Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​ന​ത്തി​ന്റെ ഒ​രേ​യൊ​രു വ​ഴി

text_fields
bookmark_border
സ്വ​ന്തം നാ​ടു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മാ​ണ്, മ​നു​ഷ്യ​രാ​ശി​യു​ടെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ നി​ല​നി​ൽ​പി​നേ​ക്കാ​ൾ ട്രം​പ്, നെ​ത​ന്യാ​ഹു പോ​ലു​ള്ള​വ​രു​ടെ മു​ഖ്യ അ​ജ​ണ്ട എ​ന്ന സ്ഥി​തി​വി​ശേ​ഷം ല​ജ്ജാ​ക​ര​മാ​ണെ​ന്നേ പ​റ​യാ​നാ​വൂ
പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​ന​ത്തി​ന്റെ ഒ​രേ​യൊ​രു വ​ഴി
cancel

ഫ​ല​സ്തീ​ൻ വി​മോ​ച​ന-​പ്ര​തി​രോ​ധ സം​ഘ​ട​ന​യാ​യ ഹ​മാ​സി​ന്റെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​വും പ്ര​തി​കാ​ര​മാ​യി സ​യ​ണി​സ്റ്റ് സൈ​ന്യം ആ​രം​ഭി​ച്ച വം​ശ​ഹ​ത്യ​യും ന​ട​ന്നി​ട്ട് ഇ​ന്നേ​ക്ക് മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ന്നു. ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 1318 ഇ​സ്രാ​യേ​ലി ഭ​ട​ന്മാ​രാ​യി​രു​ന്നെ​ങ്കി​ൽ സ​യ​ണി​സ്റ്റ് സൈ​ന്യ​ത്തി​ന്റെ തീ​മ​ഴ​യി​ൽ വെ​ന്തു​വെ​ണ്ണീ​രാ​യ​വ​രും ജീ​വ​ച്ഛ​വ​ങ്ങ​ളു​മ​ട​ക്കം മു​ക്കാ​ൽ ല​ക്ഷം പേ​രെ​ങ്കി​ലു​മു​ണ്ടെ​ന്നാ​ണ് ഗ​സ്സ ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ. ഗ​സ്സ​യി​ലെ വീ​ടു​ക​ളും ക​ട​ക​ളും സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളു​മ​ട​ക്കം 90 ശ​ത​മാ​നം കെ​ട്ടി​ട​ങ്ങ​ളും ഇ​തി​ന​കം നി​ലം​പ​രി​ശാ​യി​ട്ടു​ണ്ട്. ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന നി​ര​ന്ത​ര ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം 2025 ഒ​ക്ടോ​ബ​ർ 10ന് ​നി​ല​വി​ൽ​വ​ന്ന ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​വി​രാ​മ​ത്തി​നു ശേ​ഷ​വും ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി അ​ധി​നി​വേ​ശ​പ്പ​ട​യു​ടെ നി​ഷ്ഠു​ര ആ​ക്ര​മ​ണ​ങ്ങ​ൾ ഗ​സ്സ​യി​ൽ തു​ട​രു​ക​യാ​ണ്. ക​രാ​റി​ൽ വ്യ​വ​സ്ഥ ചെ​യ്ത ഗ​സ്സ​യു​ടെ പ​കു​തി ഭാ​ഗ​ത്തു​നി​ന്നു​ള്ള ഇ​സ്രാ​യേ​ലി സൈ​നി​ക പി​ന്മാ​റ്റം ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല.

