Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പാ​റ്റ സ​മ​ര’​ത്തി​ന് അ​ർ​ധ​വി​രാ​മം കു​റി​ച്ച ഉ​ത്ത​ര​വ്

text_fields
bookmark_border
‘പാ​റ്റ സ​മ​ര’​ത്തി​ന് അ​ർ​ധ​വി​രാ​മം കു​റി​ച്ച ഉ​ത്ത​ര​വ്
cancel
ജനങ്ങളെ വൈകാരികവിഷയങ്ങളിൽ തളച്ചിട്ടും പൊള്ളയായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും യഥാർഥപ്രശ്നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രം വിലപ്പോവില്ല എന്ന് ഇക്കുറി ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നു

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) പു​നഃ​പ​രീ​ക്ഷ ന​ട​ത്തു​ക​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ന​വ​ജാ​ത യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ കോ​ക്രോ​ച്ച് ജ​ന​ത​പാ​ർ​ട്ടി ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ട്ടു​മ​ട​ക്കി​യ​ത് രാ​ജ്യ​ത്തി​ന്റെ സ​മീ​പ​കാ​ല രാ​ഷ്ട്രീ​യ​ച​രി​ത്ര​ത്തി​ലെ അ​സാ​ധാ​ര​ണ സം​ഭ​വ​മാ​യി​രു​ന്നു. ത​ദ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ച്ചു. അ​തോ​ടൊ​പ്പം ഡ​ൽ​ഹി​യി​ലു​ൾ​പ്പെ​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ മു​ഴു​വ​ൻ പി​ൻ​വ​ലി​ക്കാ​ത്ത​തു കൊ​ണ്ടും ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​തു​കൊ​ണ്ടും ഈ ​മാ​സം അ​ഞ്ചി​ന് ഡ​ൽ​ഹി​യി​ൽ ബ​ഹു​ജ​ന​മാ​ർ​ച്ച് ന​ട​ത്താ​നാ​യി​രു​ന്നു സി.​ജെ.​പി പ​രി​പാ​ടി. അ​തി​നി​ട​യി​ൽ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യി ഫ​യ​ൽ ചെ​യ്യ​പ്പെ​ട്ട എ​ഫ്.​ഐ.​ആ​റു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ വ​ന്ന ഹ​ര​ജി​ക​ളി​ൽ, ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ പ​റ​ഞ്ഞ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി​ത​ന്നെ അ​തി​ന​നു​സൃ​ത​മാ​യ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഫ​യ​ൽ ചെ​യ്യ​പ്പെ​ട്ട എ​ഫ്.​ഐ.​ആ​റു​ക​ൾ റ​ദ്ദാ​ക്കു​ക അ​ത്ര​യെ​ളു​പ്പ​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ്തു തീ​ർ​ക്കേ​ണ്ട ന​ട​പ​ടി​യ​ല്ല. അ​തി​ൽ നീ​തി​പീ​ഠ​ത്തി​ന്റെ​യും അ​നു​മ​തി ആ​വ​ശ്യ​മാ​യി വ​രും എ​ന്ന​തി​നാ​ൽ സു​പ്രീം​കോ​ട​തി ത​ന്നെ ഭ​ര​ണ​ഘ​ട​ന​യു​ടെ ഖ​ണ്ഡി​ക 142 ന​ൽ​കു​ന്ന പ്ര​ത്യേ​ക അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച്, ഇ​തി​ന​കം ത​യാ​റാ​ക്ക​പ്പെ​ട്ട എ​ഫ്.​ഐ.​ആ​റു​ക​ൾ​ക്ക് നി​യ​മ​പ്രാ​ബ​ല്യ​മു​ണ്ടാ​വി​ല്ല എ​ന്നു ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള നി​ർ​ബ​ന്ധം കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി ഖ​ണ്ഡി​ക 142 പ്ര​യോ​ഗി​ച്ച​ത്. ഒ​രു വി​ഷ​യ​ത്തി​ൽ സ​മ്പൂ​ർ​ണ​നീ​തി ന​ട​പ്പാ​ക്കാ​ൻ വ്യ​വ​ഹാ​ര​പ്ര​ക്രി​യ അ​പ​ര്യാ​പ്ത​മാ​ണെ​ന്നു ബോ​ധ്യ​മാ​യാ​ൽ മ​റ്റു പ​രി​ഹാ​രം സ്വീ​ക​രി​ക്കാ​ൻ സു​പ്രീം​കോ​ട​തി​ക്കു​ള്ള പ്ര​ത്യേ​കാ​ധി​കാ​ര​മാ​ണ് ഈ ​ഖ​ണ്ഡി​ക. ഏ​റ്റ​വും അ​ടു​ത്താ​യി ഈ ​ഖ​ണ്ഡി​ക പ്ര​യോ​ഗി​ച്ച​ത് ബാ​ബ​രി മ​സ്ജി​ദ് കേ​സ് തീ​ർ​പ്പാ​ക്കാ​നാ​യി​രു​ന്നു. ഹി​ന്ദു​ത്വ ക​ർ​സേ​വ​ക​ർ 1992 ഡി​സം​ബ​റി​ൽ അ​യോ​ധ്യ​യി​ൽ ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​ത് നി​യ​മ​വാ​ഴ്ച​യു​ടെ ബീ​ഭ​ത്സ​മാ​യ ലം​ഘ​ന​മാ​യി​രു​ന്നു എ​ന്നു​പ​റ​ഞ്ഞ അ​ഞ്ചം​ഗ ബെ​ഞ്ച് ത​ന്നെ പ്ര​സ്തു​ത ഭൂ​മി​യി​ൽ ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന് സം​വി​ധാ​ന​മൊ​രു​ക്കി​യ​ത് 142ന്റെ ​പ്ര​ത്യേ​ക അ​ധി​കാ​ര​മു​പ​യോ​ഗി​ച്ചാ​ണ്.

