Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നവകേരള നിർമിതി
cancel
ലോകമാകെയും ഇന്ത്യയുമെന്നപോലെ കേരളവും അഭൂതപൂർവമായ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുേമ്പാഴാണ്​ പിണറായി വിജയ​​​െൻറ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ നാലു​ വർഷത്തെ ഭരണം പൂർത്തിയാക്കി അഞ്ചാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലേക്ക്​ കടന്നിരിക്കുന്നത്​. തദവസരത്തിൽ മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളനത്തിൽ, പ്രകൃതിദുരന്തങ്ങളും മഹാമാരികളും സൃഷ്​ടിച്ച പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക്​ നൽകിയ വാഗ്​ദാനം നിറവേറ്റാൻ ത​​െൻറ സർക്കാറിന്​ കഴിഞ്ഞെന്ന്​ ആത്മവിശ്വാസത്തോടെ പറഞ്ഞു. അഞ്ചുവർഷംകൊണ്ട്​ പൂർത്തിയാക്കേണ്ട മിക്ക പദ്ധതികളും നാലു വർഷത്തിനകം പൂർത്തിയാക്കി; രണ്ടു പ്രളയങ്ങളും മഹാമാരികളും കേരളവികസനത്തെ തളർത്തിയില്ല; ഗെയിൽ പൈപ്​ലൈൻ, ദേശീയപാത വികസനം തുടങ്ങിയവ യാഥാർഥ്യമായി; യു.ഡി.എഫ്​ സർക്കാർ അഞ്ചു വർഷംകൊണ്ട്​ കൈവരിച്ച നേട്ടങ്ങൾ നാലു​ വർഷംകൊണ്ട്​ ഈ സർക്കാർ മറികടന്നു; മുൻ സർക്കാർ നഷ്​ടത്തിലാക്കിയ പൊതുമേഖല വ്യവസായങ്ങളെ ലാഭത്തിലാക്കി; കേരള ബാങ്കും കേരള അഡ്​മിനിസ്​ട്രേറ്റിവ്​ സർവിസും യാഥാർഥ്യമായി... തുടങ്ങിയവയാണ്​ പിണറായി എടുത്തുകാണിച്ച നേട്ടങ്ങൾ. മറുവശത്ത്​ പ്രതിപക്ഷ നേതാവ്​ ചെന്നിത്തല മാധ്യമങ്ങളോട്​ പറഞ്ഞത്​ നാലുവർഷംകൊണ്ട്​ ഒരു നേട്ടവും ഉണ്ടാക്കാൻകഴിയാത്ത സർക്കാറാണ്​ പിണറായി വിജയ​​േൻറത്​ എന്നാണ്​. സ്വജനപക്ഷപാതം, അ​ഴി​മ​തി, ധൂ​ർ​ത്ത്, ആ​ർ​ഭാ​ടം, പി.​എ​സ്.​സി ത​ട്ടി​പ്പ്, രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക പ​ര​മ്പ​ര, കെടുകാര്യസ്​ഥത. ഇതൊക്കെയാണ്​ ഇടതുസർക്കാറി​​െൻറ മുഖമുദ്ര എന്നും പ്രതിപക്ഷനേതാവ്​ കുറ്റപ്പെടുത്തി. പുതിയ വൻപദ്ധതികളൊന്നുമില്ല; 2016ൽ യു.ഡി.എഫ്​ സർക്കാർ അധികാരമൊഴിയു​േമ്പാൾ കേരളത്തി​​െൻറ കടബാധ്യത 1,57,370.34 കോടി രൂപ മൂന്നരവർഷം കൊണ്ട്​​​ 2,49,559.34 കോടിയായി വർധിച്ചു; ഇതുവരെ 4663.40 കോടിയുടെ നികുതി ജനങ്ങളുടെ തലയിൽ കെട്ടിവെച്ചു; സ്​പ്രിൻക്ലർ ബ്രുവറി, മാർക്ക്​ദാനം, ​ട്രാൻസ്​ഗ്രിഡ്​ തുടങ്ങിയവയിലൂടെ ശാസ്​ത്രീയമായിത്തന്നെ അഴിമതിക്ക്​ നീക്കമുണ്ടായി; വൻ സാമ്പത്തികപ്രതിസന്ധിയാണെങ്കിലും ധൂർത്തിന്​ കുറവില്ല, നാല്​ കാബിനറ്റ്​ പദവികൾ അധികമായി സൃഷ്​ടിച്ചു എന്നിങ്ങനെപോകുന്നു രമേശ്​ ചെന്നിത്തലയുടെ കുറ്റാരോപണങ്ങൾ.

