Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right...

പൗ​ര​ത്വ​മി​ല്ലാ​താ​യ​വ​ര്‍ക്ക് വാ​തി​ല്‍ തു​റ​ന്ന്​

text_fields
bookmark_border
Baslul_basith
cancel
camera_alt?.???.???.?????? ?????????????? ??? ???????????????? ?????????? ???????? ??????????? ???? ???????????? ????????? ????????????? ?????. ?????????? ????????? ??????????????? ???????????

അ​ന്തി​മ പൗ​ര​ത്വപ്പ​ട്ടി​ക ഇ​റ​ങ്ങി​യ​തി​​​െൻറ പി​റ്റേന്നാൾ ഞാ​യ​റാ​ഴ്ച​യാ​യി​ട്ടും പൗരാവകാശ സംഘടനയായ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്രൊ​ട്ട​ക്​ഷ​ന്‍ ഓ​ഫ് സി​വി​ല്‍ റൈ​റ്റ്സിെൻ​റ (​എ.​പി.​സി.​ആ​ര്‍)​​ ഓഫി​സി​ന് അ​വ​ധി​യി​ല്ല. ത​ലേന്ന്​ പുറത്തിറ​ങ്ങി​യ പ​ട്ടി​ക​യി​ല്‍നി​ന്ന് പു​റ​ത്താ​യ​വ​ര്‍, അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ള്‍, ബ​ന്ധു​ക്ക​ള്‍ എ​ന്നി​വ​രു​ടെ നി​ല​ക്കാ​ത്ത വി​ളി​ക​ള്‍ വ​ന്നു​കൊ​ണ്ടി​രി​ക്കുന്നു. മു​ന്നി​ലു​ള്ള വ​ഴി​യെ​ന്ത് എ​ന്ന​റി​യാ​നാ​ണ് വി​ളി. ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ലൈ​യി​ല്‍ ക​ര​ട് എ​ന്‍.​ആ​ര്‍.​സി​യി​ല്‍നി​ന്ന് പു​റ​ത്താ​യ​പ്പോ​ള്‍ ത​ങ്ങ​ളു​ടെ​യും കു​ടും​ബ​ത്തി​​​​െൻറ​യും രേ​ഖ​ക​ള്‍ സ​മ​ര്‍പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ച​വ​രെ​ന്ന നി​ല​യി​ലാ​ണ് എ.​പി.​സി.​ആ​റി​​​​െൻറ ഓ​ഫി​സി​ലേ​ക്ക് അ​വ​ര്‍ വി​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ക​ര​ട് പ​ട്ടി​ക​യി​ല്‍നി​ന്ന് പു​റ​ത്താ​യ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ക്ക് അ​വ​രു​ടെ പൗ​ര​ത്വം പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടാൻ എ.​പി.​സി.ആ​ര്‍ ആ​വി​ഷ്​കരി​ച്ച പ​ദ്ധ​തി​യു​ടെ കോ ​ഓ​ഡി​നേ​റ്റ​ര്‍ ബസ്​ലുല്‍ ബാ​സി​ത് ചൗ​ധ​രി​യും എ.​പി.​സി.​ആ​ര്‍ അ​സം ചാ​പ്റ്റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ന്‍വ​ര്‍ ഹു​സൈ​നും വി​ളി​ക്കു​ന്ന​വ​ര്‍ക്കെ​ല്ലാം മു​ന്നോ​ട്ടു​ള്ള നി​യ​മ പോ​രാ​ട്ട​ത്തി​​െൻ​റ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കിക്കൊ​ണ്ടി​രി​ക്കു​ന്നു.

