Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇല്ല, ഈ പി.എം “കെയർ”...

ഇല്ല, ഈ പി.എം “കെയർ” ചെയ്തിട്ടില്ല

text_fields
bookmark_border
ഇല്ല, ഈ പി.എം “കെയർ” ചെയ്തിട്ടില്ല
cancel
സു​താ​ര്യ​ത​യി​ല്ലാ​ത്ത, ആ​വ​ശ്യ​ത്തി​നു​ത​കാ​ത്ത, ഔ​ദ്യോ​ഗി​ക പി​ൻ​ബ​ല​മു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക ബാ​ധ്യ​സ്ഥ​ത​യി​ല്ലാ​ത്ത, ഒ​രു ഭീ​മ​ൻ ഫ​ണ്ട് നി​ല​നി​ർ​ത്തു​ന്ന​തി​ന് ന്യാ​യീ​ക​ര​ണം ഒ​ന്നു​മി​ല്ല

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഹാ​യം ന​ൽ​കാ​ൻ വേ​ണ്ടി തു​ട​ങ്ങി​യ പി.​എം കെ​യേ​ഴ്സ് ഫ​ണ്ടി​ന്റെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ൾ ര​ണ്ടു വ​ർ​ഷ​ത്തെ വി​ട​വി​നു ശേ​ഷം വെ​ബ്സൈ​റ്റി​ൽ വ​ന്ന​തോ​ടെ സം​ശ​യ​ങ്ങ​ൾ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലേ​താ​യി പു​റ​ത്തു​വ​ന്ന ഒ​ടു​വി​ല​ത്തെ ക​ണ​ക്കി​ൽ, വെ​ളി​പ്പെ​ടു​ത്തി​യ​തി​ലേ​റെ ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ട്. 2025 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച വ​ർ​ഷ​ത്തി​ൽ, ഫ​ണ്ടി​ൽ 8452 കോ​ടി രൂ​പ ബാ​ക്കി​യു​ള്ള​താ​യി കാ​ണി​ക്കു​ന്നു. ചെ​ല​വാ​ക്കി​യ​താ​ക​ട്ടെ വെ​റും 87.85 ല​ക്ഷം രൂ​പ​യും. കൈ​വ​ശ​മു​ള്ള കൂ​റ്റ​ൻ തു​ക​യി​ൽ വ​ൻ​ഭാ​ഗ​വും സ്ഥി​രം നി​ക്ഷേ​പ​മാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്നു. ചെ​ല​വാ​ക്കി​യ 88 ല​ക്ഷം രൂ​പ​യെ​പ്പ​റ്റി വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മ​ല്ല. കോ​വി​ഡ് കാ​ല​ത്തെ ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്താ​ണ് 2020ൽ ​ഈ ഫ​ണ്ട് സ്ഥാ​പി​ത​മാ​കു​ന്ന​ത്.