ഭരണപക്ഷം നേട്ടങ്ങളെക്കുറിച്ച്​ മാത്രം അവകാശ​വാദങ്ങൾ ഉന്നയിക്കുകയും പ്രതിപക്ഷം അതപ്പടി നിഷേധിച്ച്​ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തുകയും ചെയ്യുക എന്നതാണ്​ നടപ്പ്​ ജനാധിപത്യ രീതി. സംഭവിച്ച വീഴ്​ചകളും പാളിച്ചകളും സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്ന ഭരണപക്ഷം; സർക്കാർചെയ്​ത നല്ലകാര്യങ്ങൾ അംഗീകരിച്ചുകൊണ്ട്​ വീഴ്​ചകൾ വസ്​തുനിഷ്​ഠമായി ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷം എന്ന ആർജവമുള്ള സമീപനം ഇന്ത്യൻ ജനാധിപത്യത്തിന്​ പരിചിതമല്ല. ആ നിലക്ക്​ മുഖ്യമന്ത്രി പിണറായി വിജയ​​െൻറ അവകാശവാദങ്ങളോ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ നിഷേധാത്മക സമീപനമോ അസ്വാഭാവികവുമല്ല. ഇരുപക്ഷത്തും ചേരാതെ സത്യസന്ധമായും വിമർശനാത്മകമായും കാര്യങ്ങൾ വിലയിരുത്തുന്നവർക്ക്​ പക്ഷേ, സമ്മതിച്ചു കൊടുക്കേണ്ട നേട്ടങ്ങളും എടുത്തുപറയേണ്ട വീഴ്​ചകളും നിലവിലെ ഇടതുസർക്കാറി​​െൻറ നാലു​വർഷക്കാലത്തെ ഭരണത്തിലുണ്ടായിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടാനാവും. അങ്ങനെ ചെയ്യേണ്ടത്​ സംസ്​ഥാനത്തി​​െൻറ ഭാവിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണുതാനും. സ്വതേയുള്ള സാമ്പത്തിക മാന്ദ്യം, തീവ്രവലതുപക്ഷ ദേശീയ സർക്കാറി​​െൻറ അനുഭാവരഹിതമായ സമീപനം എന്നീ പ്രതികൂല സാഹചര്യങ്ങളോടൊപ്പം തുടർച്ചയായി രണ്ടുവർഷത്തെ മഹാപ്രളയങ്ങൾ, നിപ-കോവിഡ്​ മഹാമാരികൾ എന്നീ ഭീഷണികളെക്കൂടി നേരിടേണ്ടിവന്നിട്ടുണ്ട്​ ഇടതുസർക്കാറിന്​. അതിനിടയിലും പിടിച്ചുനിൽക്കാനും ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത്​ ​ഒരളവോളം ഉയരാനും പിണറായി വിജയന്​​ സാധിച്ചത്​ നിസ്സാരകാര്യമല്ല. അവശേഷിക്കുന്ന ഒരു വർഷത്തേക്ക്​ സർക്കാർ മുന്നോട്ടുവെക്കുന്ന വികസനപദ്ധതികൾ അപ്പാടെ ജാട​യാണെന്ന്​ എഴുതിത്തള്ളാനും ന്യായമില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ആത്മാർഥമായ സഹകരണം ഉറപ്പാക്കാനായാൽ കോവിഡി​​െൻറ വിനാശകരമായ ​പ്രത്യാഘാതങ്ങളെ അതിജീവിക്കാനും നവകേരള നിർമിതി ഉറപ്പുവരുത്താനും