എ.​പി.​സി.​ആ​ര്‍ ഓ​ഫിസി​ലെ മാ​ത്രം സ്ഥി​തി​യ​ല്ലി​ത്. ക​ര​ട് പ​ട്ടി​ക​യി​ല്‍നി​ന്ന് പു​റ​ത്താ​യ ഇ​ന്ത്യ​ക്കാ​രു​ടെ പൗ​ര​ത്വം തി​രി​ച്ചുപി​ടി​ക്കാ​ന്‍ നി​യ​മപോ​രാ​ട്ട​ത്തി​ലേ​ര്‍പ്പെ​ട്ട അ​സ​മി​ലെ ഏ​താ​ണ്ടെ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും അ​വ​സ്ഥ ഇ​തുത​ന്നെ​യാ​ണ്. ആ​ദ്യം പു​റ​ത്താ​ക്കി​യ 41 ല​ക്ഷ​ത്തി​ല്‍ പ​രം പേ​രി​ല്‍നി​ന്ന് 21 ല​ക്ഷം പേ​രെ പൗ​ര​ത്വപ്പട്ടി​ക​യി​ല്‍ തി​രി​ച്ചു ക​യ​റ്റാ​ന്‍ മ​ണ്ണി​ലി​റ​ങ്ങി പ​ണി​യെ​ടു​ത്ത​വ​രാ​രും അ​ന്തി​മ പട്ടി​ക​യോ​ടെ നി​രാ​ശ​പ്പെ​ട്ട് പി​ന്മാ​റു​ക​യോ കി​ട്ടി​യ പ​ട്ടി​ക​യി​ല്‍ തൃ​പ്ത​രാ​യി പ​ണി അ​വ​സാ​നി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ടീ​സ്​റ്റ സെ​റ്റ​ല്‍വാ​ദി​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി​സ​ണ്‍സ് ഫോ​ര്‍ ജസ്​റ്റി​സ് ആ​ന്‍ഡ് പീ​സി​​​​െൻറ അ​സം കോഓഡി​നേ​റ്റ​ര്‍ സംസീ​ര്‍ അ​ലി​യും യൂ​നി​ഫൈ​ഡ് പീ​പ്​ള്‍സ് മൂ​വ്മ​​െൻറി​െൻ​റ നി​ലിം ദ​ത്ത​യും ഞാ​യ​റാ​ഴ്ച​യാ​യി​ട്ടും തു​റ​ന്നി​രി​ക്കു​ന്ന ഓ​ഫി​സി​ലേ​ക്ക് വ​രാ​നാ​ണ് പ​റ​ഞ്ഞ​ത്.

പേ​രി​ല്ലാ​ത്ത ഒ​രാ​ള്‍ക്കൊ​പ്പം പെ​രു​വ​ഴി​യി​ലാ​കു​ന്ന​ത്
എ.​പി.​സി.​ആ​റി​​െൻ​റ ഗു​വാ​ഹ​തി ക്ല​ബി​ന​ടു​ത്തു​ള്ള ഓ​ഫിസി​ലെത്തി​യ​പ്പോ​ള്‍ കാ​മ​രൂ​പ് ജി​ല്ല​യി​ലേ​ക്ക് വി​വാ​ഹം ചെ​യ്ത​യ​ച്ച മ​ക​ളു​ടെ പേ​രുമാ​ത്രം പ​ട്ടി​ക​യി​ലി​ല്ല എ​ന്ന ആ​വ​ലാ​തി​യു​മാ​യി ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഹാ​തി​ഗാ​വി​ല്‍നി​ന്ന് മു​ഹ​മ്മ​ദ് താ​ലി​ബ് അ​ന്‍സാ​രി എ​ന്ന വ​യോ​ധി​ക​ന്‍ ക​യ​റിവന്നു. ത​​​െൻറ മ​ക്ക​ളും പേ​ര​മ​ക്ക​ളു​മ​ട​ങ്ങു​ന്ന 17 പേ​രി​ല്‍ ഒ​രു മ​ക​ള്‍ മാ​ത്ര​മാ​ണ് പൗ​ര​ത്വ​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. ഭ​ര്‍ത്താ​വി​​െൻ​റ​യും ര​ണ്ട് മ​ക്ക​ളു​ടെ​യും