Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇംറാൻ ഖാന്​ ഭീഷണി

ഇംറാൻ ഖാന്​ ഭീഷണി

text_fields
bookmark_border
ഇംറാൻ ഖാന്​ ഭീഷണി
cancel


പാകിസ്​താൻ ഒരിക്കൽകൂടി തെരുവുപ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങൾക്ക്​ സാക്ഷ്യംവഹിക്കുകയാണ്​. ഇംറാൻ ഖാൻ ഗവൺമെൻറി​െൻറ രാജി ആവശ്യ​​പ്പെട്ട്​​ പതിനൊന്ന്​ ​പ്രതിപക്ഷ പാർട്ടികൾ ചേർന്ന്​ രൂപംനൽകിയ പാകിസ്​താൻ ഡെമോക്രാറ്റിക്​ മൂവ്​മെൻറ്​ (പി.ഡി.എം) ആണ്​ കോവിഡ്​ നിയന്ത്രണങ്ങൾ വിലവെക്കാതെ പതിനായിരങ്ങൾ അണിനിരന്ന ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്​. ഒക്​ടോബർ 16ന്​ ഗുജ്​റാൻ വാലയിലും 20ന്​ കറാച്ചിയിലും നടന്ന പ്രതിഷേധ മാർച്ചുകൾ ഇതര നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനും ജനുവരിയിൽ ബഹുജന മഹാമാർച്ചായി ഇസ്​ലാമാബാദിലേക്ക്​ പ്രവഹിക്കാനുമാണ്​ പി.ഡി.എമ്മി​െൻറ പരിപാടി.

നേരത്തേ ഇതുപോലുള്ള ബഹുജന പ്രതി​േഷധ റാലികളെത്തുടർന്ന്​ സർക്കാറുകൾ രാജിവെക്കേണ്ടിവന്ന അനുഭവങ്ങൾ വേണ്ടത്രയുണ്ട്​ പാകിസ്​താനിൽ. 1968-69ലെ പ്രഥമ ജനകീയ പ്രക്ഷോഭമാണ്​ ദശവത്സരക്കാലത്തെ 'അടിസ്​ഥാന ജനാധിപത്യഭരണം' അവസാനിപ്പിച്ച്​ സൈനിക മേധാവി ജനറൽ യഹ്​യാ ഖാനെ അധികാരമേൽപിച്ചൊഴിയാൻ ജനറൽ മുഹമ്മദ്​ അയ്യൂബ്​ ഖാനെ നിർബന്ധിതനാക്കിയത്​. '71ൽ ഇന്ത്യൻ സൈന്യത്തി​െൻറ പിന്തുണയോടെ ബംഗ്ലാദേശ്​ യാഥാർഥ്യമാക്കാനുള്ള ശൈഖ്​ മു​ജീബുറഹ്​മാൻ നയിച്ച വിമോചനയുദ്ധത്തിൽ അ​േമ്പ പരാജയപ്പെട്ട യഹ്​യാഖാനെതിരെ പശ്ചിമ പാകിസ്​താനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയപ്രക്ഷോഭം അദ്ദേഹത്തി​െൻറ സ്​ഥാനത്യാഗത്തിലാണ്​ കലാശിച്ചത്.

1977ൽ നടന്ന പൊതു തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങളുടെ പേരിൽ അന്നത്തെ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭു​ട്ടോയുടെ സിവിലിയൻ സർക്കാറിനെതിരെ പാകിസ്​താൻ നാഷനൽ അലയൻസ്​ എന്ന പേരിൽ പ്രതിപക്ഷം രൂപംനൽകിയ ദേശീയ ജനാധിപത്യ സഖ്യം നടത്തിയ പ്രക്ഷോഭം അനിയന്ത്രിതമായപ്പോൾ ജനറൽ സിയാഉൽ ഹഖ്​ ഭരണം പിടിച്ചെടുത്ത്​ ഭു​ട്ടോയെ അധികാരഭ്രഷ്​ടനാക്കിയതാണ്​ പിന്നീടുണ്ടായ സംഭവം. പിൽക്കാലത്ത്​ ബേനസീർ ഭു​ട്ടോയുടെ പി.പി.പി സർക്കാറിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചു പ്രതിപക്ഷം നടത്തിയ സംയുക്ത പ്രക്ഷോഭവും പ്രധാനമന്ത്രിയുടെ സ്​ഥാനഭ്രഷ്​ടിലാണ്​ കലാശിച്ചത്​. ഇങ്ങനെ നോക്കു​േമ്പാൾ കാലാവധി മുഴുവൻ ഭരിച്ച ഭരണകൂടങ്ങൾ, പാകിസ്​താനിൽ നന്നേ വിരളമായേ അടയാളപ്പെട്ടിട്ടുള്ളൂ.

ഈ പശ്ചാത്തലത്തിൽ വേണം രണ്ടുവർഷം മുമ്പ്​ പാകിസ്​താനിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മുൻ ക്രിക്കറ്റ്​ താരം ഇംറാൻ ഖാ​െൻറ തഹ്​രീകെ ഇൻസാഫ്​ പാർട്ടി (പി.ടി.​െഎ)യുടെ സർക്കാറിനെതിരെ സംയുക്ത പ്രതിപക്ഷം ആരംഭിച്ച ജനകീയ പ്രക്ഷോഭത്തി​െൻറ ഭാവി വിലയിരുത്താൻ. നേരിട്ട്​ തെരഞ്ഞെടു​ക്കപ്പെട്ട 272 അംഗങ്ങൾ ഉൾപ്പെടെ 342 അംഗ നാഷനൽ അസംബ്ലിയിൽ 116 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ടി.ഐ സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ 2018ൽ ഭരണം ഉറപ്പാക്കുകയായിരുന്നു.

