Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വേ​ലി​ത​ന്നെ വി​ള തി​ന്നാ​ൽ?
cancel

ത​മി​ഴ്‌​നാ​ട്ടി​ൽ ഉ​യ​ർ​ന്ന ‘ദ്രാ​വി​ഡ​നാ​ട്’ വാ​ദം രാ​ജ്യ​ത്തി​ന്റെ അ​ഖ​ണ്ഡ​ത​ക്ക് ഭീ​ഷ​ണി​യാ​കു​മെ​ന്നുക​ണ്ടാ​ണ് യു.​എ.​പി.​എ അ​ഥ​വാ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​നു​ള്ള ബി​ൽ 1967ൽ ​പാ​ർ​ല​മെ​ന്റ് പാ​സാ​ക്കു​ന്ന​തും തു​ട​ർ​ന്ന് നി​യ​മ​മാ​യി വ​രു​ന്ന​തും. പി​ന്നീ​ട് പ​ല​വ​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​പ്പെ​ട്ട പ്ര​സ്തു​ത നി​യ​മം പ​ര​മാ​വ​ധി ക​ർ​ക്ക​ശ​വും ദു​രു​പ​യോ​ഗ​സാ​ധ്യ​ത​യു​ള്ള​തു​മാ​യി മാ​റി​യ​പ്പോ​ൾ മ​നു​ഷ്യാ​വ​കാ​ശ പ്ര​സ്ഥാ​ന​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ വ​ക്താ​ക്ക​ളു​മെ​ല്ലാം അ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ത്തി.

ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് അ​ന​ഭി​മ​ത​രാ​യി തോ​ന്നു​ന്ന ആരെ​യും എ​പ്പോ​ൾ, എ​വി​ടെ​വെ​ച്ചും പി​ടി​കൂ​ടി അ​നി​ശ്ചി​ത​കാ​ലം കാ​രാ​ഗൃ​ഹ​ത്തി​ൽ പാ​ർ​പ്പി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ക​യാ​ണ് യു.​എ.​പി.​എ. രാ​ജ്യ​ദ്രോ​ഹം, രാ​ജ്യ​ത്തോ​ട് യു​ദ്ധം ചെ​യ്യ​ൽ, ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്ക​ൽ തു​ട​ങ്ങി​യ മ​ഹാ​പാ​ത​ക​ങ്ങ​ൾ അ​നീ​തി​പ​ര​മാ​യ നി​യ​മ​ങ്ങ​ൾ​ക്കും അ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട​ക​ര​മാ​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന വ്യ​ക്തി​ക​ളെ കു​രി​ശി​ലേ​റ്റാ​നും സം​ഘ​ട​ന​ക​ളെ നി​രോ​ധി​ക്കാ​നും ഏ​റ്റ​വും അ​ധി​കം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​ത് പ്ര​സ്തു​ത ക​ഠോ​ര​നി​യ​മ​മാ​ണ്.

