Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതൃ​ണ​മൂ​ൽ...

തൃ​ണ​മൂ​ൽ ഭി​ന്നി​പ്പി​ന് ശേ​ഷമുള്ള പാർലമെൻററി നീക്കങ്ങൾ

text_fields
bookmark_border
തൃ​ണ​മൂ​ൽ ഭി​ന്നി​പ്പി​ന് ശേ​ഷമുള്ള പാർലമെൻററി നീക്കങ്ങൾ
cancel
ലോ​ക്സ​ഭ​യി​ലെ അം​ഗ​സം​ഖ്യാ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ നേ​ര​ത്തെ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ ബി.​ജെ.​പി നേ​തൃ​ത്വം ഒ​രു വ​ട്ടം​കൂ​ടി ശ്ര​മി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​കൾ

കേ​ര​ളം, അ​സം, പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ളു​ടെ​യും ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പാ​ർ​ല​മെ​ൻ​റി​ൽ തൃ​ണ​മൂ​ൽ പാ​ർ​ട്ടി​യി​ലു​ണ്ടാ​യ കൂ​റു​മാ​റ്റ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രും നാ​ളു​ക​ളി​ലെ രാ​ഷ്ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ സൂ​ക്ഷ്മ നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ പാ​ർ​ല​മെ​ന്റി​ൽ പെ​ട്ടെ​ന്ന് പ്ര​തി​ഫ​ലി​ക്കു​ക​യി​ല്ലെ​ങ്കി​ലും ദേ​ശീ​യ ത​ല​ത്തി​ൽ അ​വ​യു​ണ്ടാ​ക്കി​യ അ​നു​ര​ണ​ന​ങ്ങ​ൾ അ​ടു​ത്തു വ​രാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ സ്വാ​ധി​നി​ച്ചേ​ക്കാം. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഒ​ഴി​വു​ക​ൾ വ​രു​ന്ന മു​റ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എം.​എ​ൽ.​എ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​രു​ന്ന വ്യ​ത്യാ​സ​ങ്ങ​ൾ ഉ​പ​രി​സ​ഭ​യി​ലെ ക​ക്ഷി നി​ല​യി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തും.

നി​ല​വി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 232 അം​ഗ​ങ്ങ​ളും രാ​ഷ്‌​ട്ര​പ​തി നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന 13 അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് 245 അം​ഗ​ങ്ങ​ളാ​ണ് രാ​ജ്യ​സ​ഭ​യി​ൽ. ഭ​ര​ണ​ഘ​ട​നാ ബി​ല്ലു​ക​ൾ പാ​സാ​വാ​ൻ സ​ഭ​യി​ൽ ഹാ​ജ​രു​ള്ള അം​ഗ​ങ്ങ​ളു​ടെ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം വേ​ണ​മെ​ന്നി​രി​ക്കെ ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ പ്ര​ധാ​ന​മാ​ണ്. നി​ല​വി​ൽ രാ​ജ്യ​സ​ഭ​യി​ൽ ബി.​ജെ.​പി​ക്കു​മാ​ത്രം 113 സീ​റ്റു​ക​ളും മ​റ്റു പാ​ർ​ട്ടി​ക​ളും പി​ന്തു​ണ​ക്കു​ന്ന​വ​രും ഉ​ൾ​പ്പെ​ടെ എ​ൻ.​ഡി.​എ പ​ക്ഷ​ത്തി​ന് 36 സീ​റ്റു​ക​ളു​മാ​യി മൊ​ത്തം 149 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ത് 163ൽ ​എ​ത്തി​ക്കാ​ൻ ചി​ല​പ്പോ​ൾ അ​ധി​ക​മൊ​ന്നും ബി.​ജെ.​പി​ക്ക് അ​ധ്വാ​നി​ക്കേ​ണ്ടി​വ​രി​ല്ല. കാ​ര​ണം സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി വ​രാ​നി​രി​ക്കു​ന്നു. പ​ല​യി​ട​ത്തും ഭ​ര​ണ​ക​ക്ഷി​ക്ക് നേ​ര​ത്തേ​യു​ള്ള​തി​നേ​ക്കാ​ൾ സീ​റ്റു​ക​ൾ ല​ഭി​ച്ചി​ട്ടു​മു​ണ്ട്.