മ​ഹാ​മാ​രി​യി​ൽ മാ​ത്ര​മ​ല്ല, അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​മാ​യ മ​റ്റു ദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഈ ​ഫ​ണ്ടി​ൽ​നി​ന്ന് സ​ഹാ​യം ന​ൽ​കും എ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. പ​ക്ഷേ, ദു​രി​ത​ങ്ങ​ൾ ധാ​രാ​ള​മാ​യി ഉ​ണ്ടാ​യി​ട്ടും ഫ​ണ്ട് കെ​ട്ടി​പ്പൂ​ട്ടി വെ​ച്ചി​രി​ക്കു​ക​യാ​ണ്. കൈ​വ​ശ​മു​ള്ള ഫ​ണ്ടി​ന്റെ പ​തി​നാ​യി​ര​ത്തി​ലൊ​രം​ശം മാ​ത്രം ചെ​ല​വി​ട്ട്, 93 ശ​ത​മാ​നം തു​ക​യും സ്ഥി​രം നി​ക്ഷേ​പ​മാ​ക്കി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ദു​രി​ത​ബാ​ധി​ത​ർ കു​റ​ഞ്ഞ​തു​കൊ​ണ്ട​ല്ല​ല്ലോ. കോ​വി​ഡ് കാ​ര​ണം അ​നാ​ഥ​രാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം 20,000 രൂ​പ വീ​തം ന​ൽ​കി​യ​താ​യി 2025 ഡി​സം​ബ​റി​ൽ സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​മാ​യി സ​ർ​ക്കാ​ർ​പ​ട്ടി​ക​യി​ൽ ഉ​ള്ള​ത് 3383 പേ​രാ​ണ്. എ​ങ്കി​ൽ, 6.76 കോ​ടി ചെ​ല​വ് വ​രേ​ണ്ട​താ​ണ്. ചെ​ല​വി​ട്ട 88 ല​ക്ഷം വെ​ച്ച്, 20,000 രൂ​പ​യു​ടെ സ്ഥാ​ന​ത്ത് 2596 രൂ​പ വീ​ത​മേ ഓ​രോ കു​ട്ടി​ക്കും കി​ട്ടി​യി​രി​ക്കാ​ൻ ഇ​ട​യു​ള്ളൂ. ഇ​തു​പോ​ലും, കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ ഊ​ഹം മാ​ത്ര​മാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് പ​ലേ​ട​ത്താ​യി ഉ​ണ്ടാ​യ പ്ര​ള​യം, ചു​ഴ​ലി, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി അ​നേ​കം കെ​ടു​തി​ക​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടേ​ണ്ട പ​ണ​മാ​ണ് പാ​ഴാ​യി കി​ട​ക്കു​ന്ന​ത്. വ​ൻ ന​ഷ്ട​ങ്ങ​ളു​ടെ ചെ​റി​യ അം​ശം മാ​ത്ര​മാ​ണ് യൂ​നി​യ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ​തെ​ന്ന് കേ​ര​ളം, അ​സം, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​മ്പോ​ൾ ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റി​ന്മേ​ൽ അ​ട​യി​രി​ക്കു​ന്ന പി.​എം കെ​യേ​ഴ്സ് അ​തി​ന്റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തി​ന് ഉ​ത​കു​ന്നേ​യി​ല്ല. തു​ട​ക്ക​ത്തി​ൽ അ​നേ​കം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന് പി​ടി​ച്ച​തും സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ൽ​നി​ന്നും കോ​ർ​പ​റേ​റ്റു​ക​ളി​ൽ​നി​ന്നും നി​ർ​ബ​ന്ധ​പൂ​ർ​വം ഈ​ടാ​ക്കി​യ​തു​മാ​ണ് പി.​എം കെ​യേ​ഴ്സ് ഫ​ണ്ടി​ന്റെ വ​ലി​യൊ​രു ഭാ​ഗം. ക​മ്പ​നി​ക​ളു​ടെ സി.​എ​സ്.​ആ​ർ ഫ​ണ്ട് ഇ​തി​ലേ​ക്ക് വ​രു​ത്താ​നാ​യി ക​മ്പ​നി നി​യ​മം വ​രെ ഭേ​ദ​ഗ​തി ചെ​യ്തു.

“പ്ര​ധാ​ന​മ​ന്ത്രി ദേ​ശീ​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട്” (പി.​എം.​എ​ൻ.​ആ​ർ.​എ​ഫ്) എ​ന്ന സം​വി​ധാ​നം നി​ല​നി​ൽ​ക്കേ​യാ​ണ്, സ​മാ​ന്ത​ര​വും അ​താ​ര്യ​വു​മാ​യ മ​റ്റൊ​ന്ന് ഉ​ണ്ടാ​ക്കി​യ​ത്. നേ​ര​ത്തേ​യു​ള്ള ദു​രി​താ​ശ്വാ​സ ഫ​ണ്ട് സി.​എ.​ജി ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ണ്; പി.​എം കെ​യേ​ഴ്സ് അ​ങ്ങ​നെ​യ​ല്ല. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് വി​ദേ​ശ സം​ഭാ​വ​ന വി​ല​ക്കു​ന്ന​വ​ർ​ത​ന്നെ പി.​എം കെ​യേ​ഴ്സി​ന് അ​തി​ന് വ​ഴി തു​റ​ന്നു​കൊ​ടു​ക്കു​ന്നു. ഇ​തെ​ല്ലാം വെ​ച്ച് നോ​ക്കു​മ്പോ​ൾ ശ​രി​യാ​യ ല​ക്ഷ്യം എ​ന്താ​യി​രു​ന്നു എ​ന്ന ചോ​ദ്യം ബാ​ക്കി​യാ​കു​ന്നു.

