ഇനിയുമെന്തിന് യു.എസിനെ പിന്തുടരണം?
text_fieldsഅഫ്ഗാനിസ്താനിലെ അമേരിക്കൻ നയെത്തക്കുറിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിലപാട് ഇന്ത്യയെ ആഹ്ലാദിപ്പിക്കുകയും പാകിസ്താനെ ആശങ്കപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അഫ്ഗാനിസ്താനിൽ 16 വർഷത്തോളമായി സൈനികരെ നിർത്തിയിട്ടും ഒരു പ്രയോജനവുമുണ്ടായിട്ടില്ലെന്ന മുൻ നിലപാടിൽ ചെറിയ മാറ്റം വരുത്തിെക്കാണ്ടാണ് ട്രംപ് ഇപ്പോൾ അവിടേക്ക് കൂടുതൽ യു.എസ് പട്ടാളക്കാരെ അയക്കാൻ തീരുമാനിച്ചിരിക്കുന്നത്. അഫ്ഗാൻ സർക്കാർ കൂടുതൽ ഉത്തരവാദിത്തമേൽക്കണമെന്ന് ട്രംപ് ഉപാധിവെച്ചിരിക്കുന്നു. പാകിസ്താൻ ഭീകരസംഘങ്ങളെ അതിർത്തികടന്നുള്ള പ്രവർത്തനങ്ങളിൽനിന്ന് വിലക്കണം. ഇന്ത്യ അഫ്ഗാൻ വിഷയത്തിൽ കൂടുതൽ സഹായിക്കണം -ഇതൊക്കെയാണ് പുതിയ യു.എസ് നയത്തിെൻറ കാതലായ ഭാഗങ്ങൾ. മേഖലയിൽ ഇന്ത്യയുടെ പ്രസക്തിയെ മുമ്പുള്ളതിനേക്കാൾ കൂടുതലായി അമേരിക്കൻ ഭരണകൂടം അംഗീകരിക്കുന്നു എന്നതിെൻറ സൂചനയായിട്ടാണ് ഇന്ത്യൻ സർക്കാർ ഇൗ നയത്തെ കാണുന്നത്. തങ്ങൾക്കു കിട്ടിപ്പോന്നിരുന്ന മുന്തിയ പരിഗണന കുറയുന്നു എന്ന ആശങ്ക പാകിസ്താനുമുണ്ട്. വമ്പിച്ച വ്യത്യാസമൊന്നുമില്ലാത്തതെങ്കിലും ട്രംപിെൻറ അഫ്ഗാൻനയം മാറ്റത്തിെൻറ ചെറിയ അടയാളങ്ങളുൾക്കൊള്ളുന്നുണ്ട്. ഇതുതന്നെയാണ് അതിെൻറ ഏക പ്രാധാന്യവും.
വാസ്തവത്തിൽ, ഇന്ത്യക്ക് സ്വന്തം കരുത്ത് ബോധ്യപ്പെടുത്താൻ കഴിയുക സ്വതന്ത്രമായ വിദേശ നയത്തിലൂടെയാണ്. പാകിസ്താനെപ്പോലെ ഇന്ത്യയും ഇന്ന്, ഏഷ്യൻ മേഖലയിലെങ്കിലും, അമേരിക്കയെ മാനദണ്ഡമാക്കിയാണ് വിദേശനയം കുറെയൊക്കെ രൂപപ്പെടുത്തുന്നത്. പാകിസ്താന് അത്തരമൊരു നിർബന്ധിതാവസ്ഥ ഉണ്ടെങ്കിലും ഇന്ത്യക്ക് ഇല്ല. ഏഷ്യയിലെന്നല്ല, ലോകത്തെങ്ങും അമേരിക്കയെ ചാരിയുള്ള വിദേശനയത്തിെൻറ കാലം കഴിഞ്ഞു എന്നു കരുതുന്ന നിരീക്ഷകരുടെ എണ്ണം കൂടിവരുകയാണ്. അത്തരമൊരു ഘട്ടത്തിലാണ് നാം കൂടുതൽ അമേരിക്കൻപക്ഷത്തേക്ക് ചായുന്നത് എന്നത് വിരോധാഭാസംതന്നെ. സഹകരണത്തിന് പകരം മേൽക്കോയ്മയുടെ യുക്തിയുമായാണ് രാജ്യങ്ങൾ ഇന്ന് സ്വന്തം പ്രസ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്നത്. ഏറെക്കാലം അങ്ങനെ ലോകത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്തുവന്ന അമേരിക്കക്ക് കൈയൂക്ക് ബലത്തിൽപോലും ശക്തി നിലനിർത്താനാവുന്നില്ലെന്ന് പഠനങ്ങൾ പറയുന്നു. സാമ്പത്തികവിനിമയത്തിെൻറ അടിസ്ഥാനമെന്ന നിലക്ക് ഡോളർ നേടിയെടുത്ത കരുത്ത് ഇനി എത്രകാലത്തേക്ക് എന്ന ചോദ്യം നിരന്തരം ഉയരുന്നുണ്ട്. സൈനിക-വ്യാപാര ശക്തിയിലും അമേരിക്ക ചോർച്ച അനുഭവിക്കുന്നു. ഉത്തര കൊറിയയുമായി ഇൗയിടെ നടന്ന വാക്പോരിൽ അമേരിക്കയുടെ കരുത്തിനെക്കാൾ അവരുടെ ആത്മവിശ്വാസമില്ലായ്മയും നേതൃശേഷിക്കുറവും ട്രംപ് ഭരണകൂടത്തിെൻറ പക്വതയില്ലായ്മയുമാണ് വെളിക്കുവന്നത്. അമേരിക്കൻ പ്രതിരോധവകുപ്പ് നടത്തിയ ഒരു പഠനത്തിെൻറ ഫലം രണ്ടുമാസം മുമ്പ് പുറത്തുവന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം ഉണ്ടായ യു.