നി​യ​മ ദു​രു​പ​യോ​ഗ​ത്തി​ന് ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന​വ​രെ അ​നി​ശ്ചി​ത​കാ​ലം നീ​തി​ന്യാ​യ കോ​ട​തി​ക​ളു​ടെ മു​മ്പാ​കെ ഹാ​ജ​രാ​ക്കാ​തി​രി​ക്കു​ന്ന​തും അ​വ​ർ കോ​ട​തി​ക​ളി​ൽ സ​മ​ർ​പ്പി​ക്കു​ന്ന ജാ​മ്യാ​പേ​ക്ഷ​ക​ൾ സ​ർ​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന ഏ​ക​പ​ക്ഷീ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ തി​ര​സ്ക​രി​ക്ക​പ്പെ​ടു​ന്ന​തും ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള​ല്ല. കേ​സ് ന​ട​ത്തി​പ്പി​ന് വേ​ണ്ടി​വ​രു​ന്ന ദു​ർ​വ​ഹ​മാ​യ ചെ​ല​വു​ക​ൾ മൂ​ലം നി​ര​പ​രാ​ധി​ക​ളാ​യ ത​ട​വു​കാ​രി​ൽ പ​ല​ർ​ക്കും കോ​ട​തി​ക​ളെ സ​മീ​പി​ക്കാ​ൻ ക​ഴി​യാ​റി​ല്ല. ത​ട​സ്സ​ങ്ങ​ൾ പ​ര​മാ​വ​ധി ത​ര​ണം ചെ​യ്ത് ജാ​മ്യ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട ഹൈ​കോ​ട​തി​ക​ളെ​യും സു​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ക്കു​ന്ന​വ​ർ​ക്ക് അ​ത് അ​കാ​ര​ണ​മാ​യി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്ത് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ചെ​യ്ത​തി​ന്റെ പേ​രി​ൽ ഡ​ൽ​ഹി പൊ​ലീ​സ് യു.​എ.​പി.​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളാ​യ ശ​ർ​ജീ​ൽ ഇ​മാം, ഉ​മ​ർ ഖാ​ലി​ദ് എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ൾ ഏ​റ്റ​വും ഒ​ടു​വി​ലും ത​ള്ളിയ സു​പ്രീം​കോ​ട​തി ര​ണ്ടം​ഗ ബെ​ഞ്ചി​ന്റെ വി​ധി​ക്കെ​തി​രെ മ​റ്റ് ജ​ഡ്ജി​മാ​രാ​യ ജ​സ്റ്റി​സ് നാ​ഗ​ര​ത്ന​യും ഉ​ജ്ജ്വ​ൽ ഭു​യാ​നും രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ദ്രോ​ഹം, ഭീ​ക​ര​ത, ഗൂ​ഢാ​ലോ​ച​ന, വി​ദ്വേ​ഷ പ്ര​സം​ഗം, പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​രം തു​ട​ങ്ങി​യ വ​ൻ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി 2020 സെ​പ്റ്റം​ബ​ർ 13ന് ​ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട മ​റ്റ് വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച ജ​സ്റ്റി​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​ർ, എ​ൻ.​വി. അ​ഞ്ജാ​രി​യ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് ഇ​വ​ർ ര​ണ്ടു​പേ​ർ​ക്കും അ​ത് നി​ഷേ​ധി​ച്ചു. ഇ​തി​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യും പ്രോ​സി​ക്യൂ​ഷ​ന്റെ എ​തി​ർ​വാ​ദ​ങ്ങ​ൾ കേ​ട്ട കോ​ട​തി ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു. ആ ​വി​ധി​യെ​യാ​ണ് ഇ​പ്പോ​ൾ സു​പ്രീം​കോ​ട​തി​യു​ടെ ത​ന്നെ മ​റ്റൊ​രു ബെ​ഞ്ച് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്.

യു.​എ.​പി.​എ കേ​സു​ക​ളി​ൽ വി​ചാ​ര​ണ​ക്കു​ള്ള കാ​ല​താ​മ​സം ജാ​മ്യം ന​ൽ​കാ​ൻ മ​തി​യാ​യ കാ​ര​ണ​മാ​ണെ​ന്ന 2021ലെ ​കെ.​എ. ന​ജീ​ബ് കേ​സി​ൽ സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച വി​ധി അം​ഗീ​ക​രി​ക്കാ​തെ​യാ​ണ് ഉ​മ​ർ ഖാ​ലി​ദി​നും ശ​ർ​ജീ​ൽ ഇ​മാ​മി​നും ജാ​മ്യം നി​ഷേ​ധി​ച്ച​തെ​ന്ന് ജ​സ്റ്റി​സ് നാ​ഗ​ര​ത്ന​യും ഉ​ജ്ജ്വ​ൽ ഭു​യാ​നും ചൂ​ണ്ടി​ക്കാ​ണി​ച്ചു. യു.​എ.​പി.​എ​യി​ലെ ക​ർ​ക്ക​ശ വ​കു​പ്പാ​യ 43 ഡി (5), ​ജാ​മ്യം അ​സാ​ധ്യ​മാ​ക്കു​ക​യും വി​ചാ​ര​ണ​ത്ത​ട​വ് അ​ന്യാ​യ​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും ചെ​യ്യു​ന്ന​താ​ണ്. അ​തു​മൂ​ലം ഭ​ര​ണ​ഘ​ട​ന​യു​ടെ 21ാം അ​നുച്ഛേ​ദം ഉ​റ​പ്പു​ന​ൽ​കു​ന്ന വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ടു​മെ​ന്നു ക​ണ്ടാ​ണ്, വി​ചാ​ര​ണ നീ​ണ്ടു​പോ​വു​ന്ന​ത് ജാ​മ്യ​ത്തി​നു​ള്ള ന്യാ​യ​മാ​യി ന​ജീ​ബ് കേ​സി​ൽ മൂ​ന്നം​ഗ ബെ​ഞ്ച് വി​ധി​ച്ച​തെ​ന്നും സ​മാ​ദ​ര​ണീ​യ​രാ​യ ന്യാ​യാ​ധി​പ​ന്മാ​ർ ഓ​ർ​മി​പ്പി​ച്ചി​ട്ടു​ണ്ട്. വ​ലി​യ ബെ​ഞ്ചു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ധി​ക​ൾ പി​ന്തു​ട​രാ​ൻ ചെ​റി​യ ബെ​ഞ്ചു​ക​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​വ​ർ അ​നു​സ്മ​രി​പ്പി​ക്കു​ന്നു.

