Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ഭീകരവേട്ടക്കുമുമ്പ്​​ ചില ആലോചനകൾ
cancel
Homechevron_rightOpinionchevron_rightEditorialchevron_rightഭീകരവേട്ടക്കുമുമ്പ്​​...

'ഭീകര'വേട്ടക്കുമുമ്പ്​​ ചില ആലോചനകൾ

text_fields
bookmark_border

അൽഖാഇദ ബന്ധം ആരോപിച്ച്​ ദേശീയ അന്വേഷണ ഏജൻസി (എ​ൻ.​െ​എ.​എ) കേ​ര​ള​ത്തി​ൽ​നി​ന്നും പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്നു​മാ​യി പി​ടി​കൂ​ടി​യ ഒ​മ്പ​തു​ പേ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ ഡ​ൽ​ഹി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ൻ.​െ​എ.​എ​യു​ടെ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ പു​റ​ത്തു​വ​രും മു​മ്പുത​ന്നെ, പി​ടി​കൂ​ട​പ്പെ​ട്ട​​വ​രെ​ക്കു​റി​ച്ചു​ള്ള അ​പ​വാ​ദ​ങ്ങ​ളും അ​പ​സ​ർ​പ്പ​ക ക​ഥ​ക​ളും മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ലും ന​വ​സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​ഞ്ഞു​ക​വി​ഞ്ഞി​രി​ക്കു​ന്നു. ഇ​സ്​​ലാ​മി​ക തീ​വ്ര​വാ​ദം, ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റം, പാ​കി​സ്​​താ​നി​ൽ​നി​ന്നു​ള്ള ആ​യു​ധ ഇ​റ​ക്കു​മ​തി, ക​ശ്​​മീ​രി​ലെ വി​ഘ​ട​ന​വാ​ദി​ക​ളു​മാ​യു​ള്ള ബ​ന്ധം തു​ട​ങ്ങി മു​ൻ​കാ​ല​ങ്ങ​ളി​ലെ​ല്ലാം കേ​ട്ടുതഴമ്പി​ച്ച​തും ക​ഴ​മ്പി​ല്ലെ​ന്നുക​ണ്ട്​ ഇ​തേ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ​ല​പ്പോ​ഴും ത​ള്ളി​ക്ക​ള​ഞ്ഞ​തു​മാ​യ ആ​രോ​പ​ണ​ പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ന്നെ​യാ​ണ്​ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ലും ഉ​യ​ർ​ന്നുകേൾ​ക്കു​ന്ന​ത്.

കേ​​ന്ദ്ര​ഭ​ര​ണ​കൂ​ട​ത്തി​െ​ൻ​റ ഇം​ഗി​ത​ങ്ങ​ൾ​ക്കും വം​ശീ​യ മു​ൻ​വി​ധി​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ​അ​ന്വേ​ഷ​ണ സം​ഘ​മെ​ന്ന്​ പ​ല​ത​വ​ണ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടും എ​ൻ.​െ​എ.​എ​യു​ടെ പു​തി​യ ദൗ​ത്യ​ത്തി​ൽ സം​ശ​യമോ മ​റു​ചോ​ദ്യ​ങ്ങളോ പൊതുവിൽ ഉയർന്നുവന്നിട്ടില്ല. അ​ൽ​ഖാ​ഇ​ദ വേ​ട്ട​യെ​ക്കു​റി​ച്ചും ഇ​സ്​​ലാ​മി​ക ഭീ​ക​ര​വാ​ദ​ത്തെ​ക്കു​റി​ച്ചും​ മു​ഖ്യ​ധാ​ര മാ​ധ്യ​മ​ങ്ങ​ളും ചി​ല രാ​ഷ്​​ട്രീ​യ പ്ര​സ്​​ഥാ​ന​ങ്ങ​ളും സൃ​ഷ്​​ടി​ച്ചെ​ടു​ത്ത പൊ​ത​ു​ബോ​ധ​ത്തി​െ​ൻ​റ ചി​റ​കി​ലേ​റി​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഇൗ ​മ​റു​ചോ​ദ്യ​ങ്ങ​ൾ പ​തി​വു​പോ​ലെ മ​റ​ഞ്ഞു​പോ​വു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ​ത​ന്നെ എ​ൻ.​െ​എ.​എ അ​ന്വേ​ഷി​ച്ച മ​റ്റു പ​ല കേ​സു​ക​ളി​​ലു​മെ​ന്നപോ​ലെ ഇ​പ്പോ​ഴ​ത്തെ അ​ൽ​ഖാ​ഇ​ദ വേ​ട്ട​ക്കു പി​ന്നി​ലും ദു​രൂ​ഹ​ത​ക​ൾ നി​ഴ​ലി​ക്കു​ന്നു​ണ്ടെ​ന്ന വാ​ദ​ത്തെ ​അ​ത്ര എ​ളു​പ്പ​ത്തി​ൽ ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. സെ​പ്​​റ്റം​ബ​ർ 11ന്​ ​ഡ​ൽ​ഹി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്ന​േല്ലാ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മൂ​ന്നി​ട​ത്തും പ​ശ്ചി​മബം​ഗാ​ളി​ലെ മു​ർ​ശി​ദാ​ബാ​ദി​ലും ശ​നി​യാ​ഴ്​​ച ഏ​താ​ണ്ട്​ ഒ​രേസ​മ​യ​ത്ത്​ എ​ൻ.​െ​എ.​എ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്. ഡ​ൽ​ഹി​യ​ട​ക്കം രാ​ജ്യ​ത്തെ നാ​ലു​ ന​ഗ​ര​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ പ​ദ്ധ​തി​യി​ട്ട​വ​രെയാ​ണ​ത്രെ പി​ടി​കൂ​ടി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന്​ പി​ടി​ക്ക​പ്പെ​ട്ട​ത്​ പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​തി​ലൊ​രാ​ൾ ഇ​വി​ടെ പ​ത്തു വ​ർ​ഷ​മാ​യി ജോ​ലി ചെയ്​തു സ​കു​ടും​ബം ക​ഴി​യു​ന്നയാളാ​ണ്.

