Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right...

ആത്മഹത്യയിലെത്തിക്കുന്ന ജോലിഭാരം

text_fields
bookmark_border
banking-sector-20-07-19
cancel

​അനുദിനം പുതിയ ഉൽപന്നങ്ങൾ പ്രഖ്യാപിക്കു​േമ്പാഴും അതിനാവശ്യമായ അടിസ്ഥാന സൗകര്യം ബാങ്കുകളിൽ ഒരുക്കുന്നില്ല െന്നുമാത്രമല്ല, നിലവിലുള്ളതുപോലും എടുത്തുകളയുകയാണിപ്പോൾ. മാനേജർ, ക്ലറിക്കൽ തസ്തികകളിൽനിന്ന് വിരമിക്കുന് നവരുടെ ഒഴിവുകളിലേക്ക് പകരം നിയമനംനടത്താതെ ഉള്ള ജീവനക്കാരെ പരമാവധി ചൂഷണം ചെയ്യുകയാണ്​ പൊതുമേഖല ബാങ്കുകൾ. ജന റൽ മാനേജർ തലത്തിൽ 95 ശതമാനവും ഡെപ്യൂട്ടി ജനറൽ മാനേജർ തലത്തിൽ 75 ശതമാനവും ഈ സാമ്പത്തികവർഷം വിരമിക്കുന്ന ഘട്ടത്തിൽ പോലും ആനുപാതികമായി ഒഴിവുകൾ നികത്തുന്നില്ല. പകുതി വിഭവശേഷിയുമായാണ് മിക്ക ശാഖകളും പ്രവർത്തിക്കുന്നത്. ഡിജിറ് റൽ വിനിമയം പുതിയ മന്ത്രമായി അവതരിപ്പിക്കു​േമ്പാഴും ഇൻറർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ പോലും നടപടിയില്ല. ജൻധൻ, ആധാർ ബന്ധിപ്പിക്കൽ, അടൽ പെൻഷൻ യോജന, ഡിജിറ്റൽ ഇന്ത്യ, എൽ.പി.ജി ബന്ധിപ്പിക്കൽ തുടങ്ങിയവകൂടി ബാങ്കുകളുടെ ചുമലിൽ ആ യതോടെ ജോലിഭാരം പതിന്മടങ്ങ് വർധിച്ചതായാണ്​ ജീവനക്കാരുടെ പരാതി. 2016 നവംബർ എട്ടിന്​ നോട്ട് നിരോധിച്ച സമയത്ത് ജീവനക്കാർ അനുഭവിച്ച ദുരിതം ബാങ്കിങ് മേഖലയുടെ ചരിത്രത്തിൽതന്നെ മുമ്പില്ലാത്തതായിരുന്നു.

കൂടുതൽ നോട്ടെണ ്ണൽ യന്ത്രങ്ങളുൾപ്പെടെ പുതുതായി സൗകര്യങ്ങളൊന്നുമേർപ്പെടുത്താതെയാണ്​ ഒരു രാത്രി സകല ഭാരവും ജീവനക്കാരുടെ തലയിലിട്ട് സർക്കാർ മാറിനിന്നത്​. കണക്കുകൾ പിഴച്ച് വൻതുക സ്വന്തം കൈയിൽനിന്ന് എടുത്തുനൽകേണ്ടിവന്ന നിരവധി ജീവനക്കാരുണ്ട്. ജോലിഭാരം താങ്ങാനാകാതെ നിരവധി ബാങ്ക്​ ഉദ്യോഗസ്ഥരാണ് ഇതിനകം ആത്മഹത്യ ചെയ്തത്.
ജീവനക്കാരിൽ 60 ശതമാനവും അമിത ജോലിഭാരം മൂലം മാനസിക സമ്മർദമനുഭവിക്കുന്നതായി ഈരംഗത്ത് നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ അച്ചു ആർ. ചന്ദ്രൻ എസ്.ബി.ഐ നാഗർകോവിൽ ബ്രാഞ്ചിൽ ജോലിചെയ്യവെ, കടുത്ത മാനസികപീഡനം താങ്ങാനാകാതെ ആത്മഹത്യ ചെയ്തത് മാസങ്ങൾക്കുമുമ്പാണ്. കഴിഞ്ഞ നാലുവർഷത്തിനിടെ മാത്രം രാജ്യത്തെ പൊതുമേഖല ബാങ്കുകളിലെ 200ലേറെ മാനേജർമാർ ജോലിഭാരം താങ്ങാനാകാതെ ജീവനൊടുക്കി.

