Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

പുതുപതിവിനായിരിക്ക​ട്ടെ പരിസ്​ഥിതി ദിന പ്രതിജ്ഞ

text_fields
bookmark_border
പുതുപതിവിനായിരിക്ക​ട്ടെ പരിസ്​ഥിതി ദിന പ്രതിജ്ഞ
cancel

കഴിഞ്ഞ മാർച്ച്​ 24ന്​ പ്രധാനമന്ത്രി രാജ്യവ്യാപകമായ അടച്ചുപൂട്ടൽ ​പ്രഖ്യാപിച്ചത്​ കൊറോണ വൈറസ്​ വ്യാപനത്തിന്​ തടയിടാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായിരുന്നു. കൊറോണ വൈറസി​​െൻറ ഉൽപത്തിയും വ്യാപനവും പ്രതിരോധവും സംബന്ധിച്ച എത്തുംപിടിയുമില്ലായ്​മ ലോകരാജ്യങ്ങളെ കൊണ്ടു​െചന്നെത്തിച്ച നിവൃത്തികേടി​​െൻറ ഫലമായിരുന്നു ലോക്​ഡൗൺ. ഇന്ത്യക്കും മാറിനിൽക്കാനാവുമായിരുന്നില്ല. എന്നാൽ, രാഷ്​ട്രങ്ങൾ അടച്ചുപൂട്ടിയത്​ കെടുതികൾക്കു മാത്രമല്ല, ശുഭസൂചകമായ ചില തിരിച്ചറിവുകൾക്കും നിമിത്തമായിട്ടുണ്ട്​. കഴിഞ്ഞ ഏപ്രിൽ മൂന്നിന്​ പഞ്ചാബിലെ ജലന്ധർ നിവാസികൾ, 213 കിലോമീറ്റർ ദൂരെ ഹിമാചൽപ്രദേശിലുള്ള ഹിമാലയത്തി​​െൻറ ഭാഗമായ ധൗലാധർ മലനിരകൾ നഗ്​നനേത്രങ്ങൾക്കു മുന്നിൽ ദൃശ്യപ്പെട്ടതി​​െൻറ വിസ്​മയത്തിലായിരുന്നു.

വ്യോമഗതാഗതം നിലക്കുകയും വ്യവസായശാലകൾ സ്​തംഭിക്കുകയും ചെയ്​തതോടെ പ്രകൃതി അതി​​െൻറ പരിശുദ്ധി വീണ്ടെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. മലിനീകരണത്തി​​െൻറ തോത്​ കുത്തനെ കുറഞ്ഞു, അന്തരീക്ഷം സ്​ഫടികത്തെളിച്ചത്തിലേക്ക്​ വന്നു​. 2014ൽ ലോകത്തെ ഏറ്റവും മലിനീകൃത നഗരമായി ലോകാരോഗ്യസംഘടന വിലയിരുത്തിയ ഡൽഹി അന്തരീക്ഷവായുവി​​െൻറ ഗുണസൂചികയിൽ 200ലെത്തിയിരുന്നു. അപകടനിലയുടെ 25 ശതമാനം മുകളിലായിരുന്നു ഇത്​. എന്നാൽ, നഗരം അടച്ചുപൂട്ടി ആഴ്​ചകൾ പിന്നിട്ടപ്പോൾ അത്​ ഇരുപതിലേക്ക്​ കുത്തനെ താഴ്​ന്നു. ഗംഗ നദി പതിറ്റാണ്ടുകൾക്കു ശേഷം തെളിഞ്ഞൊഴുകിയപ്പോൾ ഹരിദ്വാറിൽ കുടിക്കാൻ കൊള്ളാവുന്ന നിലവാരത്തി​െലത്തിയെന്ന്​ പര​ിശോധന റിപ്പോർട്ട്​ വന്നു. രാജ്യത്തി​​െൻറ മുക്കിലും മൂലയിലുമെല്ലാം പ്രകൃതിക്കുവന്ന പ്രകടമാറ്റം എല്ലാ ​ഒാരോരുത്തരുടെയും നേരനുഭവമാണ്​. അങ്ങനെ, ഇനി വരുന്നൊരു തലമുറക്കുകൂടി ബാക്കിവെക്കേണ്ട ഭൂമിയെ, പ്രകൃതിയെ ധാരാളിത്തത്തിനു വിധേയമാക്കിയ കുറ്റകൃത്യത്തി​​െൻറ തീവ്രത ‘പ്രതികളായ’ ​മനുഷ്യർ തിരിച്ചറിഞ്ഞു എന്നത്​  കോവിഡി​​െൻറ ക്രിയാത്മകപാഠം തന്നെ. 