പേ​രു​ക​ള്‍ പ​ട്ടി​ക​യി​ലു​ണ്ട്. അ​വ​ളെ വി​വാ​ഹം ചെ​യ്ത​യ​ച്ച വീ​ട്ടി​ലെ എ​ല്ലാ​വ​രു​ടെ​യും പേ​രു​ക​ളു​മു​ണ്ട്. എ​ന്നാ​ല്‍, കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​രു​ടെ പൗ​ര​ത്വം പു​നഃ​സ്ഥാ​പി​ച്ചുകി​ട്ടി​യ സ​ന്തോ​ഷം ഒ​രാ​ളു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട​തോ​ടെ അ​സ്വ​സ്ഥ​ത​യാ​യി മാ​റി. ഇ​നി​യെ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് അ​ന്‍സാ​രി ചോ​ദി​ച്ചപ്പോ​ള്‍ പൗ​ര​ത്വപ്പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​​​​െൻറ കാ​ര​ണം വ്യ​ക്ത​മാ​ക്കി എ​ന്‍.​ആ​ര്‍.​സി അ​ധി​കൃ​ത​രി​ല്‍നി​ന്ന് ഒ​രു നോ​ട്ടീ​സ് കൈ​പ്പ​റ്റാ​നു​ണ്ടെ​ന്നും അ​ത് കി​ട്ടി​യാ​ല്‍ ഫോ​റി​നേ​ഴ്സ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്ക​ണ​മെ​ന്നും ബാ​സി​ത് വി​ശ​ദീ​ക​രി​ച്ചുകൊ​ടു​ത്തു. അ​വി​ടെനി​ന്നു അ​പേ​ക്ഷ ത​ള്ളി​യാ​ല്‍ നേ​രി​ട്ട് ഹൈ​കോ​ട​തി​യി​ലാ​ണ് പി​ന്നീ​ട് പോ​കേ​ണ്ട​ത്.

അ​തും ത​ള്ളി​യാ​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്നും ബാ​സി​ത് പ​റ​ഞ്ഞു. ഫോ​റി​ന്‍ ട്രൈ​ബ്യൂ​ണ​ലെ​ന്ന് കേ​ട്ട​തോ​ടെ അ​ന്‍സാ​രി ശ​രി​ക്കും പ​ക​ച്ചു. ഒ​രു വ്യ​ക്തി വി​ദേ​ശി​യാ​ണോ സ്വ​ദേ​ശി​യാ​ണോ എ​ന്ന് നി​ര്‍ണ​യി​ക്കു​ന്ന​തി​ന് ബം​ഗാ​ളിവി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍ന്ന് അ​സ​മി​ല്‍ മാ​ത്ര​മു​ണ്ടാ​ക്കി​യ സം​വി​ധാ​ന​മാ​ണി​ത്. നീ​തി​യും ന്യാ​യ​വും നോ​ക്കാ​തെ മു​ന്‍ വി​ധി​യോ​ടെ തീ​ര്‍പ്പുക​ൽപി​ച്ച കേ​സു​ക​ളു​ടെ ച​രി​ത്രം അ​റി​യാ​വു​ന്ന ഓ​രോ അ​സ​മി​യി​ലും ന​ടു​ക്ക​മു​ണ്ടാ​ക്കു​ന്ന പേ​രാ​ണ​ത്. പ്ര​തീ​ക്ഷ​യു​ള്ളി​ല്‍ ബാ​ക്കി​യാ​ക്കും വി​ധം കൈ​വി​ടില്ലെ​ന്നും ത​ങ്ങ​ളി​നി​ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും സ​മാ​ശ്വ​സി​പ്പി​ച്ച് ബാ​സി​ത് ആ ​വ​യോ​ധി​ക​നെ യാ​ത്ര​യാ​ക്കി. ഒ​രാ​ളെ പൗ​ര​ത്വപ്പട്ടി​ക​യി​ല്‍നി​ന്ന് വെ​ട്ടി​മാ​റ്റു​ന്ന​ത്​ നിസ്സാരമായി തോന്നുന്ന​​വ​ര്‍ക്കു​ള്ള മ​റു​പ​ടി​യാ​ണ് അ​ന്‍സാ​രി​യു​ടെ അ​നു​ഭ​വ​മെ​ന്ന് ബാ​സി​ത് ചൗ​ധ​രി പ​റ​ഞ്ഞു. ഒ​രാൾ പു​റ​ത്താ​യാ​ല്‍ അയാൾക്കു ചു​റ്റി​ലു​മു​ള്ള പ​ത്ത​മ്പ​ത് മ​നു​ഷ്യ​രു​ടെകൂ​ടി ഉ​റ​ക്ക​മാ​ണ് ന​ഷ്​ട​പ്പെ​ടു​ന്ന​ത്. ഒ​രു സ്ത്രീ​യു​ടെ പൗ​ര​ത്വം റ​ദ്ദാ​കു​ന്ന​തു വ​ഴി ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ സ്വ​സ്ഥ​ത എ​ന്നെ​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​യ​തുപോ​ലെ​യാ​ണ് പ​ട്ടി​ക​യി​ല്‍നി​ന്ന് പു​റ​ത്താ​യ 19,06,657 പേ​രു​ടെ​യും കാ​ര്യ​വും. അ​സ​മി​ലെ ഒ​രു കോ​ടി​യി​ലേ​റെ മ​നു​ഷ്യ​രെ​യെ​ങ്കി​ലും നേ​ര്‍ക്കുനേ​രെ ബാ​ധി​ക്കു​ന്ന പ്ര​ശ്​നമാ​ണി​തെ​ന്ന് അ​നു​ഭ​വം മു​ന്‍ നി​ര്‍ത്തി ബാ​സി​ത് പ​റ​ഞ്ഞു.

പോ​രാ​ട്ടവീ​ഥി​യി​ല്‍ അ​വ​ര്‍ മു​ന്നോ​ട്ടുത​ന്നെ
ഒ​രു കു​ടും​ബ​നാ​ഥ​െൻ​റ 1951ലെ ​രേ​ഖ​യി​ലെ വ​യ​സ്സ്​ എ​ന്‍.​ആ​ര്‍.​സി അ​ധി​കൃ​ത​ര്‍ 129 ആ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​​െൻ​റ പേ​രി​ല്‍ അ​യാ​ളു​ടെ പ​ര​മ്പ​ര​യി​ലെ 150 പേ​ര്‍ക്ക് പൗ​ര​ത്വം പോ​യ​ത് കാ​മ​രൂ​പ് ജി​ല്ല​യി​ല്‍നി​ന്നാ​യി​രു​ന്നു. അ​ത് ശ​രി​യാ​ക്കി​യ​പ്പോ​ള്‍ തി​രി​ച്ചു​കി​ട്ടി​യ​ത് 150 പി​ന്മു​റ​ക്കാ​രു​ടെ പൗ​ര​ത്വ​മാ​ണെ​ന്നും​ ഇ​വ​രെ​യൊ​ന്നും നി​യ​മ പോ​രാ​ട്ട​ത്തി​​​​െൻറ പാ​തിവ​ഴി​യിൽ ഉ​പേ​ക്ഷി​ച്ചുപോ​കാ​നാ​കി​ല്ലെ​ന്നും ബാ​സി​ത് കൂ​ട്ടി​ച്ചേ​ര്‍ത്തു. ത​ങ്ങ​ളി​ൽപെ​ട്ട​വ​രി​ല്‍ ഇ​നി​യു​മെ​ത്ര​ പേ​ര്‍ക്ക് പൗ​ര​ത്വം കി​ട്ടാ​തെ പോ​യി എ​ന്ന വി​വ​രം ശേ​ഖ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​ല്‍ രേ​ഖ​ക​ളു​ള്ള​വ​ര്‍ എ​ത്ര​പേ​രു​ണ്ടോ അ​വ​രു​ടെ സ്ഥി​തിവി​വ​ര​വും ശേ​ഖ​രി​ക്കും. ഇ​തി​നു ര​ണ്ടാ​ഴ്ച സ​മ​യ​മെ​ടു​ക്കും. അ​പ്പോ​ഴേ​ക്കും പൗ​ര​ത്വപ്പട്ടി​ക​യി​ല്‍നി​ന്ന് ത​ള്ളി​യ​തി​​​െൻറ കാ​ര​ണം ബോ​ധി​പ്പി​ച്ചു​ള്ള നോ​ട്ടീ​സ് എ​ന്‍.