Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മധ്യേഷ്യയിലെ സാമ്രാജ്യത്വ വടംവലി
cancel

സ്വാത​ന്ത്ര്യം, ജനാധിപത്യം, സമാധാനം, വികസനം തുടങ്ങിയ സുന്ദരമായ മുദ്രാവാക്യങ്ങളു​മായി വിവിധ ലോകരാഷ്​ട്രങ്ങ ളുടെ നയനിലപാടുകളിലും നടപടിക്രമങ്ങളിലും തലയിടുകയും അവരെ ആവുന്നത്ര തങ്ങളുടെ ചൊൽപടിയിൽ നിർത്തുകയും ചെയ്യുക അ മേരിക്കയുടെ എക്കാലത്തെയും മുഖ്യ അജണ്ടയാണ്​. ​ലോകത്തെ നന്നാക്കിയെടുക്കുകയെന്ന ‘വെള്ളക്കാര​​െൻറ ഭാരം’ ഇനിയു ം തലയിൽനിന്നിറക്കിവെക്കാത്ത ആ സാമ്രാജ്യത്വത്തി​​െൻറ അധീശത്വം പലതരത്തിലും രീതിയിലും ലോകത്തുടനീളം സ്​ഥാപിച്ചെടുക്കുന്നതിൽ ബദ്ധശ്രദ്ധരാണ്​ അമേരിക്ക. പശ്ചിമേഷ്യയിലെ അവരുടെ സാന്നിധ്യം ഒരു ഉദാഹരണം മാത്രം. അതിനു സമാനമോ അതിലും സജീവമോ ആണ്​ സോവിയറ്റ്​ യൂനിയൻ ശിഥിലമായതോടെ പൊട്ടിപ്പിളർന്നുപോയ മധ്യേഷ്യൻ റിപ്പബ്ലിക്കുകളെ വരുതിയിലാക്കാനുള്ള തത്രപ്പാട്​​. റഷ്യയുടെയും ചൈനയുടെയും പക്ഷത്ത്​ നിലയുറപ്പിച്ചവരാണ്​ റിപ്പബ്ലിക്​ പേരിൽ ഏകാധിപത്യം കൊണ്ടുനടത്തുന്ന ഇൗ രാജ്യങ്ങളിൽ പലതും. എങ്കിലും പൂർണമോ ഭാഗികമോ ആയ വിധേയത്വമോ ചങ്ങാത്തമോ എങ്ങനെ സ്​ഥാപിച്ചെടുക്കാം എന്നാണ്​ വാഷിങ്​ടൺ ഉറ്റുനോക്കുന്നത്​. 29 വർഷം മുമ്പ്​ ഇൗ രാഷ്​ട്രങ്ങൾ സ്വത​ന്ത്രമായതു മുതൽ ആ സ്വപ്​നസാക്ഷാത്​കാരത്തിനു വഴിതേടി അമേരിക്ക വട്ടമിട്ടുപറക്കുന്നുണ്ട്​. ഇൗ ആഗ്രഹസഫലീകരണത്തിന്​ 2015 മുതൽ മധ്യേഷ്യയിലെ കസാഖ്​സ്​താൻ, കിർഗിസ്​താൻ, തജികിസ്​താൻ, തുർക്​മെനിസ്​താൻ, ഉസ്​ബകിസ്​താൻ എന്നീ അഞ്ചു രാജ്യങ്ങളെ കൂട്ടി ഫൈവ്​ എസ്​ പ്ലസ്​ വൺ എന്നൊരു ​പൊതുവേദി അമേരിക്ക കൊണ്ടുനടത്തുന്നുണ്ട്​. അഞ്ച്​ ‘സ്​താനുകളാ’ണ്​ ഫൈവ്​ എസ്​ വൺ. എന്നാൽ​, അവരുടെ ഏകഛത്രാധിപതി അമേരിക്കയും. അതി​​െൻറ തുടർച്ചയായി ഒരു പഞ്ചവത്സര പദ്ധതിയും അമേരിക്ക ആവിഷ്​കരിച്ചു. ട്രംപ്​ ഭരണകൂടം ഫെബ്രുവരി ആദ്യവാരത്തിൽ ഇൗ മധ്യേഷ്യൻ പദ്ധതി പരിഷ്​കരിച്ച്​ പുനഃപ്രഖ്യാപനം നടത്തിയിരിക്കുന്നു.

