Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightല​ജ്ജാ​ക​രം, ഈ...

ല​ജ്ജാ​ക​രം, ഈ ​പു​സ്ത​ക വി​രോ​ധം

text_fields
bookmark_border
ല​ജ്ജാ​ക​രം, ഈ ​പു​സ്ത​ക വി​രോ​ധം
cancel
അ​റി​വി​നും സ്വാ​ത​ന്ത്ര്യ​ത്തി​നും വി​ല​ങ്ങി​ടു​ന്ന​ത് പൊ​തു​സ​മൂ​ഹ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. വാ​യ​ന​യി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല ഇ​ത്. ഓ​രോ നി​യ​ന്ത്ര​ണ​വും സ​മൂ​ഹ​ത്തെ വ​രി​ഞ്ഞു​മു​റു​ക്കു​ന്നു​ണ്ട്

പു​സ്ത​ക​ങ്ങ​ൾ വർഗീയ​വാ​ദി​ക​ളു​ടെ മു​ഖ്യ​ശ​ത്രു​വാ​കു​ന്ന​ത് ആ​ദ്യ​മ​ല്ല. ആ​ശ​യ​ങ്ങ​ൾ വി​ല​ക്കി​ക്കൊ​ണ്ടാ​ണ​ല്ലോ സ്വേ​ച്ഛാ​ഭ​ര​ണം നി​ല​നി​ൽ​ക്കാ​റ്. ഇ​പ്പോ​ൾ, സോ​ണി​യ ഗാ​ന്ധി​യു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളെ​ച്ചൊ​ല്ലി ഉ​യ​ർ​ന്നി​ട്ടു​ള്ള വി​വാ​ദം ഇ​തി​ന് അ​ടി​വ​ര​യി​ടു​ന്നു. സോ​ണി​യ​യു​ടെ പു​സ്ത​ക​മാ​യ ‘ബി​ലോ​ങ്ങി​ങ്: എ ​സ്റ്റോ​റി ഓ​ഫ് ല​വ്’ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​ൽ​നി​ന്ന് പെ​ൻ​ഗ്വി​ൻ റാ​ൻ​ഡം​ഹൗ​സ് ഇ​ന്ത്യ പി​ൻ​വാ​ങ്ങി​യ​താ​ണ് സം​ഭ​വം. പെ​ൻ​ഗ്വി​ൻ നി​ർ​ദേശി​ച്ച മാ​റ്റ​ത്തി​രു​ത്ത​ലു​ക​ൾ​ക്ക് സോ​ണി​യ സ​മ്മ​തി​ക്കാ​തി​രു​ന്ന​താ​ണ​ത്രെ കാ​ര​ണം. ഇ​ത് നി​ഷേ​ധി​ച്ചു​കൊ​ണ്ട് പെ​ൻ​ഗ്വി​ൻ ഇ​റ​ക്കി​യ പ്ര​സ്താ​വ​ന ത​ന്നെ വ്യം​ഗ്യ​മാ​യി അ​ത് സ്ഥി​രീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​വ​രു​ടെ ത​ന്നെ ഭാ​ഗ​മാ​യ ആ​ൽ​ഫ്ര​ഡ്‌ എ. ​നോ​ഫ് യു​.എ​സി​ൽ ഇ​തേ പു​സ്ത​കം മാ​റ്റ​മി​ല്ലാ​തെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്നു​ണ്ടുതാ​നും. ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലും പെ​ൻ​ഗ്വി​ൻ ഗ്രൂ​പ് അ​ത് ഇ​റ​ക്കു​ന്നു​ണ്ട്.

ന​രേ​ന്ദ്ര ​മോ​ദി​യു​ടെ ശ​കാ​ര​പ​ദ​ങ്ങ​ൾ (‘ജേ​ഴ്സി പ​ശു’) മു​ത​ൽ ഭ​ര​ണ​വീ​ഴ്ച​ക​ൾ, ആ​ർ.​എ​സ്.എ​സ്, ഇ​ന്ത്യ​യി​ലെ ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വ​രെ നീ​ക്കാ​ൻ പെ​ൻ​ഗ്വി​ൻ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​രു​ടേ​താ​ണ് സ​മ്മ​ർ​ദം എ​ന്ന് ഇ​ത് സൂ​ചി​പ്പി​ക്കു​ന്നു. മു​മ്പും പെ​ൻ​ഗ്വി​ൻ സ​ർ​ക്കാ​റി​നു വ​ഴ​ങ്ങി​യി​ട്ടു​ണ്ട്. ഗാ​ൽ​വാ​നി​ൽ ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വം സൈ​ന്യ​ത്തെ കൈയൊ​ഴി​ഞ്ഞ​താ​യി അ​ന്ന​ത്തെ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ന​ര​വ​ണെ ത​ന്റെ ആ​ത്മ​ക​ഥ​യി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി ലോ​ക​സ​ഭ​യി​ൽ പ​രാ​മ​ർ​ശി​ച്ച​പ്പോ​ൾ, പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്ത​ക​മെ​ന്നുപ​റ​ഞ്ഞ് സ​ർ​ക്കാ​ർ നേ​രി​ട്ടു. പ്ര​സാ​ധ​ക​ർ അ​ത് ഏ​റ്റു​പ​റ​ഞ്ഞു; പ​ക്ഷേ രാ​ഹു​ൽ ഗാ​ന്ധി പു​സ്ത​ക​ത്തി​ന്റെ കോ​പ്പി പ്ര​ദ​ർ​ശി​പ്പി​ച്ചു. പി​ന്നീ​ട് ജൂ​ണി​ൽ, ഗ്രാ​ഫി​ക് നോ​വ​ലി​സ്റ്റ് ജോ​ൺ സാ​ക്കോ 2013ലെ ​മു​സ​ഫ​ർ ന​ഗ​ർ കൂ​ട്ട വ​ർ​ഗീ​യ​ഹ​ത്യ​യെ​പ്പ​റ്റി ര​ചി​ച്ച പു​സ്ത​കം, പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ പെ​ൻ​ഗ്വി​ൻ പി​ൻ​വ​ലി​ച്ചു.

