Top
Begin typing your search above and press return to search.
exit_to_app
exit_to_app
election campaign
cancel
Homechevron_rightOpinionchevron_rightEditorialchevron_rightര​​ണ്ടാം...

ര​​ണ്ടാം ത​​രം​​ഗ​​ത്തി​െ​​ല രാ​​ഷ്​​​ട്രീ​​യ 'പ്ര​​ബു​​ദ്ധ​​ത'

text_fields
bookmark_borderകോ​​വി​ഡി​െ​ൻ​റ 'ര​ണ്ടാം വ​ര​വ്'​ രാജ്യത്ത്​ അ​ത്യ​ധി​കം ഭ​യാ​ന​ക​മാ​യൊ​രു ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ സൃ​ഷ്​​ടി​ച്ചി​രി​ക്കു​ന്നു. പ്ര​തി​ദി​ന കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട്​ ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​യി​ട്ടാ​ണ്​ റി​േ​പ്പാ​ർ​ട്ട്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം, ഏ​താ​ണ്ട്​ ഇ​തേ കാ​ല​ത്ത്​ അ​മേ​രി​ക്ക​യി​ലും ഇ​റ്റ​ലി​യി​ലു​മെ​ല്ലാം ക​ണ്ട​തു​പോ​ലെ ഇ​ന്ത്യ​യി​െ​ല ചി​ല പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ​ത​ന്നെ മ​ര​ണ​മു​ന​മ്പു​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു; മ​ര​ണ​പ്പെ​ട്ട​വ​ർ​ക്കാ​യി ഒ​രു​ക്കി​യ 'കൂ​ട്ട​ച്ചി​ത'​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണെ​ങ്ങും.

ഒ​രു​വേ​ള, നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെ​ന്ന്​ ക​രു​തി​യ ​ൈവ​റ​സി​െ​ൻ​റ ര​ണ്ടാം​വ​ര​വ്​ ആ​ദ്യ​ത്തേ​തി​നേ​ക്കാ​ൾ വ​ലി​യ പ്ര​ഹ​ര​മാ​ണ്​ ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ആ​ർ​ക്കും ബോ​ധ്യ​മാ​കും. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൽ സ​വി​ശേ​ഷ​മാ​യ മാ​തൃ​ക മു​ന്നോ​ട്ടു​വെ​ച്ച്​ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ​ത​ന്നെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ കേ​ര​ള​വും 'ര​ണ്ടാം ത​രം​ഗ'​ത്തി​െ​ൻ​റ പി​ടി​യി​ലാ​ണ്. സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡ്​ വ്യാ​പ​നം സ​ർ​വ​കാ​ല ​റെ​ക്കോ​ർ​ഡി​ലെ​ത്തി​യി​രി​ക്കു​ന്നു. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി റേ​റ്റ്​ നാ​ലി​ലേ​ക്ക്​ താ​ഴ്​​ന്നി​രു​ന്നി​ട​ത്ത്​ അ​ത്​ മൂ​ന്നി​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധി​ച്ചി​ട്ടും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ എ​ന്തെ​ടു​ക്കു​ക​യാ​ണെ​ന്ന ചോ​ദ്യം സ​മൂ​ഹ​ത്തി​െ​ൻ​റ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്നു​ണ്ട്. ന​മ്മു​ടെ ചി​ല നേ​താ​ക്ക​ളു​ടെ പ്ര​സ്​​താ​വ​ന​ക​ളും സ​മീ​പ​ന​ങ്ങ​ളു​മൊ​ക്കെ​യാ​ണ്​ ഇ​ത്ത​ര​െ​മാ​രു ആ​ക്ഷേ​പ​ത്തി​ന്​ പി​ന്നി​െ​ല​ന്ന്​ ക​രു​താ​നാ​ണ്​ ന്യാ​യം.

'ഭ​യം വേ​ണ്ട, ജാ​ഗ്ര​ത മ​തി' എ​ന്നൊ​ക്കെ​യാ​ണ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ച്​ പ​റ​യാ​റു​ള്ള​തെ​ങ്കി​ലും, ആ ​പ​റ​ച്ചി​ലി​ൽ ഇ​പ്പോ​ൾ കേ​ര​ളീ​യസമൂ​ഹ​ത്തി​ന്​ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​കാ​ൻ ഒരു വ​ഴി​യു​മി​ല്ല. കാ​ര​ണം, ആ ​മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​വ​ർ ത​ന്നെ​യാ​ണ്​ കേ​വ​ല​മാ​യ രാ​ഷ്​​ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി ആ​ദ്യം 'ജാ​ഗ്ര​ത' കൈ​വി​ട്ട​ത്. ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ലം അ​തി​ന്​ സാ​ക്ഷ്യം വ​ഹി​ച്ചു. മാ​ർ​ച്ച്​ മൂ​ന്നാം വാ​ര​ത്തി​ൽ​ത​ന്നെ രാ​ജ്യ​ത്ത്​ വൈ​റ​സി​െ​ൻ​റ 'ര​ണ്ടാം ത​രം​ഗ'​ത്തി​െ​ൻ​റ സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്ന​താ​ണ്. ആ​ദ്യ​ത്തേ​തി​നേ​ക്കാ​ൾ പ​തി​ന്മട​ങ്ങ്​ തീ​വ്ര​ത​യി​ലാ​യി​രി​ക്കും അ​തെ​ന്നും വി​വി​ധ പ​ഠ​ന​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്ന​തു​മാ​ണ്.

