത്​ യു.എസുമല്ല.

ലീ കുവാൻ യൂവിൽനിന്ന് പഠിക്കാൻ തെറ്റായ പാഠങ്ങൾ
പ്രഥമ പ്രധാനമന്ത്രിയായിരുന്ന ലീ കുവാൻ യൂവാണ്​ സിംഗപ്പൂർ മോഡലി​​െൻറയും പിതാവ്​. യൂവി​​െൻറ ആരാധകനായിരുന്നു നരേന്ദ്ര മോദിയെന്നത്​ അറിയാവുന്ന കാര്യം. പക്ഷേ, തെരഞ്ഞെടുപ്പ്​ അപ്രസക്​തമാക്കി സിംഗപ്പൂർ മോഡലി​​െൻറ തെറ്റായ പാഠങ്ങൾ മാത്രമേ ഇതുവരെ ​പ്രധാനമന്ത്രി മോദി പകർത്തിയിട്ടുള്ളൂ. സാമ്പത്തിക വളർച്ച, ഉൽപാദനക്ഷമത, കാര്യക്ഷമത, അവസരങ്ങൾ, വൃത്തി തുടങ്ങി സിംഗപ്പൂർ ആർജിച്ചതൊന്നും എത്തിപ്പിടിക്കാൻ മോദിക്കായിട്ടില്ല.
ഇന്ത്യയെ സിംഗപ്പൂർ ആക്കാൻ ശേഷിയുള്ള ‘ലീ കുവാൻ യൂ’വി​നെ പോലെ കരുത്തനായ ഒരു നേതാവിന്​ ഏറെയായി കാത്തിരിപ്പിലായിരുന്നു ഇന്ത്യക്കാർ, വിശിഷ്യാ മധ്യവർഗ വിഭാഗങ്ങൾ. എന്നാൽ, ഇത്ര കാലം കൊണ്ട്​ നാം ആർജിച്ച ​സാമ്പത്തിക വളർച്ച കൂടി ​െകാണ്ടുപോകുന്നതായി ഇൗ അഭിനവ ‘ലീ കുവാൻ യൂവി​​െൻറ ഭരണം. ചിലപ്പേൾ 2020ലെ ഇന്ത്യയെ 1959ലെ സിംഗപ്പൂരായിട്ടാകും അദ്ദേഹം കാണുന്നത്​. ഇന്ത്യക്ക്​​ സമൃദ്ധിയിലേക്ക്​ പിച്ചവെക്കണമെന്നുണ്ടെങ്കിൽ ജനാധിപത്യത്തി​​െൻറ പ്രശ്​നങൾ ആദ്യമായി മെരുക്കാനാവണം.

ജനാധിപത്യത്തെ മെരുക്കാൻ, തെരഞ്ഞെടുപ്പുകൾ അപ്രസക്​തമാക്കൽ ഒരു വലിയ ഘടകമാണ്​. സ്വതന്ത്രവും ഭരണഘടനാപരവുമായ എല്ലാ സ്​ഥാപനങ്ങൾക്കുമേലും പിടിമുറുക്കികഴിഞ്ഞ ഭാരതീയ ജനത പാർട്ടിക്ക്​ ജനം ​വെറുത്താലും ഇനി ജയം ഉറപ്പാണ്​. 
ഇനി ഏതെങ്കിലും സംസ്​ഥാന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷി ജയിച്ചാൽ, എം.എൽ.എമാരെ വിലപേശി വശത്താക്കാനും ബി.ജെ.പി സർക്കാർ രൂപവത്​കരിക്കാനും എളുപ്പം. തോറ്റാലും ജയം ബി.ജെ.പിക്കു തന്നെ. ജനം കോൺഗ്രസിനാണ്​​ വോട്ടുകുത്തിയതെങ്കിലും, അപ്പോഴും അവരുടെ വോട്ട്​ ബി.ജെ.പിക്കുതന്നെ. കാരണം, ജയിച്ച കോൺഗ്രസ്​ എം.എൽ.എ വൈകാതെ ചില സ്യൂട്ട്​കേസുകളുടെ പളപ്പിലും ഒരു മന്ത്രിപദത്തിലും വീണ്​ ബി.ജെ.പി പാളയത്തിലെത്തിയിട്ടുണ്ടാകും. 
അതുകൊണ്ടുതന്നെ, ഇനിയും ഇൗ തെരഞ്ഞെടുപ്പുകൾ ഗൗരവതരമായി കാണേണ്ടതില്ല. മോശം സാഹചര്യത്തിലും എല്ലാം ശുഭമെന്നു വരുത്താൻ കേന്ദ്ര സർക്കാർ പുറത്തുവിടുന്ന കണക്കുകൾ പോലെ അർഥശൂന്യമാണ്​ അതും.

