Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപരമോന്നത...

പരമോന്നത നീതിപീഠത്തിന്‍റെ മുന്നറിയിപ്പ്

text_fields
bookmark_border
പരമോന്നത നീതിപീഠത്തിന്‍റെ മുന്നറിയിപ്പ്
cancel


''മുസ്​ലിം സമുദായത്തെ നിന്ദിക്കുകയും സിവിൽ സർവിസിലേക്ക് നുഴഞ്ഞുകയറാൻ കുതന്ത്രങ്ങൾ മെനയുന്നവരെന്ന്​ ആക്ഷേപിക്കുകയും ചെയ്യുന്നതിലൂടെ എന്തു ദുഷ്​ടതയാണ്​ നിങ്ങൾ ചെയ്യുന്നത്. നിങ്ങളുടെ കക്ഷി രാജ്യത്തെ അപമാനിക്കുകയാണ്​. നാനാത്വത്തിെൻറ സങ്കലനമാണ് ഇന്ത്യയെന്ന് കക്ഷി അംഗീകരിക്കുന്നില്ല. നിങ്ങളുടെ കക്ഷിക്ക്​ സ്വാതന്ത്ര്യം ജാഗ്രതയോടെ ഉപയോഗിക്കേണ്ടതിന് പരിശീലനം അനിവാര്യമാണ്...'' ''...സമുദായസഹവർത്തിത്വത്തിെൻറ അടിസ്ഥാനത്തിലാണ് സുസ്ഥിര ജനാധിപത്യ സമൂഹവും ഭരണഘടനാവകാശങ്ങളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും നിലകൊള്ളുന്നത്. ഏ​തെ​ങ്കി​ലും ഒ​രു സ​മു​ദാ​യ​ത്തെ നി​ന്ദി​ക്കാ​നു​ള്ള ശ്ര​മ​ത്തെ നീ​ര​സ​ത്തോ​ടു​കൂ​ടി കാ​ണ​ണം. പ്ര​ത്യേ​ക സ​മു​ദാ​യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര​ബി​ന്ദു ആ​കാ​ന്‍ ചാ​ന​ലു​ക​ള്‍ക്ക് ക​ഴി​യു​മെന്ന് ഓർക്കുക...''

''....അമേരിക്കക്കു സമാനം മാധ്യമപ്രവർത്തകർക്ക് ഇവിടെ പ്രത്യേക സ്വാതന്ത്ര്യമില്ല. ചില ചാനൽ ചർച്ചകളിൽ അവതാരകരാണ് കൂടുതലും സംസാരിക്കുന്നത്. അവർക്ക് വിരുദ്ധമായി സംസാരിക്കുന്നവരെ മൈക്​ ഓഫ്​ ചെയ്ത് നിശ്ശബ്​ദമാക്കും. ഇത് അനീതിയാണ്. ചർച്ചകളിൽ നിഷ്പക്ഷരായ മാധ്യമപ്രവർത്തകരെയാണ് ആവശ്യം.''

സുദർശൻ ന്യൂസ് ടി.വി എന്ന സംഘ് പരിവാർ അനുകൂല ചാനലിെൻറ മുസ്​ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന പരിപാടി നിരോധിച്ചു സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ശ്രദ്ധേയമായ ഈ പ്രസ്താവനകൾ നടത്തിയിരിക്കുന്നത്. രാജ്യ​െത്ത മാധ്യമങ്ങൾ ഏത് വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട് ജസ്​റ്റിസുമാരായ ഡി.വൈ. ച​ന്ദ്ര​ചൂ​ഡ്, കെ.​എം. ജോ​സ​ഫ്, ഇന്ദു മൽഹോത്ര എന്നിവരുടെ നിരീക്ഷണങ്ങൾ.

