Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇൗ മരങ്ങളിൽ മഴു...

ഇൗ മരങ്ങളിൽ മഴു വീഴ​​േട്ട...

text_fields
bookmark_border
ഇൗ മരങ്ങളിൽ മഴു വീഴ​​േട്ട...
cancel

1984ലെ ഒര​ുച്ചനേരം സ്​കൂളുകളിൽ നിന്ന്​ കുട്ടികൾ വന്നു കയറിയത്​ പ്ലാസ്​റ്റിക്​ കൂടുകളിൽ തലനീട്ടി നിൽക്കുന്ന കുറേ വൃക്ഷത്തൈകളുമായിട്ടായിരുന്നു. തണ്ടിൽനിന്ന്​  പുറത്തേക്ക്​ നീണ്ടുനിൽക്കുന്ന ഇലകളോടുകൂടിയ ആ തൈകളുടെ പേര്​ ആർക്കും അറിയില്ലായിരുന്നു. അക്കാലത്തെ സർവ വിജ്​ഞാനകോശങ്ങശായ അധ്യാപകരോടും കുട്ടികൾ ചോദിച്ചുനോക്കി. അവർക്കും അതി​​​​െൻറ പേരറിയില്ല. മഹാഗണി, യൂക്കാലിപ്​റ്റസ്​, കാറ്റാടി എന്നിങ്ങനെ കുറേ ​വ​ൃക്ഷത്തൈകള​ുടെ പേരുകൾ പറഞ്ഞ മാഷന്മാർക്ക് മുന്നിൽ നീണ്ട ഇലകളുള്ള ഇൗ പഹയൻ മാത്രം പേരില്ലാതെ നിന്നു. അതി​​​​െൻറ വേരുകൾക്ക്​ അജ്​ഞാതമായ ഏതോ ദേശത്തി​​​​െൻറ മണമുള്ളപോലെ തോന്നി.

കേരള ശാസ്​ത്ര സാഹിത്യപരിഷത്തി​​​​െൻറ നാട്ടിലെ പ്രവർത്തകരായിരുന്നു സ്​കൂളിൽ വൃക്ഷത്തൈ വിതരണം നടത്തിയത്​. സാമൂഹിക വനവൽകരണ പദ്ധതിയു​െട ഭാഗമായാണ്​ ആ വൃക്ഷത്തൈകൾ ​േലാറികളിൽ കൊണ്ടുവന്നിറക്കിയത്​. കൂട്ടത്തിൽ വാകയും കൊന്നയും ഉണ്ടായിരുന്നു. അവരിലൊരാൾ  അതി​​​​െൻറ പേര്​ പറഞ്ഞു. അക്കേഷ്യ. ഏതോ വിശേഷപ്പെട്ട മരമാണ്​ അതെന്നു മാത്രമേ അപ്പോൾ അറിഞ്ഞുള്ളു. മരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്​ തടയാനും ഹരിതവൽകരണം ത്വരിതപ്പെടുത്താനുമായി കേരമൊട്ടാകെ മുറവിളി നടക്കുന്ന കാലമായിരുന്നു അത്​. ക്ലാസ്​ മുറികളിൽ അധ്യാപകർ മരങ്ങൾ നടുന്നതിനെക്കുറിച്ച്​ വാതോരാതെ പറഞ്ഞു.

