Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവീണ്ടും...

വീണ്ടും വിസ്മയിപ്പിച്ച് ആപ്പിൾ

text_fields
bookmark_border
വീണ്ടും വിസ്മയിപ്പിച്ച് ആപ്പിൾ
cancel

അതാണ് ആപ്പിൾ, ലോകം കാത്തിരിക്കുകയായിരുന്നു, ആപ്പിൾ കുടുംബത്തിലെ പുതിയ പിറവിയെ. ഐ ഫോൺ 7 വരുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി. ഇടക്കിടെ ചോർന്നു കിട്ടിയ വിവരങ്ങൾ ലോക മാധ്യമങ്ങൾ ആഘോഷിക്കുകയായിരുന്നു. ഒടുവിൽ ബുധനാഴ്ച ആ രാജകീയ ജനനം സംഭവിച്ചു. സ്മാർട്ഫോൺ രാജക്കന്മാരായ ആപ്പിളിൻെറ ഐഫോൺ 7 വിപണിയിലേക്ക് പ്രവേശിക്കുകയാണ്. പിറവിക്ക് മുമ്പുതന്നെ മറ്റൊരു ഉൽപന്നത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ആപ്പിൾ ഉൽപന്നങ്ങൾക്ക് ലോകതലത്തിൽ ലഭിക്കുക. അദ്ഭുതങ്ങൾ ഒളിപ്പിച്ചുള്ള അവരുടെ ഐ ഫോൺ സീരിസ് ഫോണുകളുടെ പ്രഖ്യാപനം എക്കാലത്തും പ്രധാന വാർത്തയാകുന്നതും ചർച്ചയാകുന്നതും അത്കൊണ്ട് തന്നെയാണ്. ബുധനാഴ്ച സാൻഫ്രാൻസിസ്കോയിൽ അവതരിപ്പിച്ച ഐഫോൺ 7, ഐഫോൺ 7 പ്ലസ് ഫോണുകളാണ് ടെക് ലോകത്തെ ചർച്ചാ വിഷയം. സ്റ്റീവ് ജോബ്സിൻെറ പിന്മുറക്കാറുടെ ഉൽപന്നങ്ങളുടെ മേന്മകൾ കീറിമുറിച്ച് പരിശോധിക്കുകയാണ് ഇൻറർനെറ്റ് ലോകം. പതിവ് പോലെ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങളുടെ ആദ്യ ബാച്ചിൽ ഇന്ത്യയില്ല. ഒക്ടോബർ ഏഴ് മുതൽ പുത്തൻ ഐഫോൺ മോഡലുകൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 60,000 രൂപ മുതലാണ് ഇന്ത്യയിലെ വിപണിവില ആരംഭിക്കുന്നത്.


വേഗതയേറിയ പ്രോസസർ, പരിഷ്കരിച്ച ഹോം ബട്ടൺ, വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നുമുള്ള സംരക്ഷണം എന്നിവയാണ് പുതിയ മോഡലിനെ വാങ്ങാൻ പ്രേരിപ്പിക്കുക. 32GB ബേസ് കപ്പാസിറ്റിയുള്ള ഐഫോൺ7 എൻട്രി ലെവൽ മോഡലിന് അമേരിക്കയിൽ 649 ഡോളർ (ഏകദേശം 43,000 രൂപ) മുതലാണ് ആരംഭിക്കുന്നത്. ഐഫോൺ 7 പ്ലസിന് 769 ഡോളറാണ് വില (ഏകദേശം 51,000 രൂപ). 32GB കപ്പാസിറ്റിയാണ് പ്ലസിനുമുള്ളത്. 16 ജി.ബിയായിരുന്നു ഇതിനു മുമ്പത്തെ ആപ്പിൾ ഫോണുകളുടെ ബേസ് സംഭരണ ശേഷി. പുതിയ ആപ്പിൾ മോഡലുകൾ 128, 256 ജി.ബി വരെ സംഭരണ ശേഷി നൽകി ഇരട്ടിപ്പിച്ചിട്ടുണ്ട്. ഈ വെള്ളിയാഴ്ച മുതൽ പ്രീ ഓർഡറുകൾക്ക് അവസരം ലഭിക്കും. തെരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ ഉത്പന്നം ലഭിക്കുക. സെപ്റ്റംബർ 13ന് ഈ പ്രദേശങ്ങളിൽ ഐഫോൺ കയറ്റിയയക്കപ്പെടും.

പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ്,മാപ്സ്, ഫോട്ടോകൾ, ഐഫോൺ കീബോർഡ്, സിരി, മറ്റു ആപ്പിൾ സേവനങ്ങൾ എന്നിവ കൂടുതൽ ഇന്റലിജൻസ് ആയാണ് (iOS 10) ലഭ്യമാക്കിയിരിക്കുന്നത്. iMessageനായി അപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിന് ഡെവലപ്പർമാർക്ക് ആപ്പിൾ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.
വെള്ളത്തെയും പൊടിപടലങ്ങളെയും ചെറുക്കാനുള്ള കഴിവാണ് (IP67)ഫോണുകളുടെ പ്രധാന മേന്മ. ഐഫോൺ ശ്രേണിയിലുള്ള ഫോണുകളിൽ ആദ്യമായാണ് ഈ സംവിധാനം വരുന്നത്.

പുത്തൻ ഡിസൈനോടെയാണ് പുതിയ മോഡലുകൾ രംഗത്തെത്തുന്നത്. പിന്നിലെ ആന്റിന ലൈനുകൾ വെടിഞ്ഞ് രണ്ടു പുതിയ നിറങ്ങളോടെയാണ് വരവ്. ബ്ലാക്(മാറ്റ്), ജെറ്റ് ബ്ലാക് (തിളങ്ങുന്നത്), സിൽവർ, ഗോൾഡ്, റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ഫോൺ മിന്നിത്തിളങ്ങും. ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നിവയിലെ ഹോം ബട്ടൺ solid-state, force-sensitive ഫീച്ചറോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നമ്മൾ നൽകുന്ന ടെച്ചിങ്ങ് അടിസ്ഥാനമാക്കി വ്യത്യസ്തമായതും വേഗത്തിലുള്ളതുമാകും ഹോം ബട്ടണിൻെറ പ്രതികരണങ്ങൾ. കഴിഞ്ഞ വർഷം ഇറങ്ങിയ മാക്ബുക്ക് മോഡലിൽ ഉൾപെടുത്തിയ ട്രാക്ക്പാഡോ സെൻസിറ്റീവ് ശക്തിക്ക് സമാനമായാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.

സൂം കഴിവാണ് ക്യാമറയുടെ കരുത്ത്. വ്യത്യസ്ത ലെൻസുകളുള്ള രണ്ടു ക്യാമറകൾ ഫോട്ടോയുടെ യഥാർത്ഥ വലിപ്പം 10 തവണ സൂം ചെയ്യാൻ കഴിയും. രണ്ട് ക്യാമറകളിലും 12 മെഗാപിക്സൽ ഫോട്ടോകൾ എടുക്കാം. പശ്ചാത്തല ചിത്രങ്ങൾ ബ്ലർ ആയി കാണാനാകും. മൊബൈൽ ക്യാമറക്ക് മിഴിവേകാനായി ഐഫോൺ 7 സീരിസുകളിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സംവിധാനമുണ്ട്. 1.8 അപ്പെർച്ചർ ലെൻസ്, 12 മെഗാപിക്സൽ സെൻസർ, ക്വാഡ്-എൽ.ഇ.ഡി, ട്രൂ ടോൺ ഫ്ലാഷ്, 7 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഐ ഫോൺ മോഡലുകൾ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ ചിത്രങ്ങൾ നൽകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. 56mm ടെലിഫോട്ട ലെൻസ്, മറ്റ് വൈഡ് ആംഗിൾ ലെൻസ് എന്നിങ്ങനെ ഐഫോൺ 7 പ്ലസിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ടെന്ന് ടെക് ലോകത്ത് നേരത്തേ പ്രചാരണമുണ്ടായിരുന്നു. എൽ.ജി , മോട്ടോറോള കമ്പനികളുടെ പുതിയ സ്മാർട്ട്ഫോൺ ഡ്യുവൽ ലെൻസ് സംവിധാനം അവതരിപ്പിച്ചിരുന്നു.  

