Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightദലിതന്‍റെ മൂർദ്ധാവിൽ...

ദലിതന്‍റെ മൂർദ്ധാവിൽ ബ്രാഹ്മണ്യത്തിന്‍റെ ചവിട്ട്

text_fields
bookmark_border
ദലിതന്‍റെ മൂർദ്ധാവിൽ ബ്രാഹ്മണ്യത്തിന്‍റെ ചവിട്ട്
cancel

ഒരുകാലത്തിന്‍റെ ബാല്യകൗമാരങ്ങളെ ഇളക്കിമറിച്ചിരുന്ന നടനായിരുന്നു ജയന്‍. കരുത്തിന്‍റെയും സൗന്ദര്യത്തിന്‍റെയുമൊക്കെ പ്രതീകമായിരുന്ന ഈ നടന്‍, മരിച്ച് മണ്ണടിഞ്ഞ് കാലങ്ങള്‍ക്കുശേഷം തിരച്ചുവരുന്നത് തികഞ്ഞ കൊമേഡിയനാണ്. ഇന്ന് ഓണാഘോഷ പരിപാടികളിലൊക്കെ, പഴയ ബെല്‍ബോട്ടം പാന്‍റും ധരിച്ച് ജയനിറങ്ങുന്നു! സോഷ്യോ-പൊളിറ്റിക്കല്‍ വിദ്യാര്‍ഥികളൊക്കെ പഴിക്കേണ്ടതാണ്, പതിറ്റാണ്ടുകള്‍മാത്രമുള്ള ഒരു ചെറിയ കാലഘട്ടത്തില്‍ നടന്ന ഈ പരിണാമവിദ്യ.

എതാണ്ട് സമാനമായ ഗതികേടാണ് മാവേലിക്കും വന്നുചേര്‍ന്നത്്. മിമിക്രിക്കാര്‍ എല്ലാവും ചേര്‍ന്ന് കുടവയറും, കപ്പടാമീശയുമൊക്കെയുള്ള ഒരു ഹാസ്യകഥാപാത്രമാക്കി മാറ്റിക്കളഞ്ഞു മാവേലിയെയും. ദിലീപും നാദിര്‍ഷായുമൊക്കെ ചേര്‍ന്ന് ഇറക്കിയ ഓണപ്പാരഡി കാസറ്റുകളുടെ ഹാങ്ങോവര്‍ കൊണ്ടാവണം, നടന്‍ ഇന്നസെന്റിന്‍റെ ശബ്ദമാണ് മാവേലിയുടെതായി പരക്കെ എടുക്കുന്നതും. കേരളം കാണാന്‍ വന്ന് പട്ടിയുടെ കടിയേറ്റ് മടങ്ങുന്ന മാവേലി ഇത്തവണയുമുണ്ട് നമ്മുടെ ചാനലുകളില്‍.

പക്ഷേ അപ്പോഴും ഓണം എന്ന ഉല്‍സവത്തിന്‍റെ കേന്ദ്ര കഥാപാത്രം മാവേലി തന്നെയായിരുന്നു. ഇപ്പോഴിതാ ആ പദവിയും നഷ്ടമാവുന്നു. ഓണം എന്നത് വാമന ജയന്തിയാണെന്നതാണ് സംഘപരിവാര്‍ ഭാഷ്യം. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ സാക്ഷാല്‍ അമിത്ഷാ, വാമന ജയന്തി ആശംസകള്‍ നേരുകയും ചെയ്തതോടെ വിവാദം ചൂടുപിടക്കുകയും ചെയ്തു.

