Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസഞ്​ജീവ്​ ഭട്ട്​:...

സഞ്​ജീവ്​ ഭട്ട്​: നിയമം അനീതിയുടെ വഴിക്കോ?

text_fields
bookmark_border
സഞ്​ജീവ്​ ഭട്ട്​: നിയമം അനീതിയുടെ വഴിക്കോ?
cancel

മുൻ ​െഎ.പി.എസ്​ ഉദ്യോഗസ്ഥൻ സഞ്​ജീവ്​ ഭട്ടി​നെ ജീവപര്യന്തം തടവിന്​ ശിക്ഷിച്ച ജാംനഗർ സെഷൻസ്​ കോടതി വിധി, രാജ് യത്ത്​ നീതിയുടെ പക്ഷം ജയിക്കണമെന്നാഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്​. 30 വർഷം മുമ്പു നടന്ന കസ്​റ്റഡിമര ണക്കേസിലാണ്​ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്​. നരേന്ദ്ര മോദിക്കെതിരെ സുപ്രീം​േകാടതിയിലും നാനാവതി കമീഷനില ും മൊഴികൊടുത്ത ഭട്ടിനെതിരെ ഗുജറാത്ത്​ സർക്കാറും കേന്ദ്ര സർക്കാറും പ്രതികാരനീക്കം നടത്തുന്നുവെന്ന്​ പരാതി കൾ മു​േമ്പ ഉയർന്നതാണ്​. 1989ൽ ബി.ജെ.പി നേതാവ്​ എൽ.കെ. അദ്വാനി നയിച്ച രഥയാത്രയോടനുബന്ധിച്ച്​ വർഗീയ സംഘർഷമുണ്ടാകാന ുള്ള സാധ്യത കണക്കിലെടുത്ത്​, അന്ന്​ ജാംനഗറിൽ അഡീഷനൽ പൊലീസ്​ സൂപ്രണ്ടായിരുന്ന സഞ്​ജീവ്​ ഭട്ട്​ നൂറിലേറെ ബി.ജ െ.പി പ്രവർത്തകരെ കസ്​റ്റഡിയിലെടുത്തിരുന്നു. അതിൽ ഉൾപ്പെട്ട പ്രഭുദാസ്​ വൈശ്​നാനി എന്നയാൾ, കസ്​റ്റഡിയിൽനിന്ന്​ വിട്ടയക്കപ്പെട്ട്​ പത്തുദിവസത്തിനുശേഷം ആശുപത്രിയിൽവെച്ച്​ മരിച്ചു.

ഇത്​ അദ്ദേഹത്തിന്​ കസ്​റ്റഡിയിൽവെച്ചുണ്ടായ മർദനം കാരണമാണെന്ന്​ കുടുംബം ആരോപിച്ചു. 30 വർഷത്തിനുശേഷം ആ വാദം കോടതി അംഗീകരിക്കു​േമ്പാൾ ഭട്ടിനനുകൂലമായ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നാണ്​ പരാതി. മുന്നൂറോളം സാക്ഷികളെ പ്രോസിക്യൂഷൻ ഉൾ​പ്പെടുത്തിയിരുന്നു. ഇതിൽ 32 പേരെ മാത്രമാണ്​ വിസ്​തരിച്ചത്​. 11 പേരെക്കൂടി വിസ്​തരിക്കാൻ അനുവദിക്കണമെന്ന്​ ഭട്ടി​​െൻറ അഭിഭാഷകൻ അപേക്ഷിച്ചെങ്കിലും അത്​ അനുവദിക്കപ്പെട്ടില്ല. കേസന്വേഷിച്ച സംഘത്തിലെ മൂന്ന്​ പൊലീസുകാർ ഉൾപ്പെടെ നിർണായകമായ സാക്ഷികളെ വിസ്​തരിക്കാൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ഭട്ടി​​െൻറ ശ്രമമാണിതെന്ന​ ഗുജറാത്ത്​ സർക്കാറി​​െൻറ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സമാനമായ ഒരപേക്ഷ പരിഗണിച്ചശേഷം തള്ളിയതാണെന്നും കോടതിയുടെ വെക്കേഷൻ ബെഞ്ച്​ ചൂണ്ടിക്കാട്ടി.

