Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവേലികെട്ടുന്ന സർക്കുലർ...

വേലികെട്ടുന്ന സർക്കുലർ പിൻവലിക്കണം

text_fields
bookmark_border
editorial
cancel

സു​താ​ര്യ​മാ​യ മാ​ധ്യ​മപ്ര​വ​ർ​ത്ത​നം ജ​നാ​ധി​പ​ത്യ​ത്തിെ​ൻ​റ നാ​രാ​യവേ​രാ​ണ്. ഭ​ര​ണ​കൂ​ട​വും മാ​ധ്യ​മ​ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​വാ​ദാ​ത്മ​ക​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ലാ​ണ് അ​റി​യാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ല​ഭ്യ​മാ​കു​ക. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ ഒ​രു​പ​ടി മു​ന്നി​ലാ​ണ് കേ​ര​ളം. ഏ​തു സ​ന്ദ​ർ​ഭ​ത്തി​ലും മാ​ധ്യ​മപ്ര​തി​നി​ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ൽ വൈ​മ​ന​സ്യ​മി​ല്ലാ​ത്ത ജ​നാ​ധി​പ​ത്യ സ്വ​ഭാ​വം എ​ല്ലാ രാഷ്​​ട്രീയ നേ​താ​ക്ക​ളു​ടെ​യും പൊ​തുവ്യ​ക്തി​ത്വ​ങ്ങ​ളുെ​ട​യും സ​ഹ​ജസ്വ​ഭാ​വ​മാ​ണ്. പ്ര​തി​ക​രിക്കുന്നില്ലെ​ങ്കി​ൽ മാ​ധ്യ​മപ്പ​ട​യെ നി​ശ്ശബ്​ദ​മാ​യി ക​ട​ന്നുപോ​കാ​നു​ള്ള വൈ​ദ​ഗ്ധ്യ​വും അ​വ​ർക്കു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പെ​െ​ട്ട​ന്ന് രൂ​പ​പ്പെ​ടു​ന്ന സം​ഭ​വവി​കാ​സ​ങ്ങ​ളി​ൽ അ​വ​രി​ൽനി​ന്ന് അ​ഭി​പ്രാ​യ​മാ​രാ​യാ​ൻ ഇ​തു​വ​രെ ഒ​രു വി​ഘ്ന​വും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ടാ​കാ​റി​ല്ല. ഈ ​സു​ഗ​മ​മാ​യ കീ​ഴ്വ​ഴ​ക്ക​ത്തി​​​െൻറയും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ മൂ​ല്യ​ങ്ങ​ളു​ടെ​യും ക​ട​ക്ക​ൽ ക​ത്തി​വെ​ക്കു​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ർ, പ്ര​ശ​സ്തർ എ​ന്നി​വ​രു​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പൊ​തുസ്ഥ​ല​ങ്ങ​ളി​ലും സെ​ക്ര​​േട്ട​റിയ​റ്റി​ലും ഇ​ട​പെ​ടു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ആഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സു​ബ്ര​തോ ബി​ശ്വാ​സ് പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗനി​ർദേ​ശ​ങ്ങ​ൾ. വേ​ണ്ട​ത്ര പ​ര്യാ​ലോ​ച​ന​ക​ളി​ല്ലാ​ത്ത​തും മാ​ധ്യ​മസ്വാ​ത​ന്ത്ര്യ​ത്തി​ന് വി​ഘാ​തം സൃ​ഷ്​ടി​ക്കു​ന്ന​തു​മാ​ണ് ഉ​ത്ത​ര​വി​ലെ ഉ​ള്ള​ട​ക്ക​മെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ൽ ആ​ർ​ക്കും​ മ​ന​സ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