എന്താണ്​ ഇത്രയധികം വാഷിങ്​ടണ്​ ഇവിടെ താൽപര്യം എന്ന ചോദ്യത്തിന്​ ഇൗ വർഷം പുതുക്കിയ പദ്ധതിയുടെ നയരേഖ നൽകുന്ന മറുപടി ഇങ്ങനെ: സുസ്​ഥിരവും സമ്പദ്​സമൃദ്ധവുമായ ഒരു മധ്യേഷ്യ. രാഷ്​ട്രീയ, സാമ്പത്തിക, സുരക്ഷാ വിഷയങ്ങളിൽ അവർക്ക്​ ചിതമെന്നു തോന്നുന്ന വിദേശപങ്കാളിയുമായി സ്വന്തം ഉപാധികളിലും വ്യവസ്​ഥകളിലും സഖ്യംചേരാൻ കഴിയണം. ആഗോളവിപണികളുമായി ബന്ധം
സ്​ഥാപിക്കാനും അന്താരാഷ്​ട്ര നിക്ഷേപത്തിന്​ വാതിൽ തുറക്കാനും അവർക്കു കഴിയണം. ശക്തമായ ജനാധിപത്യ സംവിധാനം, നിയമപരിപാലനം, മനുഷ്യാവകാശങ്ങളുടെ പാലനം എന്നിവ ഉറപ്പുവരുത്തുന്ന ‘പടിഞ്ഞാറൻ ഉന്നത ജനാധിപത്യ ഉദാരമൂല്യങ്ങൾ’ പുലർത്തുന്ന സമൂഹമാക്കി അവരെ പരിവർത്തിപ്പിക്കണം എന്നൊക്കെയാണ്​ അമേരിക്കയുടെ ആഗ്രഹങ്ങൾ. സോവിയറ്റ്​ യൂനിയനിൽനിന്നു മോചിതമായശേഷം മധ്യേഷ്യൻ രാഷ്​ട്രങ്ങളു​െട വികസനത്തിനുള്ള വെമ്പൽ ചൂഷണംചെയ്​ത്​ ധാരാളമായി പണം നൽകുകയും വിവിധ ആഗോള സാമ്പത്തികസ്​ഥാപനങ്ങളുടെ സഹായത്തിന്​ അ​വരെ വിധേയരാക്കി വെടക്കാക്കി തനിക്കാക്കുകയും ചെയ്യുന്ന പദ്ധതിയാണ്​ അമേരിക്കയുടേത്​. മധ്യേഷ്യയിലുടനീളം എഴുപതിലേറെ വൻകിട പദ്ധതികൾക്ക്​ അമേരിക്ക നിക്ഷേപമിറക്കിയിട്ടുണ്ട്​്​. മേഖലയിലെ സമാധാനത്തിനും സുരക്ഷിതത്വത്തിനുമായി ഒമ്പതു ബില്യൺ ഡോളർ പ്രത്യക്ഷസഹായം നൽകി​. യു.എസിലെ സ്വകാര്യസംരംഭകരുടെ 31 ബില്യൺ നിക്ഷേപം വേറെ​. ഇതിനു പുറമെ ലോകബാങ്ക്​, ​െഎ​.എം.എഫ്​, യൂറോപ്യൻ ബാങ്ക്​, എ.ഡി.ബി തുടങ്ങി എല്ലാ ആഗോള സാമ്പത്തികസ്​ഥാപനങ്ങളിൽനിന്നുമായി 50 ബില്യൺ ഡോളർ സഹായം തരപ്പെടുത്തി​. ഇതിനു പുറമെ 40,000 വിദ്യാർഥികളെയും പ്രഫഷനലുകളെയും ​അമേരിക്ക ഏറ്റെടുത്തു​. പുറമെ വലിയൊരു വിഭാഗം കുടിയേറ്റക്കാ​രെ വിവിധ തൊഴിൽമേഖലകളിൽ വിന്യസിച്ചിരിക്കുന്നു.

