Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവോ​ട്ടു​ചെ​യ്യു​ക;...

വോ​ട്ടു​ചെ​യ്യു​ക; ജാ​ഗ്ര​ത​യോ​ടെ

text_fields
bookmark_border
വോ​ട്ടു​ചെ​യ്യു​ക; ജാ​ഗ്ര​ത​യോ​ടെ
cancel
സ​ർ​ക്കാ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ സം​ഭ​വി​ക്കു​ന്ന വി​വേ​ക​ശൂ​ന്യ​ത നാ​ടി​നെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കാ​നി​ട​വ​രു​ത്തും. ചി​ല​പ്പോ​ൾ അ​തി​ന്‍റെ കെ​ടു​തി​ക​ൾ വ​രും​ത​ല​മു​റ​ക​ൾ​പോ​ലും സ​ഹി​ക്കേ​ണ്ടി​വ​രും

‘‘യ​ജ​മാ​ന​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം അ​ടി​മ​ത്തം ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നി​ല്ല’’ -​ഹെ​ർ​ബ​ർ​ട്ട് മാ​ർ​ക്യൂ​സ്

ഇ​ന്ന്, കേ​ര​ള​ത്തി​ന്‍റെ ജ​ന​നാ​യ​ക​ർ ആ​രാ​ണെ​ന്ന് വി​ധി​യെ​ഴു​താ​ൻ 2,71,96,936 വോ​ട്ട​ർ​മാ​ർ 30,495 ബൂ​ത്തു​ക​ളി​ലേ​ക്ക് പോ​വു​ക​യാ​ണ്. നി​ല​വി​ലെ ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി അ​ടു​ത്ത സ​ർ​ക്കാ​റി​നെ കു​റി​ച്ച നി​ല​പാ​ട് പ്ര​ഖ്യാ​പ​ന​മാ​ണ് ഓ​രോ വോ​ട്ടും. ജ​നാ​ധി​പ​ത്യ​ത്തി​ൽ പൗ​ര​ർ​ക്ക് ഏ​റ്റ​വും അ​ധി​കാ​ര​മു​ള്ള ദി​നം. വോ​ട്ട് രാ​ജ്യ​ത്തി​ന്‍റെ മാ​ത്ര​മ​ല്ല, അത് രേഖപ്പെടുത്തുന്ന​വ​രു​ടെ വി​ധി​യും നി​ർ​ണ​യി​ക്കു​ന്നുവെന്നു ചു​രു​ക്കം. പാ​ർ​ല​മെ​ന്‍റ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​ത​ലാ​യ ദൗ​ർ​ബ​ല്യ​മാ​യി സാ​മൂ​ഹി​ക ചി​ന്ത​ക​ർ വി​ല​യി​രു​ത്തു​ന്ന​ത് ‘ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളി​ല്ല’ എ​ന്ന വ​സ്തു​ത​യാ​ണ്. അ​തി​ന്‍റെ പ​രി​ഹാ​ര​ം, വോ​ട്ടെ​ടു​പ്പി​നു മു​മ്പും ശേ​ഷ​വും രാ​ഷ്ട്രീ​യ ബോ​ധ​മു​ള്ള​വ​രാ​യി ജ​നം ജാ​ഗ്ര​ത്തായി നി​ല​യു​റ​പ്പി​ക്കു​കയാ​ണ്. അ​തിനാ​ൽ വോ​ട്ട് രേഖപ്പെടുത്തുന്നത് ആ​ലോ​ചി​ച്ചു​റ​ച്ചും വി​വേ​ക​പൂ​ർ​വ​വു​മാകണം. അ​തി​ല്ലാ​ത്ത ജ​ന​ത​യെ അ​വി​വേ​കി​ക​ളും അ​ക്ര​മി​ക​ളും ന​യി​ക്കു​മെ​ന്ന​തി​ന് ച​രി​ത്രം സാ​ക്ഷി.

