Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആ​ത്മ​ഹ​ത്യ...

ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന പൊ​ലീ​സു​കാ​ർ

text_fields
bookmark_border
ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന പൊ​ലീ​സു​കാ​ർ
cancel

അ​ധി​കാ​ര​ത്തിെ​ൻ​റ ലാത്തി പൊതുജനങ്ങൾക്കിടയിൽ നിർഭയം പ്രയോഗിക്കുന്ന വാർത്തകൾ വായിച്ച് പൊലീസെന്ന് കേൾക്ക ുമ്പോൾ ഭയക്കുന്ന നാം പൊതുവിൽ കരുതിയിരുന്നത്, പൊലീസ് സേനയുടെ അകത്തളങ്ങളിൽ പുലരുന്നത് പാരസ്പര്യത്തി​​െൻറയും സഹവർത്തിത്വത്തി​​െൻറയും പ്രഭാതങ്ങളാ​െണന്നായിരുന്നു. എന്നാൽ, വസ്തുതകൾ ധാരണകളെ തിരുത്തുന്നു. കേരളത്തിലെ പൊല ീസ്​ സേനയുടെ അകവും വിവിധതരം കാലുഷ്യങ്ങളുടെ ഇടിമുറികളാ​െണന്ന് വെളിപ്പെടുത്തുകയാണ് കാക്കിയിട്ടവരുടെ ആത്മഹത് യകൾ. ജനമൈത്രി പോയിട്ട് സഹപ്രവർത്തക സഹകരണംപോലും ചില ഏമാൻമാർക്കില്ലെന്നാണ് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ സ േനയിൽനിന്ന് ആത്മഹത്യ വരിച്ചവരുടെ എണ്ണം പറയുന്നത്.

കേരള പൊലീസ് അസോസിയേഷൻ ഭാരവാഹികൾ വർധിച്ചുവരുന്ന ആത്മഹത്യകളിലുള്ള ആശങ്ക ജനസമക്ഷം പങ്കുവെക്കുന്നു. 2018ൽ ആത്മഹത്യ ചെയ്തത് 18 പേർ. സമീപകാലത്ത് സ്വയം മരണത്തെ വരിച്ച പൊലീസുകാർ 66. 2015 മുതൽ ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. അത് ദേശീയ ആത്മഹത്യ നിരക്കി​​​െൻറ (10.6) ഇരട്ടിയിലധികമാ​െണന്നും (25.4) പറയുന്നത് ഡോ. ബി. സന്ധ്യ ഐ.പി.എസി​​െൻറ പഠനം. എന്തുകൊണ്ട് നിയമപാലകർ മരണം ​െതരഞ്ഞെടുക്കുന്നുവെന്ന ചോദ്യത്തിന് ലഹരിയും തൊഴിൽപീഡനങ്ങളും കുടുംബ തകർച്ചകളുമാ​െണന്ന ഉത്തരവും അവർ നൽകുന്നു. കുടുംബ കലഹങ്ങളുടെയും ലഹരി ദുരുപയോഗത്തി​​െൻറയും കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ അത്​ അവസാനിക്കുക പൊലീസ് സംവിധാനത്തിലെ ഇരുണ്ട ഇടനാഴികളിൽ തന്നെയായിരിക്കും.

പൊലീസുകാരുടെ തൊഴിൽമേഖലയെ കലുഷമാക്കുന്നത് അമിതമായ ജോലിഭാരവും മേലുദ്യോഗസ്ഥരുടെ അധികാരപ്രവണതകളും സൃഷ്​ടിക്കുന്ന കടുത്ത മാനസികസമ്മർദങ്ങളാണ്. തൊഴിലിടത്തെ ഇത്തരം സാഹചര്യങ്ങൾ ആത്മഹത്യക്ക് കാരണമാകുന്നുവെന്ന് പൊലീസ് അസോസിയേഷൻതന്നെ സമ്മതിക്കുന്നുണ്ട്. കല്ലേക്കാട് എ.ആർ ക്യാമ്പിലെ കുമാറി​​െൻറ മരണവും തടിയിട്ട പറമ്പ് എ.എസ്.ഐ പി.സി. ബാബുവി​​െൻറ ആത്മഹത്യക്കുറിപ്പും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനങ്ങളുടെ ഭീകരതയാണ് വെളിപ്പെടുത്തിയത്. വനിത സിവിൽ പൊലീസ് ഓഫിസർ ഹണിരാജ് വീട്ടിൽ ആത്മഹത്യ ചെയ്തതി​​െൻറ കാരണം പറയുന്നതും തൊഴിലിടത്തെ പീഡനപർവംതന്നെ. ജോലിസ്ഥലങ്ങളിൽ മാനുഷികമായ ഒരു പരിഗണനയും കിട്ടുന്നില്ലെന്നു മാത്രമല്ല, പരസ്യമായി അവഹേളനങ്ങൾക്ക് വിധേയരാകേണ്ടിവരുകയും ചെയ്യുന്നു കീഴ്ത്തട്ടുകാർ.

