Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനാറുന്നത്​ പേറരുത്

നാറുന്നത്​ പേറരുത്

text_fields
bookmark_border
editorial
cancel

പ്രമാദമായ സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട്​ ജസ്​റ്റിസ്​ ജി. ശിവരാജൻ കമീഷൻ സെപ്​റ്റംബർ 26ന്​ സമർപ്പിച്ച റിപ്പോർട്ട്​ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തുവെച്ചതോടെ പുറത്തുവന്ന വിവരങ്ങൾ കേരളസമൂഹത്തെ നാണം കെടുത്തുന്നതും നമ്മുടെ രാഷ്​ട്രീയ, ഉദ്യോഗസ്​ഥ നേതൃമാന്യന്മാരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമാണ്​. ഇല്ലാ കമ്പനിയുടെ പേരിൽ വ്യാജവാഗ്​ദാനങ്ങൾ നൽകി ജനത്തെ വഞ്ചിച്ച ഒരു തട്ടിപ്പിന്​ നാടു ഭരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും എല്ലാ ഒത്താശയും ചെയ്​തുകൊടുക്കുകയും പണവും പെണ്ണി​​െൻറ മാനവും പ്രതിഫലം പറ്റുകയും ചെയ്​തെന്ന അറപ്പുളവാക്കുന്ന വിവരമാണ്​ ജനത്തിനു മുന്നിലെത്തിയിരിക്കുന്നത്​. ഇത്രനാളും മാധ്യമങ്ങളിലെ ഉൗഹാപോഹങ്ങളും ഇടതും വലതും തിരിഞ്ഞ രാഷ്​ട്രീയക്കാരുടെ ആരോപണപ്രത്യാരോപണങ്ങളുമായി കേട്ടുകൊണ്ടിരുന്നതൊക്കെ ശരിവെക്കുന്നതാണ്​ മുഖ്യമന്ത്രി വ്യാഴാഴ്​ച സഭയുടെ മേശപ്പുറത്തുവെച്ച, നാലു വാള്യങ്ങളിലായി 1067 പേജു വരുന്ന റിപ്പോർട്ട്​. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തി​​െൻറ പേഴ്​സണൽ സ്​റ്റാഫ്​, ഗൺമാൻ, ഡൽഹിയിലെ സഹായി എന്നിവർ ചേർന്ന്​ ബിജു രാധാകൃഷ്​ണൻ, സരിത എസ്​. നായർ എന്നിവരുടെ ‘ടീം സോളാറി’ന്​ ഉപഭോക്​താക്കളെ വഞ്ചിക്കാൻ സഹായം നൽകിയെന്നാണ്​ കമീഷൻ കണ്ടെത്തൽ.

