Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅ​മേ​രി​ക്ക...

അ​മേ​രി​ക്ക ​െകാ​ണ്ടാ​ലേ പ​ഠി​ക്കൂ

text_fields
bookmark_border
അ​മേ​രി​ക്ക ​െകാ​ണ്ടാ​ലേ പ​ഠി​ക്കൂ
cancel

പാ​രി​സ്​ കാ​ലാ​വ​സ്​​ഥ ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന്​ പി​ന്മാ​റാ​നു​ള്ള യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​െ​ൻറ തീ​രു​മാ​നം അ​പ്ര​തീ​ക്ഷി​ത​മ​ല്ലെ​ങ്കി​ൽ​പോ​ലും ന​ടു​ക്ക​മു​ണ്ടാ​ക്കു​ന്ന​താ​ണ്. മ​റ്റു 194 രാ​ജ്യ​ങ്ങ​ളോ​ടൊ​പ്പം യു.​എ​സ്​ 2015ൽ ​ഒ​പ്പി​ട്ട ഉ​ട​മ്പ​ടി, കാ​ലാ​വ​സ്​​ഥ മാ​റ്റം സൃ​ഷ്​​ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​ക്കാ​നും അ​തി​ജീ​വ​ന ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രു​ന്നു. ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​ച്ചും ബ​ദ​ൽ ഉൗ​ർ​ജ​രീ​തി​ക​ൾ പി​ന്തു​ട​ർ​ന്നും ആ​ഗോ​ള താ​പ​ന​ത്തെ നി​യ​ന്ത്രി​ച്ച്​ ഭൂ​മി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ അ​ത്. ഹ​രി​ത​ഗൃ​ഹ​വാ​ത​ക​ങ്ങ​ളു​ടെ നി​ർ​ഗ​മ​നം കു​റ​ക്കാ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​പാ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന്​ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ത്തി​രു​ന്ന ശേ​ഷ​മാ​യി​രു​ന്നു ഉ​ട​മ്പ​ടി. അ​തി​െ​ൻ​റ ബാ​ധ്യ​ത കു​റ​ച്ചെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​ൻ പ്ര​സി​ഡ​ൻ​റ്​ ഒ​ബാ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​കൂ​ടി ത​യാ​റാ​യ​ത്​ വ​ലി​യ ശു​ഭ​പ്ര​തീ​ക്ഷ ഉ​യ​ർ​ത്തു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ട്രം​പ്​ പി​ൻ​വാ​ങ്ങു​ന്ന​തോ​ടെ ഇൗ ​പ്ര​തീ​ക്ഷ മ​ങ്ങു​ക​യാ​ണ്. അ​മേ​രി​ക്ക​ക്ക്​ ഉ​ട​മ്പ​ടി​കൊ​ണ്ട്​ ന​ഷ്​​ട​മാ​ണെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ്​ ലാ​ഭ​മെ​ന്നും പ​റ​ഞ്ഞാ​ണ്​ പി​ന്മാ​റ്റം. ക​പ്പ​ലി​െ​ൻ​റ അ​ടി​ത്ത​ട്ടി​ൽ വെ​ള്ളം ക​യ​റു​േ​മ്പാ​ൾ അ​ത​ട​ക്കാ​ൻ ശ്ര​മി​ക്കാ​തി​രി​ക്കു​ന്ന​തി​ന്​ മു​ക​ൾ​ത്ത​ട്ടി​ലു​ള്ള​വ​ർ​ക്കു പ​റ​യാ​വു​ന്ന മ​ണ്ട​ൻ​വാ​ദ​മാ​ണി​ത്. ഭൂ​മി എ​ല്ലാ​വ​രു​ടേ​തു​മാ​ണ്, അ​തി​െ​ൻ​റ നാ​ശം എ​ല്ലാ​വ​രു​ടേ​തു​മാ​ണ്. ആ​ഗോ​ള താ​പ​ന​വും കാ​ലാ​വ​സ്​​ഥ മാ​റ്റ​വും വ​രു​ത്തു​ന്ന വി​നാ​ശ​ങ്ങ​ളെ​പ്പ​റ്റി ശാ​സ്​​ത്ര​ലോ​കം മു​മ്പ്​ പ്ര​വ​ചി​ച്ചി​രു​ന്ന​ത്​ ക​ൺ​മു​ന്നി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​േ​മ്പാ​ഴും​ ട്രം​പി​നെ​പോ​ലു​ള്ള​വ​ർ നി​ഷേ​ധി​ക​ളാ​യി തു​ട​രു​ന്നു. ക​ൽ​ക്ക​രി വ്യ​വ​സാ​യ​വും അ​മേ​രി​ക്ക​യി​ലെ വ്യ​വ​സാ​യി​ക​ളും സ്വ​ന്തം ക​ച്ച​വ​ട​വു​മൊ​ക്കെ​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ലോ​ക​മെ​ന്ന്​ തോ​ന്നു​ന്നു. വാ​സ്​​ത​വ​ത്തി​ൽ കാ​ലാ​വ​സ്​​ഥ വി​നാ​ശ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ പ​ങ്ക്​ നോ​ക്കി​യാ​ൽ പാ​രി​സ്​ ഉ​ട​മ്പ​ടി അ​വ​ർ​ക്ക്​ വ​ൻ ലാ​ഭ​മാ​ണ്. ഉ​ട​മ്പ​ടി​യി​ലെ വ്യ​വ​സ്​​ഥ​ക​ൾ അ​പ​ര്യാ​പ്​​ത​മെ​ന്നു പ​റ​ഞ്ഞ്​ വി​ട്ടു​നി​ന്ന നി​ക​രാ​​ഗ്വ ഇ​പ്പോ​ൾ ചി​രി​ക്കു​ന്നു​ണ്ടാ​ക​ണം. ഭൂ​മ​ി​യെ​യും അ​ന്ത​രീ​ക്ഷ​ത്തെ​യും ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ഷ​ണം ചെ​യ്​​ത അ​മേ​രി​ക്ക അ​തു​വ​ഴിലാ​ഭം കൊ​യ്യു​േ​മ്പാ​ൾ ദ്വീ​പു​രാ​ഷ്​​ട്ര​ങ്ങ​ളും അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളും അ​തി​െ​ൻ​റ ന​ഷ്​​ടം​മാ​ത്രം പേ​റു​ന്നു.