മേലുദ്യോഗസ്ഥരുടെ സമ്മർദങ്ങൾ നിമിത്തം നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിതരാകുകയും വിവാദമായാൽ മേലുദ്യോഗസ്ഥർ രക്ഷപ്പെടുകയും കീഴുദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് സേനക്കകത്തെ നിത്യസംഭവങ്ങളത്രെ. ശ്രീറാം വെങ്കിട്ടരാമൻ കേസിൽ മ്യൂസിയം ക്രൈം എസ്.ഐയെ മാത്രം ബലിയാടാക്കി ഉന്നതർ രക്ഷപ്പെടുകയായിരുന്നു. വരാപ്പുഴ കസ്​റ്റഡി കൊലപാതകത്തിലും നിർദേശം നൽകിയ ഉന്നത ഉദ്യോഗസ്ഥർ രക്ഷപ്പെടുകയും കീഴുദ്യോഗസ്ഥർ പ്രതികളാകുകയും ചെയ്തത് പൊലീസി​​െൻറ അകത്ത് വലിയ പ്രതിസന്ധികളാണ് സൃഷ്​ടിച്ചത്. ജാതികാലത്തെ അയിത്ത കൽപനകളെപ്പോലെ സുവിദിതമാണ് റാങ്കിങ് വ്യത്യാസത്തിനനുസരിച്ചുള്ള മേൽ/കീഴ് അനുഷ്ഠാന കീഴ്വഴക്കങ്ങൾ.

പൊലീസ് സേനയിൽനിന്ന് ആത്മഹത്യ ചെയ്യുന്നവരെക്കാൾ എത്രയോ മടങ്ങാണ് ജാതി/ലിംഗ വിവേചനങ്ങൾ താങ്ങാനാകാതെ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം. ക​ണ്ണൂ​ർ എ.​ആ​ർ ക്യാ​മ്പി​ൽ കുറിച്യ വിഭാഗത്തിൽപെട്ട സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ കെ. ​ര​തീ​ഷ് രാ​ജി​ക്ക​ത്ത്​ ന​ൽ​കി​യ​ത് ജാതിയധിക്ഷേപം സഹിക്കാനാകാഞ്ഞിട്ടാണ്. ആത്മഹത്യ ചെയ്ത കുമാർ അനുഭവിച്ചതും കടുത്ത ജാതിവിവേചനമായിരുന്നു. നമ്മുടെ പൊലീസ് സേന ഇപ്പോഴും ജനാധിപത്യ മൂല്യബോധങ്ങളിലേക്ക് വഴിമാറി നടക്കാതിരിക്കുന്നതി​​െൻറ കാരണങ്ങൾ തിരയേണ്ടത്​ ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ശരിയാംവണ്ണം നവീകരിക്കപ്പെടാത്ത പരിശീലനപദ്ധതികളിലും തുടർന്നുപോരുന്ന അധികാര മനോഘടനകളിലുമാണ്. പൊലീസ് സേനയുടെ ​െതരഞ്ഞെടുപ്പിൽ മാനസികാരോഗ്യം ഒരു പരിശോധന വിഷയമല്ല. പരിശീലന കാലയളവിൽ ശാരീരികക്ഷമതക്ക് നൽകുന്നതുപോലെയുള്ള പ്രാധാന്യം മാനസികക്ഷമതക്ക് ഇല്ല. ജനാധിപത്യ സഹവാസത്തി​​െൻറ പാഠങ്ങളല്ല, സാഡിസത്തി​​െൻറ അനുഭവങ്ങളാണ് ​െട്രയ്​നിങ് ക്യാമ്പുകൾ സംഭാവന ചെയ്യുന്നത്. അവിടെനിന്ന് പുറത്തുവരുന്നവർ പുറത്തുമാത്രമല്ല, അകത്തും നിയമലംഘകരാകുന്നുവെന്നാണ് വർധിച്ചുവരുന്ന ആത്മഹത്യകൾ പകർന്നുതരുന്നത്.

പരിശീലനം സിദ്ധിച്ച പൊലീസുകാരുടെ വൈയക്തികവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്​ കാര്യക്ഷമമായ ഒരു സംവിധാനവും പൊലീസ് കാര്യാലയങ്ങളിലില്ല എന്നത് പ്രശ്നങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു. അമിതമായ ജോലിഭാരവും ആഘോഷദിനങ്ങളിൽപോലും കുടുംബവുമൊത്ത് സഹവസിക്കാനുള്ള അവസരങ്ങളുടെ കുറവുകളും കുടുംബ ശൈഥില്യങ്ങൾക്കും മാനസിക പിരിമുറുക്കങ്ങൾക്കും ഹേതുവാകുന്നുണ്ട്. അതുകൊണ്ട്, പൊലീസ് സേന അനുഭവിക്കുന്ന ആന്തരിക സമ്മർദങ്ങളും അവയുടെ പരിഹാരങ്ങളും പഠിക്കുന്നതിന് പൊലീസിന് പുറത്തുനിന്നുള്ള കമ്മിറ്റിക്ക് രൂപംനൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാലേ ജാതിവിവേചന രാജികളും ആത്മഹത്യകളും അവസാനിക്കൂ. മേലുദ്യോഗസ്ഥരുടെ വരേണ്യബോധത്തിനും ജാതിവിവേചനങ്ങൾക്കുമെതിരെ നിഷ്കരുണം നടപടിയെടുക്കാൻ സർക്കാർ അടിയന്തരമായി തയാറാകണം. വംശീയ മുൻവിധികളും ജാതിബോധങ്ങളും കൊളോണിയൽ മൂല്യങ്ങളും പേറുന്ന പൊലീസ് സംവിധാനം പൊളിച്ചെഴുതേണ്ടതി​​െൻറ അനിവാര്യതയാണ് ഇൗ ആത്മഹത്യകൾ നൽകുന്ന പാഠം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeMalayalam ArticlePolice Suicide Case
News Summary - Suicide Cases in Kerala Police -Malayalam Article
Next Story