Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
കോവിഡ്​കാലത്തെ എണ്ണക്കൊള്ള
cancel

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ്​ ന​മ്മു​ടെ രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. കോ​വി ​ഡ്-19 എ​ന്ന മ​ഹാ​മാ​രി വി​ത​ച്ച ഭീ​തി​യു​ടെ നി​ഴ​ലു​ക​ളി​ൽ​നി​ന്ന്​ മ​റ്റു രാ​ജ്യ​ങ്ങ​ളെ​േ​പ്പാ​ലെത​ന്നെ മു​ക്ത​മ​ല്ല ഇ​ന്ത്യ​യും. രാ​ഷ്​​ട്ര​ത​ല​സ്​​ഥാ​ന​ത്ത​ട​ക്കം അ​തിജാ​ഗ്ര​ത​യോ​ടെ​ ​വൈ​റ​സ്​ ബാ​ധ​യെ പ്ര​തി​രോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​െ​ൻ​റ വാ​ർ​ത്ത​ക​ളാ​ണ്​ പു​റ​ത്തുവ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തു​പോ​ലൊ​രു ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ ന​മ്മു​ടെ സ​മ്പ​ദ്​​ഘ​ട​ന​യെ ബാ​ധി​ക്കു​ക സ്വാ​ഭാ​വി​ക​മാ​ണ്​; ഓ​ഹ​രിവി​പ​ണി​യി​ലും മ​റ്റും അ​ത്​ പ്ര​ക​ട​വു​മാ​ണ്. ക​ടു​ത്ത സാ​മ്പ​ത്തി​കപ്ര​തി​സ​ന്ധി​യു​ടെ പ​ടു​കു​ഴി​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന രാ​ജ്യ​ത്തെ കൂ​ടു​ത​ൽ ഇ​രു​ട്ടി​ലേ​ക്കു ന​യി​ക്കു​ന്ന​താ​ണി​തെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. നാ​ലു​ പ​തി​റ്റാ​ണ്ടി​നി​ട​യി​െ​ല ഏ​റ്റ​വും വ​ലി​യ തൊ​ഴ​ിലി​ല്ലാ​യ്​​മ​യാ​ണ്​ ഇ​പ്പോ​ഴു​ള്ള​തെ​ന്ന്​ കേ​ന്ദ്ര​ സ​ർ​ക്കാ​ർത​ന്നെ സ​മ്മ​തി​ച്ചതാ​ണ്. ഇൗ​ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ​ മേ​ൽ കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക​ഭാ​രം കെ​ട്ടി​വെ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​തി​രി​ക്കു​കയാ​ണ്​ ജ​നാ​ധി​പ​ത്യ​ത്തി​ലെ സാ​മാ​ന്യ മ​ര്യാ​ദ. മോ​ദിസ​ർ​ക്കാ​ർ ആ ​മ​ര്യാ​ദ ലം​ഘി​ച്ചു​വെ​ന്നു മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ളു​ടെ പോ​ക്ക​റ്റി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ചി​ല്ല​റത്തു​ട്ടു​ക​ളും ത​ട്ടി​യെ​ടു​​ക്കാ​ൻ ഒ​രു​ങ്ങി​പ്പു​റ​പ്പെ​ട്ടി​രി​ക്കുക​യാ​ണ്. ആ​ഗോ​ള എ​ണ്ണവി​പ​ണി​യി​ലു​ണ്ടാ​യ വി​ല​യി​ടി​വി​െ​ൻ​റ നേ​ട്ടം ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​മാ​യി​രു​ന്ന ഈ ​സു​വ​ർ​ണാ​വ​സ​രം പൂ​ർ​ണ​മാ​യും ഇ​ഷ്​​ട​ക്കാ​രാ​യ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ അ​ടി​യ​റ​വെ​ച്ച്, പ​ക​ൽ​ക്കൊ​ള്ള​യു​ടെ പു​തി​യൊ​രു എ​ണ്ണ​ത്തീ ഒ​രു​ക്കി​യി​രി​ക്കു​ന്നു കേ​ന്ദ്ര​ ഭ​ര​ണ​കൂ​ടം. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന്​ മൂ​ന്നു​ രൂ​പ വീ​ത​മാ​ണ്​ ഇ​പ്പോ​ൾ എ​ക്​​സൈ​സ്​ തീ​രു​വ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ​ക്രൂ​ര​വും മ​നു​ഷ്യ​ത്വവി​രു​ദ്ധ​വു​മാ​യ ഈ ​ന​ട​പ​ടി​യി​ലൂ​ടെ ത​ങ്ങ​ൾ ആ​രു​ടെ​ കൂ​ടെ​യാ​ണ്​ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​രി​ക്ക​ൽകൂ​ടി കേ​ന്ദ്ര​ സ​ർ​ക്കാ​ർ തെ​ളി​യി​ച്ചി​രി​ക്കു​ന്നു. കൃ​ത്യം ഒ​രു മാ​സം മു​മ്പ്​ സ​മാ​ന​ രീ​തി​യി​ൽ പാ​ച​കവാ​ത​കവി​ല​യും കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​തും ഇ​തോ​ടൊ​പ്പം ചേ​ർ​ത്തു​വാ​യി​ക്കു​ക.