ഡിസ്പ്ലേ സംവിധാനം, colour management എന്നിവ 25 ശതമാനം വർധിപ്പിച്ചാണ് പുതിയ ഐഫോൺ മോഡലുകളുടെ വരവ്. എ9 മോഡലുകളേക്കാൾ 40 ശതമാനം വേഗത്തിൽ പ്രവർത്തിക്കുന്ന A10 ഫ്യൂഷൻ 64 - ബിറ്റ് ക്വാഡ് കോർ ചിപ്പ് ആണ് തലച്ചോറായി പ്രവർത്തിക്കുന്നത്. എയർപോഡ്സ് എന്ന വിസ്മയകരമായ വയർലെസ് ഹെഡ്ഫോൺ ആണ് ആപ്പിളിൻെറ അദ്ഭുതപ്പെടുത്തൽ. ആപ്പിൾ ഉപകരണങ്ങളിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിന് സഹായകരമാവുന്ന തരത്തിലാണ് നിർമ്മാണം.വയർലെസ് ആശയവിനിമയത്തിനായി  W1 ചിപ്പ് സംവിധാനം സ്ഥാപിച്ചാണ് ഹെഡ്സെറ്റ് പുറത്തിറക്കിയത്. മുൻഗാമികളെ പോലെ തന്നെ ചുവടെയും മുകളിലുമായി സ്റ്റീരിയോ സ്പീക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ഇരട്ടി ഉച്ചത്തിലാണവ പ്രവർത്തിക്കുക. ഒക്ടോബർ ഒടുവിലായി AirPods ഷിപ്പ്മെൻറ് തയ്യാറാകുമെന്നാണ് കരുതുന്നത്. 160 ഡോളർ (ഇന്ത്യയിൽ 15,400രൂപ) ആണ് എയർപോഡ്സ് വില.


എപ്പോഴും 'ജീവൻ' നിലനിർത്താനായി കൂടുതൽ കാര്യക്ഷമമായ മികച്ച ബാറ്ററിയാണ് പുതിയ  ഐഫോണിലുള്ളത്. 5 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ ഉയർത്താൻ ശേഷിയുള്ള ബാറ്ററി സംഭരണമാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. ഐഫോൺ 6sനെ  അപേക്ഷിച്ച് ഐഫോൺ 7 പ്ലസിന് അധിക മണിക്കൂർ ബാറ്ററി ലൈഫ് ഉണ്ടായിരിക്കും.

ആപ്പിൾ വാച്ച് സീരീസ് 2 വിൽ പെട്ട "swim-proof" വാച്ചും ചടങ്ങിൽ പരിചയപ്പെടുത്തിയിരുന്നു. ജി.പി.എസ് നിർമിതമായ ഈ വാച്ചിനെ പകിട്ടാർന്ന ഡിസ്പ്ലേയും വേഗതയിലുള്ള പ്രോസസറുമാണ് മുൻ ആപ്പിൾ വാച്ചുകളിൽ നിന്നും വിത്യസ്തമാക്കുന്നത്. 370$ (ഇന്ത്യയിൽ 32,900 രൂപ) മുതലാണ് വില ആരംഭിക്കുന്നത്.നിലവിലുള്ള വാച്ചുകളിൽ നിന്നും വിത്യസ്തമായി അത്ലറ്റുകൾക്കായി രൂപകൽപ്പന ചെയ്ത നൈക്കി+ ആപ്പിൾ ബ്രാൻഡഡ് വാച്ചും ചടങ്ങിൽ അവതരിപ്പിച്ചു. പുതിയ ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ ആണ് നാലു നിറങ്ങളിൽ ലഭിക്കുന്ന ഈ വാച്ചിൽ ഉപയോഗിച്ചിരുന്നത്. വാച്ചിന്റെ ബാറ്ററി ലൈഫ് സംബന്ധിച്ച് പരാമർശമുണ്ടായില്ല. അമേരിക്കയിലെ പ്രശസ്തമായ പോക്കിമാൻ ഗോ ഗെമിം ആപ്പും ഉൾപെട്ടതാണ് പുതിയ വാച്ച്.
 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleapple iphoneiphone 7iphone 7 plus
Next Story