ഇ​തെ​ല്ലാം ഇ​പ്പോ​ൾ കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​വു​ന്ന​ത് പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​രി​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം പാ​ർ​ട്ടി​യെ ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​തി​നാ​ലാ​ണ്. ജ​യി​ച്ച 80 എം.​എ​ൽ.​എ​മാ​രി​ൽ 59 പേ​രും പ്ര​തി​പ​ക്ഷ​ത്ത് പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച സ്ഥി​തി​ക്ക് ബി.​ജെ.​പി ഭ​ര​ണ​പ​ക്ഷ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ടി വ​രി​ല്ല എ​ന്ന് വ്യ​ക്തം. പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എം.​എ​ൽ.​എ ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി സ്പീ​ക്ക​ർ ര​തീ​ന്ദ്ര ബോ​സ് അം​ഗീ​ക​രി​ച്ച​തും എ​ണ്ണം കൊ​ണ്ട് ആ ​ഗ്രൂ​പ്പി​ന് കൂ​റു​മാ​റ്റ സം​ര​ക്ഷ​ണം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തു​കൊ​ണ്ടും വ​ള​രെ മെ​ലി​ഞ്ഞ ഒ​രു ടി.​എം.​സി മാ​ത്ര​മേ ഇ​നി ബം​ഗാ​ൾ നി​യ​മ​സ​ഭ​യി​ൽ അ​വ​ശേ​ഷി​ക്കൂ. സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​തി​നു സ​മാ​ന്ത​ര​മാ​യി ലോ​ക്സ​ഭ​യി​ലെ തൃ​ണ​മൂ​ൽ സാ​ന്നി​ധ്യ​വും കു​റ​യു​ന്ന​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. 29 അം​ഗ​ങ്ങ​ളു​ള്ള ലോ​ക്സ​ഭ​യി​ലെ 20 അം​ഗ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച കേ​ന്ദ്ര​മ​ന്ത്രി ഭൂ​പീ​ന്ദ​ർ യാ​ദ​വി​ന്റെ വീ​ട്ടി​ൽ യോ​ഗം ചേ​ർ​ന്ന​തി​നോ​ടൊ​പ്പം ബി.​ജെ.​പി അ​തി​ന്റെ പ​തി​വ് ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്നു​വേ​ണം ക​രു​താ​ൻ. തൃ​ണ​മൂ​ൽ എം.​പി കാ​കോ​ലി ഘോ​ഷ് ദ​സ്തി​ദാ​ർ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നു പ​റ​ഞ്ഞ​ത് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​ക്കു​റി​ച്ച വി​മ​ർ​ശ​ന​മാ​ണ്.

പാ​ർ​ട്ടി​യി​ൽ ഒ​ന്നും നേ​രാ​യ രീ​തി​യി​ൽ ന​ട​ക്കാ​തെ വ​ന്ന​പ്പോ​ൾ താ​ൻ പാ​ർ​ട്ടി വി​ട്ട​താ​ണെ​ന്നാ​ണ് അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ആ​കെ​യു​ള്ള 29ൽ 20 ​പേ​രും പാ​ർ​ട്ടി വി​ട്ട​തി​നാ​ൽ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തി​ലെ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം അ​വ​ർ​ക്കു​ണ്ട്. സ​ഭ​യി​ൽ ഇ​നി അ​വ​ർ ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​കും എ​ന്ന​തി​നാ​ൽ ഇ​നി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി.​ജെ.​പി പ​യ​റ്റി​യ പ്ര​ലോ​ഭ​ന രാ​ഷ്ട്രീ​യ​ത്തി​ന്റെ മു​ന്നോ​ടി​യാ​യി വേ​ണ​മെ​ങ്കി​ൽ ഇ​തി​നെ ക​രു​താം.

ലോ​ക്സ​ഭ​യി​ൽ ഈ ​അം​ഗ​സം​ഖ്യാ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ബി.​ജെ.​പി നേ​തൃ​ത്വം നേ​ര​ത്തെ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ ഒ​രു വ​ട്ടം​കൂ​ടി ശ്ര​മി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മു​ഖ്യ​മാ​യും ലോ​ക്സ​ഭ അം​ഗ​സം​ഖ്യ 815 ആ​ക്കി വ​ർ​ധി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളോ​ട് കൂ​ടി​യ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലും അ​തോ​ടെ ചേ​ർ​ത്തു​വെ​ച്ച​വ​ത​രി​പ്പി​ച്ച നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ലെ വ​നി​താ സം​വ​ര​ണ ബി​ല്ലും മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം കി​ട്ടാ​തെ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്. അ​വ ഒ​ന്നു​കൂ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ഭ​ര​ണ​പ​ക്ഷം ശ്ര​മി​ച്ചേ​ക്കും. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഈ ​ര​ണ്ടു ബി​ല്ലു​ക​ളും വെ​വ്വേ​റെ ത​ന്നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​ണ് ഭ​ര​ണ​ക​ക്ഷി നീ​ക്ക​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ബി.​ജെ.​പി​ക്ക് ഇ​പ്പോ​ഴും മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തി​നു​ള്ള അ​ക്കം തി​ക​ഞ്ഞി​ട്ടി​ല്ല.