അ​തേ​സ​മ​യം യു.​എ.​പി.​എ പ്ര​കാ​ര​മു​ള്ള കേ​സു​ക​ളി​ൽ ശി​ക്ഷിക്കപ്പെടുന്നവരുടെ എണ്ണം വ​ള​രെ കു​റ​വാ​ണെ​ന്ന വ​സ്തു​ത​യും സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദേ​ശീ​യ ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ​യു​ടെ 2019 മു​ത​ൽ 2023 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്താ​കെ ര​ണ്ടുമു​ത​ൽ ആ​റുവ​രെ ശ​ത​മാ​നം പ്ര​തി​ക​ൾ മാ​ത്ര​മേ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ. വി​ചാ​ര​ണ തീ​രു​മ്പോ​ൾ 94-98 ശ​ത​മാ​നം പ്ര​തി​ക​ളും കു​റ്റ​വി​മു​ക്ത​രാ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി വെ​ളി​പ്പെ​ടു​ത്തു​ന്നു. എ​ന്തു​മാ​ത്രം അ​നീ​തി​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണ് ന​മ്മു​ടെ സ​ർ​ക്കാ​റു​ക​ൾ അ​നു​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നോ​ർ​ത്ത് മ​നഃ​സാ​ക്ഷി​യു​ള്ള​വ​ർ​ക്ക് സ​ങ്ക​ട​പ്പെ​ടാ​തെ​യും പ്ര​തി​ക​രി​ക്കാ​തെ​യും വ​യ്യ.

അ​ക്ര​മ​വും ഭീ​ക​ര​കൃ​ത്യ​ങ്ങ​ളും പ്ര​തി​രോ​ധി​ക്കാ​നാ​ണ് ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ളും നീ​തി​ന്യാ​യ സം​വി​ധാ​ന​വും. ന​മ്മു​ടെ രാ​ജ്യ​ത്ത് പ​ക്ഷേ ഏ​റ്റ​വും ക്രൂ​ര​മാ​യും ഭീ​ക​ര​മാ​യും പെ​രു​മാ​റു​ന്ന​ത് ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​റു​ക​ളും അ​വ​ർ നി​യോ​ഗി​ച്ച കോ​ട​തി​ക​ളു​മാ​ണെ​ന്നുവ​ന്നാ​ൽ പി​ന്നെ ജ​ന​ങ്ങ​ൾ നീ​തി​ക്കു​വേ​ണ്ടി ആ​രെ സ​മീ​പി​ക്ക​ണം, എ​ന്തു​ചെ​യ്യ​ണം എ​ന്ന​താ​ണ് ഗ​ർ​ഹ​ണീ​യ​മാ​യ ചോ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialnewsUAPAopinonVulnerability
News Summary - What if the fence itself ate the seed?
Next Story