കേന്ദ്ര, സംസ്​ഥാന മന്ത്രിമാരായിരുന്ന കെ.സി. വേണുഗോപാൽ, പളനി മാണിക്യം, ആര്യാടൻ മുഹമ്മദ്​, അടൂർ പ്രകാശ്​, എ.പി. അനിൽകുമാർ, ജനപ്രതിനിധികളായ ജോസ്​ കെ. മാണി, ഹൈബി ഇൗഡൻ, എ.പി. അബ്​ദുല്ലക്കുട്ടി, പി.സി. വിഷ്​ണുനാഥ്​ എന്നിവരും കോൺഗ്രസ്​ നേതൃസ്​ഥാനത്തുള്ളവരും പൊലീസ്​ ഉദ്യോഗസ്​ഥരുമടക്കം, ടീം സോളാറുമായി ബന്ധപ്പെട്ടവരിൽ പലരും അഴിമതിയിലും ​ലൈംഗിക അതിക്രമത്തിലും ഭാഗഭാക്കായെന്ന്​ റ​ിപ്പോർട്ട്​ പറയുന്നു​. സോളാർ തട്ടിപ്പിനെക്കുറിച്ച്​ പരാതിയുയരുകയും അത്​ യു.ഡി.എഫ്​ നേതൃത്വ​ത്തി​​​െൻറമേൽ ചളിവാരിത്തേക്കുകയും ചെയ്​തപ്പോൾ അന്നത്തെ സർക്കാർതന്നെയാണ്​ നിർബന്ധിതമായി അന്വേഷണത്തിന്​ ഉത്തരവിട്ടത്​. എന്നാൽ, ആഭ്യന്തരവകുപ്പും വിജിലൻസും കൈകാര്യം ചെയ്​തിരുന്ന തിരുവഞ്ചൂർ രാധാകൃഷ്​ണൻ,  മുഖ്യമന്ത്രിയും അദ്ദേഹത്തി​​െൻറ ഒാഫിസും നേരിട്ടു കക്ഷികളായ കേസിൽനിന്ന്​ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ പൊലീസ്​ സംവിധാനത്തെ ദുരുപയോഗം ചെയ്​തതായി കമീഷൻ കണ്ടെത്തി. അഴിമതിയും നിയമവിരുദ്ധമായ പ്രതിഫലം പറ്റലും ആരോപിക്കപ്പെട്ട ഇവർക്കെല്ലാമെതിരെ അഴിമതി തടയൽ നിയമമനുസരിച്ച്​ അന്വേഷണം നടത്താനാണ്​ കമീഷ​​െൻറ ശിപാർശ.   

കമീഷ​ൻതന്നെ വിശദീകരിച്ചപോലെ സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട്​ ജനാധിപത്യത്തി​​െൻറ മൂന്നു നെടുംതൂണുകളായ ലജിസ്​ലേച്ചർ, എക്​സിക്യൂട്ടീവ്​, ജുഡീഷ്യറി എന്നിവയുടെ നേരെയാണ്​ ആരോപണമുയർന്നത്​. ഇൗ കേസിൽ സത്യം കണ്ടെത്തുകയും അത്​ ജനങ്ങൾക്കെത്തിച്ചുകൊടുക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ്​ കമീഷന്​ നിർവഹിക്കാനുണ്ടായിരുന്നത്​. അവരത്​ നിറവേറ്റുകയും നിർണിതലക്ഷ്യം പോലെ ജനസമക്ഷം എത്തിക്കുകയും ചെയ്​തു. അതിനുവേണ്ടിമാത്രം കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രത്യേക സമ്മേളനം ചേർന്നു. ജനാധിപത്യത്തെ ശക്​തിപ്പെടുത്തുന്ന സ്വാഗതാർഹമായ നീക്കമാണിത്​. അതേസമയം, റിപ്പോർട്ട്​ അനാവരണം ചെയ്​തിരിക്കുന്നത്​ ജനാധിപത്യക്രമത്തിനും അതി​​െൻറ സംവിധാനങ്ങൾക്കും ​​േനരെ വിപ്രതിപത്തിയുളവാക്കുന്ന അറുവഷളത്തമാണ്.​ അധികാരത്തി​​െൻറ തിണ്ണബലത്തിൽ കേന്ദ്രവും കേരളവും ഭരിക്കുന്ന മന്ത്രിമാരും അവരുടെ നിഴൽപറ്റിയ നേതൃ, ഉദ്യോഗസ്​ഥ കങ്കാണിമാരും ഇരിക്കുന്ന പദവിയുടെ അന്തസ്സ്​ മറന്ന്​ പണത്തിനും പെണ്ണുടലിനും വേണ്ടി കേരളത്തെ ഒന്നടങ്കം അപമാനിച്ചിരിക്കുന്നു. നമ്മുടെ രാഷ്​ട്രീയസദാചാരത്തിനുമേൽ കരിവാരിത്തേച്ചിരിക്കുന്നു.

