Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ്ലാ​സ്​​മ ദാ​നം...

പ്ലാ​സ്​​മ ദാ​നം മ​ഹാ​ദാ​നം

text_fields
bookmark_border
പ്ലാ​സ്​​മ ദാ​നം മ​ഹാ​ദാ​നം
cancel

കോ​വി​ഡ്​ചി​കി​ത്സ​യി​ൽ ഏ​റെ ആ​ശാ​വ​ഹ​മാ​യ വാ​ർ​ത്ത​യാ​ണ്​ രാ​ഷ്​​ട്ര​ത​ല​സ്​​ഥാ​ന​ത്തു​നി​ന്ന് ​ വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി പ്ലാ​സ്​​മ തെ​റ​പ്പി​ക്ക്​ വി​ധേ​യ​നാ​യ കോ​വി​ഡ്​ ബാ​ധി ​ത​ൻ രോ​ഗ​മു​ക്തി നേ​ടി​യി​രി​ക്കു​ന്നു. ന്യൂ​ഡ​ൽ​ഹി സാ​കേ​തി​ലെ മാ​ക്​​സ്​ ഹോ​സ്​​പി​റ്റ​ലി​ൽ മൂ​ന്നാ​ ഴ്​​ച​യി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന 49കാ​ര​നാ​ണ്​ പ്ലാ​സ്​​മ ചി​കി​ത്സ​യി​ലൂ​ടെ അ​സു​ഖം ഭേ​ദ​പ ്പെ​ട്ട​ത്. പ​നി​യും ശ്വാ​സ​ത​ട​സ്സ​വും ക​ടു​ത്ത്​ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വെ​ൻ​റി​​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്നൊ​രാ​ൾ, ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​േ​മ്പാ​ൾ അ​ത്​ വ​ലി​യ പ്ര​തീ​ക്ഷ​ക്ക്​ വ​ക​ന​ൽ​കു​ന്നു​.

കോ​വി​ഡ്​ മു​ക്തരാ​യ ആ​ളു​ക​ളു​ടെ ര​ക്തത്തി​ൽ​നി​ന്ന്​ പ്ലാ​സ്​​മ വേ​ർ​തി​രി​ച്ചെ​ടു​ത്ത്​ അ​തി​ലെ ആ​ൻ​റി​ബോ​ഡി മ​റ്റു ​േരാ​ഗി​ക​ളി​ൽ പ്ര​യോ​ഗി​ക്കു​ന്ന വി​ദ്യ​യാ​ണ്​ കോ​ൺ​വാ​ല​സെ​ൻ​റ്​ പ്ലാ​സ്​​മ തെറപ്പി. മൂ​ന്നാ​ഴ്​​ച മു​മ്പ്​ രോ​ഗ​മു​ക്തി നേ​ടി​യ ഒ​രു സ്​​ത്രീ​യാ​ണ്​ ഇ​യാ​ൾ​ക്ക്​ പ്ലാ​സ്​​മ ദാ​നം ചെ​യ്​​ത​ത്. ദാ​താ​വി​ന്​ രോ​ഗം പൂർ​ണ​മാ​യും മാ​റി​യെ​ന്നും രോഗ​ല​ക്ഷ​ണ​ത്തി​െ​ൻ​റ നേ​രി​യ സാ​ധ്യ​തപോ​ലും നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ്​ പ്ലാ​സ്​​മ സ്വീ​ക​രി​ച്ച​ത്. ഒ​രാ​ഴ്​​ചമു​മ്പ്​ തെറപ്പി​ക്ക്​ വി​ധേയ​നാ​യ രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല ര​ണ്ടു ദി​​വ​സം മു​മ്പുത​ന്നെ മെ​ച്ച​പ്പെ​ട്ടി​രു​ന്നു​വ​ത്രെ. ഏ​റ്റ​വു​മൊ​ടു​വി​ൽ കോ​വി​ഡ്​ ഫ​ലം നെ​ഗ​റ്റി​വ്​ ആ​വു​ക​യും ചെ​യ്​​തു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​െ​ൻ​റ മു​ന്ന​ണി​യി​ലു​ള്ള മു​ഴു​വ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ധി​കാ​രി​ക​ളു​ടെ​യും ആ​ത്മവി​ശ്വാ​സം ഇ​ര​ട്ടി​യാ​ക്കാ​ൻ പോ​ന്ന​താ​ണ്​ ഇൗ ​സം​ഭ​വ​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല; വി​ശേ​ഷി​ച്ചും ന​മ്മു​ടെ രാ​ജ്യം വി​പു​ല​മാ​യ രീ​തി​യി​ൽ പ്ലാ​സ്​​മ ചി​കി​ത്സ​ക്ക്​ ത​യാ​റെ​ടു​ക്കു​ന്ന ഇൗ ​ഘ​ട്ട​ത്തി​ൽ.
കൊ​റോ​ണ വൈ​റ​സി​െ​ന പ്ര​തി​രോ​ധി​ക്കാ​ൻ നേ​രി​ട്ടു​ള്ള മ​രു​ന്നു​ക​ളോ വാ​ക്​​സി​നു​ക​ളോ ല​ഭ്യ​മ​ല്ലാതിരിക്കെ, ഏ​റ്റ​വും ഫ​ല​പ്ര​ദ​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗം എ​ന്ന നി​ല​യി​ലാ​ണ്​ പ്ലാ​സ്​​മ തെറപ്പി​ക്ക്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​നു​മ​തി ന​ൽ​കി​യ​ത്. ​

