Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാ​ഠം ഒ​ന്ന്: ധ​ർ​മം...

പാ​ഠം ഒ​ന്ന്: ധ​ർ​മം പ്ര​ധാ​നം

text_fields
bookmark_border
പാ​ഠം ഒ​ന്ന്: ധ​ർ​മം പ്ര​ധാ​നം
cancel

യൂ​നി​യ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ രാ​ജി​വെ​പ്പി​ച്ച​ത് പ്ര​ധാ​ന​മ​ന്ത്രി​യോ സ​ർ​ക്കാ​റോ പാ​ർ​ട്ടി​യോ അ​ല്ല നാ​ട്ടി​ന്‍റെ യു​വ​ശ​ക്തി​യാ​ണ്. ‘നീ​റ്റ്’ പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും ന​ട​ത്തി​യ സ​മ​ര​മാ​ണ്, അ​ധി​കാ​ര​ത്തി​ന്റെ അ​ഹ​ന്ത ബാ​ധി​ച്ച സ​ർ​ക്കാ​റി​ന്റെ ക​ണ്ണ് തു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​നേ​കം വി​ദ്യാ​ർ​ഥി​ക​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ട്ട അ​ഴി​മ​തി​ക്കും നി​രു​ത്ത​ര​വാ​ദി​ത്വ​ത്തി​നും ഉ​ത്ത​രം പ​റ​യാ​നു​ള്ള ബാ​ധ്യ​ത ഭ​രി​ക്കു​ന്ന​വ​ർ​ക്കു​ണ്ടെ​ന്ന് ആ​ദ്യ​മാ​യി ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത് ഈ ​ജെ​ൻ-​സീ ആ​ണ്. പൗ​ര​ത്വ പ്ര​ക്ഷോ​ഭ​മ​ട​ക്കം ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ തെ​രു​വി​ലും തു​റു​ങ്കി​ലും അ​ടി​ച്ച​മ​ർ​ത്തി​യ സ​ർ​ക്കാ​റി​നെ തോ​ൽ​പ്പി​ച്ച് തെ​രു​വി​ന്റെ വി​പ്ല​വ വീ​ര്യം വീ​ണ്ടെ​ടു​ത്തി​രി​ക്കു​ന്നു യു​വ​ശ​ക്തി. സ്വ​പ്നം ത​ക​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക്കു പോ​ലും മ​ന​മി​ള​ക്കാ​നാ​വാ​ത്ത​ത്ര നി​രാ​ർ​ദ്ര​മാ​യ ഒ​രു ജ​ന​വി​രു​ദ്ധ സം​വി​ധാ​ന​ത്തെ സ​മാ​ധാ​ന​പ​ര​മാ​യി നേ​ർ​ക്കു​നേ​രെ എ​തി​ർ​ത്ത് തോ​ൽ​പ്പി​ച്ച​ത് ഉ​ദാ​ത്ത​മാ​യൊ​രു ധാ​ർ​മി​ക വി​ജ​യ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ വേ​ദ​ന​യ​റി​യാ​തെ, അ​വ​രു​ടെ രോ​ഷം മ​ന​സ്സി​ലാ​ക്കാ​തെ, ജ​നാ​ധി​പ​ത്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഒ​രു ആ​ശ്വാ​സ​വാ​ക്ക് പോ​ലും പ​റ​യാ​തെ 35 ദി​വ​സം മി​ണ്ടാ​തെ നി​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ​ക്കൊ​ണ്ട് പാ​തി​രാ വി​ഡി​യോ​യി​ലൂ​ടെ വാ ​തു​റ​പ്പി​ച്ച​ത് ഇ​തേ യു​വ​ശ​ക്തി ത​ന്നെ. പാ​ർ​ല​മെ​ന്റി​ലും മ​ന്ത്രി​സ​ഭ​യി​ലു​മെ​ല്ലാം രാ​ജ്യ​വാ​സി​ക​ളു​ടെ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളാ​ണ് ച​ർ​ച്ച​ക്ക് വ​രേ​ണ്ട​ത് എ​ന്ന കാ​ര്യം അ​ഹ​ന്ത​യാ​ൽ മ​റ​ന്നു​പോ​യ​വ​രെ വീ​ണ്ടും അ​ത് ഓ​ർ​മി​പ്പി​ച്ചി​രി​ക്കു​ന്നു അ​വ​ർ. അ​ധി​കാ​ര​വും അ​ഹ​ന്ത​യു​മ​ല്ല ധ​ർ​മ​മാ​ണ് ഭ​ര​ണ​ത്തി​ന്റെ ആ​ദ്യ​ക്ഷ​ര​മെ​ന്ന് മൂ​പ്പ​ന്മാ​രെ പ​ഠി​പ്പി​ച്ചി​രി​ക്കു​ന്നു ഇ​ള​യ ത​ല​മു​റ. രാ​ജ്യ​ത്തി​ന്റെ ഭാ​വി​യെ​പ്പ​റ്റി വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു അ​വ​ർ.

