Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightശബരിമലയിൽ പുലിവാൽ...

ശബരിമലയിൽ പുലിവാൽ പിടിച്ച്​ ബി.ജെ.പി

text_fields
bookmark_border
ശബരിമലയിൽ പുലിവാൽ പിടിച്ച്​ ബി.ജെ.പി
cancel

ബി.ജെ.പി വെട്ടിലാണ്​. ശബരിമല സ്​ത്രീപ്രവേശന പ്രശ്​നത്തിൽ എന്തു ചെയ്യണമെന്നു വ്യക്തതയുണ്ടാക്കാനാകാതെ പരസ്​പരവിരുദ്ധ നിലപാടുകളുമായി കേന്ദ്ര- സംസ്​ഥാന നേതൃത്വങ്ങൾ കുഴയു​ന്നു. ശബരിമല വഴി കേരളത്തിൽ ഏറ്റവും നല്ലൊരു രാഷ്​ട്രീയ കാലാവസ്ഥ ഉണ്ടായിട്ടും അതുമുതലെടുക്കാൻ അവർക്കാകാത്തത്​, മാതൃസംഘടനയായ ആർ.എസ്​.എസി​​​​െൻറ നിലപാടു മൂലമാണ്. കേരളത്തിലെ നേതാക്കളെ കുഴക്കുന്ന ഇൗ പ്രശ്​നത്തിൽ ആർ.എസ്​.എസി​​​​െൻറ നേതാക്കളെ വിഷയം ബോധ്യപ്പെടുത്തി രംഗത്തിറക്കാനായി ഇന്നലെയും ഡൽഹിയിൽ കേരളത്തി​​​​െൻറ വക്താക്കൾ എത്തിയെന്നാണ്​ വിവരം.

ആർ.എസ്​.എസിന്​ ഇൗ പ്രശ്​നത്തിലുള്ള നിലപാട്​ ​േനരത്തേയുള്ളതുത​െന്ന. അവർ പാർലമ​​​െൻററി രാഷ്​ട്രീയത്തിനായി നിയോഗിച്ച പരിവാർ സംഘടനയാണ്​ ബി.ജെ.പി. അവർക്ക്​ സ്വതന്ത്രമായ രാഷ്​ട്രീയനയം മാതൃസംഘടനയുടെ അനുവാദത്തോടെ എടുക്കാവുന്നതാണ്.​ പലകാര്യങ്ങളിലും അതുണ്ടായിട്ടുണ്ട്​. എന്നാൽ, അന്തിമമായ ഫലം ആർ.എസ്​.എസി​​​​െൻറ നയത്തിൽനിന്നു വ്യതിചലിക്കാത്തതാകണമെന്നാണ്​ നിലപാട്​. ആ നിലക്ക്​ ശബരിമലയിൽ ബി.ജെ.പി കേന്ദ്ര​േനതൃത്വത്തി​​​​െൻറ സഹകരണം പ്രതീക്ഷിച്ചിരുന്ന സംസ്ഥാന നേതാക്കൾക്ക്​ ശബരിമല വിധി വന്നശേഷം ഹിന്ദുത്വം അവകാശപ്പെട്ട്​ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണുണ്ടായത്​. കഴിഞ്ഞ ദിവസം സുബ്രമണ്യൻ സ്വാമിയുടെ പ്രതികരണം സംസ്ഥാന നേതാക്കൾക്ക്​ ഇടിത്തീപോലെയാണ്​ അനുഭവപ്പെട്ടത്​. ഇതേതുടർന്നാണ്​ അവർ കേന്ദ്ര ​േനതൃത്വത്തിനു മുന്നിൽ പുതിയ അഭ്യർഥനയുമായി എത്തിയത്​.

ആ​ർ.എസ്​.എസിന്​ നിലപാടു മാറ്റാൻ ബുദ്ധിമുട്ടുണ്ട്​. അവരുടെ അജണ്ട വേറെയാണ്. എന്തിലും ഏതിലും ഏകത അഥവാ യൂനിഫോമിറ്റി ആവശ്യപ്പെടുന്നവരാണവർ -യൂനിഫോം സിവിൽ കോഡ്​​ ഉൾപ്പെടെ. ഹിറ്റ്​ലർക്കു മുന്നിൽ സ്വരാജ്യത്തെ ആരാധിക്കുക എന്നതായിരുന്നു മുദ്രാവാക്യമെന്നതുപോലെ, ആർ.എസ്​.എസിനു ‘ഭാരത’മാണ്​ ആരാധനാപാത്രം. ഭാരതമാതാവ്​ എന്നതാണ്​ മുദ്രാവാക്യം. ‘ആരാധ്യമായ ദേശീയത’ ഫാഷിസത്തി​​​​െൻറ മുഖമുദ്രയാണ​േല്ലാ. അതുപോലെ രാജ്യത്തി​​​​െൻറ എല്ലാ തലവും ഏകീകൃതമാകണമെന്നതാണ്​ അവരുടെ നയം. അതിൽ ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചാരങ്ങളും ഉൾപ്പെടും. ഹൈന്ദവ ആചാരങ്ങൾക്ക്​ ​െഎകരൂപ്യമില്ലെങ്കിൽ മറ്റു വിശ്വാസികളോട്​ ​െഎകരൂപ്യം ആവശ്യ​െപ്പടാൻ എന്തവകാശമെന്ന്​ ചോദ്യം ഉയരും. അതിനാൽ, ഇന്ത്യയിലെ എല്ലാ ആചാരാനുഷ്​ഠാനങ്ങളും ഒരുപോലെ ആവണമെന്നാഗ്രഹിക്കുന്ന അവർക്ക്​ ശബരിമലക്കാര്യത്തിൽ മ​െറ്റാരു നിലപാട്​ എടുക്കാനാകില്ല.