മ​ന്ത്രി​മാ​രുടെയും പ്ര​ശ​സ്തരു​ടെ​യും പ്ര​തി​ക​ര​ണ​ങ്ങ​ളാ​രാ​യു​ക, അ​ഭി​മു​ഖ​ങ്ങ​ൾ തയാ​റാ​ക്കു​ക, അ​ഭി​പ്രാ​യ​പ്ര​ക​ട​നങ്ങ​ൾ തേ​ടു​ക തു​ട​ങ്ങി​യ​വ​ക്കെല്ലാം ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വുപ്ര​കാ​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നി​രി​ക്കു​ന്നു. സ​ർ​ക്കു​ല​ർ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്കു​ക​യാ​​െണ​ങ്കി​ൽ, മാ​ധ്യ​മപ്ര​തി​നി​ധി​ക​ൾക്ക്​ ഇ​നി​മു​ത​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽനി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി മാ​ത്ര​മേ ഇ​വ​യെ​ല്ലാം നി​ർവഹി​ക്കാ​നാ​കൂ. പൊ​തുപ​രി​പാ​ടി​ക​ൾ, ​െറ​യി​ൽ​വേ സ്​റ്റേഷ​നു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന് പ്ര​തി​ക​ര​ണ​മെ​ടു​ക്കു​ന്ന​ത് സ​ഞ്ചാ​രസ്വ​ാതന്ത്ര്യ​ത്തെ ത​ട​യു​ന്ന​തി​നാ​ൽ അ​വ നി​യ​ന്ത്രി​ക്ക​ണം. സ​ർ​ക്കാ​റിെ​ൻ​റ വി​വി​ധ വ​കു​പ്പു​ക​ൾ നേ​രി​ട്ട് മാ​ധ്യ​മ​ങ്ങ​ൾക്ക്​ വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും പി.​ആ​ർ.​ഡി സം​വി​ധാ​ന​ങ്ങ​ൾ വ​ഴി മാ​ത്ര​മാ​ക​ണം പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ൽ​കേ​ണ്ട​ത്​ എന്നുള്ള ക​ൽ​പ​ന​യും ഉ​ത്ത​ര​വി​ലു​ണ്ട്.

