Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതിഹാർ ജയിലിൽ നിന്നും​...

തിഹാർ ജയിലിൽ നിന്നും​ രാവൺ എഴുതുന്നത്​...

text_fields
bookmark_border
chandrashekhar-azad
cancel
camera_alt?????????? ??????

കേന്ദ്ര സർക്കാറിന്‍റെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദിന് മുമ്പിൽ നിന്ന് പ്രതിഷേധ റാലിയും പിന്നീട് ധർണയും സംഘടിപ്പിച്ച ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് വാർത്തകളിൽ ഇടംനേടിയിരുന്നു. പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന്‍റെ പേരിൽ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ചന്ദ്രശേഖർ ആസാദ്​ തിഹാർ ജയിലിൽ റിമാൻഡിലാണ്. ജയിൽവാസത്തിനിടെ ഭീം ആർമി നേതാവ് ജനങ്ങൾക്ക് എഴുതിയ തുറന്ന കത്തിന്‍റെ പൂർണരൂപം...

പ്രിയ​െപ്പട്ട ഇന്ത് യക്കാരെ,
ജയ്​ ഭീം, ​ഭരണഘടന ജയിക്ക​ട്ടെ...

നമ്മുടെ ​പോരാട്ടം എത്രമാത്രം ശക്​തവും, ഭരണഘടനാപരവും, ബഹുജൻ ത ാൽപര്യങ്ങളെ തൊടുന്നതാണെന്നും കൃത്യമായി അടയാളപ്പെടുത്തുന്നതാണ്​ സർക്കാർ അതിനോട്​ പ്രതികരിച്ച രീതി. ആർഎസ്​ എസി​​​െൻറ സമ്മർദ്ദഫലമായി എസ്​സി/എസ്​ടി(അതിക്രമ നിരോധന) നിയമം ദുർബലപ്പെടുത്താൻ ​നരേന്ദ്ര മോദി സർക്കാർ തീരുമ ാനിച്ചപ്പോൾ, ഭീ ആർമിയും മറ്റ്​ ദലിത്​ സംഘടനകളും ചേർന്ന്​ നടത്തിയ പോരാട്ടമാണ്​ അവരെ അതിൽനിന്നും പിന്തിരിപ്പ ിച്ചത്​. ദൽഹിയിലെ സന്ത്​ ശിരോമണി രവിദാസ്​ മഹാരാജ്​ ഗുരുഗഢ്​ തകർക്കാൻ ശ്രമിച്ചപ്പോഴും അതുതന്നെ സംഭവിച്ചു. ആ സമരത്തി​​​െൻറ മുൻനിരയിൽ ബഹുജൻ വിഭാഗങ്ങളായിരുന്നു. ബഹുജൻ വിഭാഗത്തി​​​െൻറ സമരം നയിച്ചതിന്​ ശിക്ഷയായി അന്നവർ എന്നെ​ ജയിലിലടച്ചു.

വീണ്ടും സമാനമായൊരു സാഹചര്യം നേരിടുകയാണ് നാം​. ഭരണഘടന വിരുദ്ധരായ ബിജെപി സർക്കാർ പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവന്നിരിക്കുകയാണ്​. ഈ കരിനിയമം മുസ്​ലിംകൾക്കെതിരെ മാ​ത്രമല്ല, എസ്​സി/എസ്​ടി/ഒബിസി, മറ്റു മത ന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാ ബഹുജൻ വിഭാഗങ്ങൾക്കുമെതിരാണ്​. അതുകൊണ്ട്​ നാം അതിനെതിരെ പ്രതിഷേധിക്കുകയും വീണ്ടും ജയിലിലെത്തുകയും ചെയ്​തിരിക്കുന്നു.

ഉത്ത​ർപ്രദേശിൽ നിരവധി പ്രതിഷേധക്കാർ ദാരുണമായി കൊല്ലപ്പെട്ടതായി അറിയാൻ കഴിഞ്ഞു. ഈ പ്രയാസഘട്ടത്തിൽ എ​​​െൻറ ബഹുജൻ സഹോദരങ്ങളോടൊപ്പം ചേരാനാവുന്നില്ലെന്നതിൽ വേദനയുണ്ട്​. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കുനേരെ വെടിവെക്കുന്നതിൽനിന്നും, യോഗി ആദിത്യനാഥ്​ സർക്കാർ പൂർണമായും സ്വേഛാധിപത്യമായെന്ന്​ വ്യക്​തമാണ്​. എന്നാൽ, ഈ വെടിയുണ്ടകളൊന്നും തന്നെ ലക്ഷ്യംവെക്കുന്നത്​ ബഹുജൻ വിഭാഗത്തെയല്ലെന്നും, ഭരണഘടനയെയാണെന്നും നാം മനസിലാക്കണം. ഭരണഘടനയുടെ അനുയായികളായ നാം അതേ മാർഗത്തിലൂടെ തന്നെ പോരാടണം.

