‘ഉ​ച്ച​ക്ക​ഞ്ഞി’​യി​ൽ കൈ​യി​ട്ടു​വാ​രു​ന്ന​വ​ർ

08:09 AM
05/09/2019

ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​മ​രാ​ജി​െ​ന​ക്കു​റി​ച്ച്​ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്നൊ​രു സം​ഭ​വ​മു​ണ്ട്. ഒ​രി​ക്ക​ൽ കാ​ർയാ​ത്ര​ക്കി​ടെ ഒ​രു റെ​യി​ൽ​വേ ലെ​വ​ൽക്രോ​സി​ൽ തീ​വ​ണ്ടി പോ​കു​ന്ന​തു​വ​രെ അ​ൽ​പ​നേ​രം അ​ദ്ദേ​ഹ​ത്തി​ന്​ കാ​ത്തി​രി​ക്കേ​ണ്ടിവ​ന്നു. അ​ന്നേ​രം കാ​ലി​ക​ളെ​യും മേ​ച്ചു​കൊ​ണ്ട്​ അ​തു​വ​ഴി ക​ട​ന്നു​പോ​യ കു​ട്ടി​ക​ളോ​ട്​ അ​ദ്ദേ​ഹം ‘‘എ​ന്തു​കൊ​ണ്ട്​ സ്​​കൂ​ളി​ൽ പോ​യി​ല്ല’’ എ​ന്നു ​േചാ​ദി​ച്ചു. പൊ​തു​വി​ൽ ആ​ർ​ഭാ​ട​ങ്ങ​ളോ​ട്​ അ​ക​ലംപാ​ലി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ഔ​ദ്യോ​ഗി​ക​വാ​ഹ​ന​ത്തി​ൽ ബീ​ക്ക​ൺ ലൈ​റ്റു​പോ​ലും ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ല​ത്രെ. കാ​റി​ലി​രി​ക്കു​ന്ന​ത്​ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​തെ ​കു​ട്ടി​ക​ളി​ലൊ​രാ​ൾ ഇ​ങ്ങ​നെ പ​റ​ഞ്ഞു: ‘‘സ്​​കൂ​ളി​ൽ പോ​യാ​ൽ ഞ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ​ണം ആ​രു ത​രും?’’ ഈ ​സം​ഭ​വ​മാ​ണ​ത്രെ അ​ദ്ദേ​ഹ​ത്തെ ത​മി​ഴ്​​നാ​ട്ടി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക​ഞ്ഞി സ​​മ്പ്ര​ദാ​യം തു​ട​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

ഈ ​ക​ഥ ശ​രി​യാ​യാ​ലും തെ​റ്റായാ​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഉ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​ത്തി​െ​ൻ​റ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക്​ ഇ​ത്​ വി​ര​ൽ​ചൂ​ണ്ടു​ന്നു​ണ്ട്. ഭാ​വി​യി​ൽ രാ​ഷ്​​ട്ര​ത്തെ ന​യി​ക്കേ​ണ്ട പു​തു​ത​ല​മു​റ​യു​ടെ ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും ഒ​രു​പോ​ലെ ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്​ ഇ​തെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ഏ​താ​ണ്ട്​ ഈ ​കാ​ല​ത്തു​ത​ന്നെ കേ​ര​ള​ത്തി​ലെ ലോ​വ​ർ പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഒ​രു സ്വ​കാ​ര്യ സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. 80ക​ളി​ൽ അ​ത്​ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത്​ വ്യാ​പ​ക​മാ​ക്കി മി​ക​ച്ചൊ​രു മാ​തൃ​ക രാ​ജ്യ​ത്തി​ന്​ സ​മ്മാ​നി​ച്ചു. 1995ൽ, ​കേ​ന്ദ്ര​ സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കി. ഇ​ന്നി​പ്പോ​ൾ ‘ഉ​ച്ച​ക്ക​ഞ്ഞി’ എ​ന്നു പ​റ​യാ​ൻ പാ​ടി​ല്ല. പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണംത​ന്നെ​യാ​ണ്​ കൊ​ടു​ക്കേ​ണ്ട​ത്.

കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​ന​ന​ുസ​രി​ച്ച്​ അവ​ശ്യം​വേ​ണ്ട ക​ലോ​റിമൂ​ല്യ​വും പ്രോ​ട്ടീ​നും ക​ണ​ക്കാ​ക്കി​യു​ള്ള ഭ​ക്ഷ​ണ​ക്ര​മ​മാ​ണ്​ ഇ​േ​പ്പാ​ഴു​ള്ള​ത്. ധാ​ന്യ​ങ്ങ​ൾ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി, എ​ണ്ണ​യും കൊ​ഴു​പ്പും തു​ട​ങ്ങി​യ​വ​യെ​ല്ലാം എ​പ്ര​കാ​രം ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ മാ​ർ​ഗ​രേ​ഖ​യും അ​ധി​കാ​രി​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. അ​തി​നു​ള്ള ഫ​ണ്ടു​മു​ണ്ട്. എ​ന്നി​ട്ടും എ​ന്തു​കൊ​ണ്ടാ​കും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ത്തി​ന്​ പ​ക​രം ചപ്പാത്തിയും ഉ​പ്പും മാ​​ത്രം ന​ൽ​കി​യ വാ​ർ​ത്ത​ക​ൾ ഇ​ട​ക്കി​ടെ കേ​ൾ​ക്കേ​ണ്ടിവ​രു​ന്ന​ത്​? ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി കേ​ന്ദ്ര​ സ​ർ​ക്കാ​ർ ഏ​റ്റ​വും കൂടു​ത​ൽ ഫ​ണ്ട്​ ചെ​ല​വ​ഴി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ്​ പു​തി​യ വാ​ർ​ത്ത. അ​വി​ടെ ചപ്പാത്തിയും ഉ​പ്പും വി​ത​ര​ണം ചെ​യ്​​ത സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത പ​വ​ൻ​ ജെ​യ്​​സ്വാൾ​ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സെ​ടു​ത്ത്​ യോ​ഗി ആ​ദി​ത്യ​നാ​ഥി​െ​ൻ​റ സ​ർ​ക്കാ​ർ, അ​വ​രു​ടെ ‘ജം​ഗ്​ൾ​രാ​ജ്​’ ന​യം ഒ​രി​ക്ക​ൽ​കൂടി വ്യ​ക്തമാ​ക്കി​യി​രി​ക്കു​ന്നു. 

ന​ട​പ്പു​വ​ർ​ഷ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്​ 342 കോ​ടി രൂ​പ​യാ​ണ്. ഇ​ത്ര​യും തു​ക​കൊ​ണ്ട്​ മി​ക​ച്ച​രീ​തി​യി​ൽ ഭ​ക്ഷ​ണ​മൊ​രു​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ സം​സ്​​ഥാ​ന​ത്തെ ഒ​ട്ടു​മി​ക്ക വി​ദ്യാ​ല​യ​ങ്ങ​ളും തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന പ​ണം ഇ​തി​നൊ​ക്കെ പ​ര്യാ​പ്​​ത​മാ​ണെ​ന്ന​ർ​ഥം. ഇ​തി​െ​ൻ​റ 60 ശ​ത​മാ​ന​വും കേ​ന്ദ്ര​വി​ഹി​ത​മാ​ണെ​ന്നും ഓ​ർ​ക്ക​ണം. അ​ഥ​വാ, കേ​ന്ദ്ര​ത്തി​ന്​ വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക്​ അ​ത്​ ല​ഭ്യ​മാ​കാ​ൻ പ്ര​യാ​സ​മേ​തു​മു​ണ്ടാ​കി​ല്ല. സ്വാ​ഭാ​വി​ക​മാ​യും യു.​പി പോ​ലു​ള്ള ഒ​രു സം​സ്​​ഥാ​ന​ത്ത്​ കേ​ര​ള​ത്തേ​ക്കാ​ൾ മി​ക​ച്ച പ​ദ്ധ​തി​ത​ന്നെ പ്ര​തീ​ക്ഷി​ക്ക​ണം. രേ​ഖ​ക​ളി​ൽ അ​തു​ കാ​ണു​ന്നു​മു​ണ്ട്. സ​ർ​ക്കാ​റി​െ​ൻ​റ ഉ​ച്ച​ഭ​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ അ​വ​രു​ടെ മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ‘സ്വ​ർ​ണ​മെ​ഡ​ൽ’ കി​ട്ടി​യ കാ​ര്യ​മൊ​ക്കെ പ​റ​യു​ന്നു​മു​ണ്ട്.

