Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമാ​​ട്ടി​​റ​​ച്ചി...

മാ​​ട്ടി​​റ​​ച്ചി നി​​രോ​​ധ​​ന​ത്തി​െ​​ൻ​​റ പി​​ന്നി​​ലെന്ത്​?

text_fields
bookmark_border
മാ​​ട്ടി​​റ​​ച്ചി നി​​രോ​​ധ​​ന​ത്തി​െ​​ൻ​​റ പി​​ന്നി​​ലെന്ത്​?
cancel

ഇന്ത്യൻ ജനതയിൽ ബഹുഭൂരിപക്ഷംവരുന്ന ഹൈന്ദവ സമൂഹത്തിൽതന്നെ ഒരു സവർണ ന്യൂനപക്ഷമാണ് ഗോക്കളെ പൂജിക്കുന്നതെങ്കിലും കേരളം, നാഗാലാൻഡ്്, മേഘാലയ, മിസോറം, ഗോവ എന്നിവയൊഴിച്ചു ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഗോവധം നേരത്തേത്തന്നെ നിരോധിക്കപ്പെട്ടിട്ടുണ്ട്. ബി.ജെ.പി അധികാരത്തിൽവന്ന സംസ്ഥാനങ്ങളിൽ ഗോക്കളെ വധിക്കുകയോ ഗോമാംസം വിതരണം ചെയ്യുകയോ ഭുജിക്കുകയോ ചെയ്യുന്നവർക്ക് കടുത്ത തടവുശിക്ഷയും പിഴയും നിയമംമൂലം ഉറപ്പുവരുത്തുകയും ചെയ്തിരിക്കുന്നു. അതൊന്നും പോരാഞ്ഞ്, മോദി സർക്കാർ അധികാരത്തിലേറിയതിൽപിന്നെ മറ്റെല്ലാ അജണ്ടയും പിന്തള്ളി ഗോക്കളെ മാത്രമല്ല, കാളകളെയും എരുമകളെയും കൊല്ലുന്നതും മാംസം വിൽക്കുന്നതും കയറ്റുമതി ചെയ്യുന്നതുമെല്ലാം ഭീകരക്കുറ്റങ്ങളാക്കുന്ന നിയമനിർമാണത്തിലേർപ്പെട്ടിരിക്കുകയാണ് ആർ.എസ്.എസുകാരായ മുഖ്യമന്ത്രിമാർ.

തീവ്രഹിന്ദുത്വ സന്യാസിയായ യോഗി ആദിത്യനാഥ് യു.പിയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടനെ ചെയ്തത് അനധികൃത അറവുശാലകൾ പൂട്ടാൻ ഉത്തരവിടുകയാണ്. കേട്ടപാതി കേൾക്കാത്തപാതി ഉത്തരവ് നടപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും നിയമപാലകരും അധികൃതമെന്നോ അനധികൃതമെന്നോ നോക്കാതെ ആധുനിക യന്ത്രവത്കൃത അറവുശാലകളടക്കം അടപ്പിച്ചുതുടങ്ങി. ഒരു നീതീകരണവുമില്ലാത്ത ഇൗ നടപടിയിൽ പ്രതിഷേധിച്ച് മാംസം ഉൽപാദകരും കച്ചവടക്കാരും ഒന്നടങ്കം പണിമുടക്കിലാണ്. തന്മൂലം 2015^16 വർഷത്തെ കണക്കുപ്രകാരം രാജ്യത്തിന് 11,350 കോടി വിദേശ നാണയം നേടിത്തന്ന മാംസ കയറ്റുമതി അപ്പാടെ സ്തംഭിച്ചിരിക്കുന്നു. ഗോക്കളുടെ പട്ടികയിൽ കാളകളെയും എരുമകളെയും ഉൾപ്പെടുത്താൻ കാവി സർക്കാർ പറയുന്ന ന്യായം സംസ്ഥാനത്ത് കന്നുകാലികളുടെ സംഖ്യ കുറഞ്ഞുവരുന്നുവെന്നതാണ്.

പക്ഷേ, ആധികാരിക കണക്കുകൾ അത് ശരിവെക്കുന്നില്ല. 2012ലെ കണക്കിൽ പോത്തുകളുടെ എണ്ണത്തിൽ 28 ശതമാനം വളർച്ചയാണ് കാണിച്ചിരിക്കുന്നത്്; 10 ശതമാനം ഗോക്കളുടെ വളർച്ച 2007ലും രേഖപ്പെടുത്തിയിരിക്കുന്നു. േപാത്തിറച്ചി കയറ്റുമതിയിൽ ലോകത്ത് ഒന്നാംസ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. 500 കോടി ഡോളറിേൻറതാണ് രാജ്യത്തെ മാംസ വ്യവസായം. ഇന്ത്യൻ മാട്ടിറച്ചിക്ക് ബ്രസീലിനെയും ആസ്ട്രേലിയയെയും അപേക്ഷിച്ച് വില കുറവായതാണ് മാർക്കറ്റ് പിടിക്കാൻ ഒരുകാരണം. പാവെപ്പട്ടവരും അരികുവത്കരിക്കപ്പെട്ടവരുമായ 25 ലക്ഷം പേരുടെ ഉപജീവനം വഴിമുട്ടിച്ചുകൊണ്ടാണ് മാട്ടിറച്ചി, തുകൽ വ്യവസായങ്ങളുടെമേൽ താഴ് വീഴുന്നത്.