എസ് നിയന്ത്രിത ലോകക്രമം ദ്രവിച്ചുതുടങ്ങി എന്നാണ് കണ്ടെത്തൽ. അമേരിക്കൻ മേൽക്കോയ്മ അസ്തമിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നു. പെൻറഗണിലെയും യു.എസ് സൈന്യത്തിലെയും പ്രമുഖരുമായുള്ള ആശയവിനിമയമടക്കം ഉൾപ്പെട്ട, ഒരു വർഷം നീണ്ട പഠനം ജൂണിൽ യു.എസ് ആർമി വാർ കോളജാണ് പുറത്തുവിട്ടത്. ട്രംപ് ഭരണകൂടത്തിെൻറ തുടർന്നുള്ള നയങ്ങളെ സ്വാധീനിക്കാൻ പോന്നതാണ് ഇൗ റിേപ്പാർട്ട്.
പരാജയപ്പെടാൻ എല്ലാ സാധ്യതയും കൽപിക്കപ്പെട്ട അമേരിക്കൻശൈലിയുടെ മൂന്നു പ്രത്യേകതകൾ പ്രചാരണ തന്ത്രങ്ങൾ, രഹസ്യനിരീക്ഷണം, സൈനികവ്യാപനം എന്നിവയത്രെ. ഇത് കണ്ടെത്തിെക്കാണ്ട് പെൻറഗൺ പഠനറിപ്പോർട്ട് പരിഹാരമായി നിർദേശിക്കുന്നതാകെട്ട, ഇതേ കാര്യങ്ങൾ കൂടുതൽ ശക്തമായി തുടരണെമന്നും. വിചിത്രവും അയുക്തികവുമായ ഇൗ നിലപാടിെൻറ ഭാഗമാകാം ട്രംപിെൻറ പുതിയ അഫ്ഗാൻ നയവും. അതേസമയം, അമേരിക്കയുടെ കാലം കഴിയുന്നതറിഞ്ഞിട്ടുള്ള പല രാജ്യങ്ങളും യു.എസ് ഭരണകൂടത്തിന് മുമ്പത്തെ പ്രാമാണികത കൽപിക്കുന്നില്ല. മുേമ്പ ഇടഞ്ഞുനിൽക്കുന്ന ഇറാനെപ്പോലുള്ള രാജ്യങ്ങളാവെട്ട, തുറന്ന വെല്ലുവിളിതന്നെ ഉയർത്തുന്നു. ഇറാൻ പാർലമെൻറ് ഇൗയിടെ പാസാക്കിയ ഒരു പ്രമേയം ഉദാഹരണം. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന രാഷ്ട്രമെന്ന നിലക്ക് അമേരിക്കക്കെതിരെ ഉപരോധമേർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമാണത്. അമേരിക്കയെ ഭീകരപ്പട്ടികയിൽ പെടുത്തിയെന്ന് പറയുന്നില്ലെങ്കിലും ഭീകരതയെ പിന്താങ്ങുന്ന അമേരിക്കൻ വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ വ്യാപാര ഉപരോധം, അത്തരക്കാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കൽ തുടങ്ങിയ നടപടികൾ ഇതിലുണ്ട്. ഇസ്രായേൽ ഭീകരതയെ തുണക്കുന്നതിെൻറ പേരിൽ മറ്റു ‘നാറ്റോ’ സഖ്യരാജ്യങ്ങൾക്കെതിരെ നീങ്ങാനും ആലോചനയുണ്ട്. ഫലത്തിൽ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കില്ലെങ്കിലും അമേരിക്കയുടെ നാട്യങ്ങൾ പൊളിച്ചുമാറ്റപ്പെടുന്നതിെൻറ തുടക്കം ഇതിൽ കാണാനാവും. വിശ്വാസ്യത നഷ്ടപ്പെട്ട യു.എസിെൻറ തകർച്ചയെപ്പറ്റി യു.എസ് തന്നെയും പറഞ്ഞുകൊണ്ടിരിക്കെ അഫ്ഗാനിസ്താനിലോ മറ്റിടങ്ങളിേലാ നാം അമേരിക്കയെ താങ്ങുകയെന്ന അബദ്ധം ചെയ്തുകൂടാത്തതാണ്. നമുക്ക് നമ്മുടെ വഴി- അമേരിക്കയുടേതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
