Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right‘മധ്യരേഖ’യുടെ​ ദീപ്​ത...

‘മധ്യരേഖ’യുടെ​ ദീപ്​ത സ്​മരണയിൽ

text_fields
bookmark_border
‘മധ്യരേഖ’യുടെ​ ദീപ്​ത സ്​മരണയിൽ
cancel

എൻജിനീയറായി ജീവിതമാരംഭിച്ച്​ ഏഴാം റാ​േങ്കാടെ ഐ.എ.എസ്​ പാസായി, റവന്യൂ ബോർഡ്​ മെംബറായി, അഡീഷനൽ ചീഫ്​ സെക്രട്ടറിയായി റിട്ടയർ ചെയ്​ത ഡോ. ഡാനിയൽ ബാബുപോൾ ഒരേസമയം പ്രഗല്​ഭനായ ഭരണാധികാരിയും പ്രതിഭാധനനായ എഴുത്തുകാരനും ദൈവശാസ്​ത്ര പണ്ഡിതനും സാംസ്കാരിക നായകനുമായിരുന്നുവെന്നതാണ്​ വിസ്​മയിപ്പിക്കുന്ന സത്യം. സ്വതഃസിദ്ധമായ നർമബോധം അക്ഷരങ്ങളെ ആസ്വാദ്യമാക്കിയതാണ്​ അദ്ദേഹത്തി​​​െൻറ രചനകൾക്ക്​ ഏറെ വായനക്കാരെയും വാക്കുകൾക്ക്​ ശ്രോതാക്കളെയും നേടിക്കൊടുത്തതെന്ന്​ പറയാതെ വയ്യ.

‘മാധ്യമ’വുമായി അടുത്തബന്ധം പുലർത്തിയിരുന്ന ബാബു പോളിനോട്​ പത്രത്തിൽ ഒരു സ്​ഥിരം പംക്തി തുടങ്ങണമെന്നാവശ്യ​െപ്പടാൻ ഞങ്ങളെ പ്രേരിപ്പിച്ചത്​ സുദീർഘകാലം ബ്യൂറോക്രസിയുടെ മർമസ്​ഥാനങ്ങളിൽ വിരാജിച്ച ഒരു മഹദ്​വ്യക്തിത്വത്തി​​​െൻറ അനുഭവസമ്പത്തിൽനിന്ന്​ പുത്തൻ തലമുറകൾക്ക്​ പലതും പഠിക്കാനുണ്ടാവുമെന്ന വിശ്വാസവും ഒപ്പംതന്നെ സരസമായ ആഖ്യാനരീതി അനുവാചകരെ പിടിച്ചുനിർത്തുമെന്ന കണക്കുകൂട്ടലുമായിരുന്നു. ഞങ്ങളുടെ പ്രതീക്ഷ അനുഗൃഹീത തൂലികാകാരൻ അസ്​ഥാനത്താക്കിയില്ല എന്ന തിരിച്ചറിവ്​, ഒരു വ്യാഴവട്ടക്കാലം എല്ലാ ബുധനാഴ്​ചകളിലും അദ്ദേഹത്തി​​​െൻറ ‘മധ്യരേഖ’ മുടങ്ങാതെ പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇൗ ഒരൊറ്റ പംക്​തി മാധ്യമത്തെ അതേവരെ അപരിചിതമായിരുന്ന അരമനകളിലേക്കും ഉന്നത ഉദ്യോഗസ്​ഥ മേശപ്പുറങ്ങളിലേക്കുമെത്തിച്ചു. ആനുകാലിക സംഭവങ്ങളെ ഗതകാലാനുഭവങ്ങളുമായി വിളക്കിച്ചേർത്ത്​ അവതരിപ്പിക്കുകയായിരുന്നു മധ്യരേഖയുടെ സാമാന്യശൈലി.