പൗരാവ​കാ​ശ​ങ്ങൾ വി​സ്മ​രി​ക്കു​ന്ന​വ​രെ അ​ധി​കാ​ര​ത്തി​ൽ നിന്നി​റ​ക്കാ​നും താ​ര​ത​മ്യേ​ന മെ​ച്ച​മെ​ന്ന് ക​രു​തു​ന്ന​വ​രെ ഇ​രു​ത്താ​നു​മു​ള്ള സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ വ​ഴി​യാ​ണ് സ​മ്മ​തി​ദാ​നം. അ​തു​കൊ​ണ്ട് ത​ന്‍റെ വോ​ട്ടി​നെ​ന്ത് വി​ല, സ​മ്മ​തി​ദാ​നം ഉ​പ​യോ​ഗി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും എന്ത്, ആ​ര് ഭ​രി​ച്ചാ​ലും പ​ണി​യെ​ടു​ത്താ​ൽ ന​മു​ക്ക് ജീ​വി​ക്കാം എ​ന്നി​ത്യാ​ദി വാ​ദ​ങ്ങ​ളി​ലൂ​ടെ വോ​ട്ടി​നെ നി​സ്സം​ഗ​മാ​യി സമീപിക്കുന്നത് ആ​പ​ത്താ​ണ്. വോ​ട്ട് ചെ​യ്യാ​തി​രി​ക്കു​ന്ന​ത്. അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ അ​ധി​കാ​രി​യാ​കാ​നു​ള്ള വ​ഴി​യൊ​രു​ക്കി​യേ​ക്കും. സ​ർ​ക്കാ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ സം​ഭ​വി​ക്കു​ന്ന വി​വേ​ക​ശൂ​ന്യ​ത നാ​ടി​നെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കാ​നി​ട​വ​രു​ത്തും. ചി​ല​പ്പോ​ൾ അ​തി​ന്‍റെ കെ​ടു​തി​ക​ൾ വ​രും​ത​ല​മു​റ​ക​ൾ​പോ​ലും സ​ഹി​ക്കേ​ണ്ടി​വ​രും. അ​തി​ന്‍റെ മി​ക​ച്ച അ​നു​ഭ​വ​മാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പിന്റെ ​ദിനം പ്രതിയുള്ള ​വി​നാ​ശ​ ചെ​യ്തി​ക​ൾ.

ന​മ്മു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ലം വ​ലി​യ ഉ​ത്സ​വാ​ഘോ​ഷ​മാ​യി പ​രി​ണ​മി​ച്ചി​രി​ക്കു​ന്നു. വാ​ദ്യ​ഘോ​ഷ​ങ്ങ​ളും നൃ​ത്ത​ച്ചു​വ​ടു​ക​ളും ആ​ർ​ഭാ​ട​ക​ര​മാ​യ റോ​ഡ്ഷോ​ക​ളും കൊ​ണ്ട് ക​ള​റാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ൾ. ചെ​ല​വു​ചു​രു​ക്ക​ൽ നി​ർ​ദേ​ശ​ങ്ങ​ളൊ​ക്കെ ഏ​ട്ടി​ലൊ​തു​ങ്ങു​ന്നു. ഈ ​ബ​ഹ​ള​​ങ്ങ​ൾ ജ​ന​ങ്ങ​ള​റി​യേ​ണ്ട അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ൾ​ക്കു​മേ​ൽ മ​റ​യാ​യി​ത്തീ​രു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തെ​പ്പോ​ലും മ​റ​പ്പി​ക്കു​ന്നു. ആ​രു​ടെ ചെ​ല​വി​ലാ​ണീ ആ​ഘോ​ഷ​ങ്ങ​ൾ എ​ന്ന ചോ​ദ്യ​മു​ന്ന​യി​ക്കാ​ൻ ഈ ​തി​മി​ർ​പ്പ് ന​മ്മെ അ​ശ​ക്ത​മാ​ക്കി​ക്കൂ​ടാ. ‘ഞ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ പൗ​ര​ർ’ എ​ന്ന് മ​ഷി​പു​ര​ണ്ട വി​ര​ലു​ക​ളു​യ​ർ​ത്തി സ​മൂ​ഹമാ​ധ്യ​മ​ങ്ങൾക്കു വേണ്ടിയുള്ള റീ​ൽ ക​ളി​യാ​യി പോ​ക​രു​ത് വോ​ട്ടെ​ടു​പ്പ്.

