Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅല്ലാമ ഇഖ്​ബാലിനെയും...

അല്ലാമ ഇഖ്​ബാലിനെയും വെട്ടിമാറ്റു​േമ്പാൾ

text_fields
bookmark_border
അല്ലാമ ഇഖ്​ബാലിനെയും വെട്ടിമാറ്റു​േമ്പാൾ
cancel



മൂന്നര പതിറ്റാണ്ട്​ മു​െമ്പാരു സുമ്മോഹന ദിനത്തിൽ, കൃത്യമായിപ്പറഞ്ഞാൽ 1984 ഏപ്രിൽ രണ്ടിന്​, ഇന്ത്യൻ എയർഫോഴ്​സിലെ സ്ക്വാ​ഡ്രൻ ലീഡർ രാകേഷ്​ ശർമ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായി. ആ ചരിത്ര നിമിഷത്തിൽ രാജ്യത്തി​െൻറ ആശംസകളും അഭിനന്ദനങ്ങളുമറിയിച്ചശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ശർമയോട്​ തിരക്കി: ആകാശത്തുനിന്ന്​ കാണു​േമ്പാൾ എങ്ങനെയുണ്ട്​ ഇന്ത്യ​?

പ്രകാശ വേഗത്തിലായിരുന്നു മറുപടി-'പൂർണ അഭിമാനത്തോടെ പറയാൻ കഴിയും-സാരേ ജഹാംസേ അച്ഛാ!' ഇന്ത്യയെ വർണിക്കാനും അഭിവാദ്യമറിയിക്കാനും ഇതിലേറെ മനോഹരമായൊരു പ്രയോഗമില്ലെന്ന്​ ഉറപ്പുള്ളതുകൊണ്ടാവണം ആകാശമേലാപ്പിൽ നിൽക്കു​േമ്പാഴും അഭിമാനിയായ ഒരു ഇന്ത്യക്കാരൻ വിശ്വകവി അല്ലാമ ഇഖ്​ബാലിനെ കടംകൊണ്ടത്​. സ്വാതന്ത്ര്യലബ്​ധിയുടെ 75ാം വാർഷികം ആഘോഷിക്കവേ ഇന്ത്യയുടെ പല കോണുകളിലും, ഇന്ത്യയെ സ്​നേഹിക്കുന്നവരുള്ള ഓരോ മുക്കുമൂലകളിലും മുഴങ്ങുന്നുണ്ട്​ ആ വരികൾ. എന്നാൽ, ഒരു ദേശീയ സർവകലാശാലയിലെ ഉർദു ദിനാഘോഷത്തിന്​ ഇഖ്​ബാൽ ചിത്രമുള്ള പോസ്​റ്റർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്​, കാരണംകാണിക്കൽ നോട്ടീസ്​ ലഭിക്കാനും അന്വേഷണം നേരിടാനും തക്ക അപരാധമായി മാറിക്കഴിഞ്ഞ പുതിയ ഇന്ത്യയിലിരുന്നാണ്​ ഹം ബുൽ ബുലേ ഹെ ഇസ്​കി യേ ഗുലിസ്​താൻ ഹമാരാ (നാം ഇവിടത്തെ വാനമ്പാടികൾ, ഇതു നമ്മുടെ പൂങ്കാവനവും) എന്ന്​ നമുക്ക്​ പാടേണ്ടിവരുന്നത്.