പി​ടിയിലായ​വ​രെ​ക്കു​റി​ച്ച്​ പ​രി​ച​യ​ക്കാ​ർ​ക്കോ നാ​ട്ടു​കാ​ർ​ക്കോ ​ പ്ര​ത്യേ​കി​ച്ച്​ സം​ശ​യ​െ​മാ​ന്നു​മി​ല്ല. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​തമായ കേ​ര​ള​ത്തി​ലെ സ​വി​ശേ​ഷ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ കേ​ട്ട​റി​ഞ്ഞ്​ ഇ​വി​ടെ​യെ​ത്തി​യ മ​റ്റേ​ത്​ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യും പോ​ലെ ​െപാ​റോ​ട്ട മേ​ക്ക​റാ​യും തു​ണി​ക്ക​ട​യി​ൽ പ​ണി​യെ​ടു​ത്തും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ടും ജീ​വി​ക്കു​ക​യാ​യി​രു​ന്നു അ​വ​രും. ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ലാ​പ്​​ടോ​പ്പും മൊ​ബൈ​ലും ഉ​പ​യോ​ഗി​ക്കു​ന്നു, എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ​േജാ​ലി​ക്ക്​ പോ​കു​ന്നി​ല്ല തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ്​ ഇ​വ​ർ സം​ശ​യി​ക്ക​പ്പെ​ടാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്.

തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന ല​ഘു​ലേ​ഖ​ക​ൾ, നാ​ട​ൻ ബോം​ബ്​ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ൾ, ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച പ്ര​തി​രോ​ധ ക​വ​ച​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും റെ​യ്​​ഡി​ൽ ക​ണ്ടെ​ത്തി​യ​താ​യി പ​റ​യു​ന്നു​ണ്ട്. കൊ​ച്ചി ക​പ്പ​ൽ നി​ർ​മാ​ണശാ​ല, സം​സ്​​ഥാ​ന​ത്തെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​ക്ര​മി​ക്കു​ന്ന​തി​നും ഇ​വ​ർ പ​ദ്ധ​തി​യി​ട്ടു​വ​ത്രെ. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ, ഏ​തൊ​രാ​ളു​ടെ മേ​ലി​ലും ആ​രോ​പി​ക്കാ​വു​ന്ന സം​ശ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഇൗ ​അ​റ​സ്​​റ്റും ഭീ​ക​ര​മു​ദ്ര ചാ​ർ​ത്ത​ലു​മെ​ല്ലാം.

ഇൗ ​ആ​രോ​പ​ണ​ങ്ങ​ള​ത്ര​യും ശ​രി​യെ​ങ്കി​ൽ ആ '​ഭീ​ക​ര​ർ​' സ​ഹ​താപമർഹിക്കുന്നു. ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ശ​ക്​​തി​ക​ളി​ലൊ​ന്നും മി​ക​ച്ച ഇ​ൻ​റ​ലി​ജ​ൻ​സ്​ സം​വി​ധാ​ന​വു​മു​ള്ള ഒ​രു രാ​ജ്യ​ത്തോ​ട്​ ഏ​റ്റു​മു​ട്ടാ​ൻ നാ​ട​ൻ ബോം​ബു​ക​ളും ത​ദ്ദേ​ശീ​യ പ്ര​തി​രോ​ധ ക​വ​ച​ങ്ങ​ളു​മാ​യി ഒ​രു കെ​ട്ടി​ട നി​ർ​മാ​ണ ​െതാ​ഴി​ലാ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​വ​ർ​ക്ക്​ ഇൗ ​നാ​ട്ടി​ൽ ചെ​റി​യൊ​രു അ​സ്വ​സ്​​ഥ​ത​പോ​ലും സൃ​ഷ്​​ടി​ക്കാ​നാ​വി​ല്ലെ​ന്ന്​ ആ​ർ​ക്കാ​ണ്​ അ​റി​യാ​ത്ത​ത്​? ഇ​വി​ടെ​യാ​ണ്​ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച എ​ൻ.​െ​എ.​എ​യെ​യും അ​തേ​റ്റു​പി​ടി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​െ​ള​യും അ​വി​ശ്വ​സി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