ധാ​ർ​മി​ക ബാ​ധ്യ​ത​യെ​പ്പ​റ്റി പ​റ​ഞ്ഞാ​ലൊ​ന്നും മ​ന​സ്സി​ലാ​കു​ന്ന​യാ​ള​ല്ല ​ട്രം​പ്. എ​ന്നാ​ൽ, സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ളി​ലെ​ങ്കി​ലും കു​റ​ച്ചൊ​രു ദീ​ർ​ഘ​വീ​ക്ഷ​ണം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​കേ​ണ്ട​താ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ 20 വ​ൻ​കി​ട ക​മ്പ​നി​ക​ൾ, ഉ​ട​മ്പ​ടി ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​ത്​ അ​തു​വ​ഴി ഉ​ണ്ടാ​കാ​വു​ന്ന ന​ഷ്​​ടം​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്. ​േലാ​ക​മെ​ങ്ങും ഫോ​സി​ൽ ഇ​ന്ധ​നം ഒ​ഴി​വാ​ക്കി ശു​ദ്ധ ഇ​ന്ധ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​തി​െ​ൻ​റ മു​ൻ​നി​ര​യി​ൽ അ​മേ​രി​ക്ക​യു​ണ്ട്. ഇ​ത്​ അ​മേ​രി​ക്ക​ക്ക്​ അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. അ​മേ​രി​ക്ക​ക്ക്​ ഇ​പ്പോ​ൾ ഉ​ള്ള വ്യാ​പാ​രാ​നു​കൂ​ല്യം അ​തിെ​ന​ക്കു​റി​ച്ച മ​തി​പ്പു​മാ​യും ബ​ന്ധ​പ്പെ​ട്ട​താ​ണ്. ഉ​ട​മ്പ​ടി വി​ടു​ന്ന​തോ​ടെ ഇൗ ​മ​തി​പ്പ്​ ന​ഷ്​​ട​പ്പെ​ടു​ക​യും അ​മേ​രി​ക്ക ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്യും. ഇ​പ്പോ​ൾ ത​ന്നെ ചൈ​ന​യും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ആ​ഗോ​ള നേ​തൃ​സ്​​ഥാ​ന​ത്ത്​ അ​മേ​രി​ക്ക​യെ പു​റ​ന്ത​ള്ളി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പാ​രി​സ്​ ഉ​ട​മ്പ​ടി വി​ടു​ന്ന​തോ​ടെ അ​മേ​രി​ക്ക​യോ​ടു​ള്ള സൗ​മ​ന​സ്യ​വും പ​രി​ഗ​ണ​ന​യും ഇ​ല്ലാ​താ​കാ​നാ​ണ്​ സാ​ധ്യ​ത. ഉ​ട​മ്പ​ടി ഉ​പേ​ക്ഷി​ച്ചെ​ന്നു​വെ​ച്ച്​ ട്രം​പി​ന്​ ഉ​ട​നെ​ത്ത​ന്നെ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​നാ​കി​ല്ല​താ​നും. പി​ൻ​വാ​ങ്ങാ​നു​ള്ള വ്യ​വ​സ്​​ഥ​യ​നു​സ​രി​ച്ച്, 2020 ന​വം​ബ​റി​ലേ പൂ​ർ​ണ​മാ​യും ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​കൂ. അ​പ്പോ​ഴേ​ക്കും ട്രം​പി​െ​ൻ​റ ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​ധി ക​ഴി​യും. നേ​രെ​മ​റി​ച്ച്, ഉ​ട​മ്പ​ടി​യി​ൽ തു​ട​ർ​ന്നാ​ൽ, പി​ന്നീ​ടെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ അ​മേ​രി​ക്ക​ക്ക്​ ക​ഴി​യു​മാ​യി​രു​ന്നു. ഇ​ങ്ങ​നെ നോ​ക്കു​േ​മ്പാ​ൾ, ആ​ഗോ​ള മ​ലി​നീ​ക​ര​ണ പ​രി​ഹാ​ര​ത്തി​നാ​യി സ്വ​രൂ​പി​ക്കു​ന്ന ഹ​രി​ത നി​ധി​യി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​യു​ടെ സം​ഭ​വ​ന​യാ​യ 300 കോ​ടി ഡോ​ള​റി​ൽ ഒ​ബാ​മ ന​ൽ​കി​യ 100 ​േകാ​ടി ക​ഴി​ച്ച്​ 200 കോ​ടി ലാ​ഭി​ക്കാ​മെ​ന്ന​തു മാ​ത്ര​മാ​വും ട്രം​പി​െ​ൻ​റ നേ​ട്ടം. 