ആ വൃക്ഷങ്ങൾ നാടി​​​​െൻറ  നാനാഭാഗങ്ങളിൽ ആർത്തലച്ചു കയറി. ചതുപ്പുകളും വെള്ളക്കെട്ടുകളും നിറഞ്ഞ ഞങ്ങളുടെ ദേശ​െത്ത ഒട്ട​ുമിക്ക വീട്ടിലും ഒരു അ​​േക്കഷ്യ എന്ന കണക്കിൽ തഴച്ചുവളർന്നു. ​യൂക്കാലിപ്​റ്റസോ മഹാഗണിയോ അക്കേഷ്യയോ ഇല്ലാത്ത വീടുകളില്ല എന്ന നിലയിലായി. വീട്ടുമുറ്റത്ത്​ ഒാമനിച്ചുനട്ട മാവോ പ്ലാവോ കറിവേപ്പോ വളർന്നു പച്ചപിടിക്കാൻ പെടാപ്പാടു പെടു​േമ്പാൾ അ​േക്കഷ്യ മാത്രം അ​േക്ഷാഭ്യനായി വളർന്നു കയറി. അതൊരു പടുവളർച്ച തന്നെയായിരുന്നു. കായൽ കടലിലേക്ക്​ ചേരുന്ന പൊഴിയുടെ കരയിൽ അ​േക്കഷ്യയും കാറ്റാടിയും മത്സരിച്ചു വളർന്നുകയറി. പ്രായമായ ചില പഴമക്കാർ അവരുടെ ആയുസ്സി​ലന്നേവ​െ​ര പരിചയമില്ലാത്ത മരങ്ങളുടെ കടന്നുവരവിൽ ആശങ്കപ്പെടാതിരുന്നില്ല. എന്നാൽ, പുത്തൻ ശാസ്​ത്രാവബോധത്തി​​​​െൻറയും പരിസ്​ഥിതി ബോധത്തി​​​​െൻറയും വീരവാദങ്ങൾക്കു മുന്നിൽ അവരുടെ നാട്ടറിവുകൾ മുരടിച്ചുപോയിരുന്നു.

ആടോ പശു​േവാ കടിക്കാതെ കാത്തുകെട്ടി വളർത്തിയ അക്കേഷ്യകൾ മരമായിക്കൊണ്ടിരുന്നു. അസാമാന്യ വേഗത്തിലുള്ള അതി​​​​െൻറ വളർച്ച കൗതുകകരമായിരുന്നു. മഞ്ഞപ്പൂ​െമ്പാടിയുമായി മരങ്ങൾ പൂത്തപ്പോൾ പടർന്ന മണം വല്ലാതെ വീർപ്പുമുട്ടിച്ചു. ചിലരിൽ അസ്വസ്​ഥതകൾ തലപൊക്കി. എങ്കിലും മരമങ്ങനെ വളർന്നു മുറ്റി. ഒര​ു മരം നട്ടിടത്ത്​ അതി​​​​െൻറ വേരുകളിൽനിന്നും വിത്തുകളിൽനിന്നും ഒര​ുപാട്​ മരങ്ങൾ ​െപാട്ടിമുളച്ചു പലയിടത്തും അക്കേഷ്യ കാടുകൾ രൂപംകൊണ്ടുകൊണ്ടിരുന്നു. വനവൽകരണം എന്ന വാക്കിനെ അക്കേഷ്യ അക്ഷരാർഥമാക്കുകയായിരുന്നു. പക്ഷേ, ഇൗ പടുവളർച്ചയിൽ ചുറ്റുപാടും ചിലതുകൂടി സംഭവിക്കുന്നുണ്ടായിരുന്നു. മറ്റു വൃക്ഷങ്ങളുടെ വളർച്ചയിൽ അത്​ വലിയ മാറ്റം വരുത്തി. അക്കേഷ്യ നട്ടിടത്ത്​ മറ്റൊന്നും പച്ചപിടിക്കാതായി. രണ്ടുമാസം കൂടു​േമ്പാൾ കൊട്ടക്കണക്കിന്​ തേങ്ങ തന്നിരുന്ന തെങ്ങുകളിൽ കായ്​ഫലങ്ങൾ കുറഞ്ഞു. വാഴയും ചേമ്പും കാച്ചിലും പ്ലാവുപോലും ആ പടുവളർച്ച കണ്ട്​ അന്തംവിട്ടുനിന്നു.