കോ​വി​ഡി​െ​ൻ​റ പ്ര​ഭ​വകേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ൽത​ന്നെ​യാ​ണ്​ ഇ​ത്​ ആ​ദ്യ​മാ​യി പ​രീ​ക്ഷി​ച്ച​ത്. പ്ലാ​സ്​​മ പ​രീ​ക്ഷ​ണ​ത്തി​നു വി​ധേ​യ​രാ​യ 15 രോ​ഗി​ക​ളും രോ​ഗ​മു​ക്തി നേ​ടി​യ​തോ​ടെ യു.​എ​സ്, ബ്രി​ട്ട​ൻ, ന്യൂ​സി​ല​ൻ​ഡ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ഇൗ ​ചി​കി​ത്സരീ​തി പ​രീ​ക്ഷി​ച്ചു. അ​വി​ടെ​യൊ​ക്കെ മി​ക​ച്ച ഫ​ലം കാ​ണി​ച്ചു തു​ട​ങ്ങി​യ​േ​താ​ടെ​യാ​ണ്​ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒാ​ഫ്​ മെ​ഡി​ക്ക​ൽ ​റി​സർ​ച്ച്​ (​െഎ.​സി.​എം.​ആ​ർ) പ്ലാ​സ്​​മ ചി​കി​ത്സ​ക്ക്​ ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം ഗ​വേ​ഷ​ണ സ്​​ഥാ​പ​ന​ങ്ങ​ളാ​ണി​പ്പോ​ൾ രാ​ജ്യ​ത്ത്​ പ്ലാ​സ്​​മ ചി​കി​ത്സ​ക്കാ​യി ഒ​രു​ങ്ങി​യി​ട്ടു​ള്ള​ത്. ഡ​ൽ​ഹി​യി​ലും ബം​ഗ​ളൂ​രു​വി​ലും ഇ​തി​ന​കം ചി​കി​ത്സ തു​ട​ങ്ങു​ക​യും ചെ​യ്തു. താ​ര​ത​മ്യേ​ന സ്​​ഥി​തി വ​ഷ​ളാ​യ രോ​ഗി​ക​ളി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ലാ​സ്​​മ ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. ഇതി​​െൻറ യു​ക്തി ല​ളി​ത​മാ​ണ്.