അധികാരത്തിലേറിയപ്പോൾ തന്നെ ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കാൻ ബിജെപി തീരുമാനിച്ചതാണ്​. അംബേദ്​കർ പറഞ്ഞത്​ പോലെ, ഹിന്ദുരാഷ്​ട്രമാവുന്നതോടെ ഇന്ത്യയുടെ പതനം തീർച്ചയാണ്​. ആ നിലയിലേക്കാണ്​ ബിജെപി രാജ്യത്തെ നയിക്കുന്നത്​. എന്നാൽ, ഏറെ സന്തോഷത്തോടെ പറയ​ട്ടെ, ഞാനടക്കം നൂറുകണക്കിന്​ പ്രതിഷേധക്കാർ തടവിലായിട്ടും ഈ പോരാട്ടത്തെ നിങ്ങൾ കൈയ്യൊഴിഞ്ഞിട്ടില്ല. ഒരിക്കൽകൂടി ആവർത്തിക്ക​ട്ടെ, ഇത്​ മുസ്​ലിം സമുദായത്തിന​്​ മാത്രമായുള്ള പോരാട്ടമല്ല. ബഹുജൻ വിഭാഗത്തിലെ ഓരോ അംഗങ്ങളെയും പൗരത്വ ഭേദഗതി നിയമം ബാധിക്കും.

അതിനാൽതന്നെ ഈ നിയമം ഇന്ത്യക്കും ഭരണഘടനക്കുമെതിരെയുള്ളതാണെന്നും എ​​​െൻറ ബഹുജൻ സഹോദരങ്ങൾ മനസിലാക്കണം. ദേശീയ പൗരത്വ രജിസ്​റ്റർ പ്രകാരം മോദി സർക്കാർ പൗരത്വത്തിന്​ ​തെളിവു ചോദിക്കു​േമ്പാൾ അവരുടെ ലക്ഷ്യം മുസ്​ലിംകൾ മാത്രമായിരിക്കില്ല. പട്ടികജാതി, പട്ടികവിഭാഗം, പാവപ്പെട്ടവർ, വീടില്ലാത്തവർ, നാടോടികൾ, കർഷകർ, ആദിവാസികൾ അടക്കമുള്ളവർ ഇവിടുത്തുകാരാണെന്നതിന്​ തെളിവ്​ ചോദിക്കപ്പെടും. അതായത്​, വീടില്ലാത്തവനും വനവാസിയും, നാടോടിയും, നിരക്ഷരരായ ബഹുജൻ വിഭാഗങ്ങളും, ആദിവാസികളും ഒറ്റരാത്രികൊണ്ട്​ വോട്ടവകാശവും സംവരണവും നഷ്​ടപ്പെട്ടവരാവും.

ഇതാണ്​ ആർഎസ്​എസി​​​െൻറ പ്രധാന അജണ്ട. ഏതുവ്യവസ്ഥക്കെതിരെയാണോ ബാബ സാഹേബ്​ അംബേദ്​കർ പോരാടിയതും ത​​​െൻറ ജീവൻ പണയപ്പെടുത്തിയതും അതേ വ്യവസ്​ഥയിലേക്ക്​ നമ്മെ ഇവർ കൊണ്ടുപോവും. അതിനാൽ ഈ യുദ്ധം നാം ഒരുമിച്ച്​ പോരാടേണ്ടതുണ്ട്​. നമ്മെ ജയിലിലടച്ചതുകൊണ്ട്​ ഈ പോരാട്ടം അടിച്ചമർത്താനാവില്ലെന്ന്​ ബിജെപി സർക്കാർ ഓർക്കണം. ഈ പോരാട്ടം പ്രത്യയശാസ്​ത്രങ്ങൾ തമ്മിലുള്ളതാണ്​: മനുസ്​മൃതിയും ഭരണഘടനയും തമ്മിലുള്ളത്​​. ഈ പോരാട്ടം ബഹുജൻ വിഭാഗത്തി​​​െൻറ നിലനിൽപുമായി ബന്ധപ്പെട്ടതാണ്​. അതിനായി ജീവിതാവസാനംവരെ തന്നെ ജയിലിൽ കഴിയണമെന്നാണെങ്കിൽ, ഞാൻ അതിനൊരുക്കമാണ്​.

ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കാൻ എല്ലാം ത്യജിക്കാൻ ഞാൻ തയാറാണ്​. എ​​​െൻറ ബഹുജൻ സഹോദരങ്ങളിൽനിന്നും ഞാൻ ആഗ്രഹിക്കുന്നതിതാണ്​: ഈ പോരാട്ടം അവസാനിപ്പിക്കരുത്​​. അത്​ അക്രമാസക്​തമാവാതിരിക്കാൻ കരുതലുണ്ടാവണം. ഈ പോരാട്ടം വളരെ വലുതാകയാൽ, അക്രമാസക്​തമാവുന്നതോടെ അത്​ ദുർബലമാവും. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്​ടപ്പെട്ട കുടുംബങ്ങളോട്​ ഹൃദയത്തിൽതൊട്ട്​ എ​​​െൻറ അനുശോചനം രേഖപ്പെടുത്ത​ട്ടെ. ജയിൽമോചിതനാകുന്ന നിമിഷം എല്ലാ കുടുംബങ്ങളിലും ഞാനെത്തും.

ഉത്തർപ്രദേശ്​ സർക്കാരി​​​െൻറ പെരുമാറ്റം സംശയാസ്​പദമാണ്​. ആർഎസ്​എസി​െന പോലെ വിവേചനപരമായാണ്​ അത്​ പ്രവർത്തിക്കുന്നത്​. ഒടുവിലത്തെ ഉദാഹരണമാണ്​, ഒരു വീഡിയോയിൽ കണ്ടത്​ പ്രകാരം, മുസ്​ലിംകളെ ഭീഷണിപ്പെടുത്തി അവരോട്​ പാകിസ്​താനിലേക്ക്​ പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്ന മീററ്റ്​ സിറ്റി എസ്​പി അഖിലേഷ്​ സിങ്​. സുപ്രീംകോടതി ഈ വിഷയം ഉടൻ പരിഗണിക്കുകയും, പൊലീസ്​ അതിക്രമങ്ങളെ കുറിച്ച്​ അന്വേഷിക്കാൻ സുപ്രീംകോടതി ജഡ്​ജിമാർ അടങ്ങുന്ന സമിതിയെ നിയോഗിക്കുകയുംവേണം.

പ്രതീക്ഷയല്ല, എനിക്ക്​ ഉറച്ച വിശ്വാസമുണ്ട്​, ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ ​പൊലീസ്​ വ്യാജ കേസുകൾ ചുമത്തിയ ഇരകളെ നിങ്ങൾ പിന്തുണക്കുമെന്ന്​. സാധാരണക്കാരായ ഭീം ആർമി പ്രവർത്തകരുടെ ആത്​മവിശ്വാസം കെടാതെ നിർത്തുക. പൊലീസി​​​െൻറ മനുഷ്യത്വവിരുദ്ധ നടപടികളിൽനിന്നും തന്ത്രങ്ങളിൽനിന്നും നിങ്ങളുടെ പ്രസ്​ഥാനത്തെ സംരക്ഷിക്കുക. ഭരണഘടന മൂലമാണ്​ നാം നിലനിൽക്കുന്നത്​. നമ്മൾ ബഹുജൻ വിഭാഗങ്ങളുടെ അടിസ്​ഥാനപരമായ ചിന്തയാണത്​. നമ്മുടെ സംരക്ഷണകവചമാണത്​. അതിനാൽ ഭരണഘടനക്കെതിരായ ഏതൊരു നീക്കവും തോറ്റുവെന്ന്​ എപ്പോഴും ഉറപ്പുവരുത്തുക. അവസാനമായി, ജാർഖണ്ഡ്​ ജനതക്ക്​ എ​​​െൻറ അനുമോദനങ്ങൾ. മനുവാദി സർക്കാരിനെ അധികാരത്തിൽ നിന്നും മാറ്റിനിറുത്തിയതുവഴി, പ്രതിസന്ധികൾക്കിടയിൽ പ്രതീക്ഷയുടെ ഒരു കിരണമാണ്​ നിങ്ങൾ കാണിച്ചത്​​.

നിങ്ങളുടെ സ്വന്തം,
ചന്ദ്രശേഖർ ആസാദ്,​
ഭീം ആർമി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleChandrashekhar Azadbhim army chief. bhim army
News Summary - bhim army chief chandrashekhar azad letter -Malayalam Article
Next Story