തീ​രു​മാ​നം അ​മേ​രി​ക്ക​ക്കു​ത​ന്നെ ദോ​ഷം ചെ​യ്യു​മെ​ന്നു ചു​രു​ക്കം. പ​ക്ഷേ, അ​തി​ൽ ആ​ശ്വ​സി​ക്കു​ന്ന​തി​ല​ർ​ഥ​മി​ല്ല. കാ​ര​ണം, ലോ​ക​ത്തി​നു​ണ്ടാ​കു​ന്ന ദോ​ഷം അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത​താ​ണ്. വി​ശ്വാ​സ്യ​ത ന​ഷ്​​ട​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​യെ അ​തേ​നി​ല​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ക​യാ​വും ഇ​നി ന​ല്ല​ത്. അ​മേ​രി​ക്ക ഏ​റ്റ​വും വ​ലി​യ സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​യാ​യ​തും ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ശീ​ർ​ഷ മ​ലി​നീ​ക​ര​ണം ന​ട​ത്തു​ന്ന രാ​ജ്യ​മാ​യ​തും മ​റ്റു​ള്ള​വ​രു​ടെ ചെ​ല​വി​ലാ​ണ്​ എ​ന്നി​രി​ക്കെ, ന​ഷ്​​ട​പ​രി​ഹാ​രം മ​റ്റു ത​ര​ത്തി​ൽ ഇൗ​ടാ​ക്കാ​നു​ള്ള അ​വ​കാ​ശം മ​റ്റു​ള്ള​വ​ർ​ക്കു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ യു.​എ​സി​ൽ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക പ​രി​സ്​​ഥി​തി​ച്ചു​ങ്കം ചു​മ​ത്താ​ൻ 194 രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഒ​ന്നി​ച്ചു തീ​രു​മാ​നി​ക്കാ​നാ​വി​ല്ലേ? ഭൂ​മി എ​ല്ലാ​വ​രു​ടേ​തു​മാ​ണ്​ എ​ന്ന ത​ത്ത്വം അ​മേ​രി​ക്ക​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ എ​ന്തെ​ല്ലാം ചെ​യ്യാ​നാ​വു​മെ​ന്ന്​ മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ ചി​ന്തി​ക്കേ​ണ്ട സ​മ​യ​മാ​യി.

Show Full Article
TAGS:madhyamam editorial 
Next Story