ഒ​രി​ക്ക​ൽ കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ആ ​വൈ​റ​സി​നെ​തി​രാ​യ ആ​ൻ​റിബോ​ഡി അ​ല്ലെ​ങ്കി​ൽ ഇ​മ്യൂ​ണോ​ഗ്ലോ​ബി​ൻ പി​ന്നെ​യും ജാ​ഗ്ര​ത​യോ​െ​ട നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടാ​കും. അ​വ​യെ ര​ക്തത്തി​ൽ​നി​ന്ന്​ വേ​ർ​തി​രി​ച്ചെ​ടു​ത്ത്​ മ​റ്റൊ​രു രോ​ഗി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ അ​യാ​ൾ​ക്കും പ്ര​തി​രോ​ധ​ശേ​ഷി ആ​ർ​ജി​ക്കാം. ഇ​ങ്ങ​നെ പ്ലാ​സ്​​മ ദാ​നം ന​ട​ത്തു​േ​മ്പാ​ൾ ദാ​താ​വ്​ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന്​ ഉ​റ​പ്പ​ു​വ​രു​ത്ത​ണ​മെ​ന്നു മാ​ത്രം. ദാ​താ​വി​ന്​ കൊ​റോ​ണ,​ ഹെ​പ​റ്റൈ​റ്റി​സ്​ -ബി, ​ഹെ​പ​റ്റൈ​റ്റി​സ്​ -സി, ​എ​ച്ച്.​െ​എ.​വി ല​ക്ഷ​ണ​ങ്ങ​ൾ പോ​ലു​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ​െഎ.​സി.​എം.​ആ​ർ നി​ഷ്​​ക​ർ​ഷി​ക്കു​ന്നു. നൂ​റ്റാ​ണ്ടുമു​മ്പ്​ അ​ഞ്ച്​ കോ​ടി ജ​ന​ങ്ങ​ളു​ടെ ജീ​വ​നെ​ടു​ത്ത സ്​​പാ​നി​ഷ്​ ഫ്ലൂ​വി​നെ അ​ക്കാ​ല​ത്ത്​ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്​ ഇ​തേ സാ​േ​ങ്ക​തി​കവി​ദ്യ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു. അ​തി​നും ര​ണ്ടു പ​തി​റ്റാ​ണ്ട്​ മു​മ്പുത​ന്നെ, എ​മി​ൽ വോ​ൺ ബെ​ഹ്​​റി​ങ്​ എ​ന്ന ജ​ർ​മ​ൻ ശാ​സ്​​ത്ര​ജ്ഞ​ൻ ഇൗ ​വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​ത്​ ഡി​ഫ്​​ത്തീ​രി​യ(തൊ​ണ്ട​മു​ള്ള്)​ക്കെ​തി​രാ​യ സി​റം തെറപ്പി​യാ​യി​രു​ന്നു. പേ​പ്പ​ട്ടി വി​ഷ​ബാ​ധ, ഡി​ഫ്​​ത്തീ​രി​യ തു​ട​ങ്ങി​യ​വ​ക്കെ​തി​രാ​യ വാ​ക്​​സി​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ അ​തി​നി​ർ​ണാ​യ​ക​മാ​യി തീ​ർ​ന്ന ഇൗ ​ഗ​വേ​ഷ​ണ​ത്തി​നാ​ണ്​ ആ​ദ്യ​മാ​യി വൈ​ദ്യ​​ശാ​സ്​​ത്ര ​െ​നാ​ബേ​ൽ (1901) ല​ഭി​ച്ച​തെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. 2009ൽ ​എ​ച്ച്​-വൺ, എ​ൻ-വൺ ദു​ര​ന്ത​മു​ണ്ടാ​യ​േ​പ്പാ​ഴും 2014ലെ ​ഇ​ബോ​ള വൈ​റ​സ്​ ബാ​ധ​യു​ടെ സ​മ​യ​ത്തും പ്ലാ​സ്​​മ തെറപ്പി​യി​ലൂ​ടെ ആ​യി​ര​ങ്ങ​ൾ​ക്ക്​ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി.