ഈ ​കേ​സി​ൽ രാ​ജ്യ​മ​ഖി​ലം ബാ​ധ​ക​മാ​വു​ന്ന ഉ​ത്ത​ര​വി​ലൂ​ടെ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ എ​ടു​ത്ത് പ്ര​യോ​ഗി​ച്ചേ​ക്കാ​വു​ന്ന എ​ഫ്.​ഐ.​ആ​റു​ക​ളെ കോ​ട​തി ദു​ർ​ബ​ല​പ്പെ​ടു​ത്തി എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഒ​പ്പം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ് ബി.​ജെ.​പി​യു​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ന്നെ അ​തി​ന് അ​നു​കൂ​ല​മാ​യി നി​ന്നു എ​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് കേ​ന്ദ്രം അ​ത്ത​ര​മൊ​രു രാ​ഷ്ട്രീ​യ തീ​രു​മാ​നം എ​ടു​ത്ത​ത് എ​ന്ന​ത് ചി​ന്ത​നീ​യ​മാ​ണ്. നേ​ര​ത്തെ​ത​ന്നെ കോ​ക്രോ​ച്ച് പാ​ർ​ട്ടി​യു​ടെ സ​മ​ര​ത്തി​നി​ട​യി​ലും കേ​ന്ദ്രം, പ്ര​സ്തു​ത പാ​ർ​ട്ടി​ക്ക് ല​ഭി​ച്ചു​വ​രു​ന്ന അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പി​ന്തു​ണ ശ​രി​യാം​വി​ധം തി​രി​ച്ച​റി​യു​ക​യും അ​തി​നു കൂ​ടു​ത​ൽ വേ​രു​ക​ൾ ല​ഭി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​ത് സ്വ​ന്തം കാ​ലി​ന​ടി​യി​ൽ നി​ന്ന് മ​ണ്ണൊ​ലി​ച്ചു​പോ​കാ​ൻ ഇ​ട​വ​രു​ത്തു​മെ​ന്ന​തി​നാ​ൽ അ​ത് ത​ട​യാ​ൻ പ​ര്യാ​പ്ത​മാ​യ വി​ട്ടു​വീ​ഴ്ച ചെ​യ്യു​ന്ന​തു​മാ​ണ് ക​ണ്ട​ത്. അ​താ​ണ് മ​ന്ത്രി​സ​ഭ​യി​ലെ പ്ര​ധാ​നി​യും ആ​ർ.​എ​സ്.​എ​സ് പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ളു​മാ​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ ബ​ലി​കൊ​ടു​ത്ത​തും, ത​ങ്ങ​ൾ മു​ട്ടു​മ​ട​ക്കി എ​ന്ന ധാ​ര​ണ ഉ​ണ്ടാ​യാ​ലും സാ​ര​മി​ല്ല എ​ന്ന മ​ട്ടി​ൽ പ്ര​ശ്നം അ​വ​സാ​നി​പ്പി​ച്ച​തും.

