Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസമ്മതിദാനാവേശം...

സമ്മതിദാനാവേശം കെടുത്തിയ തെരഞ്ഞെടുപ്പ്​ നടത്തിപ്പ്​

text_fields
bookmark_border
editorial-23
cancel

കൈവന്ന അധികാരത്തി​​​െൻറ തിണ്ണബലത്തിൽ രാജ്യത്തെ ഏകാധിപത്യത്തിലേക്കു​ വലിച്ചിഴക്കാൻ കൊണ്ടുപിടിച്ച ശ്രമങ് ങൾ നടന്നുകൊണ്ടിരിക്കെ ജനാധിപത്യാവകാശം വിനിയോഗിച്ച്​ രാജ്യ​ത്തെ വീണ്ടെടുക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ കേര ളം ഏറെ മുന്നിലെന്നു ​തെളിയിക്കുന്നതായി പാർലമ​​െൻറിലേക്കു നടന്ന​ വോ​െട്ടടുപ്പ്​. ജനാധിപത്യ പ്രബുദ്ധ കേരളം പ ോളിങ്​ ബൂത്തിലേ​ക്ക്​ ഒഴുകിയെത്തിയപ്പോൾ മൂന്നു പതിറ്റാണ്ടിനിടയിൽ സംസ്​ഥാനം കണ്ട ഏറ്റവും മികച്ച പോളിങ്ങാ ണ്​ ഏപ്രിൽ 23ന്​ രേഖപ്പെടുത്തിയത്​- 77.68 ശതമാനം. ഏറ്റവും കൂടുതൽ വോട്ടുകൾ പോൾ ചെയ്​തത്​ കണ്ണൂരിലാണ്- 83.05 ശതമാനം. കുറവ്​ തിരുവനന്തപുരത്ത്​ -73.45. അവിടെയും കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ചു ​ശതമാനത്തോളം വോട്ടുകൾ ഇത്തവണ വർധിച്ചു. യന്ത്രവോട്ടി​​​െൻറ പരാധീനതകൂടി വിടാതെ പിന്തുടർന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പാതിരയോളം വോ​െട്ടടുപ്പ്​ നീണ്ടു. മുൻ തെരഞ്ഞെടുപ്പുകളിൽനിന്നു ഭിന്നമായി ഇത്തവണ സമ്മതിദാനാവകാശം ഒഴിച്ചുകൂടാനാവാത്ത ബാധ്യതയായി മലയാളികൾ ഏറ്റെടുത്തു​വെന്നുതന്നെ ഉയർന്ന പോളിങ്​ ശതമാനം പറയുന്നു​. ജനാധിപത്യസംവിധാനങ്ങളെയും സ്​ഥാപനങ്ങളെയും നശിപ്പിക്കാൻ ഭരണത്തെ ഉപയോഗപ്പെടുത്തുന്ന പ്രവണത ഇനിയും അനുവദിച്ചുകൂടെന്നും ഇത്​ അവസാനത്തെ തെരഞ്ഞെടുപ്പാണെന്ന, നിലവിൽ അധികാരം കൈയടക്കിയവരുടെ അഹന്ത നിറഞ്ഞ ഭീഷണിക്കു വഴങ്ങിക്കൊടുക്കാനാവില്ലെന്നുമുള്ള വാശിയാണ്​ വോട്ടർമാരെ കൂട്ടമായി പോളിങ്​ ​സ്​റ്റേഷനുകളിലേക്ക്​ നയിച്ചത്​. ജനാധിപത്യത്തി​​​െൻറയും രാജ്യ​ത്തി​​​െൻറയും നിലനിൽപിന്​ ബാലറ്റ്​ ആയുധമാക്കാനുള്ള ആഹ്വാനങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ജനം പങ്കിട്ടത്​. ഏതെങ്കിലും രാഷ്​ട്രീയനേതാക്കൾ സൃഷ്​ടിച്ചതിനേക്കാൾ, ക്രിയാത്​മകമായ രാഷ്​ട്രീയാവബോധം സൃഷ്​ടിച്ച തരംഗമാണ്​ വോ​െട്ടടുപ്പുനാൾ കേരളത്തിൽ ദൃശ്യമായത്​. ഇത്​ രാജ്യസ്​നേഹികളായ മലയാളികൾക്ക്​ ഏറെ അഭിമാനം പകരുന്ന അനുഭവമാണ്​.