സത്യത്തില്‍ ആരാണ് ഓണത്തിലെ നായകന്‍
ആദ്യമേതന്നെ പറയട്ടെ, മഹാബലിയുടെയും വാമനന്‍റെയും കഥകള്‍ ഐതീഹ്യങ്ങളും കെട്ടുകഥകളും മാത്രമാണ്. ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുന്ന ചരിത്ര സത്യങ്ങളല്ല ഇവയൊന്നും. പക്ഷേ ഒരു വിഭാഗം സംഘപരിവാര ബുജികള്‍ മഹാബലിയെന്ന  ചക്രവര്‍ത്തി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവുണ്ടെന്നാണ് വാദിക്കുന്നത് തീര്‍ത്തും അസംബന്ധമാണ്. നാളിതുവരെ അങ്ങനെ യാതൊരു തെളിവും കിട്ടിയിട്ടില്ല. അതായത് രണ്ടും കഥാപാത്രങ്ങും തീര്‍ത്തും സാങ്കല്‍പ്പികമാണെന്നിരിക്കെ ഇതിലെ നായകന്‍ ആരാണെന്ന് ചികയുന്നത് തീര്‍ത്തും യുക്തിരഹിതമാണ്.

പക്ഷേ ഐതീഹ്യങ്ങളില്‍പോലും മായം കലര്‍ത്തി തങ്ങളുടെ സാംസ്‌ക്കാരിക ആവശ്യം സംഘപരിവാര്‍ നിര്‍വഹിക്കുമ്പോഴാണ് പ്രതിരോധം അവശ്യമായി വരുന്നത്. ഓണം വാമന ജയന്തിയെന്ന ആശയം കേരളത്തില്‍ പുതിയതൊന്നുമല്ല. വാമനപൂജയും പ്രതിഷ്ഠയുമുള്ള നാടാണ് കേരളം. ഇന്ത്യയില്‍ പലഭാഗത്തും വാമന ജയന്തി ആഘോഷമുണ്ട്. തമിഴ്‌നാടിന്‍റെ പല ഭാഗങ്ങളില്‍പോലും ഓണം വാമനന്‍റെ ഉല്‍സവമാണ്. ചരിത്രപരമായി അത് അങ്ങനെയാണ്. ഒരോ ഉല്‍സവത്തിനും ആഘോഷത്തിന്‍റെയും ഐതീഹ്യത്തില്‍  പ്രാദേശിക ഭേദം കാണും. കഥകളും ഉപകഥകളും കൂടിക്കലരും. ഒരോരുത്തരും അവരുടെ വിശ്വാസമനുസരിച്ച് ആചരിച്ചോട്ടെ എന്ന് കരുതുകയാണ് ജനാധിപത്യ മര്യാദ. പക്ഷേ ഇവിടെ ഓണത്തെ വാമന ജയന്തിയാക്കണമെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുള്ളതുപോലെ. ഇത്രപെട്ടെന്ന് നാം കേട്ടു സുപരിചിതമായ ഒരു ഐതീഹ്യത്തെ പൂര്‍ണമായും മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ് സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്.

കടപ്പാട് -ഐ.സി.യു ഫേസ്ബുക്ക് ഗ്രൂപ്പ്

കേസരി പറഞ്ഞ കഥ
ആര്‍.എസ്.എസിന്റെ മുഖപത്രമായ കേസരി  ഓണപ്പതിപ്പാണ് വാമന ജയന്തിയാണ് തിരുവോണം എന്ന് ആശയം സജീവമാക്കിയത്. അതാണ് നമ്മുടെ ശശികലടീച്ചര്‍ വഴി അമിത്ഷായില്‍ എത്തി നില്‍ക്കുന്നത്. (പക്ഷേ ഇത് പുതിയ വാദവുമല്ല. പി.പരമേശ്വരന്‍ അടക്കമുള്ളവര്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രനും ശശികലടീച്ചറും കഴിഞ്ഞ രണ്ടുവര്‍ഷമായി ഫേസ്ബുക്കിലൂടെ ഇതേപ്രചാരണം നടത്തുന്നുണ്ട്) സത്യസന്ധനും നീതിനിഷ്ഠനുമായ മഹാബലി ച്രകവര്‍ത്തിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയിട്ടില്ല എന്നതായിരുന്നു കേസരിയിലെ പ്രധാനവാദം. മറിച്ച് തന്‍റെ ഐശ്വര്യത്തില്‍ഭ്രമിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയുമാണ് വാമനന്‍ ചെയ്തതെന്ന് തിരുവന്തപുരം സംസ്‌കൃത കോളജിലെ അധ്യാപകനായ ഡോ.കെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എഴുതിയ ലേഖനം വ്യക്തമാക്കുന്നു. നമ്പൂതിരിമാര്‍ വിളവെടുപ്പുല്‍സവും വാമന ജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്നാണ് അഭിജ്ഞര്‍ പറയുന്നത്. മഹാബലി കേരളം കാണാന്‍ വരുന്നുവെന്ന ആശയം പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ലേഖനം പറയുന്നു.