ഇനി ബി.ജെ.പിയിലെത്തു​േമ്പാഴോ? കേന്ദ്രനേതൃത്വത്തിന്​ കൊച്ചുകേരളം വലിയ സംഭവമല്ല. കേന്ദ്രഭരണവും സാമ്പത്തികനയവും ജനങ്ങളിൽ അപ്രീതി വളർത്തി​, രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ അടുത്ത തെരഞ്ഞെടുപ്പിലേക്കു പോകു​േമ്പാൾ സാമുദായിക കാർഡ്​ അഖിലേന്ത്യ തലത്തിൽ ഇറക്കാതെ പിടിച്ചുനിൽക്കാനുമാകില്ല. അതിനായി വീണ്ടും യൂനിഫോം സിവിൽ കോഡും ഏകീകൃത ഭാരതീയതയുമൊക്കെയായിട്ടാകും അവർ രംഗത്തിറങ്ങുക. ശബരിമല, ദക്ഷിണേന്ത്യയിലെ പ്രശസ്​തമായ ഹൈന്ദവ തീർഥാടന കേന്ദ്രമാണെങ്കിൽ കൂടി, ‘ഏകീകൃത’ നയനിലപാടുകൾ ചോദ്യംചെയ്യപ്പെടാതിരിക്കാൻ അവർക്ക്​ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതാണ്​ കേന്ദ്ര നേതൃത്വവും കേരള നേതൃത്വവും രണ്ടു തട്ടിലാകാൻ കാരണം. കുടുംബമാണ്​ പ്രധാനമെന്നും സ്​ത്രീയാണ്​ അതി​​​​െൻറ അടിത്തറയെന്നും സ്​ത്രീശാക്തീകരണമാണ്​ പ്രധാനമെന്നും ഭാരതം ആരാധ്യയായ മാതാവാണെന്നും പറയുന്ന ആർ.എസ്​.എസിന്​ നിലപാടു മാറ്റാൻ ബുദ്ധിമുട്ടുണ്ടാകുക സ്വാഭാവികം.

അതേസമയം, ‘ഏകീകരണ’ത്തി​​​​െൻറ പേരിൽ സാമുദായിക ചേരിതിരിവുണ്ടാക്കി, രാഷ്​ട്രീയ മുതലെടുപ്പു നടത്താനാഗ്രഹിക്കുന്ന ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിനും സംസ്ഥാന ഘടകത്തി​​​​െൻറ താൽപര്യങ്ങൾക്കനുസൃതമായി നിൽക്കാനാകാതെ വന്നിരിക്കുന്നു. കേരളത്തിലാണെങ്കിൽ ബി.ജെ.പിയുടെയും ആർ.എസ്​.എസി​​​െൻറയും വളർച്ചക്കു വളമിട്ടുകൊടുത്ത ‘നിലക്കൽ സമര’മുൾപ്പെടെയുള്ളവ ശബരിമലയുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുകയും ചെയ്യുന്നു. നിലക്കൽ സമരനേതാവായാണ്,​ ഇപ്പോൾ മിസോറം ഗവർണറായ കുമ്മനം രാജശേഖരൻ ഉയർന്നുവന്നത്​. അത്ര പ്രാധാന്യമുള്ളതിനാൽ അയ്യപ്പ ​േസവാസമാജം എന്ന പേരിൽ ഒരു സംഘടനയും ആർ.എസ്.എസിനുണ്ട്​. ആ സംഘടനയെ മുന്നിൽനി​ർത്തിയാണ്​ കേന്ദ്ര നേതൃത്വവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം സമവായ ചർച്ച നടത്തുന്നത്​. കേരളത്തിൽ ഇൗ വിഷയത്തി​​​​െൻറ മുന്നിൽ നിന്നാൽ വൻ രാഷ്​ട്രീയ ലാഭമുണ്ടാകുമെന്നിരിക്കിലും സംസ്ഥാന നേതൃത്വത്തിന്​ ഉറച്ച നിലപാടെടുക്കാനാകാത്തത്​ മേൽപറഞ്ഞ പശ്ചാത്തലത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlesabarimala women entrymalayalam newsBJP
News Summary - BJP On Sabarimala Women Entry - Article
Next Story