Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightട്രംപല്ല എന്നതുതന്നെ...

ട്രംപല്ല എന്നതുതന്നെ ബൈഡ​െൻറ യോഗ്യത

text_fields
bookmark_border
ട്രംപല്ല എന്നതുതന്നെ ബൈഡ​െൻറ യോഗ്യത
cancel

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിക്കുകയും ജനുവരിയിൽ 47ാമത്​ പ്രസിഡൻറായി സ്​ഥാനമേൽക്കാൻ അരങ്ങൊരുങ്ങുകയും ചെയ്​തിരിക്കുന്നു. ട്രംപ്​ ഭക്തരായ വലതു തീവ്രവാദികൾക്കൊഴികെ ലോകമെങ്ങുമുള്ള ജനസമൂഹങ്ങൾക്ക്​ ഇത്​ ആഗ്രഹസാഫല്യമാണ്​. വിദ്വേഷരാഷ്​ട്രീയവും കോമാളിത്തവുംകൊണ്ട്​ ഭരണപരാജയം മൂടിവെക്കാൻ റിപ്പബ്ലിക്കൻപാർട്ടിയും ഡോണൾഡ്​ ട്രംപും നടത്തിയ ശ്രമങ്ങൾ യു.എസ്​ ജനങ്ങൾക്കു മുന്നിൽ വിലപ്പോയില്ല.

ഇലക്​ടറൽ കോളജ്​ വോട്ടുകളിൽ മേധാവിത്തം സ്​ഥാപിക്കുന്നതിന്​ വളരെ മു​േമ്പ ജനകീയ വോട്ടുകളിൽ റെക്കോഡ്​ ഭൂരിപക്ഷം നേടി ബൈഡൻ അമേരിക്കൻ ജനതയുടെ പിന്തുണ തെളിയിച്ചുകഴിഞ്ഞിരുന്നെങ്കിലും പരിഹാസ്യമായ എതിർന്യായങ്ങളുമായി ട്രംപ്​ യാഥാർഥ്യത്തിനു പുറംതിരിഞ്ഞുതന്നെ നിന്നു. കോടതിയെ സമീപിക്കുമെന്നാണ്​ ഇതെഴുതു​േമ്പാഴും അദ്ദേഹത്തി​െൻറ നിലപാട്​. അതേസമയം, ട്രംപി​െൻറ തോൽവിക്കു​ കാരണമായ ഘടകങ്ങൾ തിരിച്ചറിഞ്ഞതായി ജോ ബൈഡൻ നൽകുന്ന സൂചന ശുഭകരമാണ്​. ശത്രുതയുടെയും അസഹിഷ്​ണുതയുടെയും രാഷ്​ട്രീയം ജനങ്ങൾക്ക്​ മടുത്തുകഴിഞ്ഞെന്ന്​​ മനസ്സിലാക്കിത്തന്നെയാണ്​, തനിക്കെതി​രായി ​വോട്ടുചെയ്​തവരടക്കം എല്ലാ അമേരിക്കക്കാരുടെയും പ്രസിഡൻറായിരിക്കും താനെന്ന്​ അദ്ദേഹം ആദ്യമേ പറഞ്ഞുവെച്ചിരിക്കുന്നത്​.

സംഘർഷത്തി​െൻറ ജ്വാലകൾ ഊതിക്കത്തിക്കുകയല്ല, പ്രശ്​നങ്ങൾ പരിഹരിക്കുകയും നീതി ഉറപ്പുവരുത്തുകയും എല്ലാവർക്കും ന്യായമായ അവസരങ്ങൾ നൽകുകയും ചെയ്യുകയാണ്​ ത​െൻറ ചുമതലയെന്ന്​ പറയു​േമ്പാൾ, ട്രംപി​ൽ ലോകം തിരിച്ചറിഞ്ഞ വീഴ്​ചകളെത്തന്നെയാണ്​ അദ്ദേഹം തള്ളിപ്പറയുന്നത്​. മാനസിക വളർച്ചയെത്താത്ത കുറുമ്പ​െൻറ കൈയിൽനിന്ന്​ അമേരിക്കയുടെ ഭാഗധേയം പക്വതയുള്ള കാരണവരുടെ കൈയിലേക്കു​ മാറിയ ആശ്വാസത്തിലാണ്​ ആ രാജ്യവും ലോകസമൂഹവും. വല്ലായ്​മയും ഇല്ലായ്​മയുമൊക്കെ അനുഭവിച്ചറിഞ്ഞയാളെന്ന നിലക്ക്​ ജോ ബൈഡ​ന്​ ട്രംപിനെക്കാൾ നന്നായി ജനങ്ങളെ മനസ്സിലാക്കാൻ കഴിയും. നാലു വർഷം വൈറ്റ്​ ഹൗസിലിരുന്നിട്ടും ട്രംപിന്​ ഭരണം തനിക്കു​ പരിചയമുള്ള റിയാലിറ്റി ഷോക്കപ്പുറം എന്തെങ്കിലുമാണെന്ന്​ തോന്നിയിട്ടില്ല. ഗോൾഫ്​ കളിയും ട്വീറ്റുകളും നുണകളുമാണ്​ ത​െൻറ പൈതൃകമായി അദ്ദേഹം വി​ട്ടേച്ചുപോകുന്നത്​.