നീർവാർച്ചയുള്ള പുരയിടങ്ങളുടെ അത്യാഴത്തിൽവരെ കയറിച്ചെന്ന്​ വെള്ളം വലിച്ചൂറ്റിയ അക്കേഷ്യ ആ പുരയിടങ്ങളെ ഒന്നിന​ും കൊള്ളാത്ത മരുപ്പറമ്പാക്കി മാറ്റുന്നത്​ നാട്ടുകാർ മെ​െല്ല മെല്ലെ തിരിച്ചറിഞ്ഞു. ഒടുക്കത്തെ ആക്രാന്തവുമായി വേരുകൾ വെള്ളം തേടി കിണറുകളുടെ പുറംചുമര്​ തകർത്ത്​ അകത്തേക്ക്​ ആണ്ടിറങ്ങി. സെപ്​റ്റിക്​ ടാങ്കുകളുടെ റിംഗുകളിൽ​ പോലും ബലിഷ്​ഠമായ അക്കേഷ്യ വേരുകൾ വിള്ളലുകൾ വീ​ഴ്​ത്തി. നാല്​ അ​േക്കഷ്യത്തൈ വെച്ചുപിടിപ്പിച്ചാൽ മതിയായിരുന്നു ഒര​ു ചതുപ്പ്​ രണ്ട്​ വർഷത്തിനുള്ളിൽ വരണ്ട മണ്ണാക്കി മാറ്റാൻ. അത്ര വേഗത്തിലായിരുന്നു അതി​​​​​െൻറ കടന്നുകയറ്റം. അതോ​ടെ അക്കേഷ്യകളെ പലരും വില്ലനായി തിരിച്ചറിഞ്ഞുതുടങ്ങി. മഞ്ഞപ്പൂക്കളണിഞ്ഞ്​ മരമങ്ങനെ ചിരിച്ചുല്ലസിച്ചുനിൽക്കുന്ന നാളുകളിൽ നാട്ടിൽ ആസ്​ത്​മ രോഗികള​ുടെ എണ്ണം പെരുകി. ഒാരോരോ മരങ്ങളിലായി പിന്നെ മഴു വീണുതുടങ്ങി. അ​േക്കഷ്യ കാടുകൾ മെല്ലെ മെല്ലെ അപ്രത്യക്ഷമായി. യൂക്കാലിപ്​റ്റസും അങ്ങനെ നാടുനീങ്ങി.

ഇപ്പോൾ സർക്കാറിന്​ വീണ്ടുവിചാരമുണ്ടായി ഉത്തരവിറക്കുന്നതിനു മുമ്പു തന്നെ ഞങ്ങളൂടെ നാട്ടുകാർ അക്കേഷ്യയ​ും യൂക്കാലിപ്​റ്റസും വില്ലനാണെന്ന്​ തിരിച്ചറിഞ്ഞിരുന്നു. കൂട്ടത്തിൽ കൗതുകകരമായി തോന്നിയത്​ സാക്ഷരതാ പ്രവർത്തനവും ചൂടാറാപ്പെട്ടിയും സാമൂഹിക വനവൽകരണവും ഞങ്ങളുടെ നാട്ടിലും പരിചയപ്പെടുത്തിയ ശാസ്​ത്ര സാഹിത്യപരിഷത്തും അ​േക്കഷ്യയെ പോലെ അപ്രത്യക്ഷമായിപ്പോയി എന്നതാണ്​. വളരെ സജീവമായിരുന്ന പരിഷത്തി​​​​െൻറ യൂണിറ്റ്​ ഇന്നില്ല. വിശ്വമാനവ​​​​െൻറ ചിഹ്​നവുമായി നിന്നിരുന്ന പരിഷത്തി​​​​െൻറ ഗ്രാമപത്രവും ചിതലരിച്ച്​ അവസാനിച്ചു. യൂറീക്ക ബാലമാസിക എന്നൊന്ന്​ ഉണ്ടായിരുന്നു എന്ന അവസ്​ഥയിലുമെത്തി. ഭൂഗർഭ ജലം വൻതോതിൽ ഉൗറ്റിയെടുക്കുന്ന അക്കേഷ്യയും യൂക്കാലിപ്​റ്റസും മുറിച്ചുമാറ്റി കേരളത്തി​​​​െൻറ കാലാവസ്​ഥക്ക്​ ഇണങ്ങുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ്​ സർക്കാർ ഉത്തരവിട്ടത്​. വൈകിയുണർന്ന വിവേകമാണിത്​. ഞങ്ങളുടെ നാട്ടുകാരെ പോലെ എത്രയോ നാൾ മുമ്പ്​ മഴു ഉയർത്തേണ്ടിയിരുന്നതാണ്​ ഇൗ മരങ്ങൾക്ക​ുനേരേ.