പ​​േക്ഷ, യു.​പി​യി​ൽ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​ച്ചെ​ല്ലു​േ​മ്പാ​ൾ ഉ​ച്ച​ഭ​ക്ഷ​ണം പ​ല​പ്പോ​ഴും ചപ്പാത്തി​യിലൊതു​ങ്ങു​ന്നു. മി​ർ​സാ​പുർ ജി​ല്ല​യി​െ​ല ഒ​രു സ്​​കൂ​ളി​ലെ ചപ്പാത്തി​വി​ത​ര​ണമാ​ണ്​ പ​വ​ൻ​ ജ​യ്​​സ്വാൾ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. ഇ​വി​ടെ ഏ​താ​നും നാ​ൾ​മു​മ്പ്​ ചോ​റും ഉ​പ്പു​മാ​യി​രു​ന്ന​ത്രെ ന​ൽ​കി​യി​രു​ന്ന​ത്. യു.​പി​യി​ലെത​​ന്നെ ചി​ത്രാ​കോ​ട്ട്​ ജി​ല്ല​യി​ലെ ഒ​രു ​ഗ്രാ​മ​ത്തി​ൽ ചീ​ഞ്ഞ​ളി​ഞ്ഞ പ​ച്ച​ക്ക​റി മു​ത​ൽ ത​വ​ള​യി​റ​ച്ചി​വ​രെ വി​ത​ര​ണം ചെ​യ്​​ത​തി​െ​ൻ​റ തെ​ളി​വു​ക​ളും മു​മ്പ്​ പു​റ​ത്തു​വ​ന്നി​രു​ന്നു. ചി​ല സ്​​കൂ​ളു​ക​ളി​ൽ നി​ത്യ​ഭ​ക്ഷ​ണ​മാ​യി ചി​ല ഷ​ഡ്​​പ​ദ​ങ്ങ​ളെ​യും ന​ൽ​കു​മ​ത്രെ. ഇ​തേ​തു​ട​ർ​ന്ന്, പ​ല​ കു​ട്ടി​ക​ളും സ്​​കൂ​ളി​ൽ​ പോ​കാ​താ​യി. ഓ​ർ​ക്കു​ക, ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്​ ഇ​വി​ടെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്​ 600 കോ​ടി​യാ​ണ്. ഈ ​പ​ണം പോ​കു​ന്ന​വ​ഴി​യേ​തെ​ന്ന്​ വ്യ​ക്തം. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചി​ട്ടും എ​ന്തു​കൊ​ണ്ട്​ ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക്​ ഭാ​ര​ക്കു​റ​വും വി​ള​ർ​ച്ച​യും തു​ട​ർ​ക്ക​ഥ​യാ​കു​ന്നു​വെ​ന്ന​തി​െ​ൻ​റ ഉ​ത്ത​ര​വും ഇ​തി​ലു​ണ്ട്. 

ഏ​താ​ണ്ട്​ 12 കോ​ടി​യി​ല​ധി​കം കു​ട്ടി​ക​ൾ ഇ​പ്പോ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​ത്ര​യും കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​വും അ​തു​വ​ഴി ആ​രോ​ഗ്യ​വും ഉ​റ​പ്പു​വ​രു​ത്തു​ന്നു എ​ന്ന​തി​നോ​ടൊ​പ്പം അ​വ​രു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സംകൂ​ടി ഇ​തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു​ണ്ട്. വീ​ട്ടി​ലേ​തിനെക്കാ​ൾ മി​ക​ച്ച ഭ​ക്ഷ​ണം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കി​ട്ടു​ന്നു​വെ​ന്ന​ത്​ ഗ്രാ​മീ​ണ ഇ​ന്ത്യ​യു​ടെ വ​ർ​ത്ത​മാ​ന യാ​ഥാ​ർ​ഥ്യം​കൂ​ടി​യാ​ണ്. അ​തി​നാ​ൽ, ദാ​രി​ദ്ര്യം​കാ​ര​ണം വി​ദ്യാ​ഭ്യാ​സം വേ​ണ്ടെ​ന്നു​വെ​ക്കു​ന്ന പ​ഴ​യ പ്ര​വ​ണ​ത കു​റ​ഞ്ഞി​രി​ക്കു​ന്നു​വെ​ന്ന​തി​ന്​ ആ​ധി​കാ​രി​ക പ​ഠ​ന​ങ്ങ​ളു​മു​ണ്ട്.

നേ​രാ​യ ദി​ശ​യി​ലു​ള്ള ഈ ​മു​ന്നോ​ട്ടു​പോ​ക്കി​​ന്​ ക​ള​ങ്കം സൃ​ഷ്​​ടി​​ക്കു​ന്ന​ത്​ അ​ഴി​മ​തി​യാ​ണ്. മി​ർ​സാ​പുരി​ലും മ​റ്റു ന​ട​ന്ന​ത്​ ഇ​താ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ന്നി​ട്ടും അ​ധി​കാ​രി​ക​ൾ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന​താ​ണ്​ ഏ​െ​റ സ​ങ്ക​ട​ക​രം. ​മി​ർ​സാ​പുരി​ൽ ഇ​പ്പോ​ൾ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ​യ​ല്ല; അ​ത്​ ജ​ന​മ​ധ്യ​ത്തി​ൽ തു​റ​ന്നു​കാ​ണി​ച്ച മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​നെ​തി​രെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നു​മേ​ൽ സ​ർ​ക്കാ​റി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​നക്കു​റ്റം ആ​രോ​പി​ക്കു​ക​യും ചെ​യ്​​തി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ക​ഫീ​ൽ​ഖാ​ൻ എ​ന്ന മ​നു​ഷ്യ​സ്​​നേ​ഹി​യാ​യ ഡോ​ക്​​ട​റോ​ട്​ യോ​ഗി സ​ർ​ക്കാ​ർ കാ​ണി​ച്ച ക്രൂ​ര​ത ജെ​യ്​​സ്വാളി​െ​ൻ​റ കാ​ര്യ​ത്തി​ലും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു. ഇ​ത്​ ‘ജം​ഗ്​​ൾ​രാ​ജ്’​ അ​ല്ലെ​ങ്കി​ൽ പി​ന്നെ​ന്താ​ണ്​? 

Loading...
COMMENTS