ക​ഴിയും. പ്രളയനാളുകളിലും കോവിഡ്​ കാലത്തും നാം കണ്ടത്​ മത, സമുദായ, കക്ഷി, രാഷ്​ട്രീയഭേദങ്ങൾക്കപ്പുറത്ത്​ മാനവികതയുടെയും സാഹോദര്യത്തി​​െൻറയും സൗഹൃദത്തി​​െൻറയും ഉദാത്ത മാതൃകകളാണ്​. പ്രളയത്തിൽ മുങ്ങി ജീവനും സർവസ്വവും നഷ്​ടമായ സഹജീവികളെ രക്ഷപ്പെടുത്താനും അവരെ പുനരധിവസിപ്പിക്കാനും സർക്കാറിനോടൊപ്പം എല്ലാ വിഭാഗം ജനങ്ങളും അണിനിരന്നു. ഉദ്യോഗസ്​ഥരും നിയമപാലകരും കർത്തവ്യനിരതരായി. സ്വദേശികളും പ്രവാസികളും ഉള്ളഴിഞ്ഞ്​ സഹായിച്ചു. യുവാക്കൾ ജീവൻ അപകടപ്പെടുത്തിയും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി. ഇപ്പോൾ കോവിഡ്​ഭീഷണി മുഴങ്ങു​േമ്പാഴും അതി​​െൻറതന്നെ ആവർത്തനമാണ്​ ലോകം കാണുന്നത്​. പ്രബുദ്ധകേരളത്തി​​െൻറ ആരോഗ്യരംഗത്തെ നേട്ടങ്ങളോടൊപ്പം ദുരന്തങ്ങളിൽ തോൽക്കാൻ മനസ്സില്ലെന്ന പ്രഖ്യാപനവും ലോകത്തെത്തന്നെ മാതൃകാ ജനതയെന്ന സൽപേര്​ നമുക്ക്​ നേടിത്തരുന്നു. ഇതൊ​െക്ക ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ പക്ഷത്തി​​െൻറ വിജയമാണെന്നവകാശപ്പെടാൻ ശ്രമിച്ചാൽ അത്​ വിവരവും വിവേകവുമുള്ളവർ വകവെച്ചുതരില്ല. അതേസമയം, അവസരത്തിനൊത്ത്​ ഉയരാനുള്ള ശേഷി തെളിയിക്കാൻ സർക്കാറിന്​ സാധിച്ചിട്ടുണ്ടെന്ന വസ്​തുത നിഷേധിക്കുന്നതും ന​ന്ദി​കേ​ടാ​വും. കോ​വി​ഡാ​ന​ന്ത​ര കേ​ര​ള നി​ർ​മി​തി​ക്ക്, വിശിഷ്യ തിരികെ​െയത്തിയ പതിനായിരങ്ങളുടെ പുനരധിവാസത്തിനും തൊഴിൽരഹിതരായ ലക്ഷങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും പാർട്ടിപക്ഷപാതിത്വമോ രാഷ്​ട്രീയ ലാഭങ്ങൾ മാത്രം ലാക്കാക്കിയുള്ള നീക്കങ്ങളോ ​സങ്കുചിത അജണ്ടയോ സഹായകമാവില്ലെന്നല്ല, തീർത്തും വിനാശകരവുമാവും. ഉടനെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ വിജയ​െത്തക്കാൾ പ്രതികൂല സാഹചര്യങ്ങളെയും പരിമിതികളെയും മറികടന്ന വികസനമായിരിക്കണം ഭരണ-പ്രതിപക്ഷങ്ങളുടെ ഒരേയൊരു അജണ്ട.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam EditorialGovernment of KeralaPinarayi VijayanPinarayi Vijayan
News Summary - Pinarayi govt's fifth year in office-malayalam editorial
Next Story