അക്കേഷ്യയെന്ന വിദേശി
ആസ്​ട്രേലിയയയാണ്​ അ​േക്കഷ്യയുടെ ജന്മസ്​ഥലമെന്നാണ്​ അറിയപ്പെടുന്നത്​. ചതുപ്പുകൾ ഉൗഷരമാക്കാൻ അക്കേഷ്യ മരങ്ങൾ ആസ്​ട്രേലിയൻ ഭൂപ്രദേശങ്ങളിൽ സഹായിച്ചിട്ടുള്ളതായി ചില പഠനങ്ങൾ പറയ​ുന്നു. ജൈവ ​ൈവവിധ്യത്തിന്​ വളരെയേറെ ഭീഷണി സൃഷ്​ടിക്കുന്നതാണ്​ ഇൗ വൃക്ഷം. അധിനിവേശത്തി​​​​െൻറ സ്വഭാവമാണ്​ അക്കേഷ്യക്ക്​. ഒരു പ്രദേശത്ത്​ വേരുറപ്പിച്ചാൽ പിന്നെ മറ്റൊന്നിനെയും വാഴാൻ അനുവദിക്കില്ല. അക്കേഷ്യയ​ുടെ പൂ​െമ്പാടി ചിലരിൽ അലർജിയുണ്ടാക്കു​െമന്നും ചിലർക്ക്​ കടുത്ത ആസ്​ത്​മവരെ ഉണ്ടാക്കുമെന്നും പിന്നീട്​ കണ്ടെത്തുകയുണ്ടായി. എന്നിട്ടും, ഒരു നടപടിയും ഉണ്ടായില്ല.

അക്കേഷ്യ വേരുറപ്പിച്ചപ്പോൾ അതി​​​​െൻറ ചുവടുപിടിച്ച്​ കേരളത്തിൽ ഒര​ു വ്യവസായത്തട്ടിപ്പും രൂപപ്പെട്ടത്​ ഒാർമിക്കുന്നവരുണ്ടാകും. അക്കേഷ്യയുടെ അതേ ഗണത്തിൽ പെട്ട മാഞ്ചിയം തട്ടിപ്പാണത്​. അക്കേഷ്യയെക്കാൾ കൂടുതൽ ആവേശത്തോടെ വളർന്നുപന്തലിക്കുന്നു എന്നതായിരുന്നു ഒര​ു ബിസിനസായി മാഞ്ചിയത്തെ മാറ്റിയത്​. കുറഞ്ഞ കാലം കൊണ്ട്​ വൻമരമായി മാറുന്ന മാഞ്ചിയം തടിയാവശ്യങ്ങൾക്ക്​ ഉപയോഗിക്കാമെന്ന വാഗ്​ദാനത്തിൽ കുരുങ്ങി ലക്ഷങ്ങൾ നിക്ഷേപിച്ച്​ തട്ടിപ്പിനിരയായവർ നിരവധിയായിരുന്നു. ഇന്നും മാഞ്ചിയം തട്ടിപ്പു കേസിലെ പ്രതികൾക്കെതിരെ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.

വിവാദങ്ങളുടെ പിശറൻ കാറ്റടിക്കുന്ന മൂന്നാറിൽ നിന്ന്​ കൃഷിഭൂമിയായ വട്ടവടയിലേക്ക്​ ​പോയിട്ടുള്ളവർക്കറിയാം സ്വാഭാവികമായ കാടുകൾ  വെട്ടിമാറ്റി യൂക്കാലിപ്​റ്റസുകൾ വെച്ചുപിടിപ്പിച്ച കാഴ്​ച. സാമൂഹിക വനവൽകരണത്തി​​​​െൻറ മറവിൽ കേരളത്തിലെ വനഭൂമി വെട്ടിത്തെളിച്ച്​ അക്കേഷ്യയ​ും യൂക്കാലി മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്​. മൂന്നാറിലെ ടോപ്​ സ്​റ്റേഷന്​ സമീപത്തെ പാമ്പാടുംചോല നാഷനൽ പാർക്ക്​ പണ്ട്​ ചതുപ്പുകൾ നിറഞ്ഞ പ്രദേശമായിരുന്നു. മൃഗങ്ങൾ ധാരാളമുണ്ടായിരുന്ന സ്വാഭാവിക വനം. അക്കേഷ്യയും മാഞ്ചിയവും​ വെച്ചുപിടിപ്പിച്ചതോ​െട ഇൗ പ്രദേശം വരണ്ടതായി. വെള്ളവും ആഹാരവുമില്ലാതായതോടെ മൃഗങ്ങൾ ഇവിടം വിട്ടു മറ്റു സ്​ഥലങ്ങളിലേക്ക്​ മാറി. രണ്ടു വർഷം മുമ്പ്​ വനംവകുപ്പ്​ മുൻകൈ എടുത്ത്​ അക്കേഷ്യയും മാഞ്ചിയവും വെട്ടിമാറ്റി പുല്ലു വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക്​ തുടക്കമിട്ടു.