ഒ​രു മ​ന്ത്രി രാ​ജി വെ​ച്ചാ​ൽ തീ​രു​ന്ന​ത​ല്ല മോ​ദി ഭ​ര​ണ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ രം​ഗ​ങ്ങ​ൾ അ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യാ​പി​ച്ചി​ട്ടു​ള്ള ഭ​ര​ണ​ത്ത​ക​ർ​ച്ച. ദു​ർ​ഭ​ര​ണം രാ​ജ്യ​ത്തെ​യാ​കെ ന​ശി​പ്പി​ക്കു​മ്പോ​ഴും, ജീ​വ​നും ജീ​വി​ത​ങ്ങ​ളും ത​ക​ർ​ക്ക​പ്പെ​ടു​മ്പോ​ഴും, ചോ​ദി​ക്കാ​നാ​രു​ണ്ട് എ​ന്ന ഭാ​വം കു​റ​ച്ചാ​യി അ​തി​രു​വി​ട്ടു ക​ഴി​ഞ്ഞി​രു​ന്നു. എ​ന്തു ചെ​യ്താ​ലും ആ​രോ​ടും ഉ​ത്ത​രം പ​റ​യേ​ണ്ട ക​ട​മ ആ​ർ​ക്കു​മി​ല്ലെ​ന്ന മ​ട്ടി​ന് അ​ന്ത്യം​വേ​ണ്ടി​യി​രു​ന്നു. അ​തി​ന്റെ തു​ട​ക്കം എ​ന്ന നി​ല​ക്കാ​ണ് മ​ന്ത്രി​യു​ടെ രാ​ജി പ്ര​ധാ​ന​മാ​കു​ന്ന​ത്. ജ​ന​ങ്ങ​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​ത്ത ആ​രും ജ​ന​ങ്ങ​ളെ ഭ​രി​ക്കേ​ണ്ട എ​ന്ന സ​ന്ദേ​ശം ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളെ മു​ഴു​വ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്. മോ​ദി ഭ​ര​ണ​ത്തി​ൽ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ 150ലേ​റെ ചോ​ർ​ച്ച ഉ​ണ്ടാ​യെ​ങ്കി​ൽ അ​തി​നു കാ​ര​ണം സം​വി​ധാ​ന​മാ​കെ ആ​രോ​ടും ബാ​ധ്യ​സ്ഥ​ത​യി​ല്ലാ​ത്ത പ​ത​ന​ത്തി​ൽ എ​ത്തി എ​ന്ന​താ​ണ്. ഇ​താ​ക​ട്ടെ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ലെ മാ​ത്രം അ​വ​സ്ഥ​യ​ല്ല; വി​ദ്യാ​ഭ്യാ​സ-​തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ മാ​ത്രം അ​വ​സ്ഥ​യു​മ​ല്ല. തെ​റ്റ് ചെ​യ്താ​ൽ ശി​ക്ഷി​ക്ക​പ്പെ​ടും എ​ന്ന അ​റി​വാ​ണ് തെ​റ്റി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നു​ള്ള പ്രേ​ര​ണ. അ​ത് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് മു​ക​ളി​ൽ​നി​ന്ന് താ​ഴോ​ട്ട് വ​രെ​യു​ള്ള പൊ​ലീ​സു​കാ​ർ ഒ​രു ഭ​യ​വു​മി​ല്ലാ​തെ ജ​ന​ങ്ങ​ളു​ടെ ത​ല​ക്കി​ട്ട് കൊ​ട്ടു​ന്ന​തും ആ​ണി​യ​ടി​ച്ച ലാ​ത്തി പ്ര​യോ​ഗി​ക്കു​ന്ന​തും പെ​ല്ല​റ്റ് തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തും.

നി​ര​പ​രാ​ധി​ക​ൾ​ക്ക് ശി​ക്ഷ, അ​പ​രാ​ധി​ക​ൾ​ക്ക് ര​ക്ഷ എ​ന്ന ശീ​ലം ഭ​ര​ണ​കൂ​ടം മാ​റ്റ​ണം. ഇ​പ്പോ​ഴ​ത്തെ പ്ര​ക്ഷോ​ഭ​ത്തി​ലൂ​ടെ മ​ന്ത്രി​യി​ൽ തു​ട​ങ്ങി​യ ശി​ക്ഷാ​മു​റ താ​ഴോ​ട്ട് വ​രെ എ​ത്തേ​ണ്ട​തു​ണ്ട്, സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തു​ന്ന​വ​ർ​ക്ക് നേ​രെ ഇ​നി ലാ​ത്തി​യും തോ​ക്കും പൊ​ങ്ങാ​ത്ത ത​ര​ത്തി​ൽ ന​ട​പ​ടി വ​രു​ന്ന​തു​വ​രെ ഇ​പ്പോ​ഴ​ത്തെ സ​മ​ര വി​ജ​യം അ​പൂ​ർ​ണ​മാ​യി നി​ൽ​ക്കും.

