Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightസു​പ്രീം​കോ​ട​തി​ക്ക്...

സു​പ്രീം​കോ​ട​തി​ക്ക് അ​ങ്ങേ​യ​റ്റ​ത്തെ ന​ന്ദി

text_fields
bookmark_border
t padmanabhan
cancel

മീ​ഡി​യ​വ​ണി​ന് സം​പ്രേ​ഷ​ണ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കഴിഞ്ഞ വർഷം മു​മ്പു​വ​ന്ന ന​ട​പ​ടി അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള കൂ​ച്ചു​വി​ല​ങ്ങാ​യി​രു​ന്നു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന അ​ത്ത​ര​മൊ​രു നീ​ക്കം ഒ​രു​വി​ധേ​ന​യും സാ​ധൂ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​ന്നു​ത​ന്നെ ഞാ​ൻ തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു.

അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം പാ​വ​ന​മാ​ണ്, മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ൽ ഒ​രു​ത​ര​ത്തി​ലും സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ പാ​ടി​ല്ല എ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് എ​നി​ക്ക് എ​ന്നു​മു​ള്ള​ത്. ഇ​ട​ക്കാ​ല​ത്ത് വി​ല​ക്കി​ന് കോ​ട​തി​യി​ൽ​നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യ ഇ​ള​വ് ല​ഭി​ച്ച​പ്പോ​ൾ സ​ന്തോ​ഷി​ച്ച വ്യ​ക്തി​യാ​ണ് ഞാ​ൻ. ആ ​സ​ന്തോ​ഷം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കു​മ്പോ​ൾ ത​ന്നെ ഇ​തു​കൊ​ണ്ടാ​യി​ല്ല, അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള വെ​ല്ലു​വി​ളി​ക​ൾ പൂ​ർ​ണ​മാ​യി നീ​ക്ക​പ്പെ​ടു​ക​ത​ന്നെ വേ​ണ​മെ​ന്നും ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. അ​താ​ണി​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്യ​ന്തം സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​ത് മീ​ഡി​യ​വ​ൺ എ​ന്ന ഒ​രു മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന്റെ മാ​ത്രം പ്ര​ശ്ന​മ​ല്ല, സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം സാ​ധ്യ​മാ​വ​ണം എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന ഓ​രോ മ​നു​ഷ്യ​രു​ടെ​യും പ്ര​ശ്ന​മാ​ണ്. ഈ ​വി​ധി​ന്യാ​യം മ​റ്റൊ​രു സ​ന്തോ​ഷ​വും സ​മാ​ശ്വാ​സ​വും ന​ൽ​കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ നീ​തി​നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​വ​ന് ഇ​ന്നും ഒ​ടു​വി​ല​ത്തെ അ​ഭ​യ​സ്ഥാ​ന​മാ​യി സ​ർ​വോ​ന്ന​ത നീ​തി​ന്യാ​യ സ്ഥാ​പ​ന​മു​ണ്ട് എ​ന്ന മ​ഹ​ത്താ​യ ഉ​റ​പ്പ്.

നാം ​പാ​കി​സ്താ​നി​ലോ ഇ​റാ​നി​ലോ ചൈ​ന​യി​ലോ അ​ല്ല ഇ​ന്ത്യ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ള്ള രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. നി​ർ​ഭ​യ​മാ​യി അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള അ​വ​കാ​ശം ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട് എ​ന്ന കാ​ര്യം ഈ ​വി​ധി​യോ​ടെ എ​ല്ലാ​വ​ർ​ക്കും പൂ​ർ​ണ​ബോ​ധ്യം വ​ന്നി​ട്ടു​ണ്ടാ​വും. സു​പ്രീം​കോ​ട​തി​ക്ക് അ​ങ്ങേ​യ​റ്റ​ത്തെ ന​ന്ദി രേ​ഖ​പ്പെ​ടു​ത്താ​നും ഈ ​സ​ന്ദ​ർ​ഭം ഞാ​ൻ വി​നി​യോ​ഗി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaonet padmanabhan
News Summary - Judgement Pronouncement: MediaOne Broadcast Ban
Next Story