Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവീ​ണ...

വീ​ണ വാ​യി​ക്കു​ക​യ​ല്ല; ത​ല്ലി​യൊ​തു​ക്കു​ക​യാ​ണ്

text_fields
bookmark_border
വീ​ണ വാ​യി​ക്കു​ക​യ​ല്ല; ത​ല്ലി​യൊ​തു​ക്കു​ക​യാ​ണ്
cancel

ഡ​ൽ​ഹി​യി​ലെ ആ​ക്​ടി​വിസ്​റ്റ്​ വൃ​ത്ത​ങ്ങ​ളി​ൽ സു​പ​രി​ചി​ത​നാ​ണ് മു​ൻ എ.​എ.​പി പ്ര​വ​ർ​ത്ത​ക​നാ​യ ഖാ​ലി ​ദ് സൈ​ഫി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ശാ​ഹീ​ൻബാ​ഗ് മോ​ഡ​ലി​ൽ ന​ഗ​ര​ത്തി​ൽ പ​ന്ത്ര​ണ്ട്​ സ്​​ ഥ​ല​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച സ​മ​രച​ത്വ​ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഖു​റേ​ജിലേ​ത്. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നുപ ോ​ലും ത​ട​സ്സ​മി​ല്ലാ​ത്തത​ര​ത്തി​ൽ ഒ​രു പെേ​ട്രാ​ൾ ബ​ങ്കി​​​െൻറ ഒാര​ത്താ​യാ​ണ് സ്​​ത്രീ​ക​ളു​ടെ നേ​തൃ​ ത്വ​ത്തി​ൽ ആ ​സ​മ​രം ന​ട​ന്നുപോ​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26ന് ​ഡ​ൽ​ഹി പൊ​ലീ​സ്​ അ​വി​ടെ എ​ത്ത ു​ക​യും സ​മ​ര​പ്പ​ന്ത​ൽ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ബ​ഹ​ളം കേട്ടാണ്​​ തൊ​ട്ട​ടു​ത്തുത​ന്നെ​യു​ള്ള വീ​ട്ടി​ൽ താ​മ​സ​ക്കാ​ര​നാ​യ ഖാ​ലി​ദ് സൈ​ഫി പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്. അ​വി​ടെവെ​ച്ച് പൊ​ലീ​സു​കാ​രു​മാ​യി സം​സാ​രി​ച്ചുകൊ​ണ്ടി​രി​ക്കെ​ സൈ​ഫി​യെ​യും മ​റ്റൊ​രു വ​നി​ത ആ​ക്​ടിവിസ്​റ്റാ​യ ഇ​ശ്റ​ത്ത് ജ​ഹാ​നെ​യും പൊ​ലീ​സ്​ കസ്​റ്റ​ഡി​യി​ലെ​ടുത്തു. ര​ണ്ടു പേ​ർ​ക്കു​മെ​തി​രെ കൊ​ല​പാ​ത​കശ്ര​മ​ക്കു​റ്റം ചു​മ​ത്തി പൊ​ലീ​സ്​ അ​റ​സ്​റ്റ്​ ചെ​യ്ത വാ​ർ​ത്ത​യാ​ണ് പി​ന്നീ​ട് കേ​ൾ​ക്കു​ന്ന​ത്. റോ​ഡി​ലൂ​ടെ ഖാ​ലി​ദ് സൈ​ഫി ന​ട​ന്നുവ​രു​ന്ന​തും പൊ​ലീ​സു​കാ​രു​മാ​യി അ​ദ്ദേ​ഹം സം​സാ​രി​ച്ചുനി​ൽ​ക്കു​ന്ന​തും പൊ​ലീ​സ്​ അ​ദ്ദേ​ഹ​ത്തെ ക​സ്​റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തുമൊക്കെ വി​ഡി​യോ ദൃ​ശ്യ​ങ്ങളിൽ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, മൂ​ന്നു ദി​വ​സം മു​മ്പ് സൈ​ഫി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടുവ​രു​മ്പോ​ൾ അ​ദ്ദേ​ഹം വീ​ൽ ചെ​യ​റി​ലാ​ണ്.