ദ​​​ക്ഷി​​​ണേ​​​ഷ്യ​​​യി​​​ൽ ഇ​​​ന്ധ​​​ന​​​ത്തി​​​ന്​ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ല ഇൗ​​​ടാ​​​ക്കു​​​ന്ന രാ​​​ജ്യ​​​മാ​​​ണ്​ ഇ​​​ന്ത്യ. ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ൽ അ​​​സം​​​സ്​​​​കൃ​​​ത എ​​​ണ്ണ​​​യു​​​ടെ വി​​​ല വ​​​ർ​​​ധി​​​ച്ച​​​തും വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ ഉ​​​ൽ​​​പാ​​​ദ​​​നം കു​​​റ​​​ച്ച​​​തും ഡോ​​​ള​​​റി​െ​​​ൻ​​​റ മൂ​​​ല്യം കൂ​​​ടി​​​​യ​​​തു​െ​​​മാ​​​ക്കെ​​​യാ​​​ണ്​ വി​​​ലവ​​​ർ​​​ധ​​​ന​​ക്ക്​​ കാ​​​ര​​​ണ​​​മാ​​​യി പ​​​തി​​​വാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കാ​​​റു​​​ള്ള​​​ത്. ഇ​പ്പോ​ൾ സാ​ഹ​ച​ര്യം മാ​റി​യി​രി​ക്കു​ന്നു. പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ എ​ണ്ണവി​പ​ണി​യി​ൽ ക​ന​ത്ത വി​ലയി​ടി​വാ​ണ്. അ​സം​സ്​​കൃ​ത എ​ണ്ണ ബാ​ര​ലി​ന്​ 120 ഡേ​ാള​ർ വ​രെ​യൊ​ക്കെ ഉ​ണ്ടാ​യി​രു​ന്ന​ത്​ ഇ​പ്പോ​ൾ 30-33 ഡോ​ള​ർ വ​രെ എ​ത്തി​നി​ൽ​ക്കു​ന്നു. ‘ആ​ഗോ​ള വി​പ​ണി സി​ദ്ധാ​ന്ത’​മ​നു​സ​രി​ച്ച്​ ഈ ​വി​ല​യി​ടി​വ്​ എ​ണ്ണവി​ല​യി​ലും പ്ര​തി​ഫ​ലി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ, അ​തു​ണ്ടാ​കു​ന്നി​ല്ല. ഇ​പ്പോ​ഴും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ തു​ട​രു​ന്നു. നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ പ​കു​തിവി​ല​ക്ക്​ ഇ​േ​പ്പാ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ധ​നവി​ൽ​പ​ന ന​ട​ത്താ​മെ​ന്നാ​ണ്​ ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്ന​ത്. 2010ൽ ​ബാ​ര​ലി​ന്​ 80 ഡോ​ള​റാ​യി​രു​ന്നു അ​സം​സ്​​കൃ​ത എ​ണ്ണ​യു​ടെ വി​ല. അ​ന്ന്​ ലി​റ്റ​ർ പെ​ട്രോ​ളി​ന്​ 56ഉം ​ഡീ​സ​ലി​ന്​ 38ഉം ​രൂ​പ​യാ​യി​രു​ന്നു വി​പ​ണിവി​ല. പു​തി​യ നി​കു​തിനി​ര​ക്കും നാ​ണ​യ വി​നി​മയ​നി​ര​ക്കി​ലെ വ്യ​ത്യാ​സവുംകൂ​ടി പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ ഇ​പ്പോ​ഴ​ത്തെ ആ​ഗോ​ള വി​ല​ക്ക​നു​സൃ​ത​മാ​യി നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ പ​കു​തി​യി​ൽ താ​ഴെ വി​ല മാ​ത്ര​മേ ഈ​ടാ​ക്കാ​നാ​കൂ. ഈ ‘​വി​ട​വ്​’ ന​മ്മു​ടെ ഭ​ര​ണ​കൂ​ടം നി​ക​ത്തു​ന്ന​ത്​ ഓ​രോ ത​വ​ണ​യും നി​കു​തിനി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചാ​ണ്. അ​താ​ണ്​ ഇ​പ്പോ​ഴും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഈ ​വ​​​ർ​​​ധ​​​ന​​​യോ​​​ടെ, ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന്​ എ​​​ക്​​​​സൈ​​​സ്​ തീ​​​രു​​​വ​​​യാ​​​യി സ​​​ർ​​​ക്കാ​​​ർ ഈ​​​ടാ​​​ക്കു​​​ന്ന​​​ത്​ 22.98 രൂ​​​പ​​​യാ​​​ണ്. ഡീ​​​സ​​​ലി​​​​ന്​ 18.83 രൂ​​​പ. 2014ൽ ​​​മോ​​​ദി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​പ്പോ​​​ൾ ഇ​ത്​ യ​ഥാ​ക്ര​മം 9.48 രൂ​​​പ​​​യും 3.56 രൂ​​​പ​​​യുമാ​യി​രു​ന്നു. 2013ൽ ​​​പെ​​​ട്രോ​​​ളി​െ​​​ൻ​​​റ കേ​​​ന്ദ്ര നി​​​കു​​​തി അ​​​ടി​​​സ്​​​​ഥാ​​​നവി​​​ല​​​യു​​​ടെ ഒ​​​മ്പ​​​ത​​​ര ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ഴ​​​ത്​ 20 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ലാ​ണ്. അ​താ​യ​ത്, 105 ശ​ത​മാ​ന​ത്തി​െ​ൻ​റ വ​ർ​ധ​ന. സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ സം​​​സ്​​​​ഥാ​​​ന നി​​​കു​​​തി​​​യി​​​ൽ 28 ശ​​​ത​​​മാ​​​ന​​​വും ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇൗ ​​​നി​​​കു​​​തിവ​​​ർ​​​ധ​​​ന​​​യി​​​ലൂ​​​ടെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ത്രം കേ​​​​ന്ദ്രം അ​​​ധി​​​ക​​​മാ​​​യി സ​​​മ്പാ​​​ദി​​​ച്ച​​​ത്​ 2.7 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ്. പു​തി​യ തീ​രു​വ​യി​ലൂ​ടെ കി​ട്ടാ​ൻ പോ​കു​ന്ന​ത്​ 39,000 കോ​ടി ​രൂ​പ​യും. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​​പെ​ട്ട്​ ഉ​ഴ​ലു​ന്ന ജ​ന​ങ്ങ​ളെ പി​ഴി​ഞ്ഞാ​ണ്​ ഈ ​ക്രൂ​ര​ത​യെ​ന്നോ​ർ​ക്ക​ണം.

