Begin typing your search above and press return to search.
exit_to_app
exit_to_app
യു.​എ.​പി.​എ ഭേ​ദ​ഗ​തി: കോ​ൺ​ഗ്ര​സ്​ ഉ​ണ​രു​മോ?
cancel

നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മം (യു.​എ.​പി.​എ) ഭേ​ദ​ഗ​തിചെ​യ്ത്​ കേ​ന്ദ്രം അ​വ​ത​രി​പ് പി​ച്ച ബി​ൽ ര​ണ്ടുദി​വ​സം മു​മ്പ് ലോ​ക്സ​ഭ എ​ട്ടി​നെ​തി​രെ 287 വോ​ട്ടു​ക​ൾ​ക്ക് പാ​സാ​ക്കി. കോ​ൺ​ഗ്ര​സ്, തൃ ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ഡി.​എം.​കെ, സി.​പി.​എം, എ​ൻ.​സി.​പി തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ബി​ൽ സ​ബ്ജ​ക്റ്റ് ക​മ്മ​ിറ്റി​ക്ക് വി​ട​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് സ​ഭ​യി​ൽനി​ന്ന് ഇ​റ​ങ്ങി​പ്പോ​കുക​യാ​യി​രു​ന്നു.< br />
ക​ഴി​ഞ്ഞ​യാ​ഴ്ച പാ​സാ​ക്ക​പ്പെ​ട്ട എ​ൻ.​ഐ.​എ ഭേ​ദ​ഗ​തി ബി​ല്ലി​നുശേ​ഷം കേ​ന്ദ്രം കൊ​ണ്ടു​വ​രു​ന്ന ഏ​ റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നി​യ​മഭേ​ദ​ഗ​തി​യാ​ണി​ത്. ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള യു.​എ.​പി.എ​യെ കു​റി​ച്ചുത​ന്നെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നൂ​റുക​ണ​ക്കി​ന് നി​ര​പ​രാ​ധി​ക​ളാ​യ ചെ​റു​പ്പ​ക്കാ​രെ നി​സ്സാ​ര കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ലോ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ​യോ അ​ന​ന്തകാ​ലം ത​ട​വ​ി​ൽവെ​ക്കാ​നും അ​വ​രു​ടെ ജീ​വി​തം ന​ശി​പ്പി​ക്കാ​നും മാ​ത്ര​മാ​ണ് യു.​എ.​പി.​എ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത് എ​ന്ന​താ​ണ് വാ​സ്​​ത​വം. ഇ​ങ്ങ​നെ ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​രി​ൽ സിം​ഹാം​ശ​വും മു​സ്​​ലിം​ക​ളാ​ണ് എ​ന്ന​തും വ​സ്​​തു​ത​യാ​ണ്. അ​തി​നാ​ൽത്തന്നെ, കൂ​ടു​ത​ൽ ക​ർ​ക്ക​ശവ്യ​വ​സ്​​ഥ​ക​ളോ​ടെ യു.​എ.​പി.​എ പു​ന​ര​വ​ത​രി​ക്കു​മ്പോ​ൾ മു​സ്​​ലിം​ക​ള​ട​ക്ക​മു​ള്ള ദു​ർ​ബ​ല സ​മൂ​ഹ​ങ്ങ​ൾ​ക്ക് ഉ​ത്ക​ണ്ഠ​ക​ളു​ണ്ടാ​വു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ എ​ൻ.​ഐ.​എ ഭേ​ദ​ഗ​തി ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​കോ​ള​ത്തി​ൽ സൂ​ചി​പ്പി​ച്ച​തുപോ​ലെ, ഈ ​ഭേ​ദ​ഗ​തി​യും മു​സ്​​ലിം​ക​ളെ മാ​ത്രം സ​വി​ശേ​ഷ​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് എ​ന്നാ​രും ക​രു​തേ​ണ്ട​തി​ല്ല. മു​സ്​​ലിം​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​നു​ള്ള വ്യ​വ​സ്​​ഥ​ക​ൾ നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ൽത​ന്നെ ആ​വ​ശ്യ​ത്തി​ല​ധി​ക​മു​ണ്ട്. എ​ൻ.​ഐ.​എ ഭേ​ദ​ഗ​തി​യി​ൽ സം​ഭ​വി​ച്ച​തുപോ​ലെ​ത്ത​ന്നെ സം​സ്​​ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​പ്ര​സക്ത​മാ​കു​ന്നു​വെ​ന്നതുത​ന്നെ​യാ​ണ് ഈ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​യും ന​ട​ക്കു​ന്ന​ത്. ഫെ​ഡ​റ​ലി​സ​ത്തെ സ​മ്പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കി രാ​ജ്യം മൊ​ത്തം ഒ​രു ഭീ​ക​ര പൊ​ലീ​സ്​ സ്​റ്റേ​റ്റാ​ക്കി മാ​റ്റാ​നു​ള്ള ബി.