ആലങ്കാരികം ഇൗ തെരഞ്ഞെടുപ്പുകൾ
സിംഗപ്പൂരിലേതിന്​ സമാനമായി, ജനത്തിനായി എന്നേ തീരുമാനിക്കപ്പെട്ട കക്ഷിക്ക്​ നിയമ സാധുതയും അംഗീകാരവും അനുകൂല പ്രതികരണവും ഉറപ്പാക്കുകയെന്ന ലക്ഷ്യം സഫലമാക്കാൻ മാത്രമാണ്​ ഇപ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ. അങ്ങനെ, ലിബറൽ അനന്തര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക വങ്കത്തമായ നോട്ടുനിരോധനത്തിന്​ 2017ൽ ബി.ജെ.പിയുടെ യു.പി തെരഞ്ഞെടുപ്പ്​ വിജയത്തോ​െട നിയമസാധുതയായി. അടുത്തതായി, കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വൻപരാജയവും ദശലക്ഷങ്ങളെ വഴിയാധാരമാക്കി തെറ്റായി നടപ്പാക്കിയ ലോക്​ഡൗണും ​ൈവകാതെ നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയത്തോടെ നിയമ സാധുത നേടും. മഹാമാരി കാലത്ത്​ തെരഞ്ഞെടുപ്പ്​ നടത്തുന്നത്​ ​എത്ര പരിഹാസ്യമെന്നത്​ ആർക്കു വിഷയം?

അവസാനിക്കാത്ത നികുതി ​റെയ്​ഡുകളിൽ കുരുങ്ങിയ തേജസ്വി യാദവ്​ നയിക്കുന്ന രാഷ്​ട്രീയ ജനത ദൾ (ആർ.ജെ.ഡി) തെരഞ്ഞെടുപ്പ്​ ജയിക്കുന്നതിനെ കുറിച്ച്​ ആ​േലാചിക്കുന്നുപോലുമില്ല. ഇനി, ബിഹാറിലെ ജനം തെറ്റിദ്ധരിച്ച്​ പ്രതിപക്ഷത്തെ ജയിപ്പിച്ചാലും പ്രശ്​നമില്ല. ‘ഒാപറേഷൻ താമര’ വഴി എൽ.എമാരെ ചാക്കിലാക്കും. ഗവർണറുടെ ഒാഫീസ്​ ബി.ജെ.പി ഒാഫിസി​​െൻറ എക്​സ്​റ്റൻഷനാണല്ലോ. ആവശ്യം വന്നാൽ, ഇന്ത്യൻ പ്രസിഡൻറിനെ പോലും പുലർച്ചെ അഞ്ചു മണിക്ക്​ വിളിച്ചുണർത്താം. 
എം.എൽ.എമാരെ ചാക്കിട്ടുപിടിക്കുക, പണച്ചാക്കുകളാൽ മൂടുക, റിസോർട്ടുകളിൽ ഒളിപ്പിക്കുക- ഇന്ത്യൻ രാഷ്​ട്രീയത്തിൽ ഇത്​ പതിവുകാഴ്​ചയായിരുന്നു. പക്ഷേ, കൂറുമാറ്റ നിരോധന നിയമം വന്നതോടെ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ മറിച്ചിടൽ കുറഞ്ഞുവന്നതാണ്​. ഇൗ നിയമപ്രകാരം, മൂന്നിൽ രണ്ട്​ എം.എൽ.എമാർ മറുവശത്തെത്തിയാലേ നിയമ പരിരക്ഷ ലഭിക്കൂ. അല്ലാത്ത പക്ഷം, മറുകണ്ടം ചാടിയ എം.എൽ.എമാർ അയോഗ്യരാകും. ഇന്ത്യക്ക്​ സവിശേഷമായി ​‘തെരഞ്ഞെടുക്കപ്പെട്ട’ കക്ഷി ​പക്ഷേ, അതിനും ഉപായം കണ്ടെത്തി. എം.എൽ.എമാർ കൂറുമാറില്ല. പകരം, രാജിവെക്കും. അവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കും. ബി.ജെ.പി ജയിക്കും. കർണാടകയിൽ അതാണ്​ നടന്നത്​. മധ്യപ്രദേശിൽ അതാണ്​ നടക്കാനിരിക്കുന്നത്​. രാജസ്​ഥാനിൽ ബി.ജെ.പി പദ്ധതിയി​െട്ടന്ന്​ ആരോപിക്കപ്പെട്ടതും ഇതുതന്നെ.