ബിസിനസുകാരൻകൂടിയായ ഡോണൾഡ്​ ട്രംപ്​ പ്രസിഡൻറായി എത്തിയതോടെ കിഴക്ക്​ പിടിമുറുക്കുന്നതിനുള്ള നീക്കങ്ങൾ സജീവമായി. റഷ്യയെയും ചൈനയെയും പേരെടുത്തുപറയാൻ തയാറില്ലെങ്കിലും അവരുമായി പുതിയ ‘ശീതയുദ്ധമുഖം’ തുറന്ന ട്രംപ്​ മധ്യേഷ്യയിൽ കയറിക്കളിക്കുന്നത്​ ഒരു ഭാഗത്ത്​ അമേരിക്കയുടെ നില സുരക്ഷിതമാക്കാനും മറുഭാഗത്ത്​ ത​ന്ത്രപ്രധാന മേഖലയിൽ ചുവടുറപ്പിച്ച്​ ചൈനയുടെ കുതിപ്പിന്​ തടയിടാനുമാണ്​. അഫ്​ഗാനിസ്​താനിൽനിന്ന്​ സേനയെ പിൻവലിച്ചെങ്കിലും അവിടെനിന്ന്​ അമേരിക്കക്കുള്ള ഭീകരഭീഷണി ഇനിയും അവസാനിച്ചിട്ടില്ല. അതോടൊപ്പം ചൈനയുടെ ബെൽറ്റ്​ റൂട്ട്​ പദ്ധതി മുന്നോട്ടുനീങ്ങിയാൽ മേഖലയിൽ പിന്നെയൊരു സാന്നിധ്യം അപ്രാപ്യമായിത്തീരും എന്ന ഭീഷണിയുമുണ്ട്​. ഇത്​ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ മധ്യേഷ്യ പഞ്ചവത്സര പദ്ധതി ട്രംപ്​ പുതുക്കി അവതരിപ്പിച്ചിരിക്കുന്നത്​. പ്രസിഡൻറ്​ ഇസ്​ലാം കരീമോവി​​െൻറ മരണത്തോടെ ഉസ്​ബകിസ്​താനിലെയും പ്രസിഡൻറ്​ നൂർ സുൽത്താൻ നാസർബയേവ്​ പദവിയൊഴിഞ്ഞ കസാഖ്​സ്​താനിലെയും സമീപകാല ഭരണമാറ്റങ്ങൾ തങ്ങൾക്ക്​ അനുകൂലമാക്കിയെടുക്കാമെന്നൊരു കണക്കുകൂട്ടലിലാണ്​ അമേരിക്ക. അവശേഷിച്ച മൂന്നു രാഷ്​ട്രങ്ങൾ പടി​ഞ്ഞാറോട്ട്​ ഏകപക്ഷീയമായി ചായാനുള്ള സാധ്യതയില്ലെന്നു വ്യക്തമായിരിക്കെ പുതിയ രാഷ്​ട്രീയസാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്ന തീവ്ര യത്​നപരിപാടിക്കാണ്​ ട്രംപ്​ ഭരണകൂടം 2025 വരെയുള്ള പദ്ധതിപ്രഖ്യാപനത്തിലൂടെ ആക്കംകൂട്ടിയിരിക്കുന്നത്​. ഉൗർജ വിഭവസമ്പന്നമായ മധ്യേഷ്യയിൽ ചൈനയുടെയും റഷ്യയുടെയും സ്വാധീനം വർധിക്കുന്നത് തടയുകതന്നെയാണ്​ ട്രംപി​​െൻറ ആവേശകരമായ നീക്കത്തിനു പിന്നിൽ. എന്നാൽ, ചൈനയും വിട്ടുകൊടുക്കാൻ തയാറില്ല. ബെൽറ്റ്​ റോഡ്​ പദ്ധതിയുടെ പേരിൽ അടിസ്​ഥാനവികസനത്തിനായി കോടാനുകോടി ഡോളറാണ്​ ഇൗ രാഷ്​ട്രങ്ങളിൽ ചൈന ചെലവിട്ടിരിക്കുന്നത്​. ഒരിക്കലും തിരിച്ചടക്കാനാവാത്ത ഇൗ കടം തലയിൽ വെച്ചുകെട്ടി ഉയ്​ഗൂർ കുടിയേറ്റക്കാരെ ചൈനക്ക്​ തിരിച്ചുനൽകണമെന്നതടക്കമുള്ള ഉപാധികൾക്ക്​ മധ്യേഷ്യൻ സ്​താനുക​ളെ വഴക്കിയെടുക്കുക എന്ന തന്ത്രമാണ്​ ചൈനയുടേത്​. അഫ്​ഗാനിലെ അമേരിക്കൻ നീക്കത്തിനെതിരെ കരുതലോടെ പഴയ യജമാന്മാരായ റഷ്യയും ജാഗ്രതയിലുണ്ട്​. അതിനും മീതെയാണ്​ യൂറോപ്യൻ യൂനിയ​​െൻറ പുതിയ തന്ത്രപദ്ധതി പ്രഖ്യാപനം. ഇങ്ങനെ സാമ്രാജ്യത്വശക്തികളുടെ വീതംവെപ്പിനുള്ള വടംവലിയിൽ സ്വാതന്ത്ര്യത്തിനുശേഷവും അടിമത്തത്തി​​െൻറ നുകം കഴുത്തിൽനിന്ന്​ ഊരിമാറ്റാനാവാത്ത നിവൃത്തികേടിൽ പെട്ടിരിക്കുകയാണ്​ മധ്യേഷ്യൻ രാഷ്​ട്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialasia pacificmalayalam EditorialTrump administration
News Summary - trump administration in asia pacific-madhyamam editorial
Next Story