​ജെ.​പി പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് ഈ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മാ​യും മൂ​ന്നു ഭേ​ദ​ഗ​തി​ക​ളാ​ണ് പു​തു​താ​യി വ​ന്നി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള യു.​എ.​പി.​എ പ്ര​കാ​രം സം​ഘ​ട​ന​ക​ളെ മാ​ത്ര​മേ ഭീ​ക​ര​വാ​ദ പ​ട്ടി​ക​യി​ൽപെ​ടു​ത്തി നി​രോ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ വ്യ​ക്​​തി​ക​ളെ ഭീ​ക​ര​വാ​ദി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഈ ​നി​യ​മം വ്യ​വ​സ്​​ഥചെ​യ്യു​ന്നു. അ​ങ്ങ​നെ ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​യാ​ളു​ടെ സ്വ​ത്ത് ക​ണ്ടുകെ​ട്ടാ​നു​ള്ള അ​ധി​കാ​രം എ​ൻ.​ഐ.​എ​ക്ക് ന​ൽ​കു​ന്ന​താ​ണ് പ്ര​ധാ​ന​പ്പെ​ട്ട മ​റ്റൊ​രു ഭേ​ദ​ഗ​തി. ഇ​ങ്ങ​നെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​മ്പോ​ൾ അ​ത​ത് സം​സ്​​ഥാ​ന ഡി.​ജി.​പി​മാ​രു​ടെ അ​നു​മതി​ക്കാ​യി എ​ൻ.​ഐ.​എ കാ​ത്തുനി​ൽ​ക്കേ​ണ്ട​തി​ല്ല. ഏ​ത് സം​സ്​​ഥാ​ന​ത്തും ക​ട​ന്നുചെ​ന്ന് ത​ങ്ങ​ൾ ഭീ​ക​ര​വാ​ദി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ആ​ളു​ടെ സ്വ​ത്ത് പി​ടി​ച്ചെ​ടു​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​യും. നി​ല​വി​ലെ നി​യ​മപ്ര​കാ​രം ഡിവൈ.​എ​സ്.​പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കാ​ണ് ഭീ​ക​ര​താ കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​നു​ള്ള അ​ധി​കാ​രം. പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ, എ​ൻ.​ഐ.​എ ആ​ണ് കേ​സ്​ എ​ടു​ക്കു​ന്ന​തെ​ങ്കി​ൽ ഇ​ൻ​സ്​​പെ​ക്ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​നുത​ന്നെ കേ​സെ​ടു​ത്ത് മു​ന്നോ​ട്ടുപോ​കാ​ൻ സാ​ധി​ക്കും. അ​താ​യ​ത്, സം​സ്​​ഥാ​ന​ത്തെ ഡി.​ജി.​പി​യെപോ​ലും അ​രു​ക്കാ​ക്കി എ​ൻ.​ഐ.​എ​യി​ലെ ഒ​രു സാ​ദാ ഇ​ൻ​സ്​​പെ​ക്ട​ർ​ക്ക് ഏ​ത് സം​സ്​​ഥാ​ന​ത്തും ക​യ​റി നി​ര​ങ്ങാ​ൻ പ​റ്റും. സം​സ്​​ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ർ​ക്കും ഡി.​ജി.​പി​മാ​ർ​ക്കും ഇ​നി​മേ​ൽ ട്രാ​ഫി​ക് നി​യ​ന്ത്ര​ണം, മൈ​ക്ക് പെ​ർ​മി​ഷ​ൻ കൊ​ടു​ക്ക​ൽ പോ​ലു​ള്ള ‘വ​ലി​യ’ ജോ​ലി​ക​ൾ ചെ​യ്ത് മു​ന്നോ​ട്ടുപോ​കാ​ം എ​ന്ന് ചു​രു​ക്കം! സം​സ്​​ഥാ​ന പൊ​ലീ​സി​​െൻറ നി​യ​ന്ത്ര​ണ​ത്തി​ൽവ​രു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ക്ര​മ​സ​മാ​ധാ​ന വി​ഷ​യ​ങ്ങ​ളൊ​ക്കെ ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ എ​ൻ.​ഐ.