ഒ​രു ചി​കി​ത്സാപ​രീ​ക്ഷ​ണം എ​ന്ന​തി​ന​പ്പു​റം, ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ലാ​സ്​​മ തെ​റപ്പിക്ക്​ കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​മു​ണ്ട്. കോ​വി​ഡി​നെ​തി​രാ​യ​ മ​രു​ന്നു​ക​ൾ വി​ക​സി​പ്പി​ക്കും ​വ​രെ​യെ​ങ്കി​ലും ആ​ശ്ര​യി​ക്കാ​വു​ന്ന താ​ര​ത​മ്യേ​ന കു​റ്റ​മ​റ്റൊ​രു മാ​ർ​ഗ​മാ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, പ്ലാ​സ്​​മ തെറപ്പി​ക്കാ​യി രാ​ജ്യ​ത്ത്​ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു​ക്ക​ങ്ങ​ൾ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തെ വേ​ഗ​ത്തി​ലാ​ക്കും. ഇൗ ​ഉ​ദ്യ​മം വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പ്ലാ​സ്​​മ ദാ​താ​ക്ക​ളെ ആ​വ​ശ്യ​മു​ണ്ട്. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ലാ​സ്​​മ ദാ​ന​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്തിരിക്കുന്നു. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യി​ലെ ഡോ​ക്​​ട​ർ അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ അ​തി​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു ക​ഴി​ഞ്ഞു. ഇ​ക്കൂ​ട്ട​ത്തി​ൽ എ​ടു​ത്തു പ​റ​യേ​ണ്ട​ത്​ കോ​വി​ഡ്​ മു​ക്തരാ​യ ത​ബ്​​ലീ​ഗ്​ ജ​മാ​അ​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ പ്ലാ​സ്​​മ ദാ​ന​ത്തി​ന്​ സ​മ്മ​തം അ​റി​യി​ച്ച്​ മു​ന്നോ​ട്ടു​വ​ന്ന​താ​ണ്. രോ​ഗ​മു​ക്തി നേ​ടി​യ പ്ര​വ​ർ​ത്ത​ക​ർ പ്ലാ​സ്​​മ ദാ​നം ചെ​യ്യ​ണ​മെ​ന്ന ത​ബ്​​ലീ​ഗ്​ ജ​മാ​അ​ത്ത്​ അ​മീ​റി​െ​ൻ​റ നി​ർ​ദേ​ശം അ​നു​സ​രി​ച്ച്​ ഡ​ൽ​ഹി​യി​ൽമാ​ത്രം 300ഒാ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ്​ പ്ലാ​സ്​​മ ദാ​ന​ത്തി​ന്​ സ​മ്മ​തം അ​റി​യി​ച്ച്​ വി​വി​ധ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്​​നാ​ട്, ആ​ന്ധ്ര, തെ​ല​ങ്കാ​ന എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും സ​മാ​ന​മാ​യ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒ​രു ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െ​ൻ​റ പേരിൽ പ​ഴികേ​ട്ട​വ​രാ​ണ​വ​ർ. അ​തി​​​െൻറ പേ​രി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക ബ​ഹി​ഷ്​​ക​ര​ണ​ങ്ങ​ൾ​ക്കും ഇ​ര​യാ​യ​വ​ർ. ദേ​ശ​ര​ക്ഷാ നി​യ​മം ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട​വ​ർവ​രെ​യു​ണ്ട്​ ഇ​ക്കൂ​ട്ട​ത്തി​ൽ. ത​ബ്​​ലീ​ഗ്​ മാ​തൃ​ക​യി​ൽ കൂ​ടു​ത​ൽ പേ​ർ മു​ന്നോ​ട്ടു​വ​ന്നാ​ൽ രാജ്യത്തെ റെ​ഡ്​ സോണു ക​ളി​ൽ വൈകാതെ പ​ച്ച​ തെ​ളി​ഞ്ഞു തു​ട​ങ്ങും.

Show Full Article
TAGS:covid 19 Plasma madhyamam editorial Artilces malayalam articles 
News Summary - Plasma Donation Madhyamam Editorial
Next Story