2014ൽ ​വെ​ൻ​ഡി ഡോ​ണി​ഗ​ർ ര​ചി​ച്ച ഒ​രു ഗ്ര​ന്ഥ​വും വ​ർ​ഗീ​യ പ​ക്ഷ​ക്കാ​രു​ടെ സ​മ്മ​ർ​ദം കാ​ര​ണം പി​ൻ​വ​ലി​ച്ചു. 2015ൽ ​പെ​രു​മാ​ൾ മു​രു​ക​ൻ പു​സ്ത​കം പി​ൻ​വ​ലി​ക്കാ​ൻ മാ​ത്ര​മ​ല്ല, ഇ​നി പു​സ്ത​കം എ​ഴു​തി​ല്ലെ​ന്ന് ശ​പ​ഥം ചെ​യ്യാ​ൻ വ​രെ നി​ർ​ബ​ന്ധി​ത​നാ​യി. എഴുത്തുകാരും​ പ്ര​സാ​ധ​ക​രും സ്വ​ന്തം കൃ​തി​ക​ളെ ത​ള്ളി​ക്ക​ള​യു​ക​യും ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്യേ​ണ്ടിവ​രു​ന്ന സാ​ഹ​ച​ര്യം രാ​ജ്യ​ത്തി​ന് കു​റ​ച്ചി​ലാ​ണെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളോ​ട് ചേ​ർ​ത്തുവാ​യി​ക്കേ​ണ്ട മ​റ്റൊ​ന്നാ​ണ് പു​സ്ത​ക​ങ്ങ​ൾ​ക്കെ​തി​രെ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ. അ​ഹ്‌​മ​ദാ​ബാ​ദി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു പു​സ്ത​ക പാ​രാ​യ​ണ പ​രി​പാ​ടി ബ​ജ​റം​ഗ്ദ​ളു​കാ​ർ അ​ല​ങ്കോ​ല​മാ​ക്കി. സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും ച​ർ​ച്ച​ക​ളി​ലും സെ​ൻ​സ​ർ​ഷി​പ് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു പു​സ്ത​ക വാ​യ​ന.

