കേരളത്തിലെ ​െപാലീസ് ഏതുവഴിക്കാണ് പോകുന്നത്? 

08:58 AM
14/05/2018
editorial

‘കേ​ര​ള​ത്തി​ലെ പൊ​ലീ​സ് ഏ​തു വ​ഴി​ക്കാ​ണ് പോ​കു​ന്ന​ത്‍? വ​ട​ക​ര​യി​ല്‍ ദേ​ശീ​യ​പാ​ത സ​മ​ര​സ​മി​തി​യു​ടെ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം ത​ക​ര്‍ക്കു​ന്ന​വി​ധം പൊ​ലീ​സ് ആ​ക്ര​മി​ക്കു​ന്ന​തി​െൻറ ദൃ​ശ്യ​ങ്ങ​ള്‍ എ​ല്ലാ കേ​ര​ളീ​യ​രെ​യും ല​ജ്ജി​പ്പി​ക്കു​ന്ന​താ​ണ്. മ​ന്ത്രി ആ​രാ​യാ​ലും യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ൽ പൊ​ലീ​സി​​െൻറ സ്വ​ഭാ​വം ഒ​ന്നു​ത​ന്നെ’ - പി​ണ​റാ​യി വി​ജ​യ​ൻ 2014 ഫെ​ബ്രു​വ​രി​യി​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണി​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ചു​മ​ത​ല​യോ​ടെ മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ൽ ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കാ​നി​രി​ക്കു​േ​മ്പാ​ഴും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച ചോ​ദ്യം പ്ര​സ​ക്ത​മാ​യി​ത്ത​ന്നെ നി​ല​നി​ൽ​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ പൊ​ലീ​സി​െൻറ സ​മീ​പ​കാ​ല പെ​രു​മാ​റ്റ​ങ്ങ​ൾ  കേ​ര​ളീ​യ സ​മൂ​ഹ​ത്തി​നു​ത​ന്നെ അ​പ​മാ​ന​ക​ര​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ ​ചോ​ദ്യം ആ​വ​ർ​ത്തി​ക്ക​പ്പെ​ടേ​ണ്ടി​വ​രു​ന്നു. കേ​ര​ള​ത്തി​ലെ പൊ​ലീ​സ് ഏ​തു​വ​ഴി​ക്കാ​ണ് പോ​കു​ന്ന​ത്. മാ​തൃ​ദി​ന​ത്തി​ലെ​ന്ന​ല്ല ഒ​രു ദി​ന​വും കേ​ൾ​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് എ​ട​പ്പാ​ൾ സി​നി​മ തി​യ​റ്റ​റി​ൽ പ​ത്തു​വ​യ​സ്സു​തി​ക​യാ​ത്ത മ​ക​ളെ  ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഒ​രു വി​ട​ന് എ​റി​ഞ്ഞു​കൊ​ടു​ത്ത​തി​ൽ ഒ​ര​മ്മ അ​റ​സ്​​റ്റി​ലാ​കു​ക​യെ​ന്ന​ത്. എ​ന്നാ​ൽ, അ​തി​നേ​ക്കാ​ൾ ഭീ​തി​ജ​ന​ക​മാ​ണ്  ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ഏ​പ്രി​ൽ 26ന് ​ദൃ​ശ്യ​ങ്ങ​ള​ട​ക്കം കൈ​മാ​റി​യി​ട്ടും മു​ഖം​നോ​ക്കാ​തെ നീ​തി​ന​ട​പ്പാ​ക്കേ​ണ്ട പൊ​ലീ​സ് കേ​െ​സ​ടു​ക്കാ​തെ ര​ണ്ടാ​ഴ്ച​യോ​ളം പ്ര​തി​യോ​ട് പു​ല​ർ​ത്തി​യ ‘ഉ​ദാ​ര’ സ​മീ​പ​നം. പോ​ക്​​സോ കേ​സു​ക​ൾ കേ​ര​ള​ത്തി​ൽ വ​ർ​ധി​ക്കു​ന്നു​വെ​ന്ന മോ​ശം വാ​ർ​ത്ത പു​റ​ത്തു​വ​രു​മ്പോ​ൾ ത​ന്നെ​യാ​ണ് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​തി​െൻറ പേ​രി​ൽ  പൊ​ലീ​സി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ആ​ക്ടി​ങ് ക​മീ​ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ടു​ന്ന​ത്. 

സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ ഏ​തൊ​രു വി​ക​സി​ത സ​മൂ​ഹ​ത്തി​െൻറ​യും മാ​ന​ദ​ണ്ഡ​ത്തി​ലെ​ത്തി​യ​തി​ൽ വി​ജ​യി​ച്ച കേ​ര​ളം നി​യ​മ​പാ​ല​ന​ത്തി​ൽ ഇ​പ്പോ​ഴും പു​ല​ർ​ത്തു​ന്ന​ത് കൊ​ളോ​ണി​യ​ൽ സ​മീ​പ​ന​ങ്ങ​ളാ​യ​തി​നാ​ലാ​ണ് വി​പു​ല​മാ​യ ജ​നാ​ധി​പ​ത്യ സം​വാ​ദ​ങ്ങ​ൾ ന​ട​ന്നി​ട്ടും വം​ശീ​യ മു​ൻ​വി​ധി​ക​ളും ലിം​ഗ​ബോ​ധ​ങ്ങ​ളും അ​ട്ടി​പ്പേ​റാ​യി കേ​ര​ള പൊ​ലീ​സി​െൻറ ‘ഗു​ഡ്ബു​ക്കി’​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. വ​രാ​പ്പു​ഴ ശ്രീ​ജി​ത്തി​​െൻറ ക​സ്​​റ്റ​ഡി കൊ​ല​പാ​ത​കം പൊ​ലീ​സ് സേ​ന​യി​ലെ നി​യ​മ​ബാ​ഹ്യ പ്ര​വൃ​ത്തി​ക​ളു​ടെ ആ​ഴം ദി​നം​പ്ര​തി പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്നു. എ​സ്.​പി റാ​ങ്കി​ലു​ള്ള ഒ​രു​ദ്യോ​ഗ​സ്ഥ​ൻ ഭ​ര​ണ​കൂ​ട അ​നു​മ​തി​യി​ല്ലാ​തെ സ​മാ​ന്ത​ര​മാ​യി സേ​ന​യു​ണ്ടാ​ക്കു​ക​യും ചു​രു​ങ്ങി​യ​ത് 21 കേ​സു​ക​ളി​ലെ​ങ്കി​ലും നി​യ​മ​ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​ലൂ​ടെ നി​ര​പ​രാ​ധി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ധ്വം​സി​ക്കു​ക​യും ചെ​യ്തു​വെ​ന്ന​ത് വ​ലി​യ രാ​ഷ്​​ട്രീ​യ കൊ​ടു​ങ്കാ​റ്റും ജ​നാ​ധി​പ​ത്യ സം​വാ​ദ​വു​മാ​യി​മാ​റാ​ത്ത​ത് പൊ​ലീ​സു​കാ​രെ​ന്നാ​ൽ നി​യ​മ​പ​രി​പാ​ല​ന​ത്തി​െൻറ പേ​രി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​നു​വാ​ദ​മു​ള്ള​വ​രെ​ന്ന ധാ​ര​ണ സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ്. ജ​ന​കീ​യ​സ​മ​ര​ങ്ങ​ളെ പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ തെ​രു​വു​ക​ളി​ലും അ​ർ​ധ​രാ​ത്രി​യി​ൽ വീ​ടു​ക​ളി​ലും നി​ഷ്ഠു​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ  ഇ​തൊ​ക്കെ സ​ർ​വ​സാ​ധാ​ര​ണ​മ​ല്ലേ​യെ​ന്ന നി​സ്സം​ഗ​മാ​യ ചോ​ദ്യ​മു​യ​രു​ന്ന​തും പൊ​ലീ​സ് ഭ​ര​ണ​കൂ​ട​ത്തി​െൻറ മ​ർ​ദ​ക ഉ​പ​ക​ര​ണം ത​ന്നെ​യാ​െ​ണ​ന്ന അ​നു​ഭ​വ​ത്തി​ൽ നി​ന്നാ​ണ്. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നു മു​ന്നി​ലെ​ത്തു​ന്ന​കേ​സു​ക​ളി​ൽ അ​മ്പ​തു​ശ​ത​മാ​ന​വും പൊ​ലീ​സിെ​ന​തി​രാ​യ കേ​സു​ക​ള​ത്രെ. ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പെ​ട്ട നി​യ​മ​പാ​ല​ക​രു​ടെ എ​ണ്ണം ആ​യി​ര​ത്തി​ല​ധി​ക​മാ​ണ്. അ​ഴി​മ​തി​യും  അ​വി​ഹി​ത​മാ​ർ​​ഗേ​ണ പ്ര​മു​ഖ​രെ സ​ഹാ​യി​ച്ചും ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​യ​വ​രു​ടെ ക​ണ​ക്കെ​ടു​ത്താ​ൽ എ​ണ്ണം പി​ന്നെ​യും വ​ർ​ധി​ക്കും. കോ​ട​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പൊ​ലീ​സി​ലെ ക്രി​മി​ന​ൽ​വ​ത്ക​ര​ണ​ത്തെ തൂ​ത്തു​മാ​റ്റാ​ൻ സ​ർ​ക്കാ​റി​നാ​യി​ട്ടി​ല്ലെ​ന്ന് ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ​ക്ക് തു​റ​ന്നു സ​മ്മ​തി​ക്കേ​ണ്ടി വ​ന്ന​ത് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്.   