ജനോപകാരപ്രദമായ സൗരോർജ സാധ്യതകൾ പ്ര​യോജനപ്പെടുത്താൻ ഭരണകൂടം കൊണ്ടുവന്ന ഒരു പദ്ധതിയെ തൽപരകക്ഷികൾ തട്ടിപ്പിന്​ ഉപ​​യോഗിച്ചെന്നു വരാം. അത്​ കണ്ടെത്തി തടയാൻ ബാധ്യസ്​ഥമായ ഭരണകൂടവും അതി​​െൻറ സംവിധാനങ്ങളും അതിനു മിനക്കെട്ടില്ലെന്നു മാത്രമല്ല, അതിൽ നിന്നു തങ്ങൾക്കു മുതൽക്കൂട്ടാൻ ആർത്തിമൂത്ത്​ കണ്ണുംപൂട്ടിയിറങ്ങിയതാണ്​ ഇൗ തട്ടിപ്പു കേസി​​െൻറ മുഴുനീള കഥ. ഒരു പദ്ധതിക്കു​വേണ്ടി അധികാരസ്​ഥാനങ്ങളെ സമീപിച്ച്​ കാര്യം നേടാൻ എന്തെല്ലാം അടിയറവെക്കണം എന്നതി​​െൻറ നാറുന്ന തെളിവ്​. സ്വന്തം ഒാഫിസി​​െൻറ പേരിലടക്കം വ്യാജ അവകാശവാദങ്ങളുമായെത്തുന്ന തട്ടിപ്പുസംഘത്തിന്​​ മുഖ്യമന്ത്രിയും കൂട്ടാളികളും എല്ലാ സഹായവും വാഗ്​ദാനം ചെയ്​തതും കൂടുതൽ സഹായികളെ ഏർപ്പാടാക്കിയതുമൊക്കെ എന്തിനു വേണ്ടിയായിരുന്നു എന്നതി​​െൻറ കൃത്യമായ ഉത്തരമാണ്​ കമീഷൻ റിപ്പോർട്ട്​ പറഞ്ഞു തരുന്നത്​. കോടികളുടെയും ലക്ഷങ്ങളു​ടെയും പ്രതിഫലത്തുകയും ​‘ൈലംഗിക പാരിതോഷിക’വുമാണ്​ അധികാരസ്​ഥന്മാരുടെ അഴിഞ്ഞാട്ടത്തിന്​ പ്രലോഭനം. എല്ലാം പുറത്തായപ്പോൾ പണിനിർത്തിപ്പോകുന്നതിനു പകരം, 214 സാക്ഷികളെ വിസ്​തരിച്ചും 812 രേഖകൾ പരിശോധിച്ചും നാലു വർഷത്തെ യത്​നത്തിനു ശേഷം സമർപ്പിക്കപ്പെട്ട ഒരു റിപ്പോർട്ടി​​​െൻറ സാ​േങ്കതികത്തികവിൽ പിടിച്ചു സ്വന്തം ഉളുപ്പില്ലായ്​മക്കു മറ തീർക്കാൻ തത്രപ്പെടുകയാണ്​ പ്രതിക്കൂട്ടിലെ മുഖ്യന്മാർ.