നിയമം കഴുതയാണ്
ബി.ജെ.പിയുടെ അവസാനത്തെ ഇരയായ സച്ചിൻ പൈലറ്റ്​ ക്യാമ്പ്​ ‘ഒാപറേഷൻ താമര’യുടെ ഭാഗമായത്​ തൊണ്ടിസഹിതം പിടിക്കപ്പെട്ടു. മറിച്ചിടാനാവശ്യമായ 30 എം.എൽ.എമാരെ സച്ചിൻ പൈലറ്റ്​ ചാക്കിടുംമുമ്പ്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ അതിലേറെ വലിയ ബുദ്ധി പ്രയോഗിച്ചതും നാം കണ്ടു. അസംബ്ലി സ്​​പീക്കർ അദ്ദേഹത്തിനും കൂടെയുള്ള റിബൽ എം.എൽ.എമാർക്കും അയോഗ്യത നോട്ടീസ്​ നൽകി. അവർ ​അയോഗ്യരായാൽ, കേവല ഭൂരിപക്ഷത്തിനാവശ്യമായ എം.എൽ.എമാരുടെ എണ്ണം കുറയും. ഗെഹ്​ലോട്ടിന്​ അനായാസം സഭയുടെ വിശ്വാസം ഉറപ്പിക്കാം. ഇനി അവർ അയോഗ്യരായില്ലെങ്കിൽ, സഭയിൽ അവർ കൂറുമാറും, സർക്കാർ വീഴും, അതോടെ അയോഗ്യത വിഷയമാകില്ല.

ഇതുകണ്ട്​, സച്ചിൻ പൈലറ്റും കൂട്ടരും രാജസ്​ഥാൻ ഹൈക്കോടതിയിൽ കേസ്​ ഫയൽ ചെയ്​തിട്ടുണ്ട്​. നോട്ടീസിനെ ​നേരിടൽ എളുപ്പമല്ലെന്നതിനാൽ, അവർ ചോദ്യം ചെയ്​തിരിക്കുന്നത്​ കൂറുമാറ്റ നിരോധന നിയമത്തെ തന്നെയാണ്​. ഇത്ര വലിയ കൗശലവും കാപട്യവും കാണിച്ചിട്ടും ബി.ജെ.പി സർക്കാർ നിലവിൽ വന്നില്ലെങ്കിൽ നിയമം ചോദ്യം ചെയ്യപ്പെടാതെ തരമില്ല. കോവിഡിനിടെ പാർല​െമൻറ്​ വിളിച്ചുകൂട്ടാനും ഇത്​ ന്യായമായ കാരണമാണ്​.

2016ൽ മോദി സർക്കാർ ഉത്തരാഖണ്ഡിൽ രാഷ്​ട്രപതി ഭരണം നടപ്പാക്കിയിരുന്നു. പക്ഷേ, നിയമവിരുദ്ധമെന്ന്​ കണ്ട ഉത്തരാഖണ്ഡ്​ ഹൈകോടതി കോൺഗ്രസ്​ സർക്കാറിനെ പുനഃസ്​ഥാപിച്ചു. വിധി പറഞ്ഞ ജഡ്​ജി സുപ്രീം കോടതിയിലേക്ക്​ പ്രമോഷൻ കാത്തിരിക്കുന്ന ഘട്ടത്തിലായിരുന്നു. മോദി സർക്കാർ അത്​ നടപ്പാക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു, പിന്നീടത്​ സംഭവിച്ചുവെങ്കിലും. പ്രതികൂലമായി വിധി പറഞ്ഞ ജഡ്​ജിമാരോട്​ ഭരണകൂടം ശത്രുതാപരമായ നിലപാട്​ സ്വീകരിക്കുകയും, മുൻ ചീഫ്​ ജസ്​റ്റീസുമാർ വിരമിച്ചയുടൻ രാജ്യസഭാംഗങ്ങളായി പുതിയ റോളിലേക്ക്​ വരികയും ചെയ്യുന്ന കാലത്ത്​ ജുഡീഷ്യറിക്ക്​ ജനാധിപത്യത്തെ സംരക്ഷിക്കാനാകുമോ എന്ന അദ്​ഭുതപ്പെടുക സ്വാഭാവികം.

കടപ്പാട്: ദി പ്രിൻറ്.com
മൊഴിമാറ്റം: കെ.പി മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singaporedemocracyBJPBJP
News Summary - BJP wins even if it loses Are elections meaningless-malayalam article
Next Story