ഫോ​ൺകെ​ണി ​വി​വാ​ദം സം​ബ​ന്ധി​ച്ച പി.​എ. ആ​ൻ​റ​ണി ക​മീഷ​ൻ റി​പ്പോ​ർ​ട്ടി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ​ത്രെ ക​ഴി​ഞ്ഞ മാ​സം 15ന് ​ഇ​പ്ര​കാ​രം ഒരു ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മ​ന്ത്രി​മാ​രു​ടെ​യും പ്ര​ശ​സ്ത വ്യ​ക്തി​ക​ളു​ടെ​യും സു​ര​ക്ഷ​ക്കു​വേ​ണ്ടി​യാ​ണ് ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ഭാ​ഷ്യം. പ​ബ്ലി​ക് റി​ലേ​ഷ​ൻസ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​മാ​ണി​തെ​ന്നും നി​യ​ന്ത്ര​​ണമി​ല്ലെ​ന്നു​മാ​ണ് ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​പ്പോ​ൾ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സ​ർ​ക്കു​ല​ർ പ്ര​കാ​രം ഒ​രി​ട​ത്തും ഇ​തു​വ​രെ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. അവ്യ​ക്ത​ത​ക​ളും അ​പ്രാ​യോ​ഗി​ക നി​ർ​ദേശ​ങ്ങ​ളു​മ​ട​ങ്ങി​യ ഉ​ത്ത​ര​വ് ജ​നാ​ധി​പ​ത്യവി​രു​ദ്ധ​വും സ​ർ​ക്കാ​റിെ​ൻ​റ പ്ര​തി​ച്ഛാ​യ​ക്ക്​ മ​ങ്ങ​ലേ​ൽ​പി​ക്കു​ന്ന​തു​മാ​ണ്. പെ​​െട്ട​ന്നു​ണ്ടാ​കു​ന്ന സം​ഭ​വവി​കാ​സ​ങ്ങ​ളി​ൽ മ​ന്ത്രി​മാ​രു​ടെ പ്ര​തി​ക​ര​ണ​ത്തി​ന് പി.​ആ​ർ.​ഡി​യി​ൽനി​ന്ന് മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങുന്നതെങ്ങനെ, പ്ര​ശ​സ്ത വ്യ​ക്തി എ​ന്ന​തിെ​ൻ​റ നി​ർ​വ​ച​ന​മെ​ന്താ​ണ് തു​ട​ങ്ങി ധാ​രാ​ളം ചോ​ദ്യ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട് വി​വാ​ദ സ​ർ​ക്കു​ല​ർ.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ വ​സ്തു​ത​ക​ള​റി​യാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​ന്മേലാ​ണ് അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കു​ന്ന​ത്. ഭ​ര​ണ​കൂ​ട​വും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സം​വാ​ദ​ങ്ങ​ളു​ടെ മ​ധ്യ​വ​ർ​ത്തി​ക​ളാ​ണ് മാ​ധ്യ​മ​ങ്ങ​ൾ. ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ല​റി​യി​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും ചോ​ദ്യ​ങ്ങ​ളും അ​ധി​കാ​രി​കൾക്ക്​ വിളംബവും വിഘ്​നവുമില്ലാതെ എ​ത്തി​ക്കാനു​മു​ള്ള ഇ​ട​ക​ണ്ണി. അ​വ​ക്കി​ട​യി​ൽ ഏ​തു ന്യാ​യ​ത്തിെ​ൻ​റ പേ​രി​ലാ​​െണ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​ത് സാ​മൂ​ഹി​കസു​ര​ക്ഷ​ക്ക് ഒ​ട്ടും ഭൂ​ഷ​ണ​മ​ല്ല. ജ​നാ​ധി​പ​ത്യ​ത്തിെ​ൻ​റ ര​ണ്ടു സം​വി​ധാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ സ്വ​യം നാ​ശ​ത്തി​നു​പ​ക​രി​ക്കു​മെ​ന്ന​ല്ലാ​തെ വാ​ർ​ത്ത​ക​ൾ ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്നത്​ അ​ഭി​ഭാ​ഷ​ക​രും മാ​ധ്യ​മ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ന​ൽ​കി​യ അ​നു​ഭ​വപാ​ഠ​മാ​ണ്.

സമൂ​ഹമാ​ധ്യ​മ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ത്ര വൈ​പു​ല്യം നേ​ടി​യ ഇ​ക്കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സ്വാ​ത​ന്ത്ര്യം ത​ട​യ​പ്പെ​ടു​ന്ന​തി​ലൂ​ടെ സം​ഭ​വി​ക്കു​ക അ​വാ​സ്ത​വ​ങ്ങ​ളും അ​ർ​ധസ​ത്യ​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​ഗ​ത്തി​ൽ പ​ര​ക്കാ​നി​ട​വ​രുക മാ​ത്ര​മാ​ണ്. സൈ​ബ​ർ ലോ​ക​ത്ത് വ്യാ​ജ വാ​ർ​ത്തോ​ൽ​പാ​ദ​നം വ്യ​വ​സാ​യ​മാ​യി ന​ട​ക്കു​ന്ന ഇ​ക്കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്ത​തും സു​താ​ര്യ​വു​മാ​യ ബ​ന്ധം സ്ഥാ​പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ത​യാ​റാ​കേ​ണ്ട​ത്. സ​ർ​ക്കു​ല​ർ വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പാ​ക​ത​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നും അ​പാ​കത ക​ണ്ടെ​ത്തി​യാ​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്താ​നും മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് നൽകിയ നി​ർ​ദേ​ശം സ​മ​യോ​ചി​ത​വും വി​വേ​ക​പൂ​ർ​വ​വു​മാ​ണ്. അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ൽനി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ല​ക്കു​ന്നതും മാ​ധ്യ​മസ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​സ​രം സൃ​ഷ്​ടി​ക്കാ​ൻ ഉ​ത​കു​ന്ന​തു​മാ​യ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി മു​ൻകൈയെ​ടു​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsMedia Restricyion
News Summary - Restriction For Media - Article
Next Story