Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവീണ്ടെടുക്കണം...

വീണ്ടെടുക്കണം വിശ്വാസ്യത

text_fields
bookmark_border
editorial-23
cancel

തെരഞ്ഞെടുപ്പ്​ പകുതിയിലേറെ ഘട്ടങ്ങൾ പിന്നിട്ടതോടെ ഇത്തവണ മൊത്തം പോളിങ്​ ശതമാനം റെക്കോഡ്​ ഭേദിക്കുമെന് നാണ്​ പ്രതീക്ഷിക്കുന്നത്​. ഏഴുഘട്ടങ്ങളിൽ നാലെണ്ണം കഴിഞ്ഞപ്പോൾ തന്നെ 2014ലെ പോളിങ്ങി​​െൻറ (67.6 ശതമാനം) തൊട്ടടുത ്ത്​ എത്തിക്കഴിഞ്ഞു (67 ശതമാനം). ഇൗ നിലയിൽ മേയ്​ 19ന്​ വോ​െട്ടടുപ്പ്​ തീരുന്നതോടെ 90 കോടി വോട്ടർമാരിൽ ഭൂരിഭാഗവ ും സമ്മതിദാനാവകാശം വിനിയോഗിച്ചിരിക്കുമെന്നാണ്​ കണക്കുകൂട്ടുന്നത്​. തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ ബോധവത്​കരണ യത്​നങ്ങളുടെ വിജയം കൂടിയാണിതെന്ന്​ വിലയിരുത്തപ്പെടുന്നു. ലോകത്തിലേറ്റവും വലിയ ജനാധിപത്യ അഭ്യാസത്തി​​െൻറ മ േൽനോട്ടക്കാരെന്ന നിലക്ക്​ ഇലക്​ഷൻ കമീഷന്​ അഭിമാനിക്കാൻ വകയുണ്ട്​. അതേസമയം, മുമ്പില്ലാതിരുന്ന വെല്ലുവിളികളും പ്രശ്​നങ്ങളുടെ വ്യാപ്​തിയും കമീഷ​​െൻറ കാര്യക്ഷമതക്കും നിഷ്​പക്ഷതക്കും പരിക്കേൽപിച്ചോ എന്ന സംശയം ഉയർന്നിരിക്കുന്നു.

പൗരൻമാർക്കുമുഴുവൻ വോട്ടുചെയ്യാനുള്ള അവസരം നൽകുകയെന്നത്​ പ്രധാനമാണ്​. എന്നാൽ, പ്ര​ാേയാഗിക പ്രയാസങ്ങൾ കൊണ്ടും മറ്റും അത്​ പൂർണമായി നടക്കാറില്ല. പ്രവാസികൾ ജനാധിപത്യത്തി​​െൻറ ഇൗ മുഖ്യകർമത്തിൽനിന്ന്​ ഏറെയും ഒഴിവാണ്​. അസമിലെയും ബിഹാറിലെയുമടക്കം അനേകം സാധാരണക്കാർ വോട്ടർ പട്ടികക്കുതന്നെ പുറത്താണെന്ന ആക്ഷേപവുമുണ്ട്​. ഇത്തവണ 80 ശതമാനം പോളിങ്​ നടന്ന സംസ്​ഥാനമാണ്​ അസം. എന്നാൽ, ഇവിടെ ഒന്നേകാൽ ലക്ഷം പേർ ‘സംശയാസ്​പദ വോട്ടർമാർ’ എന്ന ഗണത്തിൽപെടുത്തി വോട്ട്​ നിഷേധിക്കപ്പെട്ടവരായുണ്ടെന്ന്​ നാട്ടുകാർ പറയുന്നു. പൗരത്വം തെളിയിക്കാൻ കഴിയാത്തതാണ്​, പൗ​രന്മാരല്ലാത്തതല്ല കാരണം -1996 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ട്​ ചെയ്​തവർ ത​െന്നയാണവർ. യഥാർഥ പൗരന്മാരാണെങ്കിലും മതിയായ രേഖകൾ യഥാസമയം സമർപ്പിക്കാനാകാത്തതിനാൽ ഒഴിവാക്കപ്പെട്ടു. ദേശീയ പൗരത്വ പട്ടിക എന്ന പുതിയ കടമ്പകൂടി വന്നപ്പോൾ 40 ലക്ഷം പേർ പുറത്തുനിർത്തപ്പെട്ടു എന്നാണ്​ കണക്ക്​. യഥാർഥ പൗരന്മാർക്ക്​ വോട്ടവകാശം ലഭ്യമാകുന്നു എന്ന്​ ഉറപ്പുവരുത്തുന്നതിന്​ യഥാസമയം തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ ഇടപെടൽ ഉണ്ടാകേണ്ടതായിരുന്നു എന്നാണ്​ വിമർശനം. തെലങ്കാനയിലും ആ​ന്ധ്ര​പ്ര​ദേ​ശി​ലും ക​ർ​ണാ​ട​ക​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഡ​ൽ​ഹി​യി​ലു​​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന്​ വോ​ട്ട​ർ​മാ​ർ​ക്ക്​ വോ​ട്ടി​ല്ലാ​താ​യി​ട്ടു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ട്.