കേ​വ​ലം ബാ​ല​റ്റ് പെ​ട്ടി​യി​ൽ വോ​ട്ട് ഇ​ടു​ന്ന​ത​ല്ല ജ​നാ​ധി​പ​ത്യം. വോ​ട്ട് ചെ​യ്യു​ന്ന​തി​നു​മു​മ്പ് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​വു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ജീ​വ​ൻ. അ​ത് ന​ഷ്ട​പ്പെ​ടു​ന്ന​തി​ലൂ​ടെ ഏ​റ്റ​വും മൂ​ർ​ച്ച​യു​ള്ള ജ​നാ​ധി​പ​ത്യ​ത്തി​ലെ ആ​യു​ധം നി​ഷ്ഫ​ല​മാകുകയാ​ണ്. അ​തി​ന്‍റെ ന​ഷ്ടം ജ​ന​ങ്ങ​ൾ​ക്കാ​ണ്. പ്ര​യോ​ജ​നം അ​ധി​കാ​രി​ക​ൾ​ക്കും. അ​തു​കൊ​ണ്ട്, വി​ര​ലി​ൽ പു​ര​ളു​ന്ന മ​ഷി റി​യ​ൽ ജീ​വി​ത​ത്തെ നി​ർ​ണ​യി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യു​ടെ അ​ട​യാ​ള​മാ​ക​ട്ടെ.

ആ​ധു​നി​ക ജ​നാ​ധി​പ​ത്യം ഡേ​റ്റാ ജ​നാ​ധി​പ​ത്യം കൂ​ടി​യാ​ണ്. അ​ൽ​ഗോ​രി​ത​ങ്ങ​ളും ബി​ഗ് ഡേ​റ്റ​ക​ളും വോ​ട്ട​ർ​മാ​രു​ടെ വൈ​കാ​രി​ക​ത​ക​ളെ​യും നി​ല​പാ​ടു​ക​ളെ​യും നി​ർ​മി​ക്കു​ന്ന കാ​ലം. സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കു​ന്നു​വെ​ന്ന് തന്നത്താൻ വി​ശ്വ​സി​പ്പി​ച്ചു​ത​ന്നെ മ​നു​ഷ്യ​രു​ടെ ഉ​ള്ളി​ലേ​ക്കി​റ​ങ്ങാ​നും വി​ചാ​ര​മി​ടി​പ്പു​ക​ളെ മാ​റ്റി​മ​റി​ക്കാ​നും അ​വ​രു​ടേ​ത് മാ​ത്ര​മാ​യ വെ​ർ​ച്വ​ൽ ലോ​കം ന​ൽ​കാ​നും ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​ന്ന കാ​ലം. സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളെ​ല്ലാം ചോ​ർ​ന്നു​പോ​യി വി​കാ​ര​ങ്ങ​ളും നി​ല​പാ​ടു​കളും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട മ​നു​ഷ്യ​ർ കൂ​ടി​യാ​ണ് ബൂ​ത്തു​ക​ളി​ൽ വ​രി​നി​ൽ​ക്കു​ന്ന​ത്. ന​മ്മു​ടെ എ​ത്ര​യോ സ്ഥിതിവി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​വെ​ന്ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ന​മ്മു​ടെ മൊ​ബൈ​ലു​ക​ളി​ലേ​ക്ക് വ​ന്ന സ​ന്ദേ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​ത്ത​രു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജ​വാ​ർ​ത്ത​ക​ളും വ്യ​ക്തി​ക​ളെ​യും പ്ര​ത്യേ​ക ജാ​തി, മ​ത, സ​മു​ദാ​യ സം​ഘ​ങ്ങ​ളെയും ല​ക്ഷ്യം വെ​ച്ചു​ള്ള ടാ​ർ​ഗ​റ്റ​ഡ് പ​ര​സ്യ​ങ്ങ​ളും വോ​ട്ട​ർ​മാ​രെ വ​ഴി​തെ​റ്റി​ക്കു​മെ​ന്ന് ട്രം​പി​ന്‍റെ​യും മോ​ദി​യു​ടെ​യും വി​ജ​യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ടു​ള്ള പ​ഠ​ന​ങ്ങ​ൾ പറയുന്നു. വോ​ട്ട​റു​ടെ മ​സ്തി​ഷ്ക​ം മോ​ഷ്ടി​ക്കു​ന്ന​താ​ണ് അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യെ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​കാ​ല​ത്തെ രാ​ഷ്ട്രീ​യ​ത​ന്ത്ര​ത്തെ​ക്കൂ​ടി അ​തി​ജീ​വി​ച്ചാ​ലേ ജ​ന​ങ്ങ​ളോ​ട് ഉ​ത്ത​രം പ​റ​യാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന സ​ർ​ക്കാ​റു​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ടൂ. അ​തി​നു​ള്ള രാ​ഷ്ട്രീ​യ പ്രാ​പ്തി​യാ​ർ​ജി​ച്ച​തി​ന്‍റെ തെ​ളി​വാ​ക​ട്ടെ ന​മ്മു​ടെ സ​മ്മ​തി​ദാ​ന വി​നി​യോ​ഗം.

സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വ​ള​ർ​ച്ച​യു​ടെ വ​ഴി​ക​ളെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഊ​ന്ന​ലു​ണ്ടാ​യി​ല്ല എ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. ജാ​തി​സ​മ​വാ​ക്യ​ങ്ങ​ൾ​ക്കും മ​ത​പ​ര​മാ​യ ധ്രു​വീ​ക​ര​ണ​ങ്ങ​ൾ​ക്കും വേ​ണ്ടി ‘അ​പ​ര​രെ’ ശ​ത്രു​വാ​യി പ്ര​തി​ഷ്ഠി​ച്ചു​കൊ​ണ്ട് വോ​ട്ട് സ​മാ​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​മ്മു​ടെ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തി​ൽ സൃ​ഷ്ടി​ച്ച വി​ള്ള​ലു​ക​ൾ ആ​ഴ​മേ​റി​യ​താ​ണ്. വോ​ട്ട് നി​ർ​മാ​ണാ​ത്മ​ക​മാ​യി മാ​ത്ര​മ​ല്ല, നി​ഷേ​ധാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ച്ചും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ തെ​റ്റി​നെ ന​മു​ക്ക് തി​രു​ത്താ​നാ​കു​മെ​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം. ബൂ​ത്തി​ൽ പോ​കാ​തെ ഇ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ, ബൂ​ത്തി​ൽ പോ​യി ആ​ർ​ക്കും വോ​ട്ടി​ല്ല എ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലും ജ​നാ​ധി​പ​ത്യ​ത്തെ ന​വീ​ക​രി​ക്കു​ക​യും ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ങ്ങ​ൾ​ക്ക് നി​സ്സം​ഗ​ത​യ​ല്ല മ​റു​പ​ടി. വോ​ട്ട​ർ​മാ​രു​ടെ പി​ഴ​വു​ക​ൾ​ക്കും രാ​ജ്യ​വും ഭാ​വി​ത​ല​മു​റ​ക​ളും ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നോ​ർ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialAll PartiesPolling BoothsElection Commision of indiaRight to VoteKerala Assembly Election 2026
News Summary - Vote; be careful
Next Story