Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകോടതിവിധി ന്യായം; ...

കോടതിവിധി ന്യായം; പ​േക്ഷ...

text_fields
bookmark_border
editorial
cancel
ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര തിങ്കളാഴ്​ച ജോലിയിൽനിന്ന്​ വിരമിച്ചു സുപ്രീംകോടതിയുടെ പടിയിറങ്ങുന്നതിനു​ മുമ്പ്​ പുറപ്പെടുവിച്ച വിധി അദ്ദേഹത്തി​​െൻറ നേതൃത്വത്തിലുള്ള ബെഞ്ച്​ നേര​േത്ത ആൾക്കൂട്ട​ക്കൊലയെക്കുറിച്ച വിധിയിൽ നിർദേശിച്ച മാർഗനിർദേശങ്ങളുടെ ചുവടൊപ്പിച്ചുതന്നെയാണെങ്കിലും ഒരു പരിഹാരത്തിനു​വേണ്ടി ഏറക്കാലമായി രാജ്യം ദാഹിച്ചുകൊണ്ടിരുന്ന പ്രശ്​നത്തെ സംബന്ധിച്ചിടത്തോളം നിർണായകമായിത്തീരാൻ സാധ്യതയുള്ളതാണ്​. പത്മാവത്​ സിനിമക്കെതിരെ കർണിസേന നടത്തിയ പ്രക്ഷോഭം അക്രമാസക്​തമായി കനത്ത നാശനഷ്​ടങ്ങൾ വരുത്തിവെച്ച പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച ഹരജിയിൽ വിധിപറയവെ, പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ആഹ്വാനംചെയ്യുന്ന നേതാക്കൾ അതുവഴി ഉണ്ടാവുന്ന നാശനഷ്​ടങ്ങൾക്കുത്തരവാദികളാണ്​ എന്നത്രെ പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്​.

ഇന്ത്യൻ ശിക്ഷാനിയമം 153 എ, 295 എ, 298, 425 വകുപ്പുകൾപ്രകാരം അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിധിയിൽ നി​ർദേശിക്കുന്നു. പ്രതിഷേധം അക്രമത്തിൽ കലാശിക്കുകയും സ്വത്തിന്​ നഷ്​ടം സംഭവിക്കുകയും ചെയ്​താൽ അതിനാഹ്വാനം ചെയ്​ത സംഘടനനേതാക്കളും ഭാരവാഹികളും ചോദ്യംചെയ്യലിന്​ ബന്ധപ്പെട്ട പൊലീസ്​ സ്​റ്റേഷനിൽ ഹാജരാവണം. ഇല്ലെങ്കിൽ പിടികിട്ടാപ്പുള്ളിയാക്കി നടപടി സ്വീകരിക്കണം. നഷ്​ടമുണ്ടാക്കിയതിനോ അക്രമത്തിന്​ തുടക്കമിട്ടതിനോ പ്രോത്സാഹിപ്പിച്ചതിനോ പ്രേരിപ്പിച്ചതിനോ അറസ്​റ്റിലായവന്​ ജാമ്യം അനുവദിക്കണമെങ്കിൽ നഷ്​ടം കണക്കാക്കി വിലക്ക്​ തുല്യമായ തുക കെട്ടിവെച്ചതിനു​ ശേഷമായിരിക്കണം. അതിക്രമങ്ങൾ തടയാൻ ജില്ലകൾതോറും ദ്രുതകർമസേനയെ നിയോഗിക്കണം. അതിക്രമം നടത്തുന്നവരെ സംഭവസ്​ഥലത്തു​വെച്ചുതന്നെ അറസ്​റ്റ്​ ചെയ്യാൻ ശ്രദ്ധിക്കണം. അക്രമമേഖലകളിൽ സമൂഹമാധ്യമങ്ങൾക്ക്​ ആവശ്യമെങ്കിൽ നിശ്ചിത സമയത്തേക്ക്​ നിയന്ത്രണം ഏർപ്പെടുത്താം, തുടങ്ങി ശ്രദ്ധേയമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്​ വിധി.