​എ ഭേ​ദ​ഗ​തി​യോ​ടെ കേ​ന്ദ്ര​ത്തിെ​ൻറ അ​ധി​കാ​രപ​രി​ധി​യി​ൽ വ​ന്നുക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ല​ളി​ത​മാ​യിപ്പ​റ​ഞ്ഞാ​ൽ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്ന​ത് ഏ​ക​ഛ​ത്രാ​ധിപ​തി​യു​ടെ റോ​ളി​ലേ​ക്ക് വ​രു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​തി​​െൻറ ഗൗ​ര​വം കോ​ൺ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന പ്ര​തി​പ​ക്ഷ​ത്തി​ന് ഇ​നി​യും മ​ന​സ്സി​ലാ​യി​ട്ടി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. അ​ങ്ങനെ​യാ​യി​രു​ന്നെ​ങ്കി​ൽ, അ​വ​ർ ഒ​ത്തൊ​രു​മി​ച്ച് ഗൃ​ഹ​പാ​ഠം ചെ​യ്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ൽ എ​ൻ.​ഐ.​എ ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. അ​വ​ര​ത് ചെ​യ്തി​ല്ല. ത​ങ്ങ​ളാ​ണ​ല്ലോ യു.​എ.​പി.​എ​യും എ​ൻ.​ഐ.​എ​യും കൊ​ണ്ടു​വ​ന്ന​ത് എ​ന്ന​തുകൊ​ണ്ടാ​യി​രി​ക്കി​ല്ല കോ​ൺ​ഗ്ര​സ്​ ഈ ​നി​ല​പാ​ടി​ല്ലാ​യ്മ സ്വീ​ക​രി​ച്ച​ത്. മ​റി​ച്ച്, എ​ൻ.​ഐ.​എ ഭേ​ദ​ഗ​തി​യും യു.​എ.​പി.​എ ഭേ​ദ​ഗ​തി​യും ‘മു​സ്​​ലിം ഭീ​ക​ര​വാ​ദി’​ക​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള വ​ള​രെ ഉ​ദാ​ത്ത​മാ​യ ദേ​ശീ​യപ​ദ്ധ​തി​യാ​ണ് എ​ന്ന പ്ര​തീ​തി സൃ​ഷ്​​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത്ത​ര​മൊ​രു നി​യ​മഭേ​ദ​ഗ​തി​യെ എ​തി​ർ​ത്ത് വെ​റു​തെ ദു​ഷ്പേ​ര് സ​മ്പാ​ദി​ക്കേ​ണ്ട എ​ന്ന് അ​വ​ർ വി​ചാ​രി​ച്ചി​രി​ക്കും. യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​ര​ണ്ട് ഭേ​ദ​ഗ​തി​ക​ളും മു​സ്​​ലിം​ക​ളെ മാ​ത്ര​മാ​യി ബാ​ധി​ക്കു​ന്ന​ത​ല്ല. ഏ​തു ക​രി​നി​യ​മ​വും ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക ഏ​റ്റ​വും ദു​ർ​ബ​ല​രെ​യാ​ണ് എ​ന്ന​ത് പൊ​തു തത്ത്വ​മാ​ണ്. ആ ​നി​ല​ക്ക്, മു​സ്​​ലിം​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കും. പ​ക്ഷേ, അ​തേ​ക്കാ​ൾ അ​പ്പു​റം ന​മ്മു​ടെ രാ​ഷ്​ട്രീയ സം​വി​ധാ​ന​ത്തെ പൊ​ളി​ച്ചെ​ഴു​തു​ന്ന ഘ​ട​നാമാ​റ്റ​ങ്ങ​ളാ​ണ് ഈ ​ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന​ത്. സം​സ്​​ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ൾ അ​പ്ര​സ​ക്ത​മാ​കു​ന്ന ഘ​ട​നാമാ​റ്റം. തി​രി​ച്ചുവ​രാ​ൻ പ​റ്റാ​ത്തവി​ധം രാ​ഷ്​ട്രഘ​ട​ന​യു​ടെ അ​ല​കും പി​ടി​യും മാ​റ്റാ​നു​ള്ള വി​ശാ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ​ത്.

യു.​എ.​പി.​എ ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യി​ട്ടി​ല്ല. പ്ര​തി​രോ​ധം സാ​ധ്യ​മാ​യ അ​വ​സാ​ന പോ​ർ​മു​ഖ​മാ​ണ​ത്. പ​ഴു​ത​ട​ച്ച്, ആ​സൂ​ത്ര​ണ​ത്തോ​ടെ വ​രു​ക​യാ​ണെ​ങ്കി​ൽ അ​വി​ടെ അ​തി​നെ ത​ട​യാ​ൻ സാ​ധി​ക്കും. കോ​ൺ​ഗ്ര​സ്​ അ​തി​ന് സ​ന്ന​ദ്ധ​മാ​കു​മോ എ​ന്ന​താ​ണ് അ​വ​സാ​ന മ​ണി​ക്കൂ​റി​ലു​ള്ള നി​ർ​ണാ​യ​ക​മാ​യ ചോ​ദ്യം.

Show Full Article
TAGS:right to information amendment bill 2019 madhyamam editorial malayalam Editorial 
News Summary - right to information amendment bill-editorial
Next Story