ഡോണൾഡ്​ ട്രംപല്ല എന്ന ഒറ്റ ഗുണം മതിയായിരുന്നു ബൈഡന്​ ജയിക്കാൻ. ഡെമോക്രാറ്റ്​ കക്ഷിക്കാരനെന്ന നിലക്ക്​ താരതമ്യേന ജനപക്ഷ രാഷ്​ട്രീയം കൂടുതൽ അറിയുന്നയാളാണ്​ അദ്ദേഹം. ട്രംപി​െൻറ വംശീയ മുൻവിധിക​ളെയും വെള്ള വർണവെറിയെയും വ​ിദ്വേഷരാഷ്​ട്രീയത്തെയും തള്ളിപ്പറയാൻ അദ്ദേഹത്തിന്​ എളുപ്പം കഴിയണം. കുടിയേറ്റ ജനതയെ അപരവത്​കരിക്കുന്ന രീതിയോടും അദ്ദേഹം യോജിക്കുന്നില്ല. എന്നാൽ, ഒരു ജനസമൂഹമെന്ന നിലക്ക്​ അമേരിക്കയെ പതിറ്റാണ്ടുകളായി കീഴ്​പ്പെടുത്തിയ ചില അന്യായ നിലപാടുകളിൽനിന്ന്​ അദ്ദേഹവും മുക്തനല്ലതാനും.

മൃദുസയണിസമെങ്കിലും ഇല്ലാതിരുന്നാൽ ഇന്ന്​ യു.എസ്​ രാഷ്​ട്രീയത്തിൽ പിടിച്ചുനിൽക്കുക എളുപ്പമല്ലല്ലോ. ബൈഡനെക്കാൾ നീതിയുക്തവും വിശാലവുമായ നിലപാടുള്ള ബെർണി സാൻഡേഴ്​സിനെ പൊതുരാഷ്​ട്രീയത്തിൽനിന്ന്​ പുറന്തള്ളിയത്​ ഡെമോക്രാറ്റ്​ കക്ഷിതന്നെയാണ്​. ബൈഡനാക​ട്ടെ, സയണിസ്​റ്റെന്ന്​ സ്വയം പ്രഖ്യാപിച്ചയാളാണ്​. വംശവെറിക്കും സ്​ത്രീവിരുദ്ധതക്കും വിമർശനം ഏറ്റുവാങ്ങിയയാളാണ്​. ഇസ്രായേലിനെ ആയുധമണിയിക്കാൻ മടിതോന്നാതിരുന്ന ​ഒബാമ ഏതു രാഷ്​ട്രീയ കാലാവസ്​ഥയുടെ സൃഷ്​ടിയാണോ അതുതന്നെയാണ്​ ബൈഡനെയും സൃഷ്​ടിച്ചത്​. ഇറാഖ്​ യുദ്ധത്തെ തുടക്കത്തിലെങ്കിലും എതിർത്തയാളായിരുന്നു ട്രംപെങ്കിൽ, ജോ ബൈഡൻ അതിനെ പിന്തുണച്ചയാളാണ്​. 1970കളിൽ സെനറ്റിലെ തുടക്കക്കാരനായിരിക്കെ വെള്ളവംശീയത തുടിക്കുന്ന നിലപാടെടുത്തിരുന്നു. യു.എസിൽ (ഇ​േപ്പാൾ ഇന്ത്യയിലും) ഒഴിവാക്കാൻ പറ്റാത്ത കോർപറേറ്റ്​ വിധേയ രാഷ്​ട്രീയത്തിൽനിന്ന്​ ബൈഡനും മുക്തനല്ല; ഒരു പക്ഷേ, ട്രംപിനെക്കാൾ അദ്ദേഹത്തെ ഇഷ്​ടപ്പെടുന്നവരാണ്​ കുറെ കോർപറേറ്റുകൾ.