അക്കേഷ്യയുടെ വിത്തുകൾ വർഷങ്ങ​േളാളം മണ്ണിൽ കേടുകൂടാതെ കിടക്ക​ും. അനുകൂല സാഹചര്യം കിട്ടിയാൽ അത്​ വീണ്ടും പൊട്ടിമുളയ്​ക്കും. ഇങ്ങനെ മുളയ്​ക്കുന്നവയെ നശിപ്പിക്കുക ശ്രമകരമായ കർമമാണ്​. മണ്ണിനെയും മരങ്ങളെയും പ്രകൃതിയെയ​ും സംരക്ഷിക്കാനായിരുന്നുവെങ്കിൽ അ​േക്കഷ്യയെക്കാൾ കുറഞ്ഞ ചെലവിലും കേരളത്തി​​​​െൻറ പ്രകൃതിക്കിണങ്ങ​ുന്നതുമായ മുള, പ്ലാവ്​, മാവ്​, ആഞ്ഞിലി തുടങ്ങിയവയായിരുന്നു വെച്ചുപിടിപ്പിക്കേണ്ടിയിരുന്നത്​. മാത്രമല്ല, കാട്​ വെട്ടിത്തെളിച്ചല്ല മരങ്ങൾ നടേണ്ടത്​. കാട്ടിൽ വെറുതെ വിത്തുകൾ വാരിയെറിഞ്ഞാൽ പോലും മരങ്ങളായി വളർന്നുപൊന്തുമായിരുന്നു.

ഇപ്പോൾ കേരളം കടുത്ത വരൾച്ചയിലേക്ക്​ ഒാരോ അടിയായി വേച്ച​ുവേച്ചു വീഴുകയാണ്​. ഇത്രകാലം നേരിടേണ്ടിവന്നതിനെക്കാൾ രൂക്ഷമായി കുടിവെള്ള ക്ഷാമത്തിലേക്ക്​ കേരളം നീങ്ങുന്നു. ഭൂഗർഭ ജലത്തി​​​​െൻറ അളവ്​ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. കിണറുകൾ മഴക്കാലത്ത്​ റീചാർജ്​ ചെയ്യാൻ ഉപദേശിക്കുകയാണിപ്പോൾ. ഭൂഗർഭ ജലത്തെ ഉൗറ്റിയെടുത്തതിൽ അ​േക്കഷ്യയും യൂക്കാലിയും പോലുള്ള മരങ്ങൾക്കും പങ്കുണ്ടെന്ന്​ വൈകിയ വേളയിൽ തിരിച്ചറിയു​േമ്പാൾ ആ മരങ്ങൾക്കുനേരേ മഴു ഉയരു​േമ്പാൾ ഒരുകാര്യം കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു.

കേരളത്തി​​​​െൻറ പ്രകൃതിക്ക്​ ഒട്ടും ഇണങ്ങാത്ത വൃക്ഷത്തൈകൾ ഇറക്കിയതി​​​​െൻറ പിന്നിൽ ആരുടെ അജണ്ടയായിരുന്നു?
ലോക ബാങ്കി​​​​െൻറ സഹായത്തോടെ നടപ്പാക്കിയ ഇൗ പദ്ധതിക്കായി എത്ര കോടികളാണ്​ തുലച്ചത്​..?
ആരായിരുന്നു ഇൗ കോടികളുടെ മുഖ്യ ഗ​ുണഭോക്​താക്കൾ...?
ആരുടെ കീശയിലേക്കാണ്​ ഇൗ കോടികൾ പോയത്​...?
അതുകൊണ്ട്​ കേരളത്തി​​​​െൻറ കാലാവസ്​ഥക്കും പ്രകൃതിക്കും എന്തു നേട്ടമാണുണ്ടായത്​..?

അപകടകാരികളായ ഇൗ മരങ്ങൾക്കുനേരേ മഴു ഉയർത്താൻ കാണിച്ച ധൈര്യം ഇൗ​ ചോദ്യങ്ങൾക്കും നേരേ ഉയർത്തുക...

Show Full Article
TAGS:accasia 
Next Story