എന്നാൽ, ജനാധിപത്യത്തി​​​െൻറ ഉത്സവത്തിന്​ സമ്മതിദായകർ ആഘോഷപൂർവം അണപൊട്ടിയൊഴുകിയപ്പോൾ ​തെരഞ്ഞെടുപ്പ്​ നടത്തിപ്പിലെ താളപ്പിഴകൾ ഏറെ നിരാശപ്പെടുത്തുന്നതായി എന്നു പറയാതെ വയ്യ. 20 നിയോജകമണ്ഡലങ്ങൾ മാത്രമുള്ള കൊച്ചുസംസ്​ഥാനത്ത്​ ജനത്തിന്​ ആശ്വാസകരമായ രീതിയിൽ സമ്മതിദാനം വിനിയോഗിക്കാനുള്ള അവസരമൊരുങ്ങാത്തതാണ്​ പലയിടത്തും പാതിര വരെ പോളിങ്​ നീളാനുള്ള കാരണം. പുലർച്ച മുതൽ ആളുകൾ പ്രകടിപ്പിച്ച വോട്ടാവേശത്തിന്​ തക്കരീതിയിൽ പ്രതിക​രണമൊരുക്കാൻ അധികൃതർക്കായില്ല. പത്തനംതിട്ടയിൽ അടൂർ പഴകുളത്ത്​ 843 പേർ വോട്ട്​ ചെയ്ത ബൂത്തിൽ യന്ത്രം കാണിച്ചത്​ 820. കാസർകോട്​ ചെറുവത്തൂർ തിമിരിയിൽ 943 വോട്ട്​ പോൾ ചെയ്​തിടത്ത്​ 953. ആകെ ഒമ്പതു പേർ മത്സരിക്കുന്ന മണ്ഡലത്തിൽ യന്ത്രം പറഞ്ഞത്​ 11 ​േപരുകൾ​. തിരുവനന്തപുരം പട്ടത്തും കൊല്ലം പന്മനയിലും വോട്ട്​ ചെയ്​ത സ്​ഥാനാർഥിയുടെ പേരല്ല വിവിപാറ്റ്​ മെഷീനിൽ ​െതളിഞ്ഞതെന്നു പരാതിയുയർന്നു. ഇത്​ തെളിയിക്കാൻ കഴിയാത്തതിനാൽ പരാതിക്കാരെ അറസ്​റ്റ്​ ചെയ്​ത്​ ജാമ്യത്തിൽ വിട്ടു. അപ്പോഴും ഒരാൾ പരാതിയിലുറച്ചുനിന്നു​. കൊയിലാണ്ടി കൊല്ലത്ത്​ മൂന്നു വട്ടം പല തകരാറുകൾ കാരണം യന്ത്രങ്ങൾ മാറ്റേണ്ടിവന്നു. ഇങ്ങനെ ഒട്ടു മിക്ക ജില്ലകളിലും വോട്ടുയന്ത്രം വില്ലനായി.