പ​ക്ഷേ, മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ‘വി​മ​ത’ ടി.​എം.​സി എം.​പി​മാ​രെ​യും കൂ​ടെ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​ന്റെ പേ​രി​ൽ വി​ട്ടു​നി​ൽ​ക്കു​ന്ന ഡി.​എം.​കെ​യെ​പോ​ലും സ​മീ​പി​ച്ചു​കൊ​ണ്ട് ബി​ല്ലു​ക​ൾ പാ​സാ​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​ത്തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​ത്രെ ബി.​ജെ.​പി ത​ന്ത്ര​ജ്ഞ​ർ. ജ​ന്മ​സി​ദ്ധ​മാ​യി ബി.​ജെ.​പി വി​രു​ദ്ധ ര​ക്തം സി​ര​ക​ളി​ലു​ള്ള​തെ​ന്നു ക​രു​ത​പ്പെ​ടു​ന്ന എം.​കെ. സ്റ്റാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി.​എം.​കെ അ​തി​ന് എ​ങ്ങ​നെ ത​യാ​റാ​വും എ​ന്ന​റി​യി​ല്ല. മാ​ത്ര​മ​ല്ല, പാ​ർ​ല​മെ​ന്റി​ന്റെ അം​ഗ​സം​ഖ്യ വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഡി.​എം.​കെ​ക്ക് ക​ടു​ത്ത എ​തി​ര​ഭി​പ്രാ​യ​മാ​ണു​താ​നും. അ​തു​വ​ഴി ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം കു​റ​യു​മെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് ഡി.​എം.​കെ.

പ​ക്ഷേ, ചെ​റു​ക​ക്ഷി​ക​ളെ പാ​ട്ടി​ലാ​ക്കാ​ൻ ബി​ല്ലു​ക​ളി​ൽ അ​ൽ​പ​സ്വ​ൽ​പം ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി ജൂ​ലൈ മ​ധ്യ​ത്തി​ൽ തു​ട​ങ്ങു​ന്ന വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ അ​വ​ത​രി​പ്പി​ക്കാ​നാ​ണ​ത്രെ ഭ​ര​ണ​ക​ക്ഷി ശ്ര​മം. നി​ല​വി​ലെ ക​ക്ഷി​നി​ല നോ​ക്കി​യാ​ൽ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം ഒ​രു വി​ദൂ​ര സാ​ധ്യ​ത മാ​ത്ര​മാ​ണ്. പ​ക്ഷേ, ബി.​ജെ.​പി​യു​ടെ ച​രി​ത്രം അ​റി​യാ​വു​ന്ന​വ​ർ​ക്ക്, അ​തി​നു​ള്ള ഏ​തു കു​ത​ന്ത്ര​ങ്ങ​ളും അ​വ​ർ പ്ര​യോ​ഗി​ക്കും എ​ന്ന​റി​യാം. സാ​മ്പ​ത്തി​ക പി​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്റെ പേ​രി​ൽ മു​ന്നാ​ക്ക ജാ​തി​ക്കാ​ർ​ക്കു​ള്ള ഉ​ദ്യോ​ഗ-​സീ​റ്റ് സം​വ​ര​ണം 2019ൽ ​അ​വ​ർ പാ​സാ​ക്കി​യ​ത് അ​തി​നെ എ​തി​ർ​ക്കു​ന്ന/​എ​തി​ർ​ക്കേ​ണ്ട പാ​ർ​ട്ടി​ക​ളു​ടെ കൂ​ടി പി​ന്തു​ണ​യോ​ടു കൂ​ടി​യാ​യി​രു​ന്നു എ​ന്ന​തോ​ർ​ക്കാ​വു​ന്ന​താ​ണ്. അ​തി​നാ​ൽ പാ​ർ​ല​മെ​ന്റ് അം​ഗ​സം​ഖ്യ​യു​ടെ കാ​ര്യ​ത്തി​ലും പ​രാ​മൃ​ഷ്ട ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ടു​ക്കു​ന്ന ലോ​ബി​യി​ങ്ങി​ന്റെ കാ​ര്യ​ത്തി​ലും പ്ര​തി​പ​ക്ഷം ഭ​ദ്ര​മാ​യ ഉ​ള്ള​ട​ക്ക​ത്തോ​ടെ​യും ഗൃ​ഹ​പാ​ഠം ചെ​യ്തും രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും അ​തി​ജാ​ഗ്ര​ത പാ​ലി​ച്ചും നീ​ങ്ങേ​ണ്ട ഘ​ട്ട​മാ​ണി​തെ​ന്ന് എ​ടു​ത്തു പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialWest BengalTrinamool CongressRitabrata BanerjeeBJP governmentleader of the opposition
News Summary - Parliamentary moves after Trinamool split
Next Story