ഗുജറാത്ത്​ മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി, മുസ്​ലിംകൾക്കെതിരായ വംശഹത്യക്ക്​ മൗനാനുവാദം നൽകിയതായി മൊഴി നൽകിയ സഞ്​ജീവ്​ ഭട്ട്​, തനിക്കെതിരെ ഒാരോന്നായി നടപടികൾ വരു​േമ്പാഴും ത​​െൻറ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ക്രമസമാധാന ഭംഗം ഇല്ലാതാക്കാൻ താൻ നൽകിയ ഉപദേശങ്ങൾ സർക്കാർ ചെവിക്കൊണ്ടില്ലെന്നും കോൺഗ്രസ്​ നേതാവ്​ ഇഹ്​സാൻ ജാഫരിക്കെതിരെ ആക്രമണ സാധ്യതയുണ്ടെന്ന്​ താൻ മോദിയെ നേരിട്ട്​ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും (ജാഫരിയെ പിന്നീട്​ ആൾക്കൂട്ടം ചുട്ടുകൊന്നു) ഭട്ട്​ മൊഴി നൽകിയിട്ടുണ്ട്​. ഇതെല്ലാം ഗുജറാത്ത്​ സർക്കാറിനെ തുറന്നുകാട്ടുന്നതായിരുന്നു. അതവർ പൊറുത്തില്ല. 2002ലെ വ​ംശഹത്യയെക്കുറിച്ച്​ നിഷ്​പക്ഷരായ ഉദ്യോഗസ്ഥർ തെളിവുനൽകാൻ മുന്നോട്ടു വന്നപ്പോഴെല്ലാം ഗുജറാത്ത്​ സർക്കാർ അവരെ ഒതുക്കാൻ ശ്രമിച്ചുപോന്നതാണ്​.

മോദിമന്ത്രിസഭ അംഗമായ മായാ കൊട്​നാനിയെ ശിക്ഷിക്കാൻ മതിയായ മൊബൈൽ ഫോൺ വിളിയുടെ തെളിവുകൾ ഹാജരാക്കിയ രാഹുൽ ശർമ എന്ന പൊലീസുദ്യോഗസ്​ഥനെ വിടാതെ പിടികൂടിയത്​ ഉദാഹരണം. 33 വകുപ്പുതല അന്വേഷണങ്ങളും ആറ്​ കാരണംകാണിക്കൽ നോട്ടീസുകളും വന്നതോടെ അദ്ദേഹം സ്വമേധയാ വിരമിച്ചു. അന്ന്​ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ​ഷായുടെ അറസ്​റ്റിലേക്കു നയിച്ച വ്യാജ ഏറ്റുമുട്ടൽ കൊലകൾ കാര്യക്ഷമമായി അന്വേഷിച്ച സതീഷ്​ വർമ, രജനീഷ്​ റായ്​ എന്നീ ഉദ്യോഗസ്ഥരെ ഷില്ലോങ്ങിലെ അതിവിദൂര സ്​ഥലത്തേക്ക്​ മാറ്റിക്കൊണ്ടാണ്​ പാഠം പഠിപ്പിച്ചത്​. സഞ്​ജീവ്​ ഭട്ടാക​െട്ട വിരട്ടലുകൾ​െക്കാന്നും വഴങ്ങാതെ ത​​െൻറ നിലപാട്​ ആവർത്തിക്കുകയാണ്​ ചെയ്​തത്​. 2011ൽ അദ്ദേഹത്തെ സർവിസിൽനിന്ന്​ സസ്​പെൻഡ്​​ ചെയ്​തത്​ വ്യക്​തമായ പകപോക്കലും ഭീഷണിപ്പെടുത്തലുമായേ കാണാനാകൂ. അനധികൃതമായി അവധിയെടുത്തു എന്നായിരുന്നു ആരോപണം. വാസ്​തവത്തിൽ അദ്ദേഹം ആ ദിവസങ്ങളിൽ, ഗുജറാത്ത്​ അതിക്രമങ്ങളന്വേഷിക്കുന്ന നാനാവതി കമീഷനും പ്രത്യേകാന്വേഷണ സംഘത്തിനും (എസ്​.​െഎ.ടി) മുമ്പാകെ ഹാജരാകാനാണ്​ അവധിയെടുത്തത്. 2015 ആഗസ്​റ്റിൽ ഭട്ടിനെ സർവിസിൽനിന്ന്​ നീക്കം ചെയ്​തു.