banking-sector

ഓൾ ഇന്ത്യ ബാങ്ക് എംേപ്ലായിസ് ഫെഡറേഷൻ നടത്തിയ പഠനത്തിൽ പ്രതിവർഷം ശരാശരി 100 ബാങ്ക്​ ജീവനക്കാർ വീതം ആത്മഹത്യചെയ്യുന്നു എന്നാണ് കണ്ടെത്തൽ. നിരവധി പേർ ജോലി ഉപേക്ഷിക്കുകയും മറ്റു​ചിലർ മേഖല വിട്ട് വേറെ തൊഴിലുകളിൽ ചേക്കേറുകയും ചെയ്​തു. കൂടുതൽ സമ്മർദമനുഭവിക്കുന്ന 10 വ്യവസായ മേഖലകളിലൊന്ന് ബാങ്കിങ്ങാണെന്ന് ഉന്നത വ്യാപാര സംഘടനയായ ‘അസോചം’ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്​. ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്​ഷ​​​െൻറ (ഐ.ബി.പി.എസ്​)കണക്കുകൾ ഉദ്ധരിച്ച് ധനമന്ത്രാലയത്തിനുവേണ്ടിയുള്ള പാർലമ​​െൻറ്​ സമിതിതന്നെ ചൂണ്ടിക്കാട്ടിയത് വർധിച്ച ജോലിഭാരം ബാങ്കിങ് മേഖലയിലെ തൊഴിലുകളെ അനാകർഷകമാക്കിയെന്നാണ്.
ബാങ്കുജോലി അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായും വീരപ്പമൊയ്​ലി അധ്യക്ഷനായ സമിതി അറിയിച്ചിരുന്നു.

കുത്തിനുപിടിച്ച്​ വായ്​പ
വായ്പ തരപ്പെടുത്താനെത്തുന്നവരുടെ ചോദ്യംചെയ്യലുകൾ പലപ്പോഴും എല്ലാ പരിധികളും വിടുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. രാഷ്​ട്രീയ സമ്മർദവുമായി വായ്പ തരപ്പെടുത്താനെത്തുന്ന പലർക്കും ബാങ്ക്​ നിയമത്തേക്കാൾ പ്രധാനം അവരുടെ താൽപര്യങ്ങളാണ്. ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തിനായി സർക്കാർ പ്രഖ്യാപിക്കുന്ന പല പദ്ധതികളും വിജയിപ്പിക്കേണ്ടതും ജീവനക്കാരുടെ ചുമതലയായി മാറുന്നു. ‘ഭീം ആധാർ’ പദ്ധതിതന്നെ ഇതിന്​ ഉദാഹരണം. വ്യാപാരികൾക്കായി നടപ്പാക്കിയ പദ്ധതിയാണെങ്കിലും മുദ്രപ്പത്രത്തിൽ ഒപ്പിട്ടുതരുന്ന എല്ലാവർക്കും നൽകേണ്ട അവസ്ഥയായി. ഒരു ജൻധൻ അക്കൗണ്ട് തുടങ്ങാൻ ജീവനക്കാർ തങ്ങളുെട കൈയിൽനിന്ന് ഒരു രൂപ മുടക്കേണ്ടി വരുന്നതായും ആക്ഷേപമുണ്ട്. ഈ അക്കൗണ്ടുകൾ പലതും നോട്ട് നിരോധനകാലത്ത് കള്ളപ്പണം കൈമാറാനുള്ള ഇടമായി മാറ്റിയതായും പരാതിയുയർന്നിരുന്നു. ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ 10 ലക്ഷം വരെ വായ്പ നൽകുന്ന വിധത്തിൽ 2015ൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി മുദ്ര യോജനയുടെ നടത്തിപ്പും ഇതിനകം വിമർശനവിധേയമായി. മൈക്രോ സ്മാൾ ആൻഡ് മീഡിയം എൻറർപ്രൈസസ് ലോണാണ് മുദ്ര യോജനയെന്ന്​ പേരു മാറ്റി അവതരിപ്പിച്ചത്​. ജാമ്യക്കാരില്ലാതെ നൽകുന്ന വായ്പ സുരക്ഷിതമല്ലെന്നാണ് പ്രധാന വിമർശനം. 2015-18 കാലയളവിൽ 12.27 കോടി പേർക്കായി 5.54 ലക്ഷം കോടി രൂപ ഈയിനത്തിൽ നൽകി.

പക്ഷേ, മൈക്രോഫിനാൻസ് മേഖലയിൽ 2015 വരെ 53 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്ത് മുദ്ര ലോൺ നൽകിയ ശേഷം 23 ശതമാനം വളർച്ച മാത്രമാണുണ്ടായത്​. കടുത്ത സമ്മർദത്തെത്തുടർന്ന് ടാർജറ്റ് തികക്കാനായി എങ്ങനെയെങ്കിലും വായ്പ അനുവദിക്കുന്നതാണ് പ്രശ്നമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മുദ്ര വായ്പകളായിരിക്കും ഇനി ബാങ്കുകളുടെ കിട്ടാക്കടം വർധിപ്പിക്കുകയെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ നൽകിയ മുന്നറിയിപ്പും ഇവിടെ പ്രസക്തമാണ്.