ജ​ന​ങ്ങ​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​ക​ണം നി​യ​മ​പാ​ല​ക​രെ​ന്ന സ്വ​പ്ന​ത്തി​ലേ​ക്കൊ​ന്നു​മെ​ത്തി​യി​ല്ലെ​ങ്കി​ലും നീ​തി​പൂ​ർ​വം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ക​ണം അ​വ​രെ​ന്ന അ​ടി​സ്ഥാ​ന സ​മീ​പ​ന​മെ​ങ്കി​ലും കേ​ര​ള​ത്തി​ൽ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. കാ​ര​ണം, ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത ബോ​ധ​ത്തെ അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​തി​ൽ നി​യ​മ​പാ​ല​ക​രു​ടെ കാ​ര്യ​ക്ഷ​മ​ത​യും നീ​തി​ബോ​ധ​വു​മാ​ണ് നി​ർ​ണാ​യ​ക പ​ങ്കു​വെ​ക്കു​ന്ന​ത്. പൊ​ലീ​സ് സം​വി​ധാ​ന​ത്തെ രാ​ഷ്​​ട്രീ​യ ദുഃ​സ്വാ​ധീ​ന​ത്തി​ൽ​നി​ന്ന് വി​മു​ക്ത​മാ​ക്കു​ന്ന​തു​പോ​ലെ പ്ര​ധാ​ന​മാ​ണ് അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ​നി​ന്ന് ത​ട​യു​ക​യെ​ന്ന​തും. പൊ​ലീ​സ് സ​ഞ്ച​രി​ക്കേ​ണ്ട വ​ഴി നീ​തി​പ​രി​പാ​ല​ന​ത്തിേ​ൻ​റ​താ​ണ്. രാ​ഷ്​​ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ളെ​യും മേ​ലു​ദ്യോ​ഗ​സ്ഥ പീ​ഡ​ന​ങ്ങ​ളേ​യും അ​വ​ഗ​ണി​ച്ച് നീ​തി​നി​ർ​വ​ഹ​ണ​ത്തി​ലേ​ർ​പ്പെ​ടു​ന്ന പൊ​ലീ​സ് സേ​ന​ക്ക് അ​പ​മാ​ന​ക​ര​മാ​ണ് ‍ഇ​ത്ത​രം സം​ഭ​വ​വി​കാ​സ​ങ്ങ​ൾ.  പൊ​ലീ​സി​ലെ യൂ​നി​യ​ൻ പ്ര​വ​ർ​ത്ത​ന​മെ​ന്ന​ത് മു​ദ്രാ​വാ​ക്യം വി​ളി​ക​ളും രാ​ഷ്​​ട്രീ​യ മേ​ലാ​ള​രെ തൃ​പ്തി​പ്പെ​ടു​ത്ത​ലു​ക​ളു​മ​ല്ല, വി​ക​സി​ത​മാ​യ നീ​തി​നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​ലേ​ക്ക് കേ​ര​ള പൊ​ലീ​സി​നെ ആ​ന്ത​രി​ക​മാ​യി വ​ഴി​ന​ട​ത്ത​ലാ​ണ്. ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ശ​രി​യാ​യ ദി​ശ​യി​ലാ​ക്കു​ന്ന​തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കും  സ​വി​ശേ​ഷ​മാ​യ ബാ​ധ്യ​ത​യു​ണ്ട്. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ ആ​രും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ കു​റി​ച്ച​ല്ല താ​ൽ​ക്കാ​ലി​ക​മാ​യ രാ​ഷ്​​​ട്രീ​യ നേ​ട്ട​ങ്ങ​ളെ കു​റി​ച്ചാ​ണാ​ലോ​ചി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, 2014ൽ ​ന​ട​ന്ന വ​ഴി​ക​ളി​ലൂ​ടെ​ത​ന്നെ​യാ​ണ് 2018ലും ​കേ​ര​ള പൊ​ലീ​സ് സ​ഞ്ച​രി​ക്കു​ന്ന​ത്.

Loading...
COMMENTS