Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

'ശ്രദ്ധ'യിലൊതുങ്ങരുത്​ മനഃസാക്ഷിയുടെ ശ്രദ്ധ

text_fields
bookmark_border
ശ്രദ്ധയിലൊതുങ്ങരുത്​ മനഃസാക്ഷിയുടെ ശ്രദ്ധ
cancel


അതീവ ഹീനമായിരുന്നു ആ കൃത്യം. 27 വയസ്സുകാരിയായ ശ്രദ്ധ വാക്കർ എന്ന പങ്കാളിയെ അതിക്രൂരമായി കൊലപ്പെടുത്തി ശരീരഭാഗങ്ങൾ തുണ്ടംതുണ്ടമാക്കി പലയിടങ്ങളിൽ തള്ളി തെളിവു നശിപ്പിക്കാൻ ശ്രമിച്ച കേസിൽ അഫ്​താബ്​ പൂനവാല എന്നയാൾ ഇപ്പോൾ പൊലീസി​െൻറ പിടിയിൽ അന്വേഷണം നേരിട്ടുവരുകയാണ്​. അന്വേഷണ സംഘങ്ങളേക്കാളേറെ ജാ​ഗ്രതയും ശ്രദ്ധയും പുലർത്തുന്നുണ്ട്​ മാധ്യമങ്ങൾ. സമൂഹമാധ്യമങ്ങളിലാക​ട്ടെ കുറ്റാരോപിത​െൻറ മതസ്വത്വം ചൂണ്ടിക്കാട്ടിയാണ്​ കൊലപാതകത്തിനെതിരെ സമൂഹമനഃസാക്ഷി ഉണരണമെന്ന ആഹ്വാനം മുഴങ്ങുന്നത്​. മാധ്യമങ്ങളും പൊതുസമൂഹവും ഇത്രയേറെ ജാഗ്രതയോടെ നിലകൊള്ളവെത്തന്നെ രാജ്യത്തി​െൻറ പല ഭാഗങ്ങളിലായി സമാനമായ നിരവധി ഹത്യകൾ നടമാടിക്കൊണ്ടിരിക്കുന്നു. കൊല്ലപ്പെടുന്നത്​ യുവതികളും ​കുറ്റ​ാരോപിതർ ഉറ്റ ബന്ധുക്കളും ആണ്​. എന്നാൽ ആ സംഭവങ്ങളൊന്നും കാര്യമായ മാധ്യമശ്രദ്ധ നേടുന്നില്ല, പൊതുമനഃസാക്ഷി ഉയരണമെന്ന ആഹ്വാനവും കേൾക്കുന്നില്ല.

ഈ മാസം തുടക്കത്തിൽ ചെന്നൈയിലെ ചെങ്കൽപേട്ടിൽ സുധാമതി എന്ന യുവതി സുഹൃത്തുമായി കൂടുതൽ നേരം ഫോണിൽ സംസാരിച്ചതിൽ രോഷംപൂണ്ട്​ ഭർത്താവ്​ രഞ്​ജിത്​ കുമാർ കൊലപ്പെടുത്തി എന്നൊരു കേസ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നു. ഉടനടി മൃതദേഹ സംസ്​കാരം നടത്തി തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ പ്രതി പിടിയിലായത്​. കേസിൽ പൊലീസ്​ അന്വേഷണം നടത്തുന്നുണ്ട്​. ഒരേ ജാതിയിലും മതത്തിലും പെടുന്ന ഭാര്യയെ (പങ്കാളിയെ) ​കൊലപ്പെടുത്തുന്നത്​ അസാധാരണത്വമുള്ള കാര്യമായി തോന്നാത്തതുകൊണ്ടാണോ എന്നറിയില്ല, മാധ്യമങ്ങൾക്ക്​ കാര്യമായ ആവലാതിയില്ല. കൊലക്ക്​ തക്കം പാർത്തിരിക്കുന്ന പങ്കാളികളിൽനിന്ന്​ പെൺമക്കളെ സംരക്ഷിക്കണമെന്ന്​ 'സംസ്​കാരി'സംഘങ്ങൾ ഉദ്​ബോധനം നടത്തുന്നില്ല.

ഈ മാസം 21ന്​ യു.പിയിലെ അഅ്​സംഗഢിൽ മുൻ പ്രണയിനിയെ കൊലപ്പെടുത്തിയ കേസിൽ ഒരു യുവാവിനെ പൊലീസ്​ അറസ്​റ്റുചെയ്​തിരുന്നു. കൊലക്കു​ശേഷം ശരീരഭാഗങ്ങൾ അറുത്തെടുത്ത്​ കുളത്തിലും തല ഒരു കിണറ്റിലും തള്ളി​ ഇയാൾ തെളിവ്​ നശിപ്പിക്കാൻ ശ്രമിച്ചെന്നും ​ആരോപണമുണ്ട്​. ആരാധന പ്രജാപതി മറ്റൊരു യുവാവിന്​ വരണമാല്യം ചാർത്തിയതാണ്​ പ്രിൻസ്​ യാദവ്​ എന്ന യുവാവിനെ കുപിതനാക്കിയതെന്നും കുറ്റകൃത്യത്തിന്​ പ്രേരിപ്പിച്ചതെന്നും പൊലീസ്​ പറയുന്നു.