ഇന്ത്യയിലെ മാധ്യമങ്ങൾ മുസ്​ലിം​ സമൂഹത്തിന് ഭീകരമുദ്രയും രാജ്യദ്രോഹപട്ടവും നൽകുന്നത് സ്വാഭാവികമായിക്കൊണ്ടിരിക്കുന്ന കാലത്താണ് സുപ്രീംകോടതി ഭരണഘടനയുടെ അന്തഃസത്തയും രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യവും ഒരിക്കൽകൂടി ഓർമിപ്പിക്കുന്നത്. സുദർശൻ ന്യൂസ് ടി.വി എന്ന സ്വകാര്യ ചാനലിെൻറ മേധാവി സുരേഷ് ചാവങ്കേ അവതരിപ്പിച്ച 'മുസ്​ലിംകൾ സിവിൽ സർവിസുകളിൽ നുഴഞ്ഞുകയറുന്നു' എന്ന വ്യാജ വാർത്താധിഷ്ഠിത പരിപാടിയുമായി ബന്ധപ്പെട്ട നിയമനടപടികളാണ് സുപ്രീംകോടതിയെ ഈ നിരീക്ഷണത്തിന് പ്രേരിപ്പിച്ചത്. ഇക്കഴിഞ്ഞ യു.പി.എസ്.സി മത്സര പരീക്ഷയിൽ ഡൽഹിയിലെ പ്രസിദ്ധമായ ജാമിഅ മില്ലിയ്യ സർവകലാശാലയിലെ 30 വിദ്യാർഥികൾ വിജയികളായതിനെ 'ജാമിഅ ജിഹാദ്', 'യു.പി.എസ്.സി ജിഹാദ്' എന്നൊക്കെയാണ് സുരേഷ് ചാവങ്കെ ത​െൻറ 'ബിന്ദാസ് ബോൽ' പരിപാടിയിൽ വിശേഷിപ്പിച്ചത്.

മുസ്​ലിംകൾ ഐ.എ.എസിലേക്കും ഐ.പി.എസിലേക്കും നുഴഞ്ഞു കയറുന്നുവെന്നും അത് രാജ്യത്തിെൻറ ഭാവിയെ നശിപ്പിക്കുമെന്നും അയാൾ അലറിവിളിച്ചു. കടുത്ത വർഗീയ പരാമർശങ്ങളടങ്ങിയ ടീസർ പുറത്തിറങ്ങിയ ആഗസ്​റ്റ്​ 28നുതന്നെ 15 ലക്ഷത്തിലധികം ആളുകൾ അത് കണ്ടുവെന്നത് ഇന്ത്യയിൽ രൂഢമൂലമായ മുസ്​ലിം വിരുദ്ധതയുടെ ആഴം വ്യക്തമാക്കുന്നു. പരിപാടി ഉൽപാദിപ്പിക്കാൻ പോകുന്ന വെറുപ്പിെൻറ വ്യാപ്തി തിരിച്ചറിഞ്ഞ ഇന്ത്യൻ പൊലീസ് സർവിസ് (സെൻട്രൽ) അസോസിയേഷൻ അടക്കം ആയിരത്തിലധികം സാംസ്കാരികവ്യക്തിത്വങ്ങളും സംഘടനകളും അത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്​ ഡൽഹി കമീഷണർക്കും ദേശീയ ബ്രോഡ്കാസ്​റ്റിങ് അസോസിയേഷനും വാർത്ത വിതരണ മന്ത്രാലയത്തിനും പരാതികളയക്കുകയും അടിയന്തര നിയമനടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്തു.