അന്നു തന്നെ പട്ടാളത്തി​െൻറ പിൻബലമാണ്​ ഇംറാൻ ഖാനുള്ളതെന്ന ആരോപണം മുസ്​ലിംലീഗ്​ നേതാവും മുൻ പ്രധാനമന്ത്രിയുമായ നവാസ്​ ശരീഫ്​ ഉന്നയിച്ചിരുന്നു. പട്ടാള മേധാവി ജനറൽ മുശർറഫ്​ ആയിരുന്നല്ലോ നവാസ്​ ശരീഫിനെ പുറത്താക്കിയത്​. പാനമ പേപ്പേഴ്​സ്​ അടക്കമുള്ള വൻ അഴിമതിക്കുറ്റങ്ങളുടെ പേരിൽ കോടതി ശിക്ഷിച്ച നവാസ്​ ശരീഫ്​ അടുത്തിടെ ചികിത്സാർഥം ജാമ്യത്തിലിറങ്ങി ലണ്ടനിലേക്ക്​ പറന്ന്​ അവിടെ ആശുപത്രിയിൽ കഴിയവെ അ​േദ്ദഹത്തി​െൻറ മകൾ മറിയം നവാസ്​ ആണ്​ ഒടുവിലത്തെ കറാച്ചി പ്രതി​േഷധ റാലിയെ നയിച്ചത്​. താങ്ങാനാവാത്ത വിലക്കയറ്റവും അനിയന്ത്രിത പവർകട്ടും ബിസിനസ്​ സ്​ഥാപനങ്ങളുടെ അടച്ചിടലും സാമ്പത്തിക ദുരിതങ്ങളും ചൂണ്ടിക്കാട്ടിയാണ്​ പ്രതിപക്ഷം പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നതെങ്കിലും മുഖ്യ ഉന്നം ഇംറാൻഖാനേക്കാൾ പട്ടാള മേധാവി ജനറൽ ഖമർ ജാവേദ്​ ബജ്​​വയാണെന്ന്​ ലണ്ടനിൽ നിന്നുള്ള നവാസ്​ ശരീഫി​െൻറ രൂക്ഷമായ വിമർശനം തെളിയിക്കുന്നു.

സ്​ഥാനമൊഴിയേണ്ട ബജ്​വയുടെ കാലാവധി 2022 വരെ നീട്ടിക്കൊടുത്ത ഇംറാൻ ഖാനും പട്ടാളവും ചേർന്ന ഒത്തുകളിയാണ്​ രാജ്യത്ത്​ നടക്കുന്നതെന്ന്​ പരസ്യമായി ആരോപിക്കപ്പെട്ടുകഴിഞ്ഞു. പാകിസ്​താ​െൻറ വളർച്ച നിരക്ക്​ 2019ലെ 1.9 ശതമാനത്തിൽനിന്ന്​ 2020ൽ 1.5 ശതമാനത്തിലേക്ക്​ കൂപ്പുകുത്തിയതും നാണ്യപ്പെരുപ്പം 10.7 ശതമാനമായി കുത്തനെ ഉയർന്നതും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ​നരേന്ദ്ര മോദി കശ്​മീരിൽ സ്വീകരിച്ച നടപടികളെയും ന്യൂനപക്ഷങ്ങൾക്കുനേരെ ഇന്ത്യയിൽ നടക്കുന്ന വർഗീയാക്രമണങ്ങളും പ്രതിരോധിക്കാൻ ഇംറാൻ ഖാൻ ഒന്നും ചെയ്​തിട്ടില്ലെന്ന്​ പ്രതിപക്ഷം ആ​േരാപിക്കു​േമ്പാൾ ഇന്ത്യക്കു വേണ്ടിയും മോദിക്കുവേണ്ടിയുമാണ്​ പ്രതിപക്ഷം കളിക്കുന്നതെന്നാണ്​ ഇംറാൻ ഖാ​െൻറ പ്രത്യാരോപണം.

ഇതഃപര്യന്തമുള്ള അനുഭവങ്ങളിൽനിന്ന്​ വ്യത്യസ്​തമായി പ്രക്ഷോഭങ്ങളുടെ ഉന്നം സൈന്യമായി മാറിയത്​ സ്​ഥിതിഗതികളെ സങ്കീർണമാക്കുമെന്ന്​ നിശ്ചയമാണ്​. ബജ്​വയുടെ കാലാവധി നീട്ടിക്കൊടുത്തതിനെതിരെ പട്ടാളത്തിനുള്ളിൽ തന്നെ മുറുമുറുപ്പുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയാൽ അയൽരാജ്യം ഒരിക്കൽ കൂടി ​െസെനിക ബൂട്ടുകളിലമരാനാണ്​ സാധ്യത. പ്രതിസന്ധിയിൽനിന്ന്​ ജനശ്രദ്ധ തിരിക്കാൻ മുൻ പട്ടാള മേധാവി ജനറൽ മുശർറഫ്​ കാർഗിലിൽ കാട്ടിയ അതിസാഹസികത പാക്​ പട്ടാള മേധാവികൾ ആവർത്തിക്കുമോ എന്ന്​ നമ്മുടെ രാജ്യത്തെ സർക്കാറും പ്രതിരോധ സേനയു​ം ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ടാവണം; ഇത്തവണ ചൈനകൂടി അവസരം കാത്തുകഴിയു​േമ്പാൾ വിശേഷിച്ചും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestPakistan PMPakistan PM Imran Khan
News Summary - threat to Imran Khan in pakistan
Next Story