പ​ര​മോ​ന്ന​ത കോ​ട​തി തീ​രു​മാ​ന​മ​നു​സ​രി​ച്ച് ഡ​ൽ​ഹി പൊ​ലീ​സും മ​ഹാ​രാ​ഷ്ട്ര, അ​സം, ബി​ഹാ​ർ, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളും ജൂ​ലൈ 20-25 തീ​യ​തി​ക​ളി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്കി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​റു​ക​ൾ റ​ദ്ദാ​വും. മ​റ്റേ​തെ​ങ്കി​ലും സം​സ്ഥാ​ന​മോ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മോ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​റു​ക​ൾ തു​ട​ർ ന​ട​പ​ടി​ക​ളോ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളോ ഇ​ല്ലാ​തെ അ​വ​സാ​നി​പ്പി​ക്കും-​ശാ​രീ​രി​ക ഉ​പ​ദ്ര​വ​മോ സ്വ​ത്ത് ന​ശി​പ്പി​ക്ക​ലോ ഉ​ൾ​പ്പെ​ട്ട കേ​സു​ക​ൾ ഒ​ഴി​കെ. ന​ഷ്ട​പ​രി​ഹാ​ര സം​ബ​ന്ധ​മാ​യി മൂ​ന്നു മാ​സ​ത്തി​ന​കം ഒ​രു അ​ഖി​ലേ​ന്ത്യാ​ന​യം രൂ​പ​വ​ത്ക​രി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ന​ട​പ്പി​ലാ​ക്കേ​ണ്ട അ​ധി​കാ​രി​ക​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​യ​ച്ചു​കൊ​ടു​ക്ക​ണം. അ​ത് ക​ഴി​ഞ്ഞ​യു​ട​ൻ, ഈ ​വ​ർ​ഷ​ത്തെ നീ​റ്റ് പ​രീ​ക്ഷ​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​ക​ണം. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന്റെ ഇ​ന്ത്യാ ഗേ​റ്റി​ലേ​ക്കു​ള്ള പ്ര​തി​ഷേ​ധ മാ​ർ​ച്ച് പി​ൻ​വ​ലി​ച്ച​താ​യു​ള്ള സി.​ജെ.​പി സ​ഹ ക​ൺ​വീ​ന​ർ സൗ​ര​വ് ദാ​സി​ന്റെ പ്ര​സ്താ​വ​ന​യും കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടു കൂ​ടി​യാ​ണ് ത​ൽ​ക്കാ​ലം സ​മ​ര​പ​രി​പാ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​താ​യി തീ​രു​മാ​ന​മാ​യ​ത്.

പാ​റ്റ​ക​ൾ എ​ന്ന സി.​ജെ.​പി​യു​ടെ സ​മ​ര​വും ത​ന്ത്ര​വും ഒ​രി​ക്ക​ൽ​കൂ​ടി വി​ജ​യി​ച്ചു​നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഡ​ൽ​ഹി​യി​ൽ ക​ണ്ട​ത്. വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന്റെ​യും പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ജ​യി​ക്കു​ക​യും, വേ​ണ്ട​ത്ര ഒ​ന്നി​ക്കാ​ത്ത പ്ര​തി​പ​ക്ഷ​ത്തെ മാ​ത്രം മു​ന്നി​ൽ കാ​ണു​ക​യും ചെ​യ്യു​ന്ന ബി.​ജെ.​പി മു​ന്ന​ണി​ക്ക് ഇ​തു​വ​രെ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടി​ല്ലാ​ത്ത ഒ​ന്നാ​ണ് പ്ര​ശ്നാ​ധി​ഷ്ഠി​ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന്റെ ശ​ക്തി​യും ഇ​ര​ക​ളി​ൽ നി​ന്നു​യ​ർ​ന്നു​വ​ന്ന യു​വ ക്ഷോ​ഭ​വും. ജ​ന​ങ്ങ​ളെ വൈ​കാ​രി​ക വി​ഷ​യ​ങ്ങ​ളി​ൽ ത​ള​ച്ചി​ട്ടും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ​യും വി​ക​സ​ന അ​ട​യാ​ള​ങ്ങ​ളു​ടെ​യും പൊ​ള്ള​യാ​യ അ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചും യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടു​ന്ന ത​ന്ത്രം ഇ​ക്കാ​ര്യ​ത്തി​ൽ വി​ല​പ്പോ​വി​ല്ല എ​ന്ന​തും ഭ​ര​ണ​കൂ​ടം മ​ന​സ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. പ​ക്ഷേ, നീ​റ്റ് വി​ഷ​യ​ത്തി​ൽ​ത​ന്നെ യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ ആ​ത്മാ​ർ​ഥ​ശ്ര​മം ന​ട​ത്തു​ന്ന​തി​നു​പ​ക​രം അ​മ്പ​തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ന​ട​ത്തി​യ ശ്ര​മ​വും ഫ​ലി​ക്കാ​തെ, കാ​ത​ലാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് സ​ർ​ക്കാ​റി​നെ നി​ർ​ബ​ന്ധി​ച്ചു സി.​ജെ.​പി സ​മ​രം. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​റു​ക​ളെ ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ ത​ന്നെ നേ​രി​ട്ട് നി​ർ​ബ​ന്ധി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ഒ​രു വ​ലി​യ പാ​ഠം അ​വ​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചൊ​വ്വാ​ഴ്ച സി.​ജെ.​പി സ​മ​ര​ത്തി​ന് താ​ൽ​ക്കാ​ലി​ക വി​രാ​മ​മു​ണ്ടാ​യ​തെ​ന്നു പ​റ​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Order to halt cockroach Janta Party strike
Next Story