പ്രളയത്തിനുപിറകെ മഹാമാരി, അതി​​െൻറ കൊലവിളിയാത്രക്കിടെ അംപൻ, നിസർഗ ചുഴലിക്കാറ്റുകൾ, ഉത്തര-പശ്ചിമ ഇന്ത്യൻ സംസ്​ഥാനങ്ങളിലെ കർഷകരുടെ അവശേഷിക്കുന്ന ജീവിതത്തെയും ഉലച്ചുകളയുന്ന വെട്ടുകിളിശല്യം... അങ്ങനെ പാരിസ്​ഥിതിക അസന്തുലിതത്വത്തി​​െൻറയും അതിന്മേലുള്ള മനുഷ്യരുടെ കൈയേറ്റത്തി​​െൻറയും ഫലങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്ന്​ മനുഷ്യരെ പൊതിയുകയാണ്​. കോവിഡ്​ മഹാമാരിതന്നെ ചൈനയുടെ വന്യജീവി ചട്ടലംഘനത്തി​​െൻറ ഫലമാണെന്നാണ്​ ഇതുവരെയുള്ള വിലയിരുത്തലുകൾ. വുഹാനിലെ വിവിധയിനം ജന്തുവർഗങ്ങളുടെ മാംസവിൽപന നടക്കുന്ന ചന്തകളാണ്​ ​കൊറോണ വൈറസി​​െൻറ പ്രഥമ സ്രോതസ്സായി പറയപ്പെടുന്നത്​. 2003ലെ സാർസ്​ രോഗബാധയെ തുടർന്ന്​ തൽക്കാലം നിർത്തിവെച്ചിരുന്ന ഇൗ അനധികൃതവിപണികൾ വൈകാതെ തുറക്കുകയും ലോകത്തി​​െൻറ മുറവിളികൾ മാനിക്കാതെ വിപണനം തുടരുകയും ചെയ്​തു.

അങ്ങനെ പ്രകൃതിയുടെയും പരിസ്​ഥിതിയുടെയും സന്തുലനത്തെ അട്ടിമറിക്കാനുള്ള മനുഷ്യ​രുടെ പിഴവിനു ലഭിച്ച ഒടുവിലെ ശിക്ഷയാണ്​ കോവിഡ്​-19. അത്​ അവിടെയും അവസാനിക്കുന്നില്ലെന്നും ഇനിയും വിപത്​സന്ധികൾ ലോകം അഭിമുഖീകരിക്കാനിരിക്കുകയാണെന്നും വിദഗ്​ധർ മുന്നറിയിപ്പു നൽകുന്നുമുണ്ട്​. ഇൗ ദുർഘടസന്ധികളെ അതിജീവിക്കാൻ ത്യാഗത്തി​​െൻറ തിരിച്ചുനടത്തങ്ങളല്ലാതെ വഴിയില്ലെന്ന്​ കഴിഞ്ഞ ആറുമാസക്കാലമായി ലോകം മുഴുവൻ തലകുലുക്കി സമ്മതിച്ച്​, പതിവുകളെല്ലാം പുതുക്കിയെഴുതിക്കൊണ്ടിരിക്കുന്നു. ഇൗ തിരിച്ചു​നടത്തത്തി​​െൻറയും അതിനെ ആസ്​പദിച്ചുള്ള ന്യൂ നോർമൽ എന്ന പുതുപതിവി​​െൻറയും പശ്ചാത്തലത്തിലാണ്​ ഇന്ന്​ ലോകം പരിസ്​ഥിതിദിനം ആചരിക്കുന്നത്​. ദിനാചരണങ്ങളുടെ പതിവ്​ ചടങ്ങുകളും പ്രഖ്യാപനങ്ങളും പ്രതിജ്ഞകളും മതിയാവില്ല ഇനിയ​ങ്ങോട്ട്​ മുന്നോട്ടുനീങ്ങാനെന്നും ചില കരുതിവെപ്പുകളുണ്ടെങ്കിൽ പ്രകൃതി നമ്മെയും വരുംതലമുറയെയും സുസ്​ഥിതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും ലോക്​ഡൗൺ ലോകത്തെ പഠിപ്പിച്ചിരിക്കുന്നു. 

മഹാമാരിയുടെയും പ്രകൃതിവിപത്തുകളുടെയും മുന്നിൽ ലോകത്തിന്​ അന്തിച്ചുനിൽക്കാനാവില്ല. എല്ലാം അടച്ചുപൂട്ടി സാമ്പത്തികനില മെച്ചപ്പെടുത്താനോ രാഷ്​ട്രത്തെ മുന്നോട്ടു നയിക്കാനോ ആവില്ല. ലോക്​ഡൗൺപോലും പരിസ്​ഥിതിസുരക്ഷയുടെ കാലാവധി സാമാന്യേന വർധിപ്പിച്ചേക്കുമെന്നല്ലാതെ അത്​ എലിയെ പേടിച്ച്​ ഇല്ലം ചുടുന്നതിനു സമാനമാകുമെന്നാണ്​ വിദഗ്​ധർ ചൂണ്ടിക്കാണിക്കുന്നത്​. മറിച്ച്​, ശാസ്​ത്രത്തി​​െൻറയും സാ​േങ്കതികവിദ്യയുടെയും സാധ്യതകൾ പരമാവധി പ്ര​േയാജനപ്പെടുത്തിയുള്ള വ്യവസായവികസനത്തിലൂടെ പരിസ്​ഥിതി, ആരോഗ്യപ്രശ്​നങ്ങൾക്കുകൂടി പരിഹാരം കാണാനാകണം എന്ന്​​ അവർ ചൂണ്ടിക്കാണിക്കുന്നു​. പരിസ്​ഥിതി സന്തുലനത്തെ അപകടപ്പെടുത്തുന്ന ഘടകങ്ങളെ ലോകം കൈവരിച്ച ശാസ്​ത്രസാ​േങ്കതികപുരോഗതിയുടെ സഹായത്തോടെ മറികടക്കാനാവണം.

ഇക്കാര്യത്തിൽ വിദ്യയുടെയല്ല, രാഷ്​ട്രനേതാക്കളുടെ വിവേകത്തി​​െൻറ അഭാവമാണ്​ എല്ലാ കുഴപ്പങ്ങൾക്കും കാരണം. പരിസ്​ഥിതി നിയമങ്ങൾ കാറ്റിൽപറത്തി പ്രകൃതിചൂഷണത്തിന്​ തുനിയുന്ന കമ്പനികൾക്ക്​ പച്ചക്കൊടി കാണിക്കുന്ന സമീപനമാണ്​ കേന്ദ്രസർക്കാർ കോവിഡ്​ പ്രതിസന്ധിയിൽനിന്ന്​  കരകയറാനുള്ള ഉത്തേജനപാക്കേജി​​െൻറ ഭാഗമായി അവതരിപ്പിച്ചത് എന്നോർക്കുക​. കേരളത്തിലും കോടി മരം നടീലുമായും പരിസ്​ഥിതി​സംരക്ഷണ പ്രതിജ്ഞയുമായും രംഗത്തിറങ്ങിയ സർക്കാർതന്നെ കോവിഡി​​െൻറ മറക്കുള്ളിൽ പാറമടകൾ പിന്നെയും തുര​ക്കാനും മണലൂറ്റാനും ഒത്താശക്കാരായി ഇറങ്ങുന്നതും കണ്ടു​. കോവിഡ്​ ലോക്​ഡൗണിലൂടെ ഭരണകൂടവും ജനതയും ശീലിച്ച ‘അച്ചടക്ക പാഠങ്ങളി’ൽ നിന്ന്​ ഭാവിയിലേക്ക്​ ഇൗടുവെക്കാവുന്ന പലതുമുണ്ട്​.

അത്​ ജനങ്ങളെ പഠിപ്പിക്കാൻകൂടിയാണല്ലോ ലോക്​ഡൗൺ പിൻവലിയൽ കരുതലോടുകൂടി ക്രമപ്രവൃദ്ധമായിരിക്കണമെന്ന്​ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്​. ഇൗയൊരു കരുതലും കാവലും പരിസ്​ഥിതിസൗഹൃദ, പ്രകൃതിസംരക്ഷണ സമീപനങ്ങളുടെ പുതുപതിവുകളിലേക്ക്​ ഭരണകൂടത്തെ കൂടി നയിക്കേണ്ടതുണ്ട്​. അതായിരിക്ക​െട്ട, ഇൗ പരിസ്​ഥിതിദിനത്തിലെ സർക്കാറി​​െൻറ പ്രതിജ്ഞ. ഒപ്പം ലോക്​ഡൗണിലെ പരിമിത വിഭവവിനിയോഗത്തി​​െൻറ പുതുപാഠങ്ങൾ പകർത്താൻ പൗരന്മാർകൂടി തയാറായാൽ നവകേരളവും പുതു ഇന്ത്യയുമൊക്കെ പ്രസ്​താവനകളിൽനിന്ന്​ പ്രയോഗത്തിലേക്കുവരും, തീർച്ച.

Show Full Article
TAGS:World Environment Day environment day malayalam Editorial 
Next Story