നല്ലവനായ മഹാബലിയെന്ന ദലിതനായ അസുരച്രകവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ച് പാതാളത്തിലേക്ക് താഴ്ത്തിയെന്ന കഥ അസത്യമാണ്. പുരാണത്തിലോ ഇതിഹാസത്തിലോ ഒന്നും തന്നെ ഇതിന് ഉപോല്‍ബലകമായ പരാമര്‍ശങ്ങളോ വിവരണങ്ങളോ ഇല്ല. ഇത്രയും അസത്യമായ ഒരു കഥ എങ്ങനെ കേരളത്തില്‍ മാത്രം പ്രചരിച്ചുവെന്നും ലേഖകന്‍ ചോദിക്കുന്നു. കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഒാണത്തതപ്പന്‍. മലാളികള്‍ ഓണത്തപ്പനായി ആരാധിക്കുന്നത് തൃക്കാക്കരയപ്പനായ വാമനമൂര്‍ത്തിയെയാണ്.

മഹാബലി ജീവിച്ചിരുന്നേപ്പാള്‍ കേരളം നിലവിലില്ലായിരുന്നു. പരശുരാമന്‍ മഴുെവിറഞ്ഞ് കേരളം ഉണ്ടാക്കിയെന്നാണ് കഥ. വാമനാവതാരത്തിനുശേഷമാണ് വിഷ്ണു പരശുരാമ അവതാരം എടുത്തത്. അപ്പോള്‍ കേരളം ഉണ്ടാകുന്നതിന് മുമ്പ് എങ്ങനെയാണ് മഹാബലി കേരളം ഭരിച്ചിരുന്നുവെന്നതാണ് ലേഖനം ചോദിക്കുന്നത്. ഭാരതമായിരുന്ന മഹാബലിയുടെ സാമ്രാജ്യമെന്നും നര്‍മ്മദയുടെ തീരത്തായിരിുന്നു അദ്ദേഹം യാഗം നടത്തിയതെന്നും ലേഖനം വാദിക്കുന്നു.

അജണ്ട പകല്‍പോലെ പുറത്ത്
കേസരിയിലെ ലേഖനം ഒരാവര്‍ത്തിവായിക്കുന്ന ആര്‍ക്കും ആര്‍.എസ്.എസിന്റെ സാംസ്‌ക്കാരിക അജണ്ടായാണിതെന്ന് പകല്‍പോലെ മനസ്സിലാവും. മലയാളികള്‍ക്ക് മാത്രമായി എങ്ങനെ ഇങ്ങനെയാരു കഥയുണ്ടായി എന്നാണ് ലേഖകന്‍ രോഷം കൊള്ളുന്നത്. കെട്ടുപിണഞ്ഞുകിടക്കുന്ന നൂറായിരം മിത്തുകളുെടയും ശാേഖാപശാഖകളായ ഉപകഥകളുടെയും സങ്കലനമായ ഹൈന്ദവ ഐതീഹ്യങ്ങളെയും വിശ്വാസങ്ങളെയും ക്രോഡീകരിച്ച് അതിനെ ഒരു ഏകശിലാ വൈദിക മതമാക്കുകയെന്ന അജണ്ടയെക്കുറിച്ച് കാഞ്ചാ ഐലയ്യതൊട്ട് രാംപുനിയാനി വരെയുള്ളവര്‍ എഴുതിയതാണ്. അത് അവര്‍ ഇവിടെയും പയറ്റുന്നുവെന്ന് മാത്രം.

മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനനെ വില്ലനാക്കിക്കൊണ്ടുള്ള ഒരു ഐതീഹ്യം എങ്ങനെയാണ് സംഘികള്‍ക്ക് ദഹിക്കുക. ഡോ.കെ.എന്‍. പണിക്കര്‍ ചൂണ്ടിക്കാട്ടിയേപാലെ ദൈവം വില്ലനായാല്‍ പിന്നെ മതത്തിന്‍റെ അടിത്തറതന്നെ തകര്‍ന്നില്ലേ.അപ്പോള്‍ പിന്നെ വാമനനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കുക അവരുടെ ബാധ്യതയാവുന്നു. അതിനാണ് മഹാബലിയുടെ അഹങ്കാരം ശമിപ്പിച്ച് മോക്ഷം കൊടുക്കുന്ന കഥവരുന്നത്. ( സര്‍വശക്തനായ മഹാവിഷ്ണു, മഹാബലിയുടെ ആ വൈകല്യത്തെ മാത്രം മാറ്റിയെടുത്ത് നല്ലവനായ ആ ഭരണാധികാരിയെ തുടരാന്‍ അനുവദിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത് എന്ന് ഫേസ്ബുക്കില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു വിരുതന്‍റെ വാദം ഓര്‍ത്തുപോവുന്നു)

ദലിത് പ്രേക്ഷോഭങ്ങളുടെെയാക്കെ ഇക്കാലത്ത് സവര്‍ണനായ വാമനനെന്നും അസുരനായ മഹാബലിയെന്നും ലേഖകന്‍ കൃത്യമായി എടുത്ത് എഴുതിയതും മറ്റൊരു സൂചനയാണ്. അനാദികാലം തൊട്ടേ ബ്രാഹ്മണ്യം ദലിത് വിരുദ്ധമാണെന്ന വാദം വാമനനിലുടെ വ്യക്തമാണെന്ന ഭീതി കേസരി ലേഖനത്തിന്‍റെ അപകടം.അതുതന്നെയാണ് പരിവാര അജണ്ടയും. ചവിട്ടി താഴ്ത്തുന്നവനല്ല, മോക്ഷം കൊടുക്കുന്നവനാണ് ബ്രാഹ്മണന്‍!

ഇനിനോക്കുക വിശ്വാസത്തില്‍ യുക്തി പാടില്ല,എന്ന് വാദിക്കുന്നവര്‍തന്നെ കൃത്യമായ യുക്തി പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നു. വാമനാവതാരത്തിനുശേഷമാണ് വിഷ്ണു പരശുരാമ അവതാരം എടുത്തത്. അപ്പോള്‍ കേരളം ഉണ്ടാകുന്നതിന് മുമ്പ് എങ്ങനെയാണ് മഹാബലി കേരളം ഭരിച്ചിരുന്നുവെന്നതാണ് ലേഖനം ചോദിക്കുന്നത്. (മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന് ശാസ്ത്രസത്യം പോലെ ഇവര്‍ വിശ്വസിക്കയാണ്) പുരാണങ്ങളിലും ഇതിഹാസങ്ങളലും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യവും െഎതീഹ്യമായി വന്നുകൂടാ എന്ന് പറയുന്നവര്‍ക്ക്, മിത്തുകളുടെ രൂപവത്ക്കരണത്തെക്കുറിച്ചൊന്നും യാതൊരു ശാസ്ത്രീയ ധാരണയുമില്ലെന്ന് വ്യക്തം.

മലയാളിയില്‍ എങ്ങനെ ഒരു മാവേലിയുണ്ടായി എന്ന് ചോദിച്ചാല്‍ ആധുനിക ചരിത്രകാരൻമാരില്‍ പലരും പറയുക നീതി നിഷേധത്തോടുള്ള പ്രതിഷേധം തന്നെയയായിരിക്കണമെന്നാണ്. പണ്ട് ഇങ്ങനെയാരു കാലമുണ്ടായിരുന്നിരിക്കാമെന്ന പ്രതീക്ഷയുടെ ഓര്‍മ്മകള്‍ അനീതിക്ക് ഇരയാവുന്നവനാണെല്ലാ കൂടുതല്‍ ഉണ്ടാവുക. അങ്ങനെ തലമുറകള്‍ കൈമാറിവന്ന ഒരു കഥയിലാണ് മാവേലി നായകനാവുന്നത്. ജന്‍മിയുടെ പീഡനത്തിന് ഇരയായി മരിക്കുന്ന പലകഥാപ്രതങ്ങളും തെയ്യമായി മാറിയ കഥകള്‍ വടക്കേ മലബാറിലൊക്കെ സുപരിചിതമാണ്. ലോകത്ത് എല്ലായിടത്തും ഇത്തരം വിശ്വാസ കഥകള്‍ ഉണ്ടായിട്ടുമുണ്ട്.