ലോക ഉർദു ദിനമായ നവംബർ എട്ടിന്​ (അല്ലാമ ഇഖ്​ബാലി​െൻറ ജന്മദിനമാണന്ന്​) ബനാറസ്​ ഹിന്ദു സർവകലാശാലയിലെ ഉർദു വകുപ്പ്​ സംഘടിപ്പിച്ച വെബിനാറി​െൻറ സോഷ്യൽ മീഡിയ പ്രചാരണത്തിനായി തയാറാക്കിയ പോസ്​റ്ററുകളിലൊന്നിലാണ്​ ഇഖ്​ബാലി​െൻറ ചിത്രം ഉൾക്കൊള്ളിച്ചിരുന്നത്​. സംഘ്​പരിവാർ വിദ്യാർഥി സംഘടന പ്രതിഷേധിച്ചതോടെ പോസ്​റ്റർ പിൻവലിച്ച്​ ഖേദം പ്രകടിപ്പിച്ചു; പകരം സർവകലാശാലയുടെയും ഹിന്ദു മഹാസഭയുടെയും സ്​ഥാപകനും ഉർദു ഭാഷാവിരോധികളുടെ കാരണവസ്​ഥാനീയനുമായ പണ്ഡിത്​ മദൻ മോഹൻ മാളവ്യയുടെ ചിത്രമുള്ള ഒന്ന്​ പുറത്തിറക്കി. ഉർദു വകുപ്പ്​ മേധാവി അഫ്​താബ്​ അഹ്​മദിന്​ കാരണംകാണിക്കൽ നോട്ടീസ്​ നൽകിയതിനുപുറമെ ​ഇതേക്കുറിച്ച്​ അന്വേഷിക്കാൻ ഒരു സമിതിയെയും നിയോഗിച്ചു.

ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ പാകിസ്​താനിലേക്കുപോയ വ്യക്​തിയാണ്​ ഇഖ്​ബാൽ എന്നാണ്​ സമൂഹ മാധ്യമ സർവകലാശാലകളിലെ സംഘ്​പരിവാർ ചാൻസലർമാർ കുറച്ചു കാലമായി പ്രചരിപ്പിച്ചുപോരുന്നത്​. ബനാറസ്​ സർവകലാശാലയിലെ എ.ബി.വി.പി പ്രവർത്തകരും ഇത്​ ഏറ്റുപാടി. ഇന്ത്യ രണ്ടായി മാറുന്നതിന്​ ഒമ്പതാണ്ട്​ മുമ്പ്​, 1938ൽ ഈ ലോകത്തോടു വിടപറഞ്ഞ കവി പാകിസ്​താനിൽ കുടിയേറിയെന്ന വ്യാജ ആഖ്യാനത്തിന്​ 'ദൈവത്തി​െൻറ വ്യാഘ്രങ്ങൾക്കറിയില്ല വിലകുറഞ്ഞ ശൃഗാല സൂത്രങ്ങൾ' എന്ന ഇഖ്​ബാൽ വാക്യമല്ലാതെന്ത്​ മറുപടി നൽകാൻ. അവിഭക്​ത ഇന്ത്യയിൽ മുസ്​ലിംകൾ നേരിട്ട വിവേചന​ത്തിൽ​ പ്രതി ഖിന്നനായിരുന്നു ഇഖ്​ബാൽ. ഇതേച്ചൊല്ലി ജവഹർലാൽ നെഹ്​റുവുമായി അതിശക്​തമായ ഭാഷയിൽ സംവദിക്കുകയും ചെയ്​തിരുന്നു. എന്നാൽ, വിഭജനം എന്നൊരാശയം അദ്ദേഹത്തി​െൻറ വിദൂരചിന്തകളിൽ പോലുമില്ലായിരുന്നു.

