Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവയനാട്: വേണ്ടത്...

വയനാട്: വേണ്ടത് സർക്കാറുകളുടെ ഏകോപനം

text_fields
bookmark_border
വയനാട്: വേണ്ടത് സർക്കാറുകളുടെ ഏകോപനം
cancel

ബന്ദിപ്പുർ വനമേഖലയിലെ സമ്പൂർണ ഗതാഗത നിരോധനത്തിലൂടെ അടയാൻ പോകുന്നത് സുഗമമായ സഞ്ചാരവും ജീവിത സന്ധാരണത്തി​െൻറ വഴികളുമാ​െണന്ന ആശങ്കയിൽ പ്രക്ഷുബ്​​ധമായിരിക്കുകയാണ് ഒരിക്കൽകൂടി വയനാട്. ഒരാഴ്ചയിലധികമായി സുൽത്താൻ ബത്തേരി സമര തീക്ഷ്​ണതയിലമർന്നിരിക്കുന്നു. ദേശീയപാത 766 ലൂടെയുള്ള സഞ്ചാരത്തിനുവേണ്ടി തുടക്കം കുറിക്കപ്പെട്ട പ്രക്ഷോഭം മലബാറിലെയും വയനാടിനോട് അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക ജനങ്ങളുടെയും പിന്തുണയോടെ ശക്തിപ്രാപിക്കുകയാണ്.

സമരത്തെ പെ​െട്ടന്ന് ആളിക്കത്തിച്ചത് രാത്രിയാത്രാ നിരോധനത്തിനെതിരെ നടക്കുന്ന വിചാരണയിലെ സുപ്രീംകോടതിയുടെ ഇടപെടലുകളാണ്. പകൽ നേരവും വാഹനങ്ങൾ നിരോധിക്കുന്നതിനെക്കുറിച്ച് സംസ്ഥാന, കേന്ദ്ര സർക്കാറുകൾ ഉൾപ്പെടെ കേസിലെ കക്ഷികളോട് അഭിപ്രായവും മാനന്തവാടി-കുട്ട- ഗോണിക്കുപ്പ റോഡ് ദേശീയപാതയായി ഉയർത്തുന്നതിനെ കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീംകോടതി റിപ്പോർട്ട് തേടുകയും ചെയ്തു. ഇതോടെ ദേശീയപാത 766ലൂടെയുള്ള യാത്രക്ക് സമ്പൂർണ വിലക്ക് വീഴുമെന്ന ആശങ്ക കനക്കുകയും കക്ഷിരാഷ്​​ട്രീയ ഭേദമില്ലാതെ മുഴുവൻ ജനങ്ങളും വീണ്ടും സമരവഴിയിലേക്ക് പ്രവേശിച്ചിരിക്കുകയുമാണ്.

ബന്ദിപ്പുർ വനമേഖലയിലൂടെയുള്ള വാഹന ഗതാഗതം വന്യജീവികളുടെ സ്വൈരസഞ്ചാരവും ജീവനും അപകടകരമാ​െണന്നു പറഞ്ഞുകൊണ്ട് കർണാടകയിലെ ചാമരാജ് നഗർ കലക്ടറാണ് 2009 ജൂൺ 14 ന് രാത്രിയാത്രാ നിരോധനം നടപ്പാക്കിയത്. അതിനെതിരെ കേരളത്തിൽ വമ്പിച്ച പ്രക്ഷോഭമുണ്ടാകുകയും കേരള സർക്കാർ ഇടപെട്ട് കർണാടക സർക്കാറിനെകൊണ്ട് നിരോധനം പിൻവലിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. എന്നാൽ, പരിസ്ഥിതി സംഘടനകൾ നൽകിയ കേസിനെ തുടർന്ന് കർണാടക ഹൈകോടതി കലക്ടറുടെ നടപടി ശരിവെച്ചുകൊണ്ട് രാത്രിയാത്ര നിരോധിക്കുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ നടക്കുന്ന വിചാരണയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തി​​െൻറയും വനംവകുപ്പി​​െൻറയും നിലപാടുകളിൽ വൈരുധ്യമുണ്ടാകുകയും കർണാടക സർക്കാർ നിസ്സംഗത പുലർത്തുകയും ചെയ്യുകയാണ്.

കേരള സർക്കാറും ജനങ്ങളുടെ വികാരം ശരിയാംവിധം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടയിലാണ് കേരളത്തിന് ഇരുട്ടടിയാകുമെന്ന ആശങ്ക പ്രബലമാക്കുന്ന കോടതിയുടെ ഇടപെടലുകൾ. മുഖ്യമന്ത്രി അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെങ്കിലും ശാശ്വതമായ പരിഹാരത്തിലേക്കുള്ള പ്രത്യാശാജനകമായ പ്രതികരണങ്ങളല്ല കേന്ദ്രത്തിൽനിന്ന് ലഭ്യമാകുന്നത്. വയനാട് എം.പി രാഹുൽ ഗാന്ധിയും സഞ്ചാര സൗകര്യത്തിന് സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. എങ്കിലും പ്രശ്നപരിഹാരം സാധ്യമാകണമെങ്കിൽ കേന്ദ്രത്തിലെ രണ്ടു മന്ത്രാലയങ്ങളും കേരള, കർണാടക സംസ്ഥാനങ്ങളും ഏകോപിച്ച് സുപ്രീംകോടതിയിൽ നിലയുറപ്പിക്കേണ്ടിവരും. കേരള സർക്കാറും സംസ്ഥാനത്തെ വിവിധ രാഷ്്ട്രീയ പാർട്ടികളും അതിന് മുൻ​ൈകയെടുക്കാൻ തയാറാകണം.