പരശുരാമനും ബുദ്ധനും തൊട്ട് അസീറിയക്കാര്‍വരെ
വിളവെടപ്പുമായും കാര്‍ഷികവൃത്തിയുമൊക്കെയായി ബന്ധപ്പെട്ട ലോകത്തിലെ  മിക്കാവാറും അഘോഷങ്ങളിലെന്നപോലെ അനവധി  ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പരശുരാമനും ബുദ്ധനും തൊട്ട് ചേരമാന്‍ പെരുമാളും ഇറാഖിലെ അസീറിയക്കാരും വരെ അതില്‍ വരുന്നുണ്ട്. അതില്‍ ഏറ്റവും പ്രചാരം സിദ്ധിച്ച കഥമാത്രമാണ് നമ്മുടെ  മാവേലിയുടേത്. വരുണ ഭഗവാനില്‍നിന്ന് കേരളത്ത മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നതാണ് ഒരു കഥ. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് പരശുരാമന്‍ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസമാണ് ഓണമെന്നും സങ്കല്‍പ്പമുണ്ട്.

ഇനി ഒരു ബുദ്ധ കഥനോക്കുക. സിദ്ധാര്‍ഥ രാജകുമാരന്‍ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. ബുദ്ധരുടെ ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് തെളിവാണെന്ന് ചില ചരിത്രകാരൻമാരും വാദിക്കുന്നുണ്ട്.  ബുദ്ധമതത്തെ കേരളത്തില്‍ ഇല്ലാതാക്കാന്‍ പല അക്രമങ്ങളും, ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണര്‍ത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും, വേലകളിയുമെന്നും ചിലര്‍ സിദ്ധാന്തിക്കുന്നു.

അതുപോലെ ഓണാത്തെ ചേരമാന്‍ പെരുമാളുമായി ബന്ധപ്പെടുത്തിയും ഐതീഹ്യമുണ്ട്. മതംമാറി മക്കത്തുപോയ ചേരമാന്‍ പെരുമാള്‍ വര്‍ഷത്തിലൊരിക്കല്‍ വരുന്ന ദിനമാണ് ഓണക്കാലമെന്നും വിശ്വാസമുണ്ട്. എ.ഡി നാലാം ശതകത്തില്‍ കേരളരാജ്യത്തിന്‍റെ തലസ്ഥാനം തൃക്കാക്കരയായിരുന്ന് ചൂണ്ടിക്കാട്ടി സമുദ്രഗുപ്തന്‍റെ ആക്രമണം വരെയുള്ളകാര്യങ്ങള്‍ ചില ചരിത്രകാരൻമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലബാര്‍മാന്വലിന്‍റെ കര്‍ത്താവ് വില്യം ലോഗന്‍റെ അഭിപ്രായത്തില്‍ എ.ഡി. 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്.  പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച അറബിസഞ്ചാരികള്‍ അടക്കമള്ളവരും  ഓണാഘോഷത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. കേരളത്തിലെ ഓണം തമിഴ്‌നാട്ടില്‍നിന്ന് സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. കേരളത്തേക്കാള്‍ വളരെ മുമ്പേ തന്നെ തമിഴ്‌നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികളില്‍ വെളിപ്പെടുത്തുന്നു. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാര്‍ഹികോൽസവമായി മാറി.