ആയുഷി ചൗധരി എന്ന വിദ്യാർഥിനിയുടെ മൃതദേഹം ഉത്തർപ്രദേശിലെ മഥുരയിൽ അതിവേഗപാതക്കു​ സമീപം സ്യൂട്ട്​കേസിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്​ കണ്ടെത്തിയത്​. ഇതരജാതിയിൽപെട്ട യുവാവിനെ വിവാഹം ചെയ്​ത്​ കുടുംബത്തി​ന്​ മാനഹാനി വരുത്തിയതിന്​ പിതാവ്​ നിതേഷ്​ യാദവ്​ നടത്തിയ ദുരഭിമാനക്കൊലയാണിത്​ എന്നാണ്​ പൊലീസ്​ കണ്ടെത്തിയിരിക്കുന്നത്​. യു.പിയിലെ മെയിൻപുരിയിൽ ഒരു യുവതി വെടിയേറ്റു മരിച്ചു, കുൽദീപ്​ സിങ്​ യാദവ്​ എന്നയാളാണ്​ കുറ്റാരോപിതൻ. താൻ മുമ്പ് പ്രണയിച്ച യുവതി മറ്റൊരാളെ വിവാഹം ചെയ്​തതാണ്​ കൊലക്കു​ കാരണം. കേരളത്തിൽ ഈയിടെയായി നടന്ന പ്രണയനൈരാശ്യക്കൊലകളും വൈവാഹിക നരഹത്യകളും എണ്ണിത്തീർക്കാൻ കൈവിരലുകൾ തികയില്ല.

2021ൽ രാജ്യത്ത്​ നടന്ന കൊലപാതകങ്ങളിൽ 1566 എണ്ണത്തിന്​ കാരണമായി ദേശീയ ക്രൈം റെക്കോഡ്​സ്​ ബ്യൂറോ രേഖപ്പെടുത്തിയിരിക്കുന്നത്​ 'പ്രണയബന്ധ'ങ്ങളാണ്​. കൊല്ലപ്പെട്ടത്​ ഭൂരിഭാഗവും സ്​ത്രീകളാണ്. അറിഞ്ഞോ അറിയാതെയോ നമുക്കിടയിൽ വിഷമയമായ മനഃസ്​ഥിതി വർധിച്ചുവരുന്നു എന്നതാണ്​ ഇതിൽനിന്ന്​ വ്യക്​തമാകുന്നത്​. കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം വിഷം കലർത്തുന്നതും കഴിഞ്ഞ നിമിഷംവരെ ഏറ്റവും പ്രിയപ്പെട്ടതായിരുന്ന ഹൃദയത്തിലേക്ക്​ കത്തിയാഴ്​ത്താനും വെടിയുണ്ട പായിക്കാനും പ്രേരിപ്പിക്കുന്നതും ഈ ചിന്താഗതിയാണ്. മുൻകാലങ്ങളിൽ നടന്നിരുന്ന ഒറ്റപ്പെട്ട കൊലപാതകങ്ങൾ രോഗലക്ഷണമായിരുന്നുവെങ്കിൽ അടിക്കടി ആവർത്തിക്കപ്പെടുന്നതോടെ രോഗം സമൂഹത്തിൽ, പ്രത്യേകിച്ച്​ പുരുഷ സമൂഹത്തിനിടയിൽ അതിഭയാനകമാം വിധത്തിൽ വ്യാപിച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ. പെൺമക്കളെ ഗുണദോഷിക്കുന്നതിനും ഉപദേശിക്കുന്നതിനും പുലർത്തുന്ന ഔത്സുക്യവും ശുഷ്​കാന്തിയും​ ആൺകുട്ടികളെ നല്ല മനുഷ്യരായി വളർത്തുന്നതിലും മാതാപിതാക്കളും രക്ഷിതാക്കളും വല്യേട്ടന്മാരും പുലർത്തുകയും വേണം. കുറ്റാരോപിതരുടെ മതസ്വത്വം നോക്കി പൊതുമനഃസാക്ഷി ഉണർത്തലും ഉദ്​ബോ ധനവും നടത്തുന്ന രീതി നാട്ടിൽ ബീഭത്സ രൂപം പ്രാപിച്ച്​ വളർന്നു കൊണ്ടിരിക്കുന്ന ഒരു വലിയ വിപത്തിനെ കണ്ടില്ലെന്ന്​ നടിക്കലാണ് എന്ന്​ പറയാതിരിക്കാനാവില്ല​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorial
News Summary - Nov 24th editorial
Next Story