20 ല​ക്ഷ​ത്തി​ല​ധി​കം ഫ​ല​സ്തീ​നി​ക​ൾ തി​ങ്ങി​വി​ങ്ങി​ക്ക​ഴി​യു​ന്ന ഗ​സ്സ​യി​ലേ​ക്കു​ള്ള മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളും ഗു​രു​ത​ര​മാ​യി ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ന്നു. ജീ​വ​ര​ക്ഷ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ആ​രോ​ഗ്യ സ​ഹാ​യ സാ​മ​ഗ്രി​ക​ളും ഗ​സ്സ​യി​ലെ​ത്തി​ക്കു​ന്ന​തി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​വു​ന്ന കാ​ല​താ​മ​സം ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഒ​ടു​വി​ല​ത്തെ മു​ന്ന​റി​യി​പ്പ്. സ​ഹാ​യ സാ​മ​ഗ്രി​ക​ളു​ടെ നീ​ക്കം ഇ​സ്രാ​യേ​ൽ നി​ര​ന്ത​രം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഒ​രാ​ശു​പ​ത്രി​പോ​ലും അ​വ​ശേ​ഷി​ച്ചി​ട്ടി​ല്ലാ​ത്ത ഗ​സ്സ​യി​ലെ സ്ഥി​തി വ​ഷ​ളാ​കാ​ൻ കാ​ര​ണ​മെ​ന്ന് ഡ​ബ്ല്യു.​എ​ച്ച്.​ഒ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​നി​ടെ ഗ​സ്സ​യി​ൽ മാ​നു​ഷി​ക സേ​വ​ന ദൗ​ത്യ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന യു.​എ​ൻ ഏ​ജ​ൻ​സി​യു​ടെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ക​രാ​ർ പ്ര​കാ​രം പി​ൻ​വ​ലി​ച്ചി​രി​ക്കെ, പ​ക​രം ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​മ​ട​ക്കം ദൈ​നം​ദി​ന ഭ​ര​ണ​ചു​മ​ത​ല​യേ​റ്റ ബ​ഹു​രാ​ഷ്ട്ര ഉ​ദ്യോ​ഗ​സ്ഥ​ർ ഗ​സ്സ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വാ​ർ​ത്ത​ക​ളെ​ങ്കി​ലും അ​വ​രു​ടെ വി​ന്യാ​സ​മോ സേ​വ​ന​മോ വ്യ​വ​സ്ഥാ​പി​ത​മാ​യി ആ​രം​ഭി​ച്ച​താ​യു​ള്ള കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ടു​ക​ളൊ​ന്നും പു​റ​ത്തു​വ​രു​ന്നു​മി​ല്ല. അ​തേ​സ​മ​യം, ഇ​സ്രാ​യേ​ലി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വെ​സ്റ്റ്ബാ​ങ്കി​ൽ സൈ​ന്യ​ത്തി​ന്റെ ന​ര​നാ​യാ​ട്ടും പാ​ർ​പ്പി​ട നി​ർ​മാ​ർ​ജ​ന ന​ട​പ​ടി​ക​ളും അ​റ​സ്റ്റു​ക​ളും അ​നു​സ്യൂ​തം തു​ട​രു​ക​യും ചെ​യ്യു​ന്നു. ല​ബ​നാ​നി​ലെ ഹി​സ്ബു​ല്ല കേ​ന്ദ്ര​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ക എ​ന്ന പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തോ​ടെ ഇ​സ്രാ​യേ​ൽ ആ​രം​ഭി​ച്ച സ​മ്പൂ​ർ​ണ ന​ശീ​ക​ര​ണ പ​രി​പാ​ടി​യും തു​ട​രു​ക​യാ​ണ്.

ഇ​തി​ൽ​നി​ന്നൊ​ക്കെ ശ്ര​ദ്ധ തി​രി​ക്കാ​ൻ കൂ​ടി അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ആ​രം​ഭി​ച്ച ഇ​റാ​ൻ ആ​ക്ര​മ​ണ​വും താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​ന്റെ അ​വ​ധി​ക​ഴി​ഞ്ഞ് തി​ക​ഞ്ഞ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. പാ​കി​സ്താ​നും തു​ർ​ക്കി​യ​യും ഖ​ത്ത​റും ചേ​ർ​ന്ന് ന​ട​ത്തു​ന്ന മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ ശു​ഭ​പ്ര​തീ​ക്ഷ​ക്ക് വ​ക​ന​ൽ​കു​ന്ന വി​ധ​ത്തി​ല​ല്ല തു​ട​രു​ന്ന​ത്. യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​റാ​ന്റെ സ​മ്പൂ​ർ​ണ ന​ശീ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച് പു​തി​യ ക​പ്പ​ൽ​പ​ട​യും മ​റ്റു സ​ന്നാ​ഹ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഹു​ർ​മു​സി​ലെ ക​പ്പ​ൽ ഗ​താ​ഗ​ത പ്ര​തി​സ​ന്ധി അ​നി​ശ്ചി​ത​മാ​യി തു​ട​രു​ന്ന​ത് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ​മ്പ​ദ്‍വ്യ​വ​സ്ഥ​യെ​ത്ത​ന്നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​ടു​വി​ല​ത്തെ സൗ​ദി-​ഹൂ​തി ഏ​റ്റു​മു​ട്ട​ലാ​വ​ട്ടെ കൂ​നി​ന്മേ​ൽ കു​രു​വെ​ന്ന​വ​ണ്ണം ബാ​ബു​ൽ മ​ന്ത​ബി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ അ​നി​യ​ന്ത്രി​ത വി​ല​ക്ക​യ​റ്റ​ത്തി​നും തൊ​ഴി​ൽ സ്തം​ഭ​ന​ത്തി​നും ത​ന്മൂ​ലം പ​ട്ടി​ണി​ക്കും വ​ഴി​മ​രു​ന്നി​ട്ടി​രി​ക്കു​ന്ന ഈ ​പ്ര​തി​സ​ന്ധി എ​ത്ര​യും പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ​ക്ക് മു​ന്നി​ലെ മു​ഖ്യ​ത​ട​സ്സം ട്രം​പി​ന്റെ പ്ര​വ​ച​നാ​തീ​ത​മാ​യ നി​ല​പാ​ട് മാ​റ്റ​ങ്ങ​ളും അ​ത്യാ​ഗ്ര​ഹ​ങ്ങ​ളു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടാ​തെ വ​യ്യ. ബ്രി​ട്ട​നും ഫ്രാ​ൻ​സും സ്പെ​യി​നും കാ​ന​ഡ​യു​മൊ​ക്കെ യാ​ങ്കി മു​ഖ്യ​ന്റെ നി​ല​പാ​ടു​ക​ളെ ത​ള്ളി​പ്പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വീ​ണ്ടു​വി​ചാ​ര​ത്തി​ന് അ​യാ​ൾ ത​യാ​റി​ല്ലെ​ന്ന​താ​ണ് ലോ​കം അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി. സ്വ​ന്തം നാ​ടു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മാ​ണ്, മ​നു​ഷ്യ​രാ​ശി​യു​ടെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ നി​ല​നി​ൽ​പി​നേ​ക്കാ​ൾ ട്രം​പ്, നെ​ത​ന്യാ​ഹു പോ​ലു​ള്ള​വ​രു​ടെ മു​ഖ്യ അ​ജ​ണ്ട എ​ന്ന സ്ഥി​തി​വി​ശേ​ഷം ല​ജ്ജാ​ക​ര​മാ​ണെ​ന്നേ പ​റ​യാ​നാ​വൂ.

രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ പ​ങ്കെ​ടു​ത്ത ഐ​ക്യ​രാ​ഷ്ട്ര ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ ഒ​ടു​വി​ല​ത്തെ ഉ​ച്ച​കോ​ടി​യി​ൽ യു​ദ്ധ​ക്കെ​ടു​തി​ക​ളും അ​തി​ലേ​ക്ക് ന​യി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ ന​യ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തി​ന്റെ അ​ത്യാ​വ​ശ്യ​ക​ത​യും പ​ല രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും ഊ​ന്നി​പ്പ​റ​ഞ്ഞ​താ​ണ്. 2001 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ച്ച അ​മേ​രി​ക്ക​യു​ടെ അ​ഫ്ഗാ​ൻ അ​ധി​നി​വേ​ശം ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ ശേ​ഷം 2021 ആ​ഗ​സ്റ്റ് 30ന് ​അ​വ​സാ​നി​പ്പി​ച്ചു. താ​ലി​ബാ​ന്റെ നീ​രാ​ളി​പ്പി​ടി​ത്ത​ത്തി​ൽ​നി​ന്ന് യാ​ങ്കി​പ്പ​ട​യെ പി​ൻ​വ​ലി​ക്കാ​നു​ള്ള മാ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത് കൊ​ച്ചു​ഖ​ത്ത​റാ​യി​രു​ന്നു. ദോ​ഹ​യി​ൽ വ​ർ​ഷം മു​ഴു​വ​ൻ നീ​ണ്ട യു.​എ​സ്-​താ​ലി​ബാ​ൻ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് 2456 ഭ​ട​ന്മാ​രെ ബ​ലി​കൊ​ടു​ത്ത​ശേ​ഷം യാ​ങ്കി​ക​ൾ​ക്ക് അ​ഫ്ഗാ​ൻ വി​ടേ​ണ്ടി​വ​ന്ന​ത്. അ​ന്ന​തി​ന് വ​ഴി​യൊ​രു​ക്കി​യ അ​തേ ഖ​ത്ത​റാ​ണ് ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​വി​രാ​മ ച​ർ​ച്ച​ക​ൾ​ക്കും ചു​ക്കാ​ൻ പി​ടി​ച്ച​ത്. ‘ഫ​ല​സ്തീ​ൻ പ്ര​ശ്നം നീ​തി​പൂ​ർ​വം പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ​യും ഗ​സ്സ​യി​ൽ സ​മ്പൂ​ർ​ണ വെ​ടി​നി​ർ​ത്ത​ലും ഉ​പ​രോ​ധാ​വ​സാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​തെ​യും പ​ശ്ചി​മേ​ഷ്യ​യി​ൽ സു​സ്ഥി​ര​മാ​യൊ​രു സ​മാ​ധാ​ന​ക്ര​മം സാ​ധ്യ​മാ​വി​ല്ല’ എ​ന്ന് യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​ടെ മു​മ്പാ​കെ ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ആൽ​ഥാ​നി ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​നു അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ലോ​ക​ജ​ന​ത​യു​ടെ പൊ​തു​വാ​യ മ​നഃ​സാ​ക്ഷി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Path to Peace in West Asia
Next Story