നേതൃഗണത്തിലെ കൊമ്പൻസ്രാവുകൾ മുതൽ പരൽമീനുകൾ വരെ കുരുങ്ങിയ കേസി​​െൻറ ഗൗരവമുൾക്കൊണ്ട​ ഒറ്റപ്പെട്ട ചില സുധീരശബ്​ദങ്ങളൊഴിച്ചാൽ സംഭവത്തെ തറനിലവാരത്തിൽ നേരിടാനാണ്​ നീക്കമെന്ന്​ കോൺഗ്രസിലെ പടയൊരുക്കങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരം രാഷ്​ട്രീയ മുതലെടുപ്പിനുള്ള ആദ്യശിക്ഷ, സഭയിൽ ഉമ്മൻ ചാണ്ടിയുടെ പേരുന്നയിച്ചു രക്ഷക്കെത്തിയ പ്രതിപക്ഷ നേതാവിന്​ സരിത എസ്​. നായർ ​െകാടുക്കുകയും ചെയ്​തു^ സോളാർ ആരോപണങ്ങളുടെ ആദ്യഘട്ടത്തിൽ ഉമ്മൻചാണ്ടിയുടെ രക്​തം കൊതിച്ച പഴയ കഥ പുറത്തുവിട്ട്​. അതിനാൽ ഇനിയും ആഭാസകഥകൾ കൊണ്ട്​ കേരളീയരുടെ ക്ഷമ പരീക്ഷിക്കാൻ മിനക്കെടാതെ ഇത്രടം കൊണ്ട്​ അവസാനിപ്പിക്കുന്നതാണ്​ കുറ്റാരോപിതർക്കു നല്ലത്. കോൺഗ്രസിലും മുന്നണിയിലും  മാന്യത ഇപ്പോഴും കൈവിട്ടിട്ടില്ലാത്തവർ അതിനു വേണ്ടതു ചെയ്യുമെന്നാണ്​ മാനംമര്യാദക്കാരായ സകലരുടെയും പ്രതീക്ഷ. 

റിപ്പോർട്ടിലെ ശിപാർശകളിൽ അഡ്വക്കറ്റ്​ ജനറൽ, ഡയറക്​ടർ ജനറൽ ഒാഫ്​ പ്രോസിക്യൂഷൻസ്​, മുൻ സുപ്രീംകോടതി ജഡ്​ജി ജസ്​റ്റിസ്​ അരിജിത്​ പസായത്​ എന്നിവരുടെ നി​യമോപദേശം കേട്ട ശേഷം ഉത്ത​രമേഖല ഡി.ജി.പി രാജേഷ്​ ദിവാ​​െൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന്​ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നു. ക്രിമിനൽ നടപടിച്ചട്ടം, അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ അനുശാസിക്കുന്ന രീതിയിൽ കമീഷൻ പരാമർശിച്ച വിഷയങ്ങളിൽ പഴുതടച്ച അന്വേഷണത്തിനാണ്​ ഉത്തരവിട്ടിരിക്കുന്നത്​. നിയമം അതി​​െൻറ വഴിക്കുനീങ്ങുമെന്ന ഭരണക്കാരുടെ പതിവു പല്ലവി പ്രയോഗത്തിൽ വരുത്താൻ റിപ്പോർട്ട്​ സഭയിൽവെച്ച ഗവൺമ​െൻറിനു ബാധ്യതയുണ്ട്​. പല അന്വേഷണങ്ങളും പരിമിത രാഷ്​ട്രീയതാൽപര്യങ്ങളിൽ കുരുങ്ങി അകാലചരമമടയുകയോ അപ്രസക്​തമാകു(ക്കു)കയോ ചെയ്യാറുണ്ട്​. ഇരുമുന്നണികളും തമ്മിൽ അത്തരത്തിലുള്ള ​ചില ഒത്തുതീർപ്പുകളുടെ ആരോപണങ്ങൾ ഇടക്ക്​ ഉയർന്നു കേൾക്കാറുണ്ട്​. അതിനിട വരുത്താതെ, നാറുന്നത്​ പേറില്ലെന്നുറപ്പു വരുത്താൻ രാഷ്​ട്രീയകക്ഷികളും, നമ്മുടെ ജനാധിപത്യത്തി​​െൻറയും രാഷ്​ട്രീയസദാചാരത്തി​​െൻറയും അന്തസ്സ്​ വീണ്ടെടുക്കാൻ ഉതകുന്ന പര്യവസാനത്തിലേക്ക്​ അന്വേഷണത്തെ എത്തിക്കാൻ സംസ്​ഥാനസർക്കാറും ഉണർന്നു പ്രവർത്തിക്കണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam Editorialsolar commission Report
News Summary - Solar Commission Report -Malayalam Editorial
Next Story