അതേസമയം ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് ശാസത്ര ചരിത്ര പണ്ഡിതന്‍ എന്‍.വി. കൃഷ്ണവാരിയര്‍ എഴുതിയിട്ടുള്ളത്. പുരാതന ഇറാഖിലെ അസീറിയയില്‍നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം.  സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്. ഇതിലും അത്ഭുദമൊന്നുമില്ല. ലോകമമ്പാടുനിന്നുമുള്ള കൊടുക്കലിലും വാങ്ങലിലുമാണ് സംസ്‌ക്കാരങ്ങളും ആഘോഷങ്ങളും ഉണ്ടാവുന്നത്. നമ്മുടെ സംഘികള്‍ അതൊന്നും അംഗീകരിക്കില്ലെന്ന് മാത്രം.

ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഇത് ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് ആധുനിക ചരിത്രകാരൻമാര്‍ കരുതിപ്പോരുന്നു. കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ ഐശ്വര്യം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമെന്ന് പറയപ്പെടുന്നു. ഇടവം കര്‍ക്കിടകം മാസങ്ങളിലെ മഴയും വറുതിയും കഴിഞ്ഞുവരുന്ന മാസം ആഘോഷിക്കപ്പെടുന്നത് സ്വാഭാവികം മാത്രം.

അതായത് നൂലില്‍ കെട്ടിയറക്കിയതുപോലുള്ള ഒറ്റ െഎതീഹ്യം കൊണ്ട് ഓണത്തെ വിലയിരുത്താന്‍ കഴിയില്ലെന്ന് ചുരുക്കം.

വനൈദവം വനദുര്‍ഗയാവുമ്പോള്‍
യു.പിയിലെ ദലിതരായ ആദിവാസികളുടെ പ്രാക്തനാമായ വനദൈവത്തെ ഇതുപോലെ സംഘ്പരിവാര്‍ വനദുര്‍ഗയാക്കി മാറ്റിയത് ഈയിടെയാണ്. ആദിവാസികളുടെ പ്രാദേശിക മിത്തുകളെയൊക്കെ തകര്‍ക്കുന്ന കഥയുണ്ടാക്കിയാണ് അവര്‍ അങ്ങനെ ചെയ്തത്. നമ്മുടെ മുത്തപ്പന്‍ ദൈവത്തെപോലെ ഗുജറാത്തിലെ മല്‍സ്യത്തൊഴിലാകള്‍ക്കുണ്ടായിരുന്ന ഒരു ട്രൈബല്‍ മിത്തിനെ അവര്‍ ഈയിടെയാണ് പരമശിവന്‍റെ അവതാരമാക്കിയത്. (കേരളത്തിലെ ദലിതരുടെ കാവുകള്‍പോലും താമ്പൂല പ്രശ്‌നവും സ്വര്‍ണ്ണ്രപശ്‌നവുമായി ഉപദേവതകളെ കയറ്റിവിട്ടും ബ്രാഹ്മണാചാരങ്ങള്‍ക്ക് വിധേയമാക്കിയും പിടിച്ചെടുത്ത് കൊണ്ടിരിക്കയാണ്.)

ഇതിനായി ഓരോയിടത്തും ഓരോ തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നത്. വ്യാസന്‍ മുക്കുവസ്ത്രീയുടെ മകളാണെന്നും അതിനാല്‍ പുരാണങ്ങള്‍ നിങ്ങളുടേതാണെന്ന് പറഞ്ഞാണ് മല്‍സ്യത്തൊഴിലാളികളെ സമീപിക്കുക. ബീഹാറിലെത്തുമ്പോള്‍ ശ്രീകൃഷ്ണന്‍ ഒ.ബി.സിക്കാരനായ യാദവനാവുന്നു .ഗുജറാത്തിലെ ദലിത് വിരുദ്ധ്രപക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ രാവണെന പൂണൂലിട്ട ബാഹ്മണനാക്കിയും ശ്രീരാമനെ താരമമ്യേന താഴ്ന്ന ജാതിക്കാരാനയ ക്ഷ്രതിയനായും  അവതരിപ്പിക്കുന്നു ബ്രാഹ്മണനായ രാവണനെ കൊന്നതിന്‍റെ പേരിൽ ശ്രീരാമന്‍റെ പട്ടാഭിഷേകത്തില്‍നിന്നുപോലും ഒരു പറ്റം ബ്രാഹ്മണര്‍ വിട്ടുനിന്നിട്ടുണ്ടെന്നും നമ്മുെട ശശികല ടീച്ചര്‍പോലും പ്രസംഗിക്കുന്നു.