ഇൗ ​രം​ഗ​ത്ത്​ പ​ഠ​നം ന​ട​ത്തു​ന്ന ര​ണ്ടു ഗ​വേ​ഷ​ക​ർ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ ര​ണ്ടു​കോ​ടി 80 ല​ക്ഷം സ്​​ത്രീ​ക​ളു​ടെ ക​ണ​ക്കെ​ടു​ത്തി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​കേ​ണ്ടി​യി​രു​ന്ന 12 കോ​ടി വോ​ട്ട​ർ​മാ​ർ ഒഴി​വാ​യി​പ്പോ​യ​താ​യി ‘മി​സ്സി​ങ്​ വോ​േ​ട്ട​ഴ്​​സ്​’ പ​ദ്ധ​തി​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ പ​ല​കു​റി ശ്ര​മി​ച്ച​തു​കൊ​ണ്ടുമാ​ത്രം പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​വ​ർ ധാ​രാ​ള​മു​ണ്ട്​; എ​ന്നാ​ൽ, വ്യാ​പ​ക​മാ​യു​ള്ള ഒ​ഴി​വാ​ക്ക​ലി​ന്​ സ​ർ​ക്കാ​റു​ക​ൾ ശ്ര​മി​ക്കു​േ​മ്പാ​ൾ നീ​തി​ക്കാ​യി ഇ​ട​പെ​ടാ​ൻ അ​തി​ന്​ ക​ഴി​യേ​ണ്ട​താ​യി​രു​ന്നു.

പ്ര​ച​ാര​ണ​രം​ഗ​ത്തെ അ​ത്യാ​ചാ​ര​ങ്ങ​ളാ​ണ്​ മ​റ്റൊ​രു പ്ര​ശ്​​നം. രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ൾ ഇ​റ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പ​ത്രി​ക​ക​ളാ​ക​ണം ന്യാ​യ​മാ​യും പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ആ​ധാ​രം. എ​ന്നാ​ൽ, പ​ത്രി​ക​ക​ൾ പ​ല​ർ​ക്കും വെ​റും വ്യ​ർ​ഥ​മാ​യ അ​നു​ഷ്​​ഠാ​ന​മാ​ണി​ന്ന്. യ​ഥാ​ർ​ഥ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന്​ ശ്ര​ദ്ധ​മാ​റ്റി വൈ​കാ​രി​ക ഉന്മാദ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ചു​വി​ടാ​ൻ ഇ​ത്ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി മു​ത​ൽ ശ്ര​മം ന​ട​ത്തി. ച​ർ​ച്ച​ക​ളി​ൽ ഒ​രു മോ​ഡ​റേ​റ്റ​റു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ൻ ഇ​ല​ക്​​ഷ​ൻ ക​മീ​ഷ​ന്​ പ്രാ​യോ​ഗി​ക പ്ര​യാ​സ​മു​ണ്ടാ​കാം. എ​ന്നാ​ൽ, മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ൾ ഉ​ന്ന​ത​ന്മാ​രി​ൽ​നി​ന്നുവ​രെ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​േ​മ്പാ​ൾ നി​സ്സ​ഹാ​യ​രാ​യ കാ​ഴ്​​ച​ക്കാ​രാ​യി​രു​ന്നു ക​മീ​ഷ​ൻ പ​ല​പ്പോ​ഴും. ഭ​ര​ണ​പ​ക്ഷ​ത്തി​ന്​ അ​ന​ർ​ഹ​മാ​യ ​മേ​ൽ​ക്കൈ ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ഇ​ത്ത​വ​ണ തീ​രു​മാ​ന​ങ്ങ​ളും തീ​രു​മാ​ന​മി​ല്ലാ​യ്​​മ​യും ഉ​ണ്ടാ​യ​തെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തെ​പ്പ​റ്റി പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ ദേ​ശീ​യ സം​പ്രേ​ഷ​ണം, ന​മോ ടി.​വി, മോ​ദി സി​നി​മ തു​ട​ങ്ങിയവ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മ​ത്സ​ര​സ​മ​ത്വം നഷ്​ടപ്പെടുത്തിയപ്പോഴെല്ലാം കമീഷൻ ഇട​െപട്ട്​ സമത്വം ഉറപ്പുവരുത്തേണ്ടതായിരുന്നു. സൈന്യത്തി​​െൻറ പേരിൽ പ്രധാനമന്ത്രി വോട്ടുതേടിയ അത്ഭുതംവരെ ഉണ്ടായി. തികഞ്ഞ വർഗീയ പ്രചാരണങ്ങളെ തടയാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, തെറ്റ്​ ആവർത്തിക്കാൻ ധൈര്യം നൽകുംവിധം ലഘുവാണ്​ ശിക്ഷാനടപടികൾ. തെര​ഞ്ഞെടുപ്പ്​ പ്രക്രിയ തുടങ്ങിയ ശേഷം കേന്ദ്ര ഏജൻസികൾ വിവിധ പ്രതിപക്ഷ നേതാക്കൾക്കെതിരെ നടത്തിയ നികുതി റെയ്​ഡുകൾ കമീഷ​​െൻറ മുന്നറിവോടെ ആയിരുന്നില്ല എന്നാണ്​ റിപ്പോർട്ട്​. ഇവിടെയും ഏറെയും നിസ്സഹായരായി അനങ്ങാതിരിക്കുകയാണ്​ കമീഷൻ ചെയ്​തത്​.