2011ൽ, ​​​ര​​​ണ്ടാം യു.​​​പി.​​​എ സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ധ​​​നവി​​​ല ​​​നി​​​യ​​​ന്ത്ര​​​ണാ​​​ധി​​​കാ​​​രം എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക്​ തീ​​​റെ​​​ഴു​​​തി​​​യ​​​തോ​​​ടെ​​യാ​​ണ്​ രാ​​​ജ്യ​​​ത്ത്​ പ​​​ച്ച​​​യാ​​​യ എ​​​ണ്ണ​​​ക്കൊ​​​ള്ള​​യ​ു​​​ടെ ആ​​​രം​​​ഭ​​മെ​ന്ന​ത്​ വി​സ്​​മ​രി​ച്ചു​കൂ​ടാ. ആ​​​ഗോ​​​ളവി​​​പ​​​ണി​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന ഏ​​​റ്റ​​​ക്കു​​​റ​​​ച്ചി​​​ലു​​​ക​​​ൾ വി​​​ല​​​യി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു അ​ന്ന്​ മ​ൻ​മോ​ഹ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ആ ​തത്ത്വങ്ങ​ളെ​യെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി​യി​രി​ക്കു​ന്നു മോ​ദി സ​ർ​ക്കാ​ർ. എ​ണ്ണവി​പ​ണി​യി​ലെ ഇ​ടി​വ്​ ‘പി​ടി​ച്ചുനി​ർ​ത്താ​ൻ’ പ​ത്തു​ ത​വ​ണ​യാ​ണ്​ മോ​ദി സ​ർ​ക്കാ​ർ എ​ക്​​സൈ​സ്​ തീ​രു​വ വ​ർ​ധി​പ്പി​ച്ച​ത്. അ​ഥ​വാ, ആ​ഗോ​ള വി​പ​ണി മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ കോ​ർ​പ​റേ​റ്റു​ക​ളു​ടെ ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി​ക്കൂ​ടി​യാ​ണ്​ ഇ​വി​ടെ കാ​ര്യ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്തം. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ, എ​ണ്ണവി​ല ലി​റ്റ​റി​ന്​ ഏ​ഴു​ മു​ത​ൽ 12 രൂ​പ വ​രെ കു​റ​യേ​ണ്ട​താ​ണ്. മൂ​ന്നു​​ രൂ​പ എ​ക്​​സൈ​സ്​ തീ​രു​വ വ​ർ​ധി​പ്പി​ച്ചാ​ൽപോ​ലും നാ​ലു മു​ത​ൽ ഒ​മ്പ​തു​ രൂ​പ​യു​ടെ ആ​നു​കൂ​ല്യം ജ​ന​ങ്ങ​ൾ​ക്കാ​ണ്​ ല​ഭി​ക്കേ​ണ്ട​ത്. ചി​ല്ല​റവി​പ​ണി​യി​ൽ ഒരു വ്യ​ത്യാ​സ​വും കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​നു​കൂ​ല്യം കോ​ർ​പ​റേ​റ്റു​ക​ളു​ടെ പോ​ക്ക​റ്റി​ലേ​ക്കാ​ണ്​ പോ​കു​ന്ന​തെ​ന്ന്​ വ്യ​ക്തം. സാ​മ്പ​ത്തി​കമാ​ന്ദ്യം പ​രി​ഹ​രി​ക്കാ​ൻ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ ര​ണ്ടു​ ല​ക്ഷം കോ​ടി​യു​ടെ നി​കു​തിയിള​വ്​ ന​ൽ​കി​യ​തി​നു​ പു​റ​മെ​യാ​ണ്​ ഈ ​പ​ങ്കു​ക​ച്ച​വ​ടം. ഈ ​പ​ക​ൽ​ക്കൊ​ള്ള​ക്കെ​തി​രെ ശക്ത​മാ​യ പ്ര​തി​ഷേ​ധസ്വ​ര​ങ്ങ​ളു​യ​രേ​ണ്ട​തു​ണ്ട്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, പൗ​ര​ത്വ നി​യ​മ ഭേദ​ഗ​തി​ക്കെ​തി​രെ​യു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തു​കൊ​ണ്ട്​ ആ​വ​ർ​ത്തി​ക്കു​ന്നി​ല്ല എ​ന്ന​തും ഈ​യ​വ​സ​ര​ത്തി​ൽ നാം ​ഗൗ​ര​വ​ത്തോ​ടെ ച​ർ​ച്ചചെ​യ്യേ​ണ്ട​താ​ണ്.

Show Full Article
TAGS:oil price covid 19 malayalam Editorial madhyamam editorial 
Next Story