വോട്ടുയന്ത്രത്തെക്കുറിച്ച പരാതി തെരഞ്ഞെടുപ്പി​​​െൻറ മൂന്നാം ഘട്ടത്തിലും തുടരുകയാണ്​. തകരാറുകളിൽ ഏറിയകൂറും രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക്​ അനുകൂലമായിത്തീരുന്നു എന്ന അനഭിലഷണീയമായ യാദൃച്ഛികതയുമുണ്ട്​. മുൻ ദുരനുഭവങ്ങൾ മുന്നിൽവെച്ച്​ പഴയ വോ​െട്ടടുപ്പ്​ രീതിയിലേ​ക്കു മാറാനോ യന്ത്രത്തിലാണെങ്കിലും പകുതി വോട്ടുകൾ വിവിപാറ്റ്​ പരിശോധനക്കു വിധേയമാക്കാനോ ആവശ്യപ്പെട്ട്​ ​െതരഞ്ഞെടുപ്പ്​ കമീഷനെയും കോടതിയെയും പ്രതിപക്ഷകക്ഷികളും പൊതുപ്രവർത്തകരും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ആരുടെ വോട്ടും താമരക്കു വീഴുന്ന കൺകെട്ടിനെതിരെ പ്രതിപക്ഷകക്ഷികൾ ഒച്ചവെച്ച​പ്പോൾ തെരഞ്ഞെടുപ്പ്​ കമീഷൻ യന്ത്രത്തകരാർ അടച്ചുനിഷേധിക്കാൻ രാഷ്​ട്രീയപാർട്ടികളെ മുഴുവൻ വിളിച്ചുചേർത്തിരുന്നു. കമീഷ​ൻ മുൻകൂട്ടി തയാറാക്കിയ പരിപാടിയെന്ന്​ അപഹസിച്ച്​ അതിനെ എതിർത്ത പാർട്ടികൾ പക്ഷേ, മുന്നോട്ടുപോകാതിരുന്നത്​ സ്വയംബോധ്യത്തി​​​െൻറ അഭാവംകൊണ്ടോ അതോ, ഭരണഘടന സ്​ഥാപനങ്ങളുടെ പദവിക്ക്​ ഉൗനംതട്ടിക്കേണ്ടെന്ന ഒൗചിത്യബോധംകൊണ്ടോ എന്നറിയില്ല. കേരളത്തിലെ സംഭവങ്ങളും പരാമർശിച്ച്​​ ചൊവ്വാഴ്​ചയും പ്രതിപക്ഷം ഒറ്റക്കെട്ടായി യന്ത്രത്തകരാറിനെതിരെ രംഗത്തുവന്നു. പരിഹരിക്കാതെ പോകുന്ന ഇൗ തകരാറുകൾ മോദി സർക്കാറിനെ മാറ്റണമെന്ന ഇന്ത്യയുടെ സാമാന്യബോധത്തെ തകിടംമറിക്കുമോ എന്ന്​ അവർ ആശങ്കയുയർത്തി​. ജനാധിപത്യസംരക്ഷണത്തിന്​ വിവിപാറ്റ്​ സ്ലിപ്പുകളിൽ 50 ശതമാനമെങ്കിലും പരി​ശോധിക്ക​ണമെന്ന്​ ആവശ്യ​പ്പെട്ട്​ അവർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്​​. യന്ത്രങ്ങൾ ഉടക്കിയ സ്​ഥലങ്ങളിൽ വോ​​െട്ടണ്ണൽ സമയത്ത്​ വിവിപാറ്റ്​ പരിശോധിക്കുമെന്ന ആശ്വാസവാക്കാണ്​ കമീഷനു പറയാനുള്ളത്​. അതെത്രത്തോളം ​പ്രയോഗത്തിൽ വരുമെന്ന്​ കാത്തിരുന്നു കാണാം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്​തവർക്കുപോലും ഇത്തവണ വോട്ടർപട്ടികയിൽ പേരില്ലാത്തതു കാരണം തിരിച്ചുപോരേണ്ട അനുഭവവും നിരവധി​. അതിലേറെയാണ്​ തെരഞ്ഞെടുപ്പ്​ അനിശ്ചിതമായി ​ൈവകിയതു കാരണം വോട്ടു ചെയ്യാനാവാ​െത മടങ്ങേണ്ടിവന്നവരുടെ എണ്ണം. സംസ്​ഥാന വ്യാപകമായ ഇൗ സമ്മതിദാനനഷ്​ടം ആരു നികത്തും? വോട്ടുവിനിയോഗത്തി​​​െൻറ ബോധവത്​കരണത്തിന്​ ഗവൺമ​​െൻറ്​ വൻതുക ചെലവിട്ട്​ പ്രചാരണം നടത്തു​േമ്പാൾ വോട്ടർമാരുടെ ജനാധിപത്യാവകാശം പോൾ ചെയ്യപ്പെടാതെ പോകുന്നതിന്​ ആരു​ സമാധാനം പറയും? രാഷ്​ട്രീയപാർട്ടികൾ പ്രചാരണത്തിലും മറ്റും വേലിചാടുന്നതിന്​ മൂക്കുകയറിടാൻ തെരഞ്ഞെടുപ്പ്​ കമീഷൻ കാണിച്ച ജാഗ്രതയും ഉത്സാഹവും തെരഞ്ഞെടുപ്പ്​ നടത്തിപ്പിൽ നിറംകെട്ടുപോയി. തെരഞ്ഞെടുപ്പ്​ സംവിധാനങ്ങൾതന്നെ വോട്ടവകാശം ഹനിക്കുന്ന വിചിത്ര വിശേഷമാണിതെന്ന്​ ഇൗ രംഗത്തെ പരിഷ്​കരണത്തിനുവേണ്ടി പ്രവർത്തിക്കുന്ന അർധസർക്കാർ സംഘടനകൾ പറയുന്നു. വോട്ടു നടത്തിപ്പിലെ അവതാളങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ ജനാധിപത്യപരീക്ഷണങ്ങൾ അർഥരഹിതവും അപഹാസ്യവുമായിത്തീരും. ജനാധിപത്യത്തി​​​െൻറ കഴുത്തുഞെരിക്കാനുള്ള ശ്രമങ്ങൾ വ്യവസ്​ഥാപിതമായി നടന്നുവരുന്ന സാഹചര്യത്തിൽ അതിനെ ഏതുവിധവും സംരക്ഷിക്കാനുള്ള ഉപാധികളും ഉപകരണങ്ങളും കൂടുതൽ കണിശവും കാര്യക്ഷമവുമായിരിക്കേണ്ടതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsEVM Malfunctioning
News Summary - Voters Right - Aticle
Next Story