താ​ലി​ബാ​നി​ര​യാ​യ മ​ലാ​ല യൂ​സ​ഫ് സാ​യി​യു​ടെ ആ​ത്മ​ക​ഥ​യും ഹി​റ്റ്ല​റു​ടെ കാ​ല​ത്തെ പീ​ഡ​ന​ങ്ങ​ളെ​പ്പ​റ്റി ആ​ൻ ഫ്രാ​ങ്ക് എ​ഴു​തി​യ ഡ​യ​റി​ക്കു​റി​പ്പു​ക​ളും നെ​ഹ്റു​വി​ന്റെ​യും ഭ​ഗ​ത് സിങ്ങി​ന്റെ​യും അം​ബേ​ദ്ക​റു​ടെ​യും പു​സ്ത​ക​ങ്ങ​ളും വ​ർ​ഗീ​യ​വാ​ദി​ക​ൾ വി​ല​ക്കി. അ​തി​ക്ര​മ​ങ്ങ​ൾ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തെ മാ​ത്ര​മ​ല്ല അ​ക്കാ​ദ​മി​ക ഗ​വേ​ഷ​ണ നി​ല​വാ​ര​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. അ​മി​ത​മാ​യ അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണം സം​സ്ഥാ​ന യൂ​നി​വേ​ഴ്സി​റ്റി​ക​ളെ​യും ഗ​വേ​ഷ​ക​രെ​യും ഞെ​രു​ക്കു​ന്നു​ണ്ട്. പ​ല വി​ഷ​യ​ങ്ങ​ളും പ​രി​ധി​ക്ക് പു​റ​ത്താ​ക്ക​പ്പെ​ടു​ന്നു. ഫ​ണ്ടി​ങ് അ​തി​ന് ആ​യു​ധ​മാ​ക്കു​ന്നു​മു​ണ്ട്. ഇ​തെ​ല്ലാം സ്വ​ത​ന്ത്ര ഗ​വേ​ഷ​ണ​ത്തെ ത​ള​ർ​ത്തു​ന്ന​താ​യി നി​തി ആ​യോ​ഗി​ന്റെ പു​തി​യ റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ജ​മ്മു-​ക​ശ്മീ​ർ യൂ​നി​യ​ൻ ഭ​ര​ണ പ്ര​ദേ​ശ​മാ​ക്കി​യ​തി​നു​ശേ​ഷം വ​രു​ത്തി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​സാ​ധ​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ വി​ല​ക്കി​യ​വ​യി​ൽ അ​രു​ന്ധ​തി റോ​യ്, എ.​ജി. നൂ​റാ​നി, അ​നു​രാ​ധ ഭാ​സി​ൻ തു​ട​ങ്ങി​യ​വ​രു​ടെ പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം 25 പു​സ്ത​ക​ങ്ങ​ളാ​ണ് വി​ല​ക്കി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​ക​ൾ വ​ലി​യ സെ​ൻ​സ​ർ​ഷി​പ്പി​ന് വി​ധേ​യ​മാ​ണ്. പു​സ്ത​ക​ങ്ങ​ളും ആ​നു​കാ​ലി​ക​ങ്ങ​ളും ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും ഡി​ജി​റ്റ​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ളും എ​ല്ലാം സൂ​ക്ഷ്മ​മാ​യി സെ​ൻ​സ​ർ ചെ​യ്യു​ന്നു. പു​സ്ത​ക വി​ൽപന​ശാ​ല​ക​ളി​ൽ റെ​യ്ഡു​ക​ൾ ന​ട​ത്തു​ന്നു. എ​ങ്ങ​നെ​യും വ​ലി​ച്ച് നീ​ട്ടാ​വു​ന്ന ‘അ​ഹി​ത​ക​രം’ (‘objectionable’) എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ എ​ന്തും നി​രോ​ധി​ക്ക​പ്പെ​ടാം; നി​യ​മ​ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​കാം. ഈ ​പ്ര​വ​ണ​ത​യാ​ണ് പ്ര​സാ​ധ​ക​രി​ലും പ്രാ​ദേ​ശി​ക പു​സ്ത​ക വാ​യ​ന​ക​ളി​ലും വ​രെ വ​ർ​ഗീ​യ ഇ​ട​പെ​ട​ലാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​റി​വി​നും സ്വാ​ത​ന്ത്ര്യ​ത്തി​നും വി​ല​ങ്ങി​ടു​ന്ന​ത് പൊ​തു​സ​മൂ​ഹ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. വാ​യ​ന​യി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല ഇ​ത്. ഓ​രോ നി​യ​ന്ത്ര​ണ​വും സ​മൂ​ഹ​ത്തെ വ​രി​ഞ്ഞു​മു​റു​ക്കു​ന്നു​ണ്ട്. ഹി​റ്റ്ല​ർ ആ​ദ്യ​മേ കോ​ൺ​സെ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പു​ക​ൾ ഉ​ണ്ടാ​ക്കു​ക​യ​ല്ല ചെ​യ്ത​ത്. മാ​ധ്യ​മ​ങ്ങ​ളെ ഉ​ന്ന​മി​ട്ടു. ആ​ശ​യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം വെ​ച്ചു. പു​സ്ത​ക​ങ്ങ​ൾ നി​രോ​ധി​ച്ചു. സ​ത്യ​ത്തി​നു പ​ക​രം പ്രോ​പ​ഗ​ൻ​ഡ​യും ച​രി​ത്ര​ത്തി​നുപ​ക​രം തീ​വ്ര​ദേ​ശീ​യ​ത​യും സ്ഥാ​പി​ച്ചു. ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​യി ക​ണ​ക്കാ​ക്കി. പി​ന്നെ എ​ല്ലാം എ​ളു​പ്പ​മാ​യി. സ​ത്യ​ത്തെ, ജ​നാ​ധി​പ​ത്യ സം​വാ​ദ​ങ്ങ​ളെ, ഭ​യ​പ്പെ​ടു​ന്ന രാ​ജ്യ​മാ​യി ഇ​ന്ത്യ ഇ​ന്ന് ലോ​ക​ത്തി​നു മു​ന്നി​ൽ ത​ല​കു​നി​ച്ച് നി​ൽ​ക്കേ​ണ്ടിവ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhiMadhyamam EditorialFreedom Of SpeechPenguinBook controversy
News Summary - Shameful Censorship: The Growing Threat of Intolerance Against Books
Next Story