സു​താ​ര്യ​ത​യി​ല്ലാ​യ്മ തു​ട​ക്കം​മു​ത​ലേ ഇ​തി​ൽ ഉ​ട​നീ​ള​മു​ണ്ട്. കം​ട്രോ​ള​ർ-​ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്റെ പ​രി​ശോ​ധ​ന​യി​ൽ ഈ ​ഫ​ണ്ട് വ​രു​ന്നി​ല്ല. വി​വ​രാ​വ​കാ​ശ ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് അ​തി​നെ മു​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന് പ​റ​യു​ന്ന കാ​ര​ണം ഈ ​ഫ​ണ്ട് സ​ർ​ക്കാ​റി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ത​ല്ല എ​ന്നാ​ണ്. അ​തേ​സ​മ​യം, ഫ​ണ്ട് ന​ട​ത്തു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സാ​ണ്; പ്ര​ധാ​ന​മ​ന്ത്രി​ക്ക് കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും അ​തി​ന്റെ വി​നി​മ​യ​ത്തി​ൽ ര​ഹ​സ്യാ​ത്മ​ക​ത നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ന്ന വി​ചി​ത്ര രീ​തി​യാ​ണി​ത്. ക​മ്പ​നി​ക​ളെ അ​വി​ഹി​ത​മാ​യി സ്വാ​ധീ​നി​ച്ച് പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള എ​ല്ലാ പ​ഴു​തും അ​തി​ലു​ണ്ട്.

തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ത​ന്ത്ര ഓ​ഡി​റ്റ് രീ​തി എ​ടു​ത്തു​ക​ള​ഞ്ഞ​തെ​ന്തി​നാ​ണ്? ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ട​ത് വ​ര​വ്-​ചെ​ല​വ് ക​ണ​ക്ക് മാ​ത്ര​മാ​ണ്. അ​തി​ൽ​പോ​ലും, അ​നു​ബ​ന്ധ​മാ​യി ചേ​ർ​ക്കേ​ണ്ട ധ​ന​കാ​ര്യ സ്റ്റേ​റ്റ്മെ​ന്റു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. അ​ടി​മു​ടി സു​താ​ര്യ​ത​യി​ല്ലാ​ത്ത, ആ​വ​ശ്യ​ത്തി​നു​ത​കാ​ത്ത, ഔ​ദ്യോ​ഗി​ക പി​ൻ​ബ​ല​മു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക ബാ​ധ്യ​സ്ഥ​ത​യി​ല്ലാ​ത്ത, ഒ​രു ഭീ​മ​ൻ ഫ​ണ്ട് നി​ല​നി​ർ​ത്തു​ന്ന​തി​ന് ന്യാ​യീ​ക​ര​ണം ഒ​ന്നു​മി​ല്ല. അ​ത്, മു​മ്പേ നി​ല​വി​ലു​ള്ള ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ ല​യി​പ്പി​ക്കു​ക​യും ന​ട​ത്തി​പ്പി​ന് സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ സം​വി​ധാ​നം ഉ​ണ്ടാ​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialrtiTransparencydisaster reliefPM CARES fund
News Summary - PM CARES Fund: Financial Opacity and Unspent Millions Under Scrutiny
Next Story