എന്നാൽ, സുദർശൻ ടി.വി നിയമവിരുദ്ധമായി ഒന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്നും പ്രോഗ്രാം കോഡ് ലംഘിച്ചിട്ടില്ലെന്നുമുള്ള മറുപടിയാണ് വാർത്ത വിതരണ മന്ത്രാലയം നൽകിയത്. അതോടെ ഡൽഹി ഹൈകോടതിയുടെ താൽക്കാലിക സ്​റ്റേ റദ്ദാക്കപ്പെട്ടു. സെപ്റ്റംബർ 11നും 14നും ഇടയിൽ വർഗീയതയും വിദ്വേഷവും നുരയുന്ന നാല് എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ ഭാഗമാണ് ഈ പരിപാടിയെന്ന കേന്ദ്ര സർക്കാർ അഭിഭാഷകൻ തുഷാർ മേത്തയുടെ വാദത്തെ നിരാകരിച്ച്​ കേബിൾ ടി.വി പ്രോഗ്രാം കോഡ് റൂൾ 6(1) (സി), (ഡി) എന്നിവക്ക് വിരുദ്ധവും ഭരണഘടനയുടെ അന്തഃസത്തയെ ലംഘിക്കുന്നതാ​െണന്നും വിധിച്ചാണ് ഇന്ത്യയിലെ മാധ്യമങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ലജ്ജാകരമായ ജീർണതകളെ പരമോന്നത കോടതിയും വിമർശിച്ചിരിക്കുന്നത്.

നുഴഞ്ഞുകയറ്റക്കാർ എന്ന പ്രയോഗത്തിലൂടെ രാജ്യത്തിന് പുറത്താണ് മുസ്​ലിം എന്ന് നിരന്തരമായി സ്ഥാപിച്ചെടുക്കുകയാണ് സംഘ് പരിവാർ മാധ്യമങ്ങൾ. അത് മാധ്യമ സ്വാതന്ത്ര്യമല്ല, വെറുപ്പിെൻറ വൃത്തികെട്ട രാഷ്​​ട്രീയമാണെന്ന്​ വ്യക്തമാക്കുകയാണ് പരമോന്നത നീതിപീഠം. 1994 അവസാനത്തിൽ റുവാണ്ടയിൽ എട്ടു ലക്ഷം തുത്​സികൾ വംശഹത്യക്കിരയാകുമ്പോൾ രാജ്യദ്രോഹികളുടെ ചെറിയ മൂക്ക് നോക്കി അതിനെ തകർക്കുക എന്ന് അവിടത്തെ മുഖ്യധാരാ മാധ്യമ ആക്രോശങ്ങൾക്ക് സമാനമാണ് ഇന്ത്യയിലെ വർത്തമാന മാധ്യമങ്ങൾ. ചെറിയ മൂക്ക് എന്നത് തുത്​സികളെ തിരിച്ചറിയാനുള്ള വംശീയ വിളിപ്പേരായിരുന്നു; ഇന്ന് മുസ്​ലിംകളെ ജിഹാദികൾ എന്ന് വിളിച്ചാക്ഷേപിക്കുന്നതുപോലെ. 2003ൽ റുവാണ്ടയിലെ വംശീയഹത്യ അന്വേഷിച്ച യു.എൻ ​ട്രൈബ്യൂണൽ ചെയർമാൻ വിദ്വേഷ പ്രചാരണത്തി​െൻറയും സാമുദായിക ധ്രുവീകരണത്തിെൻറയും പേരിൽ മാധ്യമ ഉടമകളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട് ഇപ്രകാരമെഴുതി: ''അടിസ്ഥാന മാനുഷിക മൂല്യങ്ങൾ നിർമിക്കുന്നതിലും നശിപ്പിക്കുന്നതിലും മാധ്യമങ്ങൾക്ക് നിർണായകമായ പങ്കാണുള്ളത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവർ അതിെൻറ പരിണിതഫലങ്ങൾക്കും ഉത്തരവാദികളാണ്.'' സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും ഇന്ത്യയിലെ മാധ്യമ ഉടമകളും റുവാണ്ടയിലെ വംശഹത്യ കാലത്തെ അനുസ്മരിപ്പിക്കുന്നുവെന്നത് എത്ര നിർഭാഗ്യകരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indiasupreme court
News Summary - supreme court of india
Next Story