എ​ന്നി​ട്ടും അ​തി​നെ​യെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ്​ കേ​ര​ളം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. 15, 510 പേ​ർ​ക്കാ​ണ്​ മാ​ർ​ച്ച്​ 15ന്​ ​കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. പ​ത്ത്​ ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ത്​ അ​മ്പ​തി​നാ​യി​രം ക​ട​ന്നു. വ​രാ​നി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ൾ എ​ന്താ​യി​രി​ക്കു​മെ​ന്ന​തി​െ​ൻ​റ കൃ​ത്യ​മാ​യ സൂ​ച​ന​യാ​യി​രു​ന്നു അ​ത്. ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രുടെ മു​ന്ന​റി​യി​പ്പുകളെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ്​ കേ​ര​ളം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. കോ​വി​ഡ്​ കാ​ല​ത്ത്​ എ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​മെ​ന്ന​തി​ന്​ ന്യൂ​സി​ല​ൻ​ഡി​േ​ൻ​റ​ത​ട​ക്ക​മു​ള്ള മി​ക​ച്ച മാ​തൃ​ക​ക​ളു​ണ്ടാ​യി​ട്ടും അ​തെ​ല്ലാം അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു.

മു​ൻ​കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ, നാ​ട​ു​നീ​ളെ തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പ​ര​സ്​​പ​രം മ​ത്സ​രി​ച്ചു. കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത്​ സാ​ധാ​ര​ണ കാ​ഴ​്​​ച​യാ​യി മാ​റി. പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ന്​ 48 മ​ണി​ക്കൂ​ർ മു​മ്പ്​ ന​ട​ക്കാ​റു​ള്ള കൊ​ട്ടി​ക്ക​ലാ​ശം എ​ന്ന രാ​ഷ്​​ട്രീ​യ ആ​ഭാ​സ​ത്തി​ന്​ ക​മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മ​ട​ക്ക​മു​ള്ള​വ​ർ റോ​ഡ്​ ഷോ ​ന​ട​ത്തി. ഇ​തി​െ​ൻ​റ​യൊ​ക്കെ ഫ​ല​മാ​ണ്​ നാ​മി​പ്പോ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്​. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ, കേ​ര​ള​ത്തി​ലെ ര​ണ്ടാം ത​രം​ഗം 'ഇ​ല​ക്​​ഷ​ൻ ക്ല​സ്​​റ്റ​റാ'​യി​രു​ന്ന​ു; രോ​ഗ​വ്യാ​പ​ക​ർ ഇ​വി​ട​ത്തെ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും.

ചു​രു​ക്ക​ത്തി​ൽ, കേ​വ​ല​മാ​യ രാ​ഷ്​​ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള കോ​വി​ഡ്​ പ്ര​തി​രോ​ധ​മൊ​ന്നും ​ഇ​വി​ടെ സാ​ധ്യ​മ​​ല്ല എ​ന്നാ​ണ്​ ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ലം തെ​ളി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ൻ​നി​ർ​ത്തി, എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ വ​രെ മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്ന​തും ഇ​തേ രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ടെ ഫ​ല​മാ​യി​ട്ടാ​ണ്. ഇ​പ്പോ​ൾ, മ​ഹാ​മാ​രി​യു​ടെ മൂ​ർ​ധ​ന്യ​ത​യി​ലാ​ണ്​ ആ ​കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഇ​ത്ര​യൊ​ക്കെ ആ​യി​ട്ടും പു​നഃ​ചി​ന്ത​ന​ത്തി​ന്​ അ​വ​ർ ത​യാ​റാ​കു​ന്നി​ല്ല എ​ന്ന​താ​ണ്​ അ​ത്ഭു​തം. പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ത്തു​കൂ​ടു​ന്ന തൃ​ശു​ർ പൂ​രം ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​തു​പോ​ലെ ല​ളി​ത​മാ​ക്കി ആ​ചാ​ര​ങ്ങ​ളി​ൽ ഒ​തു​ക്ക​ണ​മെ​ന്ന കേ​ര​ളീ​യ സ​മൂ​ഹ​ത്തി​െ​ൻ​റ ന്യാ​യ​മാ​യ ആ​വ​ശ്യ​ം സമ്മതിക്കാൻപോ​ലും എത്രമാത്രം പിടിവാശി കാണിച്ചു സ​ർ​ക്കാ​ർ? ആ​രോ​ഗ്യ​മ​ന്ത്രിക്ക്​ പോ​ലും പൂ​രം ആ​ർഭാടമാക്കുന്നതിൽ കഴിഞ്ഞ ദിവസം വരെ എതിർപ്പുണ്ടായിരുന്നില്ല. ആ​ഘോ​ഷ​ത്തി​ന്​ പ​ന്ത​ൽ നാ​ട്ടു​േ​മ്പാ​ൾ മു​ൻ​നി​ര​യി​ൽ മ​ന്ത്രി സു​നി​ൽ​കു​മാ​റു​മു​ണ്ടായിരുന്നു.