അ​ദ്ദേ​ഹ​ത്തി​െൻറ രണ്ടു കാ​ലു​ക​ളും പ്ലാ​സ്​റ്ററിട്ട നി​ല​യി​ലാ​ണ്. കൈ​ക​ളി​ലും പ​രി​ക്ക് ദൃ​ശ്യം. ആ​രോ​ഗ്യ​വാ​നാ​യി​രി​ക്കെ പൊ​ലീ​സ്​ അ​റസ്​റ്റുചെ​യ്തു കൊ​ണ്ടു​പോ​യ സൈ​ഫി​യെ ഈ ​രൂ​പ​ത്തി​ൽ കാ​ണു​മ്പോ​ഴാ​ണ് സു​ഹൃ​ത്തു​ക്ക​ൾ പ​ല​രും ഞെ​ട്ടു​ന്ന​ത്. പൊ​ലീ​സ്​ കസ്​റ്റ​ഡി​യി​ൽ ഏ​റ്റ മാ​ര​ക​മാ​യ മ​ർ​ദന​മാ​ണ് ആ ​ചെ​റു​പ്പ​ക്കാര​​െൻറ ശ​രീ​രം ഈ ​പ​രു​വ​ത്തി​ലാ​കാ​ൻ കാ​ര​ണം. ഖാ​ലി​ദ് സൈ​ഫി​യു​ടേത് ഒ​റ്റ​പ്പെ​ട്ട അ​നു​ഭ​വ​മ​ല്ല. ഡ​ൽ​ഹി​യി​ൽ ക​ലാ​പം അ​ടി​ച്ച​മ​ർ​ത്തി എ​ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അ​മി​ത് ഷാ ​പാ​ർ​ല​മെ​ൻറി​ൽ പ​റ​യു​ന്ന​തി​െൻറ സാമ്പിളാ​ണി​ത്. എ​ഫ്.​ഐ.​ആ​റു​ക​ൾ ഇ​ട്ട​തി​െൻറ​യും ആ​ളു​ക​ളെ അ​റസ്​റ്റ്​ ചെ​യ്ത​തിെ​ൻറ​യും ക​ണ​ക്കു​ക​ൾ മന്ത്രി നി​ര​ത്തു​ന്നു​ണ്ട്.

എ​ന്നാ​ൽ, ഇ​തി​െൻറ​യൊ​ന്നും മ​തം തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ ചോ​ദി​ക്കു​ന്ന​ത് ശ​രി​യ​ല്ല എ​ന്ന കി​ടി​ല​ൻ മ​തേ​ത​ര സി​ദ്ധാ​ന്ത​വും ആ​ഭ്യ​ന്ത​ര മ​ന്ത്രി മു​ന്നോ​ട്ടുവെ​ക്കു​ന്നു. മ​തേ​ത​ര​ത്വം ത​ല​ക്കുപി​ടി​ച്ച​തു കൊ​ണ്ട​ല്ല അ​മി​ത് ഷാ ​മ​ത​ക്ക​ണ​ക്ക് ചോ​ദി​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​ത്. മ​റി​ച്ച്, കൃ​ത്യ​മാ​യ വ​ർ​ഗീ​യ വേ​ർ​തി​രി​വോ​ടെ​യാ​ണ് ക​ലാ​പ​ത്തി​ലെ​ന്നപോ​ലെ ക​ലാ​പാ​ന​ന്ത​ര​വും ഡ​ൽ​ഹി പൊ​ലീ​സ്​ പെ​രു​മാ​റു​ന്ന​തെ​ന്ന് എ​ടു​ത്ത കേ​സു​ക​ളു​ടെ​യും അ​റസ്​റ്റ്​ ചെ​യ്യ​പ്പെ​ട്ട വ്യക്തി​ക​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ മ​ന​സ്സി​ലാ​വും എ​ന്നു​ള്ള​തുകൊ​ണ്ടാ​ണ്.

ഡ​ൽ​ഹി​യി​ലെ മു​സ്​​ത​ഫാ​ബാ​ദി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ മാ​ർ​ച്ച് നാ​ലി​ന് ആ​രം​ഭി​ച്ച ഹെ​ൽ​പ് ഡെ​സ്​​കി​ൽ വ​ന്ന മ​ക്ക​ളും ഭ​ർ​ത്താ​ക്ക​ന്മാ​രും കാ​ണാ​താ​യ പ​രാ​തി​ക​ൾ, ഇ​തെ​ഴു​തു​മ്പോ​ൾ 13 ആ​യി​രി​ക്കു​ന്ന​ു. ക​ലാ​പ​ത്തിെ​ൻറ ഇ​ര​ക​ൾ പൊ​ലീ​സ്​ സ്​റ്റേഷ​നു​ക​ളി​ൽ പ​രാ​തി​ക​ളു​മാ​യി ചെ​ല്ലു​മ്പോ​ൾ അ​വ​രെ പൊ​ലീ​സ്​ ക​സ്​റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​താ​യ വാ​ർ​ത്ത​ക​ൾ വ്യാ​പ​ക​മാ​യി വ​രു​ന്നു​ണ്ട്. 1100 മു​സ്​​ലിം ചെ​റു​പ്പ​ക്കാ​ർ പൊ​ലീ​സ്​ കസ്​റ്റ​ഡി​യിലു​​ണ്ടെന്നാണ്​​ എം.​ഐ.​എം നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി ചൊ​വ്വാ​ഴ്ച ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.