ജ​ന​ങ്ങ​ളോ​ട് ബാ​ധ്യ​ത പു​ല​ർ​ത്തു​ന്ന​തി​ൽ മാ​തൃ​ക​യാ​കേ​ണ്ട ജു​ഡീ​ഷ്യ​റി പോ​ലും അ​തി​ൽ​നി​ന്ന് വ്യ​തി​ച​ലി​ച്ച​തി​ന്റെ അ​ട​യാ​ള​ങ്ങ​ൾ ന​മ്മ​ൾ ക​ണ്ടു. തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളെ പാ​റ്റ​ക​ൾ എ​ന്ന് വി​ളി​ച്ച അ​നൗ​ചി​ത്യ​ത്തി​ൽ​നി​ന്ന് ഉ​ട​ലെ​ടു​ത്ത സി.​ജെ.​പി എ​ന്ന കൂ​ട്ടാ​യ്മ ഉ​റ​ക്കെ പ​റ​യു​ന്ന​ത്, ജു​ഡീ​ഷ്യ​റി അ​ട​ക്കം എ​ല്ലാ​വ​ർ​ക്കും ജ​ന​ങ്ങ​ളോ​ട് ചു​മ​ത​ല​യു​ണ്ട് എ​ന്നാ​ണ്, ജ​ന​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ൻ ബാ​ധ്യ​ത​യു​ണ്ടെ​ന്നും. പ​ക്ഷേ, ഡ​ൽ​ഹി പൊ​ലീ​സി​ന്റെ മ​ർ​ദ​ന​ത്തി​നി​ര​യാ​യ സ​മ​ര​ക്കാ​ർ​ക്ക് സം​ര​ക്ഷ​ണ​വും നീ​തി​യും തേ​ടി കോ​ട​തി​യെ പ്ര​തീ​ക്ഷാ​പൂ​ർ​വം സ​മീ​പി​ച്ച അ​ഭി​ഭാ​ഷ​ക​ർ മ​ർ​ദ​ന​ത്തി​ന്റെ വി​ഡി​യോ തെ​ളി​വ് കാ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​തു കാ​ണാ​ൻ നേ​ര​മി​ല്ലെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്.

അ​ധി​കാ​ര​ത്തോ​ട​ല്ല, ഭ​ര​ണ​ഘ​ട​ന​യോ​ളം ജ​ന​ങ്ങ​ളോ​ടു​മാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന പാ​ഠം ജു​ഡീ​ഷ്യ​റി​യും പ​ഠി​ക്കേ​ണ്ട​തു​ണ്ട്. സി.​ജെ.​പി പ്ര​ക്ഷോ​ഭ​ത്തി​ന്റെ മ​റ്റൊ​രു നേ​ട്ടം, ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു​മി​ക്കാ​നും ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നും പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ​ക്ക് ഇ​പ്പോ​ഴും സാ​ധ്യ​മാ​ണ് എ​ന്ന് തെ​ളി​യി​ച്ച​താ​ണ്, അ​തി​ന്റെ ഒ​രു പ്രാ​യോ​ഗി​ക മാ​തൃ​ക സൃ​ഷ്ടി​ച്ച​താ​ണ്. പൗ​ര​ത്വ പ്ര​ക്ഷോ​ഭം, വ്യാ​പ​ക​മാ​യ വോ​ട്ട് നി​ഷേ​ധം ന​ട​ന്ന എ​സ്.​ഐ.​ആ​ർ തു​ട​ങ്ങി​യ പൊ​തു​പ്ര​ശ്ന​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ ഐ​ക്യം ഇ​നി​യും സാ​ധ്യ​മാ​കേ​ണ്ട​തു​ണ്ട്. ഭ​യ​പ്പെ​ടു​ത്തി സ​മ​ര​ങ്ങ​ളെ അ​ടി​ച്ചൊ​തു​ക്കു​ന്ന പ​തി​വു മു​റ​ക്ക് മാ​ര​ക​മാ​യ ആ​ഘാ​ത​മാ​ണ് സി.​ജെ.​പി പ്ര​ക്ഷോ​ഭം ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ്ദി​ക്കാ​നും വി​യോ​ജി​ക്കാ​നും തി​രു​ത്തി​ക്കാ​നു​മു​ള്ള ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ശേ​ഷി അ​ത് ഇ​ന്ത്യ​ൻ ജ​ന​ത​ക്കാ​യി വീ​ണ്ടെ​ടു​ത്തി​രി​ക്കു​ന്നു. തു​ട​ർ​ച്ച​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​ൻ, ഇ​പ്പോ​ൾ വി​ജ​യ​ക്കൊ​ടി നാ​ട്ടി​യ സ​മ​രം പൗ​ര​ജ​ന​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കും പ്ര​ചോ​ദ​ന​മാ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governanceYouth protestCJP Protest
News Summary - youth teaching leaders governance requires righteousness
Next Story