2018ൽ ​അദ്ദേഹത്തെ അറസ്​റ്റ്​ ചെയ്​തത്​, 1996ലെ ഒരു ആരോപണം പൊടിതട്ടിയെടുത്തിട്ടാണ്​. മയക്കുമരുന്ന്​ കേസിൽ ചിലരെ കുടുക്കിയെന്നായിരുന്നു അത്​. ഇപ്പോൾ ശിക്ഷ വിധിച്ച കേസും പതിറ്റാണ്ടുകൾ മുമ്പത്തേതാണ്.
ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർക്ക്​ കോടതി നടപടികളിൽനിന്ന്​ സംരക്ഷണം നൽകുന്ന ഇന്ത്യൻ ശിക്ഷ നിയമം 197ാം വകുപ്പി​​െൻറ ആനുകൂല്യം മറ്റൊരു ​െഎ.പി.എസുകാരനായ ഡി.ജി. വൻസാരക്ക്​ ലഭ്യമായപ്പോൾ സഞ്​ജീവ്​ ഭട്ടിന്​ നിഷേധിക്കപ്പെടുകയാണ്​ ചെയ്​തത്​. ഭരണകൂടത്തി​​െൻറ വീഴ്​ചകളും അഴിമതികളും തുറന്നുകാട്ടുന്ന ‘വിസ്​ൽ​ ബ്ലോവേഴ്​സി’ന്​ മറ്റു രാജ്യങ്ങളിൽ പ്രത്യേക സംരക്ഷണംതന്നെ ഉള്ളപ്പോഴാണ്​ ഇവിടെ സർക്കാർ ഉദ്യോഗസ്ഥരെ രക്ഷിക്കുകയും മറ്റുള്ളവരെ ശിക്ഷിക്കുകയും ചെയ്യുന്ന ‘സെലക്​ടിവ്​’ നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്​. തനിക്കെതിരെ ആരോപണങ്ങളന്വേഷിക്കാൻ കോടതി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന്​ സുപ്രീംകോടതിയോട്​ ഭട്ട്​ 2015ൽ അഭ്യർഥിച്ചെങ്കിലും കോടതി അത്​ തള്ളുകയായിരുന്നു.

ജനാധിപത്യത്തിനും നീതിനിർവഹണത്തിനും സദ്​ഭരണത്തിനുമൊക്കെ എതിരായ വ്യക്​തമായ സന്ദേശം സഞ്​ജീവ്​ ഭട്ടിനോടുള്ള പ്രതികാര മനോഭാവത്തിലുണ്ട്​. സർവിസിലുള്ള മറ്റുള്ളവർ (​െഎ.പി.എസ്​ സംഘടന അടക്കം) നിശ്ശബ്​ദത പാലിക്കു​േമ്പാൾ ആ സന്ദേശം ഫലം കാണുന്നു എന്നാണ്​ അർഥമാക്കേണ്ടതെന്ന്​ ഭട്ടി​​െൻറ ഭാര്യ ശ്വേത ചൂണ്ടിക്കാട്ടുന്നത്​ വെറുതെയല്ല. കോടതി, നിയമത്തി​​െൻറ വകുപ്പുകളും ലഭ്യമായ തെളിവുകളും മൊഴികളും നോക്കി വിധിക്കുന്നു. അതേസമയം, ഭരണകൂടം അമിതാധികാരവും പ്രതികാരമനസ്സുംകൊണ്ട്​ നീതിബോധമുള്ളവരെ വേട്ടയാടുന്നു. നിയമത്തെയും ജുഡീഷ്യറിയെയും തങ്ങളുടെ സങ്കുചിത ലക്ഷ്യത്തിന്​ ഉപയോഗിക്കുന്നതിൽ സർക്കാർ വിജയിക്കുന്നു. നിയമം എപ്പോഴും നീതിയാകില്ല. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവിടത്തെ നിയമമനുസരിച്ച്​ ശരിയായിരുന്നു. നാസികളുടെ ജൂത കൂട്ട​െക്കാല നിയമവിധേയമായിരുന്നു. അടിമവേല നിയമാനുസൃതമായിരുന്നു. കൊളോണിയലിസം നിയമാനുസൃതമായിരുന്നു. നീതിബോധമില്ലാത്തവരുടെ കൈയിൽ നിയമം എന്നും മർദനോപകരണമായി​േട്ടയുള്ളൂ.

Show Full Article
TAGS:Sanjiv Bhatt Gujarat Govt malayalam Editorial 
Web Title - Sanjiv Bhatt Gujarat Govt -Malayalam Editorial
Next Story