സ്വാതന്ത്ര്യ​ത്തിെൻറ അമൃത മഹോത്സവ പോസ്​റ്ററിൽനിന്ന്​ നെഹ്​റുവിനെ വെട്ടിമാറ്റിയവർ ഇഖ്​ബാലിനെ വെറുതെവിടുമെന്ന്​ വിചാരിക്കാൻ ന്യായമില്ല. എന്നാൽ, അവർ യഥാർഥത്തിൽ ഉന്നംവെക്കുന്നത്​ ഇഖ്​ബാലിനെയല്ല, മറിച്ച്​ ഒരു ഭാഷയെയും സമുദായത്തെയുമാണ്​ എന്ന്​ വ്യക്​തം. ഇന്ത്യൻ ഉപഭൂഖണ്ഡത്തി​ലെ ജനങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തിന്​, സാംസ്​കാരിക-കലാവിഷ്​കാരങ്ങൾക്ക്​, സാക്ഷരത ദൗത്യങ്ങൾക്ക്​ കനപ്പെട്ട സംഭാവനകളർപ്പിച്ച ഘടകങ്ങളിൽ വിലയിടാനാവാത്ത സ്​ഥാനമുണ്ട്​ ഉർദു ഭാഷക്ക്​. 1875ലെ ഒന്നാം സ്വാതന്ത്ര്യസമര പോരാളികളുടെ ഔദ്യോഗിക ഭാഷയാകയാൽ രാജ്യത്തെ ഞെരിച്ചമർത്തിയ ബ്രിട്ടീഷ്​ സാമ്രാജ്യത്വം ഏറ്റവുമധികം വെറുത്തതും ഉർദുവിനെയാണ്​. ക്രമേണ മുസ്​ലിംകളുടെ ഭാഷയെന്ന്​ മുദ്രകുത്തി അവരോടുള്ള സകല വിദ്വേഷവും ഉർദുവിനുമേലും പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

1967ൽ ഉർദുവിനെ ഉത്തർ പ്രദേശിലെ രണ്ടാം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്​ കാൺപുർ കലക്​ടറേറ്റിനും യു.പി സെക്ര​ട്ടേറിയറ്റിനും മുന്നിൽ നിരാഹാര സത്യഗ്രഹമനുഷ്​ഠിച്ച്​ രക്​തസാക്ഷിത്വം വരിച്ചത്​ പണ്ഡിറ്റ്​ ദേവ്​ നാരായൺ പാണ്​ഡേയും ജയ്​ ബഹാദൂർ സിങ്ങുമാണെന്നതൊന്നും ഭാഷക്ക്​ മതത്തി​െൻറ നിറം ചാർത്തി നൽകുന്നവർ ഓർക്കുന്നില്ല. പകരം, ഭരണഘടനയുടെ എട്ടാം ​ഷെഡ്യൂളിലെ 22 ഭാഷകളിൽനിന്ന്​ ഉർദുവിനെ ഒഴിവാക്കാനായി​ മുറവിളി കൂട്ടുകയാണ്​ ഹിന്ദുത്വ ശക്​തികൾ. ഉത്തരേന്ത്യയിലെ റെയിൽവേ സ്​റ്റേഷനുകളിലെ സ്​ഥലനാമ സൂചന ബോർഡുകളിൽനിന്ന്​ ഉർദു വൈകാതെ തുടച്ചുമാറ്റപ്പെടും. ദീപാവലിക്കാലത്ത്​ ഇറങ്ങിയ പരസ്യത്തിൽ ഉർദുവാക്ക്​ ഉൾക്കൊള്ളിച്ചതി​െൻറ പേരിൽ മുൻനിര വസ്​ത്ര ബ്രാൻഡിനെ ബഹിഷ്​കരിക്കാൻ ആഹ്വാനം മുഴങ്ങിയതും പരസ്യം പിൻവലിക്കാൻ നിർബന്ധിതരായതും ഏതാനും ആഴ്​ചകൾ മുമ്പ്​​ മാത്രമാണ്​.

അനശ്വര സ്​നേഹത്തി​െൻറ ഒ​ട്ടേറെ ഗീതങ്ങൾക്ക്​ ജന്മംനൽകാൻ സൗഭാഗ്യം ലഭിച്ച ഒരു ഭാഷയാണ്​ ദൗർഭാഗ്യവശാൽ വർഗീയ ചിന്തകരുടെ സാംസ്​കാരിക കർസേവക്ക്​ പാത്രമായിക്കൊണ്ടിരിക്കുന്നത്​. ഉർദുവിനെ ദുർബലപ്പെടുത്തിയാൽ ആ ഭാഷ പ്രതിനിധാനം ചെയ്യുന്ന സാംസ്​കാരിക ഐക്യത്തിനും പരിക്കേൽപിക്കാനാകുമെന്ന്​ അവർ കണക്കുകൂട്ടുന്നു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Urdu languageallama muhammad iqbal
News Summary - When Allama Iqbal was also cut off
Next Story