സ​മാ​ന​രീ​തി​യി​ൽ ഇ​സ്​​ലാ​മി​ക തീ​വ്ര​വാ​ദമെന്ന പേരിൽ കേ​ര​ള​ത്തി​ൽ​ത​ന്നെ മു​ൻ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ​ക്ക്​ പി​ന്നീ​ട്​ എ​ന്തു​സം​ഭ​വി​ച്ചു​വെ​ന്നു പ​രി​ശോ​ധി​ക്കു​േ​മ്പാ​ഴും ഇ​പ്പോ​ൾ കേൾക്കു​ന്ന ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യേ​ണ്ടി​വ​രും. ലവ്​ ​ജി​ഹാ​ദ്, ക​ശ്​​മീ​രി​ലേ​ക്കു​ള്ള തീ​വ്ര​വാ​ദി റി​ക്രൂ​ട്ട്​​മെ​ൻ​റ്, ​​പാ​നാ​യി​ക്കു​ളം സി​മി ര​ഹ​സ്യ ക്യാ​മ്പ്, െഎ.​എ​സ്​ റി​ക്രൂ​ട്ട്​​മെ​ൻ​റ്​ തു​ട​ങ്ങി എ​ത്ര​യോ കേസുകളുടെ പരിണ​തി മലയാളികളു​ടെ മു​ന്നി​ലു​ണ്ട്. അവയത്ര​​യും സം​ഘ്​​പ​രി​വാറിനു വേണ്ടിയുള്ള സ്​​പോ​ൺ​സേ​ഡ്​ മാ​ധ്യ​മ സൃ​ഷ്​​ടി​യാ​യി​രു​ന്നു​വെ​ന്ന്​ നീ​തിപീ​ഠ​ങ്ങ​ളും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യതാണ്​.

കേ​ര​ള​ത്തി​ൽ ​െഎ.​എ​സ് സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന യു.​എ​ൻ റി​പ്പോ​ർ​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ന്നെ ത​ള്ളി​യി​ട്ടു​മു​ണ്ട്. എന്നിട്ടും പക്ഷേ, ഇ​സ്​​ലാ​മി​ക ഭീ​ക​ര​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങൾ​ക്ക്​ കു​റ​വൊ​ന്നു​മി​ല്ല. വ​സ്​​തു​ത​യു​ടെ ഒ​രം​ശം​പോ​ലു​മി​ല്ലാ​തി​രി​ക്കെ, കേ​ര​ളം ഇ​സ്​​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​െ​ൻ​റ ഹ​ബ്ബാ​യി മാ​റി​​യി​രി​ക്കു​ന്നു​വെ​ന്നും ഏ​തു നി​മി​ഷ​വും പൊ​ട്ടി​ത്തെ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ലീ​പി​ങ്​ സെ​ല്ലു​ക​ൾ സം​സ്​​ഥാ​ന​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നു​മൊ​​ക്കെ​യാ​ണ്​ ഇൗ '​ഭീ​ക​ര​വി​രു​ദ്ധ സാ​ഹി​ത്യ'​ങ്ങ​ളു​ടെ പൊ​രു​ൾ. അ​തി​ന്​ എ​രി​വും പു​ളി​യും പ​ക​രാ​ൻ സം​ഘ്​​പ​രി​വാ​റി​െ​ൻ​റ കേ​ന്ദ്ര, സം​സ്​​ഥാ​ന നേ​താ​ക്ക​ളു​ടെ പ്ര​സ്​​താ​വ​ന​ക​ളും വ​രും.

ഇ​സ്​​ലാ​മോഫോ​ബി​യ സജീവമാക്കി നിർത്തുന്ന സംഘ്​പരിവാറി​െൻറ ഇൗ കെ​ണി​യി​ൽ സം​സ്​​ഥാ​നം ഭ​രി​ക്കു​ന്ന മു​ഖ്യ​പാ​ർ​ട്ടി​യും പെ​ട്ടു​പോ​യോ എ​ന്നു​ സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സം​സ്​​ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​െ​ൻ​റ കൂ​ടി സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ റെ​യ്​​ഡാണ്​ ഇതെന്ന്​ ഭരണകക്ഷി ജിഹ്വ ഉൗറ്റം കൊള്ളുന്നതു വെറുതെയാവില്ല. പ്ര​തി​പ​ക്ഷ​വും മോ​ശ​മ​ല്ല. സം​സ്​​ഥാ​ന​ത്ത്​ ഇ​ത്ര​യും കാ​ലം 'ഭീ​ക​ര​ർ തങ്ങി'യതിന് ​​സ​ർ​ക്കാ​റി​െ​ന കുറ്റപ്പെടുത്തി ചാ​ന​ൽ മു​റി​കൾ സജീവമാക്കാൻ അവരുമുണ്ട്​. ഇൗ വാദകോലാഹലങ്ങൾക്കിടയിൽ മലപോലെ വന്ന അൽഖാഇദ വേട്ടയുടെ ഭാവി എന്താകും?

Show Full Article
TAGS:al-qaeda nia 
Next Story