വോട്ടുയന്ത്രങ്ങളെക്കുറിച്ച സംശയങ്ങൾ തെരഞ്ഞെടുപ്പി​​െൻറ വിശ്വാസ്യതക്ക്​ കൂടുതൽ പരിക്കേൽപിച്ചിട്ടുണ്ട്​. കൃ​​ത്രിമം നടത്താനാകില്ലെന്നു പ്രഖ്യാപനങ്ങൾ നടത്തിയതുകൊണ്ടുമാത്രം സംശയങ്ങൾ നീങ്ങില്ല. സോഫ്​റ്റ്​വെയർ രംഗത്ത്​ അനുനിമിഷം നടക്കുന്ന മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ഇലക്​ട്രോണിക്​ യന്ത്രങ്ങളിൽ ഒരിക്കലും അട്ടിമറി നടത്താനാവില്ലെന്ന്​ പറയാൻ ആർക്കും സാധ്യമല്ലതാനും. ഇന്നുവരെ സാധിച്ചില്ലെന്നുവെച്ചാൽപാലും നാളെ സാധിക്കാം എന്നിടത്തോളം മുന്നേറ്റങ്ങളാണ്​ നടക്കുന്നത്​. യന്ത്രങ്ങളെപ്പറ്റി തുടക്കം മുതൽ സംശയങ്ങൾ നിലനിൽക്കുന്നു. പരിഹാരമെന്നനിലക്ക്​ പ്രതിപക്ഷം നിർദേശിച്ച വിവിപാറ്റ്​ എണ്ണലിനോട്​ കമീഷൻ എതിർപ്പ്​ പ്രകടിപ്പിച്ചതും ഉചിതമായില്ല.

ഇലക്​ഷൻ കമീഷന്​ പലതിനും യുക്​തിസഹമായ വിശദീകരണമുണ്ടാകാം. എന്നാൽ, കമീഷൻ നീതിചെയ്​താൽ പോരാ, അത്​ ചെയ്​തുവെന്ന്​ ബോധ്യപ്പെടുത്തുകയും വേണം. അതുണ്ടായിട്ടില്ല. പകരം, കാര്യശേഷിയിലും നിഷ്​പക്ഷതയിലും ഇനിയും ഒരുപാട്​ ആർജിക്കാൻ ബാക്കിയുള്ള സ്​ഥാപനമായാണ്​ ഇലക്​ഷൻ കമീഷൻ സ്വയം പ്രദർശിപ്പിച്ചിട്ടുള്ളത്​. ഇക്കാര്യത്തിൽ പൊതുചർച്ചകളും തിരുത്തൽ നടപടികളും ഉണ്ടായേ തീരൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticleElection Commissionmalayalam news
News Summary - Regain Trust - Article
Next Story