ഗോഭക്തി മൂലമാണ് ഇൗ ഭ്രാന്തൻ നടപടി എന്നുപോലും പറയാൻ പറ്റില്ല. കാരണം, എരുമയോ പോത്തോ ഒരാളുടെയും ആരാധ്യവസ്തുവല്ല. ഗോഭക്തിയാണെന്ന ന്യായം മറ്റുനിലക്കും നിലനിൽക്കുന്നതല്ല. കാരണം, തെരഞ്ഞെടുപ്പിനെ തുടർന്ന് ബി.ജെ.പി നേതാവ് മനോഹർ പരീകർ മുഖ്യമന്ത്രിപദം പിടിച്ചുപറ്റിയ ഗോവയിൽ ഗോവധ നിരോധനത്തെപ്പറ്റി മിണ്ടുന്നേയില്ല. നാഗാലാൻഡിലെ സ്ഥിതി വേറെയാണെന്നാണ് ആ സംസ്ഥാനത്തെ ബി.ജെ.പി അധ്യക്ഷൻ വിസസോലി ലോങ്ങു പറയുന്നത്. മിസോറമിലെ കാവിപ്പടയുടെ നായകൻ ജെ.വി. ലുന പറയുന്നതും അതുതന്നെ. മേഘാലയയിലെ ബി.ജെ.പി അധ്യക്ഷനും തെൻറ സംസ്ഥാനത്ത് മൃഗങ്ങളെ കൊല്ലുന്നതും മാംസാഹാരവും നിരോധിക്കില്ലെന്ന് ഉറപ്പുനൽകുന്നു.

എന്തിനധികം, ഇങ്ങ് കേരളത്തിൽ ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥി ശ്രീപ്രകാശ് വാഗ്ദാനം ചെയ്യുന്നത് തന്നെ ജയിപ്പിച്ചാൽ നല്ലയിനം ബീഫ് വിതരണം ചെയ്യുമെന്നാണ്! മറുവശത്തോ നരേന്ദ്ര മോദി നേരത്തേത്തന്നെ ഗോവധ നിരോധനം നടപ്പാക്കിയ ഗുജറാത്തിൽ അദ്ദേഹത്തിെൻറ പിൻഗാമി ഗോവധത്തിന് ജീവപര്യന്തം ശിക്ഷയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പശുക്കളെ കടത്തിക്കൊണ്ടുപോയാൽ പോലും പത്തുവർഷത്തെ തടവ്. കാരണം വ്യക്തം. ഗുജറാത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നു. ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺസിങ് ഇതുകൊണ്ടൊന്നും തൃപ്തിപ്പെടാൻ പോവുന്നില്ല. ഗോവധക്കാരെ തൂക്കിക്കൊന്നേ അങ്ങോരടങ്ങൂ. മനുഷ്യരെ കൊന്നാലുള്ള വധശിക്ഷ നിർത്തലാക്കാൻ ലോകത്തും രാജ്യത്തും മുറവിളി ഉയരുേമ്പാഴാണ് രമൺ സിങ്ങിെൻറ കൊലവിളി.

ഹിന്ദുക്കളിൽതന്നെ ഭൂരിപക്ഷവും കന്നുകാലികളെ അറവുശാലകൾക്ക് വിൽക്കുകയും മാംസാഹാരം കഴിക്കുയും ചെയ്യുന്ന, ഉപയോഗശൂന്യമായ കന്നുകാലികളെ പോറ്റാൻ കർഷകർ പെടാപ്പാടുപെടുന്ന, ഗോശാലകളെന്ന പേരിൽ മിണ്ടാപ്രാണികളെ കൊല്ലാക്കൊല ചെയ്യുന്ന ഇന്ത്യ മഹാരാജ്യത്ത് ലോകത്തൊരിടത്തുമില്ലാത്ത, തീർത്തും നഷ്ടംമാത്രം വരുത്തിവെക്കുന്ന ഇത്തരമൊരു ഭ്രാന്തൻ നടപടി എന്തിന് എന്ന് ചോദിച്ചാൽ തൃപ്തികരമായ ഒരു മറുപടി ഇല്ലേ ഇല്ല. മതന്യൂനപക്ഷങ്ങളെ ദ്രോഹിക്കാനും പീഡിപ്പിക്കാനും പട്ടിണിക്കിടാനുമുള്ള ഒളിയജണ്ടയാണ് മാട്ടിറച്ചി നിരോധനത്തിെൻറയും നിരോധന ലംഘനത്തിനുള്ള ശിക്ഷാകാഠിന്യത്തിെൻറയും പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ വയ്യ. ഇതിനെതിരെ ഉച്ചത്തിൽ ശബ്ദമുയർത്താൻ മതേതരവാദികളെന്ന് അവകാശപ്പെടുന്നവർപോലും മുന്നോട്ടുവരുന്നില്ലെന്ന് കാണുന്നത് എന്തിെൻറ ലക്ഷണമാണ്? ഭീരുത്വത്തിെൻറയോ അടിയറവിെൻറയോ?

Show Full Article
TAGS:madhyamam editorial 
Next Story