ഈ ​ചെ​റു​പ്പ​ക്കാ​രി​ൽനി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ക​യാ​ണ് പൊ​ലീ​സ്​ എ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു. ഏ​തെ​ങ്കി​ലും തെ​രു​വുപ്ര​സം​ഗ​ത്തി​ല​ല്ല, പാ​ർ​ല​മെ​ൻറി​ലാ​ണ് ഉ​വൈ​സി ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ല. സം​ഭ​വസ്​​ഥ​ല​ത്തേ​ക്ക് അ​യ​ച്ച പൊ​ലീ​സ്​ ബ​റ്റാ​ലി​യ​നു​ക​ളു​ടെ​യും അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ത്തിെ​ൻറ​യും ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ച് സാ​ങ്കേ​തി​ക​മാ​യ മ​റു​പ​ടി ന​ൽ​കു​ക മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്.

ഡ​ൽ​ഹി ക​ത്തി​യെ​രി​യു​മ്പോ​ൾ മോ​ദി​യും അ​മി​ത് ഷാ​യും വീ​ണവാ​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ ആ​രോ​പി​ച്ച​ത്. അ​വ​ർ സ​ത്യ​ത്തി​ൽ വീ​ണ വാ​യി​ക്കു​ക​യാ​യി​രു​ന്നി​ല്ല. ക​ലാ​പ​കാ​രി​ക​ൾ​ക്ക് സ​ർ​വ പി​ന്തു​ണ​യും ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ലാ​പ​ത്തി​ൽ പൊ​ലീ​സ്​ നി​ഷ്ക്രി​യ​മാ​യി​രു​ന്നു​വെ​ന്ന​തും ശ​രി​യ​ല്ല. ഇ​ര​ക​ൾ​ക്കെ​തി​രെ പ്ര​ത്യ​ക്ഷ​ത്തി​ൽ ത​ന്നെ ക​ലാ​പ​കാ​രി​ക​ൾ​ക്കൊ​പ്പം അ​വ​ർ പ​ങ്കുചേ​രു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ൾ ബി.ബി.സി​യ​ട​ക്ക​മു​ള്ള അ​ന്താ​രാഷ്​ട്രമാ​ധ്യ​മ​ങ്ങ​ൾ വ​രെ പ്ര​ക്ഷേ​പ​ണം ചെ​യ്ത​താ​ണ്.

ഇ​പ്പോ​ൾ ക​ലാ​പ​ത്തിനുശേ​ഷം ഇ​ര​ക​ൾ​ക്കുവേ​ണ്ടി സം​സാ​രി​ക്കു​ന്ന​വ​രെ​യും ആ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ​യും ല​ക്ഷ്യംവെ​ക്കു​ക​യാ​ണ് പൊ​ലീ​സ്. ഒ​രു​പ​ക്ഷേ, ക​ലാ​പസ​മ​യ​ത്തു​ള്ള​തി​നെ​ക്കാ​ൾ മോ​ശ​പ്പെ​ട്ട അ​വ​സ്​​ഥ​യി​ലാ​ണ് ഡ​ൽ​ഹി പൊ​ലീ​സും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും പെ​രു​മാ​റു​ന്ന​ത്. പ​ക്ഷേ, ക​ലാ​പസ​മ​യ​ത്ത​ു​ണ്ടാ​യി​രു​ന്ന വാ​ർ​ത്താപ്രാ​ധാ​ന്യം അ​തി​ന് കി​ട്ടു​ന്നി​ല്ലെ​ന്നുമാ​ത്രം. ഈ ​യാ​ഥാ​ർ​ഥ്യ​ത്തെ മ​റ​ച്ചു​വെ​ക്കാ​നാ​ണ് ക​ൺ​കെ​ട്ട് ക​ണ​ക്കു​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി രം​ഗ​ത്തുവ​രു​ന്ന​ത്. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളും കൂ​ടു​ത​ൽ ക​രു​ത​ലോ​ടെ ഇ​ട​പെ​ടേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​ത്. ക​ലാ​പ​ത്തിെ​ൻറ ഉ​ത്ത​ര​വാ​ദി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യേ വേ​ണ്ട. പ​ക്ഷേ, ഇ​ര​ക​ൾ വീ​ണ്ടും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം അ​നു​വ​ദി​ക്ക​രു​ത്.

Show Full Article
TAGS:Shaheen Bagh Protest Anti CAA protest malayalam articles 
News Summary - Shaheen Bagh Anti CAA Protest -Malayalam Articles
Next Story