ഇതുപോലൊരു സാഹചര്യത്തിൽ പൂരം പൊടിപൂരമായി നടത്തിയാൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങൾ അവർക്കൊന്നും അറിയാഞ്ഞിട്ടാണോ? ​ പ്ര​തി​പ​ക്ഷ​വും ഇ​ക്കാ​ര്യ​ത്തി​ൽ മോ​ശ​മ​ല്ല. ഇ​തു​പോ​ലു​ള്ള വ​ലി​യ ഹോ​ട്​​സ്​​പോ​ട്ടു​ക​ളെ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ച്ച്, പ​തി​വു​പോ​ലെ ചി​ല ​െപാ​ടി​ക്കൈ പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ ത​ങ്ങ​ളെ​ന്തൊ​ക്കെ​യോ ചെ​യ്​​തു​കൂ​ട്ടു​ന്നു​വെ​ന്ന്​ വ​രു​ത്തി​ത്തീ​ർ​ക്കാ​നും ഇൗ ​അ​ധി​കാ​രി വ​ർ​ഗം മ​ടി​കാ​ണി​ക്കു​ന്നി​ല്ല.

ഇ​പ്പോ​ൾ കാ​ണി​ച്ചു​കൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഏ​ക​ദി​ന ലോ​ക്ഡൗ​ണും മ​റ്റും തൊ​ട്ട​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്കു​വ​ർ​ധി​പ്പി​ക്കു​മെ​ന്ന​ല്ലാ​തെ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൽ ക്രി​യാ​ത്​​മ​ക​മാ​യി അ​തി​ലെ​ന്തെ​ങ്കി​ലു​​മു​ണ്ടെ​ന്ന്​ ക​രു​താ​നാ​വി​ല്ല. സാ​മ്പ​ത്തി​ക​മാ​യി ഇ​തി​ന​കം ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക്​ മ​റ്റൊ​രു ഇ​ടി​ത്തീ സ​മ്മാ​നി​ക്കാ​നേ അ​തൊ​ക്കെ ഉ​പ​ക​രി​ക്കൂ. മു​ൻ​കാ​ല​ങ്ങ​ളി​ലൊ​ക്കെ 'ക​രു​ത​ലി​'​െ​ൻ​റ ഭാ​ഗ​മാ​യി ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ഭ​ക്ഷ്യ ധാ​ന്യ കി​റ്റു​ക​ളും നി​ല​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും തീ​ർ​ന്നു​വെ​ന്ന ഇൗ ​സ​മീ​പ​നം അ​ത്യ​ന്തം അ​പ​മാ​ന​ക​ര​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര പ്ര​ശ​സ്​​ത​മാ​യ കേ​ര​ള​ത്തി​െ​ൻ​റ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​െ​ൻ​റ വ​ർ​ത്ത​മാ​നം ഇ​മ്മ​ട്ടി​ലാ​ണെ​ങ്കി​ൽ പി​ന്നെ മോ​ദി​യു​ടെ കേ​ന്ദ്ര​ഭ​ര​ണ​കൂ​ട​ത്തി​െ​ൻ​റ കാ​ര്യം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. പ​ശ്ചി​മ ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​ക്കെ​ത്തി​യ​ ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ച മോ​ദി അടക്കമുള്ള നമ്മുടെ രാഷ്​ട്രീയ ​നേതൃത്വത്തി​െൻറ കോ​വി​ഡ്​ ജാ​ഗ്ര​ത ഒാ​ർ​ത്ത്​ ല​ജ്ജി​ക്കാ​​നേ ത​ൽ​ക്കാ​ലം നി​ർ​വാ​ഹ​മു​ള്ളൂ.

Show Full Article
TAGS:covid19 election campaign 
News Summary - Political 'enlightenment' in the second arena
Next Story