​ആ​ര്‍.​സി​യി​ല്‍നി​ന്ന് ഈ ​ആ​ളു​ക​ള്‍ കൈ​പ്പ​റ്റി​യി​ട്ടു​ണ്ടാ​കും. ആ ​നോ​ട്ടീ​സും കൈ​വ​ശ​മു​ള്ള പൗ​രരേ​ഖ​ക​ളു​മാ​യി ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കും.

അ​തി​ന് 120 ദി​വ​സം സ​മ​യം ന​ല്‍കി​യി​ട്ടു​ണ്ട്. നീ​തി​പൂ​ര്‍വ​മ​ല്ല പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് അ​ന്ത​ര്‍ദേ​ശീ​യ വേ​ദി​ക​ള്‍പോ​ലും കു​റ്റ​പ്പെ​ടു​ത്തി​യ ട്രൈ​ബ്യൂ​ണ​ലി​ല്‍നി​ന്ന് ഇ​ത്ര​യും മ​നു​ഷ്യ​രു​ടെ കാ​ര്യ​ത്തി​ല്‍ നീ​തിചെ​യ്യു​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ സു​പ്രീം​കോ​ട​തി വ​രെ പോ​കേ​ണ്ടിവ​രു​മെ​ന്നാ​യി​രു​ന്നു എ.​പി.​സി.​ആ​ര്‍ കോഓ​ഡി​നേ​റ്റ​റു​ടെ മ​റു​പ​ടി. പു​റ​ത്തു​നി​ല്‍ക്കു​ന്ന അ​വ​സാ​ന ഇ​ന്ത്യ​ന്‍ പൗ​ര​നും പൗ​ര​ത്വം പു​ന​ഃസ്ഥാ​പി​ച്ചു കി​ട്ടു​ന്ന​തുവ​രെ പ്ര​വ​ര്‍ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ് സി.​ജെ.​പി​യു​ടെ സംസീ​ര്‍ അ​ലി​യും ആ​ണ​യി​ടു​ന്ന​ത്. 27 മു​ഴു​സ​മ​യ വ​ള​ൻറിയ​ര്‍മാ​രെ മു​ഴു​വ​ന്‍ ജി​ല്ല​ക​ളു​ടെ​യും മേ​ല്‍നോ​ട്ട​ത്തി​നാ​യി നി​യോ​ഗി​ച്ചാ​ണ് സി.​ജെ.​പി പ്ര​വ​ര്‍ത്തി​​ക്കു​ന്ന​ത്. അ​ന്തി​മ പ​ട്ടി​ക​ക്കുശേ​ഷം എ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന് കൃ​ത്യ​മാ​യ കാ​ര്യ​പ​രി​പാ​ടി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഏ​റ്റെ​ടു​ത്ത ദൗ​ത്യം എ​വി​ടെ​യു​മെത്താ​തെ സി.​ജെ.​പി നി​ര്‍ത്തു​ക​യില്ലെ​ന്നും അ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleAssam NRCNational Register of Citizens
News Summary - Assam NRC National Register of citizens -Malayalam Article
Next Story