2015 ജനുവരി നാലിന്​ പുറത്തിറങ്ങിയ മാധ്യമം പത്രത്തിൽ മധ്യരേഖക്ക്​ വിരാമമിട്ടുകൊണ്ട്​ ബാബു പോൾ എഴുതി:
‘‘മാധ്യമം പത്രാധിപരുടെ രണ്ട്​ നിർദേശങ്ങൾ എ​​​െൻറ എഴുത്തുവഴികൾ മാറ്റി. ഒരിക്കലും ഒരു സർവിസ്​ സ്​റ്റോറി എഴുതുകയില്ല എന്ന്​ ഉറപ്പിച്ചിരുന്ന എന്നെക്കൊണ്ട്​ കഥ ഇതുവരെ എഴുതിച്ചത്​ ഒ. അബ്​ദുറഹ്​മാൻ സാഹിബും വയലാർ ഗോപകുമാറുമാണ്​. ഇന്ന്​ മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോവുന്ന സർവിസ്​ സ്​റ്റോറിയാണ്​ ആറു കൊല്ലത്തിനിടെ ആറാം പതിപ്പിൽ എത്തിനിൽക്കുന്ന ആ കൃതി. പിന്നെ ഈ പംക്​തി. ഒരിക്കലും ഒരു പ്രതിവാരപംക്​തി കൃത്യമായി എഴുതാൻ കഴിയുമെന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല. സ്​നേഹപൂർവമായ നിർബന്ധവും ധൈര്യപ്പെടുത്തലു​ംകൊണ്ട്​ എന്നെ ‘മധ്യരേഖ’യുടെ കർത്താവാക്കിയതും അബ്​ദുറഹ്​മാൻ സാഹിബ്​ തന്നെ. നന്ദിയാരോട്​ ചൊല്ലേണ്ടൂ എന്ന കവിസംശയം എനിക്കില്ല. അത്​ ‘മാധ്യമം’ പത്രാധിപരോടുതന്നെ.’’

പത്രത്തി​​​െൻറ ലേഔട്ടിലും ഉള്ളടക്കത്തിലും മാറ്റം വരുത്താൻ സമയമായി എന്ന ആലോചനയും തീരുമാനവുമാണ്​ മധ്യരേഖക്ക്​ ഭരതവാക്യം ചൊല്ലാൻ പ്രേരണയായത്​. അല്ലെങ്കിൽ 12 വർഷക്കാലം ഒരു കോളം ആരുടേതായാലും മുടക്കമില്ലാതെ ഏതെങ്കിലും പത്രത്തിൽ തുടർന്നതിന്​ ഉദാഹരണം അധികമില്ലെന്ന്​ തീർച്ച. പിന്നീടും ഡോ. ബാബുപോളി​​​െൻറ അഭിപ്രായമോ നിരീക്ഷണമോ പ്രസക്​തമെന്ന്​ തോന്നിയ വിഷയങ്ങൾ മുന്നിൽ വരു​േമ്പാൾ അദ്ദേഹത്തെ അതിനായി നിർബന്ധിക്കുകയും ഒരു വൈമനസ്യവും കാട്ടാതെ അതെഴുതിത്തരുകയും ചെയ്യുമായിരുന്നു.

കേരളത്തിനകത്തും പുറത്തും ‘മാധ്യമം’ സംഘടിപ്പിച്ച സവിശേഷ പരിപാടികളുടെ വേദികളെ ധന്യമാക്കാനും ആ വലിയ മനുഷ്യൻ വൈമുഖ്യം കാട്ടിയില്ല. അ​േദ്ദഹത്തി​​​െൻറ വൈവിധ്യപൂർണമായ ജീവിതത്തെ ആധാരമാക്കി ഒരു ഡോക്യുമ​​െൻററി പ്രസിദ്ധ സംവിധായകൻ കമൽ തയാറാക്കിക്കൊണ്ടിരുന്നപ്പോൾ മുഖ്യമായും ‘മധ്യരേഖ’യെക്കുറിച്ച്​ സംസാരിക്കാൻ ഒരിക്കൽ തിരുവനന്തപുരത്ത്​ ഞാൻ ക്ഷണിക്കപ്പെട്ടതോർക്കുന്നു. പിന്നീട്​ പക്ഷേ, ഡോക്യുമ​​െൻററിയെക്കുറിച്ചൊന്നും കേട്ടില്ല. ഏത്​ സഭാപിതാവിനെക്കാളും സമഗ്രമായി വേദം പഠിച്ച,​ വേദശബ്​ദ രത്​നാകരം എന്ന ബൃഹത്തായ ബൈബിൾ നിഘണ്ടുവി​​​െൻറ കർത്താവായിരുന്ന ബാബുപോൾ ഇസ്​ലാം ഉൾപ്പെടെയുള്ള മത​ങ്ങളെക്കുറിച്ചും നന്നായി പഠിച്ചിരുന്നു എന്നുകൂടി ചേർത്തുപറയണം. നമ്മുടെ കാലഘട്ടത്തിലെ ആ അപൂർവ പ്രതിഭാധന​​​െൻറ ദീപ്​ത സ്​മരണക്ക്​ കൃതജ്​ഞതാപൂർവം ഈ വരികൾ സമർപ്പിക്ക​ട്ടെ.

Show Full Article
TAGS:Babu Paul chief secretary ias Madhya Rekha kerala news 
Next Story