ഏ​ത്​ ഇൗ​ർ​ക്കി​ൾ പാ​ർ​ട്ടി വി​ചാ​രി​ച്ചാ​ലും ഹ​ർ​ത്താ​ലു​ക​ൾ ന​ട​ത്തി ജ​ന​ജീ​വി​തം സ്​​തം​ഭി​പ്പി​ക്കാ​വു​ന്ന സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലു​ണ്ട്. ഏ​​റ്റ​വു​മൊ​ടു​വി​ൽ സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ‘ത​ന്ത​യി​ല്ലാ​തെ’ പ്ര​ച​രി​ച്ച ഹ​ർ​ത്താ​ൽ ആ​ഹ്വാ​ന​ത്തി​നു​പോ​ലും സം​സ്​​ഥാ​ന​ത്ത്​ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി. ഹ​ർ​ത്താ​ലി​ൽ മാ​ർ​ഗ​ത​ട​സ്സ​വും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും പ​തി​വാ​ണു​താ​നും. പ്ര​ക്ഷോ​ഭ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും സ്വൈ​ര​ജീ​വി​ത​ത്തി​ന്​ ഭീ​ഷ​ണി​യാ​വു​ന്ന​തി​നു​പു​റ​മെ പൊ​തു​സ്വ​ത്തും ​വാ​ഹ​ന​ങ്ങ​ളും ഒാ​ഫി​സു​ക​ളും അ​വ​യി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തും സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. തീ​ർ​ത്തും അ​നി​യ​ന്ത്രി​ത​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ബ​ന്ദു​ക​ൾ ജ​ന​ജീ​വി​തം സ്​​തം​ഭി​പ്പി​ക്കു​ന്ന​ത്​ തു​ട​ർ​ക്ക​ഥ​യാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കേ​ര​ള ഹൈ​കോ​ട​തി ബ​ന്ദ്​ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നി​െ​ട്ട​ന്തു​ണ്ടാ​യി? ബ​ന്ദു​ക​ളെ​ല്ലാം ഹ​ർ​ത്താ​ലു​ക​ളും പ​ണി​മു​ട​ക്കു​ക​ളു​മാ​യി മാ​റി. അ​ത്​ വി​ജ​യി​പ്പി​ക്കാ​ൻ റോ​ഡ്​ ത​ട​സ്സ​ങ്ങ​ളും നി​ർ​ബ​ന്ധി​ച്ചു​ള്ള ക​ട​യ​ട​പ്പും ഗ​താ​ഗ​തം സ്​​തം​ഭി​പ്പി​ക്ക​ലും പ​തി​വു പ​രി​പാ​ടി​ക​ളാ​യി.

പാ​ൽ, പ​ത്രം, ആം​ബു​ല​ൻ​സ്​ എ​ന്നി​വ ഹ​ർ​ത്താ​ലി​ൽ​നി​ന്നൊ​ഴി​വാ​ക്കി​യ​താ​യ അ​റി​യി​പ്പു​ക​ൾ വ​ഴി​പാ​ടുപോ​ലെ എ​ല്ലാ ഹ​ർ​ത്താ​ലാ​ഹ്വാ​ന​ങ്ങ​ളോ​ടും അ​നു​ബ​ന്ധി​ച്ച്​ പു​റ​ത്തു​വ​രു​മെ​ങ്കി​ലും ആ​ഹ്വാ​നം ചെ​യ്​​ത​വ​രോ അ​ത്​ ന​ട​പ്പാ​ക്കു​ന്ന​വ​രോ രോ​ഗി​ക​ളെ ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ​പോ​ലും വെ​റു​തെ വി​ടാ​റി​ല്ല. ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രു​മു​ണ്ടാ​വി​ല്ലെ​ന്നു​റ​പ്പു​ള്ള​തു​കൊ​ണ്ട്​ ക​ച്ച​വ​ട​ക്കാ​ർ ക​ട​ക​ള​ട​ച്ചും ഉ​ട​മ​ക​ൾ ബ​സ്​ ഗ​താ​ഗ​തം നി​ർ​ത്തി​വെ​ച്ചും ഹ​ർ​ത്താ​ൽ ‘സ​മ്പൂ​ർ​ണ വി​ജ​യ​മാ​ക്കാ​ൻ’ സ​ഹ​ക​രി​ക്കു​ന്നു. സ​ഹ​ക​രി​ക്കാ​ത്ത​വ​രെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നേ​രി​ടു​ന്ന​തും വ​സ്​​തു​വ​ഹ​ക​ൾ​ന​ശി​പ്പി​ക്കു​ന്ന​തു​മാ​ണ്​ സാ​മാ​ന്യ രീ​തി. പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും മു​ട​ക്ക​ങ്ങ​ൾ​ക്കും ആ​ഹ്വാ​നംചെ​യ്യു​ന്ന സം​ഘ​ട​നനേ​താ​ക്ക​ൾ ഇ​തി​െ​ൻ​റ​യൊ​ക്കെ ഉ​ത്ത​ര​വാ​ദി​ത്തം എ​വി​ടെ​യും തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത ‘സാ​മൂ​ഹിക​വി​രു​ദ്ധ​രു​ടെ’ മേ​ൽ കെ​ട്ടി​യേ​ൽ​പി​ച്ചു ത​ടി​ത​പ്പു​ന്ന​താ​ണ്​ ഇ​ത​ഃപ​ര്യ​ന്ത​മു​ള്ള അ​നു​ഭ​വം. സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ബ​സു​ക​ളും ഒാ​ഫി​സു​ക​ളും ത​ക​ർ​ക്ക​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണെ​ങ്കി​ലും ഒ​രു പാ​ർ​ട്ടി​യും ഒ​രു നേ​താ​വും അ​തി​െ​ൻ​റ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. സ​ഹി​ക്കേ​ണ്ട​ത്​ പൊ​തു​ജ​നം മാ​ത്രം.