എന്നാലും ട്രംപല്ല ബൈഡൻ എന്നതു മതി തൽക്കാലമെങ്കിലും വൈറ്റ്​ ഹൗസിലെ പുതുമുഖത്തെച്ചൊല്ലി ആഹ്ലാദിക്കാൻ. ലോകത്തെ വിവിധ രാജ്യങ്ങളിൽ ഇപ്പോഴുള്ള 'ട്രംപ്​ ക്ലോണുകൾ'ക്ക്​ ഇതൊരു മുന്നറിയിപ്പാകുമെന്നും ആശിക്കാം. ബൈഡൻ ത​െൻറ നിലപാടുകളിലെ ശരിതെറ്റുകൾ കൂടുതൽ നീതിബോധത്തോടെ പരിശോധിക്കാൻ തയാറാകുമെന്നുകൂടി പ്രത്യാശിക്കുക. അദ്ദേഹം പറഞ്ഞുകഴിഞ്ഞപോലെ, ഭരണം എളുപ്പമാകില്ല. അമേരിക്കൻ 'അനൈക്യ നാടുകളെ'യാണ്​ ട്രംപ്​ സൃഷ്​ടിച്ചുകഴിഞ്ഞിട്ടുള്ളത്​. മുറിവുകൾ ഉണക്കണം. വർഗ-വർണ-മതവിദ്വേഷങ്ങൾ ഇല്ലാതാക്കണം.

ഒപ്പം, തിരുത്തപ്പെടേണ്ട പിഴവുകൾ ധാരാളമുണ്ട്​. കാലാവസ്​ഥ സംബന്ധിച്ച പാരിസ്​ ഉടമ്പടിയിൽനിന്ന്​ പിൻവാങ്ങിയ ട്രംപി​െൻറ ചെയ്​തി തിരുത്തുമെന്ന്​ ബൈഡൻ നേര​ത്തേ വ്യക്തമാക്കിയതാണ്​. വിദേശരംഗത്തെ ട്രംപി​െൻറ സംഭാവന, ആഭ്യന്തരരംഗത്തെ​ന്നപോലെ, വംശീയവാദത്തെ മുഖ്യധാരയിലെത്തിച്ചു എന്നതാണ്​. ഫലസ്​തീൻ ജനതയോട്​ ലോകം ചെയ്​ത കൊടും അനീതികളിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള രാജ്യമാണ്​ അമേരിക്ക. ബെർണി സാൻഡേഴ്​സിനെ അനഭിമതനാക്കിയതുപോലും അദ്ദേഹം ഫലസ്​തീൻ ജനതയോട്​ സഹാനുഭൂതി പുലർത്തിയതാണ്​.

ഇത്തരം മേഖലകളാകും ബൈഡ​െൻറ നീതിബോധത്തെ ഏറ്റവും കൂടുതൽ പരിശോധിക്കുക. ഇറാനുമായുണ്ടാക്കിയ ആണവകരാറിൽനിന്നുള്ള പിന്മാറ്റമായിരുന്നു ട്രംപി​െൻറ മറ്റൊരു പ്രതിലോമ ​നീക്കം. ഇതര രാജ്യങ്ങളോട്​ ന്യായയുക്തവും മനുഷ്യത്വപരവുമായ സമീപനം ബൈഡൻ കൈക്കൊള്ള​ുമെങ്കിൽ അതി​െൻറ പ്രയോജനം ഇന്ത്യക്കും ലഭിക്കുമെന്ന്​ കരുതാം. ഇന്ത്യൻ വംശജയായ കമല ഹാരിസ്​ വൈസ്​ പ്രസിഡൻറ്​ പദവിയിലുള്ളതിനേക്കാൾ അക്കാര്യത്തിൽ നമുക്കു​ കിട്ടാവുന്ന ഉറപ്പ്​, മനുഷ്യാവകാശങ്ങളോടും പൗരാവകാശങ്ങളോടും എടുക്കുന്ന നിലപാടിലെ നീതിയുക്തതയാകും. ഡോണൾഡ്​ ട്രംപിന്​ പകരക്കാരനോ അതോ, അദ്ദേഹത്തി​െൻറ പകർപ്പോ ഇനി യു.എസ്​ ഭരിക്കുന്നതെന്ന്​ തെളിയേണ്ടത്​ ബൈഡ​െൻറ പ്രവർത്തനത്തിൽനിന്നാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe bideneditorial madhyamamDonald Trumpus election 2020
News Summary - not Trump it is Biden's qualification
Next Story