കടപ്പാട് -ഐ.സി.യു ഫേസ്ബുക്ക് ഗ്രൂപ്പ്
 

അതായത് ഓണത്തെ വാമന ജയന്തിയായി അവതരിപ്പിച്ചത് തീര്‍ത്തും നിഷ്‌കളങ്കമായ അഭിപ്രായമല്ല, ഇന്ത്യയാെക നടക്കുന്ന വ്യക്തമായ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണത്. ഏതായലും ഒരു ആശ്വാസമുണ്ട്. ഫേസ്ബുക്കിലെ പൊങ്കാല കണ്ടാല്‍ അറിയാം. മലയാളികളുടെ അടുത്ത് ഇത് വേവില്ലെന്ന്. ഇനി അടുത്തകാലത്തൊന്നും അമിത് ഷാ ജി വാമനന്‍ എന്നു പറാന്‍ വാതുറക്കുമെന്ന് തോനുന്നില്ല.

വാല്‍ക്കഷ്ണം: പണ്ട് ഓണം പ്രാകൃത കമ്യൂണിസമാണെന്ന് ലേഖനമെഴുതിക്കൊണ്ട് ഇ.എം.എസ് നമ്പൂതിരിപ്പാടും വലിയ വിമര്‍ശം വിളിച്ചുവരുത്തിയിരുന്നു. മാവേലിെയ മാര്‍ക്വിസ്റ്റ് ആക്കുന്നുവെന്നാണ് അന്ന് മുത്തശ്ശി പ്രതങ്ങള്‍ വിലപിച്ചത്. പക്ഷേ ഇ.എം.സ് ഉണ്ടോ വിടുന്നു. അദ്ദേഹം മാവേലിയും യുധിഷ്ഠരനും സ്വര്‍ഗത്തില്‍വെച്ച് കണ്ടുമുട്ടിയ കഥവരെ പറഞ്ഞ് ജനത്തെ കൈയിലെടുത്തു. സ്വര്‍ഗത്തില്‍ വെച്ച് ഒരാള്‍ മഹാബലിയെ യുധിഷ്ഠിരന് പരിചയപ്പെടുത്തയത്രേ. 'ഇതാണ് ഭാരതം ഭരിച്ചിരുന്ന മഹാനായ യുധിഷ്ഠിരന്‍. ഇദ്ദേഹത്തിന്‍റെ കാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ദിവസവും സൗജന്യമായി അന്നദാനം നടത്തിയിരുന്നത്.'- ഇതുകേട്ട് മഹാബലി പറഞ്ഞുവത്രേ.' ശിവ ശിവ.നമ്മുടെ നാട് ഇങ്ങനെ അധപ്പതിച്ചുവോ. എന്‍റെ ഭരണകാലത്തൊക്കെ ഭക്ഷണം സൗജന്യമായി കൊടുത്താല്‍പോലും ആര്‍ക്കും വേണ്ടായിരുന്നു'.

ഇക്കഥ പറഞ്ഞ് അല്‍പ്പം നിര്‍ത്തി ഇ.എം.എസ് ചോദിക്കും. 'ഇതില്‍ യുധിഷ്ഠിരന്റെ ഭരണമാണ് േകാൺഗ്രസിന്‍റെത്. മഹാബലിയുടെത് ഇടതുമുന്നണിയുടെതും. ഇതില്‍ എതാണ് നിങ്ങള്‍ക്കുവേണ്ടത്?' 'മാവേലി രാഷട്രീയം' ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ചുരുക്കം.

 

 

 

Show Full Article
TAGS:onam onam 2016 vamanan vamanajayanthi onakhosham myth onam myth onam discourse onamvamanan 
Next Story