കേ​ന്ദ്ര​ത്തി​ലും സം​സ്​​ഥാ​ന​ങ്ങ​ളി​ലും ഫാ​ഷിസ്​​റ്റു​ക​ൾ അ​ധി​കാ​ര​ത്തി​ലേ​റി​യ​തു​ മു​ത​ൽ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്​ ആ​ൾ​ക്കൂ​ട്ടാ​ക്ര​മ​ണ​ങ്ങ​ളും പ​ച്ച​യാ​യ കൊ​ല​പാ​ത​ക​ങ്ങ​ളും. പൊ​ലീ​സ്​ ഒ​ന്നു​കി​ൽ കാ​ഴ്​​ച​ക്കാ​ർ, അ​ല്ലെ​ങ്കി​ൽ ഇ​ര​ക​ളെ പി​ടി​കൂ​ടി ക​ള്ള​ക്കേ​സ്​ ചു​മ​ത്തു​ന്നവർ. ക​ന്നു​കാ​ലി​ക​ളെ ക​ട​ത്തി​യെ​ന്നോ കൈ​മാ​റി​യെ​ന്നോ മാം​സം തി​ന്നു​വെ​ന്നോ ആ​രോ​പി​ച്ച്​ നി​ര​പ​രാ​ധി​ക​ളെ അ​ടി​ച്ചു​കൊ​ല്ലു​ന്ന സം​ഭ​വ​ങ്ങ​ൾ പ​ര​മോ​ന്ന​ത കോ​ട​തി വി​ധി​ക്കു​ശേ​ഷ​വും നി​ർ​ബാ​ധം തു​ട​രു​ക​യാ​ണ്. വി​ധി ന​ട​പ്പാ​ക്കാ​ൻ എ​ന്ത്​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു എ​ന്ന്​ നി​ശ്ചിതസ​മ​യ​ത്തി​ന​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഭൂ​രി​പ​ക്ഷം സം​സ്​​ഥാ​ന​ങ്ങ​ളും കേ​ട്ട​ഭാ​വം ന​ടി​ച്ചി​ട്ടി​ല്ല. ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്ത്​ നി​യ​മ​വാ​ഴ്​​ച ഇ​ത്ര​ത്തോ​ളം വെ​ല്ലു​വി​ളി​ക്ക​പ്പെ​ട്ടാ​ൽ അ​തി​ന​ർ​ഥം നാ​ട്​ മോ​ബോ​ക്ര​സി​യി​ലേ​ക്കും അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കും നീ​ങ്ങു​ന്നു എ​ന്നു​ത​ന്നെ. ഒ​ടു​വി​ല​ത്തെ വി​ധി അ​തി​െ​ൻ​റ യ​ഥാ​ർ​ഥ ചൈ​ത​ന്യം ഉ​ൾ​ക്കൊ​ണ്ട്​ ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര​വും സം​സ്​​ഥാ​ന​ങ്ങ​ളും മ​ന​സ്സി​രു​ത്തി​യാ​ൽ മാ​ത്ര​മേ ഗു​ണ​ക​ര​മാ​യ മാ​റ്റം പ്ര​തീ​ക്ഷി​ക്കേ​ണ്ട​തു​ള്ളൂ. ഭ​രി​ക്കു​ന്ന ക​ക്ഷി​ക​ൾ​ത​ന്നെ അ​ക്ര​മി​ക​ളു​ടെ​യും നി​യ​മ​ലം​ഘ​ക​രു​ടെ​യും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും സം​ര​ക്ഷ​ക​രാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി​യും നി​ർ​ദേ​ശ​ങ്ങ​ളും എ​ന്ത​ത്ഭുത​മാ​ണ്​ സൃ​ഷ്​​ടി​ക്കു​ക?
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialmalayalam newsVERDICTsupreme court
News Summary - supreme court verdict- editorial, malayalam news
Next Story