corporate-sector

വിൽപന അറിയില്ലെങ്കിൽ
പെട്ടതുതന്നെ

മത്സരം കടുത്തതോടെ മ്യൂച്വൽ ഫണ്ട് യൂനിറ്റുകളുടെയും ഇൻഷുറൻസ് പോളിസികളുടെയും വിൽപന വരെ ബാങ്ക്​ ജോലിയുടെ ഭാഗമായി. േക്രാസ് സെല്ലിങ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ (തേഡ് പാർട്ടി പ്രൊഡക്ട് സെയിൽ) റിസർവ് ബാങ്ക് വിലക്കിയതാണ്. ഓരോ മാസവും നിശ്ചിത ടാർഗറ്റുണ്ട്. ലൈഫ് ഇൻഷുറൻസ് പ്രീമിയം-20 ലക്ഷം, ജനറൽ ഇൻഷുറൻസ് പ്രീമിയം-50 ലക്ഷം എന്ന രീതിയിലാണിത്. ടാർഗറ്റ് പൂർത്തീകരിച്ചില്ലെങ്കിൽ സ്ഥലംമാറ്റ ഭീഷണിയുൾപ്പെടെ പലതും പ്രയോഗിക്കും. ഇതിൽ താ​േഴത്തട്ടിലുള്ള ജീവനക്കാർ ചക്രശ്വാസം വലിക്കുേമ്പാൾ പലപ്പോഴും മാനേജർ തസ്തികയിലുള്ള ചിലർ നേട്ടംകൊയ്യുന്ന പ്രവണതയുമുണ്ട്. പത്തുലക്ഷം വായ്പ നൽകിയിട്ട് അഞ്ചുലക്ഷത്തി​​െൻറ വൺടൈം പ്രീമിയം ലൈഫ് ഇൻഷുറൻസ് വാങ്ങിയ മാനേജർമാർ ഉദാഹരണം. കമീഷനാണ് മറ്റൊരു ആകർഷണം.

പ്രമുഖ ബാങ്കിലെ ചെയർമാന് രണ്ടുവർഷം മുമ്പ് ലഭിച്ച ഇൻഷുറൻസ് കമീഷൻ 18 കോടി രൂപയാണ്. താഴെത്തട്ടിലുള്ള ജീവനക്കാർ കഷ്​ടപ്പെടുന്നത്​ ആർക്കുവേണ്ടിയാണെന്ന്​ ഇതിൽനിന്ന്​ വ്യക്​തം. വിദേശയാത്ര പോലെയുള്ള ആകർഷക ഗിഫ്റ്റുകളും മേലാളന്മാരെ തേടിയെത്തുന്നു. ബാങ്കി​​െൻറ പത്തുശതമാനം ശാഖകൾ ആധാർ എൻറോൾമ​​െൻറ് കേന്ദ്രങ്ങളായി പ്രവർത്തിക്കണമെന്ന നിർദേശവും ജീവനക്കാരുടെ ജോലിഭാരം വർധിപ്പിച്ചു. മറ്റു മേഖലകളെ അപേക്ഷിച്ച് അവധിദിനങ്ങൾ കുറവാണെന്നതും പലപ്പോഴും ജീവിതത്തെ ബാധിക്കുന്നു. ഒരു ഉദ്യോഗസ്ഥൻ ഒഴിവാക്കാനാകാത്ത കാരണത്താൽ അവധിയെടുത്താൽ തുടർന്നുള്ള പ്രവൃത്തിദിനങ്ങളിൽ അദ്ദേഹം അമിതജോലിഭാരത്താൽ വലയും.

ജോലിതന്നെ ജോലി
രാവിലെ ഒമ്പതരക്ക് ഡ്യൂട്ടിക്കെത്തുന്ന മാനേജർ തസ്തികയിലുള്ള ജീവനക്കാർ രാത്രി എട്ടിനും ഒമ്പതിനുമൊക്കെയാണ് ഓഫിസിൽനിന്ന് പുറത്തിറങ്ങുന്നത്. ഉച്ചഭക്ഷണം കഴിക്കാൻ പോലും സമയം ലഭിക്കാതെ ജോലി ചെയ്യേണ്ടിവരുന്നവർ. വനിത ഉദ്യോഗസ്ഥരുടെ കാര്യമാണ് ഏറെ പരിതാപകരം. ശാരീരികപ്രത്യേകതകൾ പോലും പരിഗണിക്കാതെയാണ് ഇവരോടുള്ള സമീപനം. ഗർഭാവസ്ഥയിൽപോലും കൃത്യമായ വിശ്രമമില്ലാത്തത് പലരുടെയും ആരോഗ്യസ്ഥിതിയെത്തന്നെ ബാധിച്ചു. ആർത്തവസംബന്ധിയായ അസുഖങ്ങൾ വർധിച്ചതായി ബാങ്ക് ജീവനക്കാരുടെ യൂനിയൻ നടത്തിയ പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്​. ചെറിയകുഞ്ഞുങ്ങളുള്ളവർക്ക് മുലയൂട്ടൽ പോലും പലപ്പോഴും മാറ്റിവെക്കേണ്ടിവരുന്നത്ര ജോലിഭാരം. ഗ്രാമപ്രദേശത്തെ ശാഖകളിൽ പലതിലുംമതിയായ ടോയ്​ലറ്റ്​ സൗകര്യവുമില്ല.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionbanking sectorBanking crisis
News Summary - Banking sector crisis-Opinion
Next Story