വയനാടുനിന്ന് മൈസൂരുവിലേക്ക് യാത്രാ പരിഹാരത്തിൽ സർക്കാറുകൾ തമ്മിലുള്ള വൈരുധ്യംമൂലം തോൽക്കുന്നത് വയനാട്ടിലെ ജനങ്ങളുടെ അവകാശങ്ങളാണ്. കുട്ട- ഗുണ്ടൽപേട്ട് വഴി പരിഹാരമല്ലെന്ന് മുഖ്യമന്ത്രി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് വ്യക്തമാക്കിയിരിക്കുന്നു. കാരണം, ആ വഴിയും കടന്നുപോകുന്നത് ബന്ദിപ്പുർ വനത്തിലൂടെ തന്നെയാണ്. സുപ്രീംകോടതി ഈ നിരോധനം ശരിവെച്ചാൽ ആ ബദൽ പാതക്കും നിയമം ബാധകമാകും. ഉപരിതല ഗതാഗത സെക്രട്ടറി വൈ.എസ്. മാലിക് സമർപ്പിച്ച മേൽപാല പദ്ധതിയെ ഗഡ്കരി തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ട്, മൈസൂരുവിൽനിന്ന് വയനാട്ടിലേക്കുള്ള സഞ്ചാരപ്രശ്നത്തിനുള്ള പരിഹാരത്തിൽ കേന്ദ്ര പരിസ്ഥിതി, ഉപരിതല ഗതാഗത മന്ത്രാലയങ്ങൾ, കേരളം, കർണാടക സർക്കാറുകൾ എത്രയും പെ​െട്ടന്ന് ഒരുമിച്ചിരിക്കുകയാണ് വേണ്ടത്.

അവർക്കിടയിലുള്ള അഭിപ്രായ ഭിന്നതകൾ എത്രയും വേഗം പരിഹരിക്കുകയും ബദൽ മാർഗങ്ങളെന്ത് എന്ന സുപ്രീംകോടതിയുടെ അന്വേഷണത്തിന് ഒറ്റയുത്തരം പറയാനുമാകണം. കർണാടകയിലെ ജനങ്ങളുടെ ജീവതപ്രശ്നവുമായി ഈ സമരം വികാസം പ്രാപിച്ചാൽ മാത്രമേ കർണാടക സർക്കാർ നിസ്സംഗത ​ൈകയൊഴിക്കൂ. വയനാട്ടിലേക്കുള്ള എല്ലാ വഴികളും അടഞ്ഞാൽ പ്രതിസന്ധിയിലാകുക ഗുണ്ടൽപേട്ടിലെയും അതിർത്തിഗ്രാമങ്ങളിലേയും കർഷകരും മൈസൂരുവിലെയും മാണ്ഡ്യയിലേയും കച്ചവടക്കാരുമാണെന്നതാണ് വസ്തുത. കേരള, കർണാടക അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ തൊഴിലിനും വികസനത്തിലും സമ്പൂർണ യാത്രാനിരോധനമുണ്ടാക്കുന്ന തിരിച്ചടിയിൽനിന്ന് കരകയറുക അത്ര എളുപ്പമായിരിക്കുകയില്ല.

ചുരുക്കത്തിൽ, വയനാടും മലബാർ മേഖലയും അഭിമുഖീകരിക്കുന്നത് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും നൂറ്റാണ്ടുകളോളമായി ഏറ്റവും എളുപ്പത്തിൽ നടന്നുകൊണ്ടിരുന്ന ഗതാഗതമാർഗം ഇല്ലാതാകുന്ന ദുരവസ്ഥയെയാണ്. വന്യജീവികളുടെ ജീവനും വനമേഖലയുടെ പവിത്രതയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അവ പൂർണമായി സംരക്ഷിച്ചുകൊണ്ട് എങ്ങനെ ശരിയായ ബദൽ രൂപപ്പെടുത്താമെന്ന് ചിന്തിക്കേണ്ടത് ഭരണാധികാരികളുടെ ബാധ്യതയാണ്. ലോകത്ത് വിവിധ രാജ്യങ്ങളിലെ കാനന പാതകളിൽ സൂക്ഷിക്കുന്ന പാരിസ്ഥിതിക നിയ​ന്ത്രണങ്ങൾ പരിപാലിച്ചുകൊണ്ട് യാത്ര എങ്ങനെ സുഗമമാക്കുന്നുവെന്ന പഠനം അനിവാര്യമാണ്. കുറച്ചധികം തുക ചെലവഴിച്ചുകൊണ്ട് ലോകത്ത് വിവിധ വനമേഖലകളിൽ സ്വീകരിച്ചിട്ടുള്ള സഞ്ചാരരീതികൾ ബന്ദിപ്പുരിലെ 19 കി.മീറ്ററിലും നടപ്പാക്കാനാകും. അതിനുള്ള ഇച്ഛാശക്തി ഭരണാധികാരികൾ പ്രകടിപ്പിക്കണമെന്നു മാത്രം. മലബാറിലെയും കർണാടകയിലെ അതിർത്തിയിലെയും ജനങ്ങൾ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നത് ആ ഇച്ഛാശക്തിയാണ്. അത് ഒക്ടോബർ 14ന് സുപ്രീംകോടതി വിചാരണക്കു മുമ്പ്​ സംഭവിക്കുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticlePeople protestWayanad Travel Ban
News Summary - Wayanad Travel Ban People Protest -Malayalam Article
Next Story