Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightച​രി​ത്ര​പ​രം;...

ച​രി​ത്ര​പ​രം; പ്ര​തീ​ക്ഷാ​നി​ർ​ഭ​രം 

text_fields
bookmark_border
ച​രി​ത്ര​പ​രം; പ്ര​തീ​ക്ഷാ​നി​ർ​ഭ​രം 
cancel

പു​ഞ്ചി​രി​യോ​ടെ​യു​ള്ള ക​രം ക​വ​ര​ൽ; സ്നേ​ഹോ​ഷ്മ​ള​മാ​യ കു​ശ​ലം​പ​റ​ച്ചി​ൽ; അ​തി​ർ​ത്തി​ക​ൾ മു​റി​ച്ചു​ക​ട​ന്നു​ള്ള ര​ണ്ട് രാ​ഷ​്​​ട്ര​നാ​യ​ക​രു​ടെ ആ​ലിം​ഗ​നം -വി​രാ​മം കു​റി​ക്ക​പ്പെ​ട്ട​ത് ര​ണ്ട് കൊ​റി​യ​ക​ൾ ത​മ്മി​ൽ 65 വ​ർ​ഷം നീ​ണ്ട ശ​ത്രു​തക്കും ഒൗ​ദ്യോ​ഗി​ക​മാ​യി ഒ​പ്പു​വെ​ക്കാ​ത്ത​തി​നാ​ൽ സാ​ങ്കേ​തി​ക​മാ​യി തു​ട​രു​ന്ന യു​ദ്ധത്തിനും. ഉ​ത്ത​ര കൊ​റി​യ​ൻ ഭരണാധികാരി കിം ​ജോ​ങ് ഉ​ന്നും ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മൂ​ൺ ജെ ​ഇ​ന്നും പാ​ൻ​മു​ൻ​ജോ​മി​ൽ ചു​വ​ടു​വെ​ച്ച​ത് 21ാം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​ത്യാ​ശ​നി​ർ​ഭ​ര​മാ​യ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ലേ​ക്കാണ്​. ആ​റു മാ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ പ്ര​കോ​പ​ന​പ​ര​മാ​യ വാ​ക്ശ​ര​ങ്ങ​ളാ​ൽ ഇ​രു​ൾ​മൂ​ടി​യ കൊ​റി​യ​ൻ മു​ന​മ്പാ​ണ് ഇ​പ്പോ​ൾ സ​മാ​ധാ​ന​ത്തി​െൻറ വെ​ളി​ച്ചം പ്ര​സ​രി​പ്പി​ച്ചു നി​ൽ​ക്കു​ന്ന​ത്. മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ വി​റ​പ്പി​ച്ച, സോ​ളി​നെ ശ​വ​പ്പ​റ​മ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച കി​മ്മാ​ണ് ദു​ർ​ഘ​ട​മാ​യ പ്ര​തി​സ​ന്ധി​ക​ളെ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മു​ഴു​വ​നാ​ളു​ക​ൾ​ക്കും നി​ത്യ പ്ര​ചോ​ദ​ക​മാ​യി, പാ​ൻ​മു​ൻ​ജോ​മി​ലെ പീ​സ് ഹൗ​സി​ലെ സ​ന്ദ​ർ​ശ​ക പു​സ്ത​ക​ത്തി​ൽ ‘‘വി​കാ​രം തു​ളു​മ്പു​ന്ന നി​മി​ഷ​മാ​ണി​ത്, പു​തി​യ ച​രി​ത്ര​ത്തി​െൻറ പൂ​മു​ഖ​ത്താ​ണ് ഞാ​നി​പ്പോ​ൾ’’ എ​ന്ന വ​രി​ക​ൾ കു​റി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ത്. കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ലെ യു​ദ്ധ​വി​രാ​മ​ത്തി​നും ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​നും സ​മ്പൂ​ർ​ണ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​നും ര​ണ്ട് ഭ​ര​ണാ​ധി​കാ​രി​ക​ൾ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മെ​ല്ലാം ശു​ഭ​സൂ​ച​ന​ക​ളാ​ണ്. 

പ്ര​ശ്ന​ങ്ങ​ളു​ടെ പൂ​ർ​ണ​മാ​യ പ​രി​ഹാ​ര​ത്തി​ലേ​ക്ക് ഇ​നി​യു​മേെ​റ ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട​തു​ണ്ട്;  മ​റി​ക​ട​ക്കാ​ൻ ഏ​റെ ദു​ർ​ഘ​ട​സ​ന്ധി​ക​ളു​ം. അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​ക​ളാ​ണ​തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​ത്. ഡോണൾഡ്​  ട്രം​മ്പും കി​മ്മും ത​മ്മി​ലു​ള്ള ഉ​ച്ച​കോ​ടി​യി​ൽ അ​മേ​രി​ക്ക പു​ല​ർ​ത്തു​ന്ന രാ​ഷ​്​​ട്രീ​യ ക​ടും​പി​ടി​ത്ത​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ത​യാ​റാ​കു​ന്ന​തി​ന​നു​സ​രി​ച്ചി​രി​ക്കും സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളു​ടെ ഭാ​വി. വി​ശേ​ഷി​ച്ച്, ന​യ​ചാ​തു​രി​യി​ല്ലാ​ത്ത രാ​ഷ​്​​ട്ര​നാ​യ​ക​രാ​െ​ണ​ന്ന് തെ​ളി​യി​ച്ച ര​ണ്ടു​പേ​രു​ടെ ഉ​ച്ച​കോ​ടി എ​ങ്ങ​നെ പ​ര്യ​വ​സാ​നി​ക്കു​മെ​ന്ന് അ​നു​മാ​നി​ക്കു​ക അ​സാ​ധ്യം. ചൈ​ന​യു​ടെ നി​ല​പാ​ടും നി​ർ​ണാ​യ​കം​ത​ന്നെ. കാ​ര​ണം, ബെ​യ്​​ജി​ങ്ങി​െൻറ സ​മ്മ​ർ​ദ​വും ഇ​നി​യും വ്യ​ക്ത​മാ​കാ​ത്ത ഉ​ത്ത​ര കൊ​റി​യ​ൻ ആ​ഭ്യ​ന്ത​ര പ്ര​തി​സ​ന്ധി​ക​ളു​മാ​ണ് കി​മ്മി​നെ സ​മാ​ധാ​ന​ത്തി​െൻറ വ​ഴി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​രീ​ക്ഷ​ണം. കി​മ്മി​െൻറ ചൈ​ന സ​ന്ദ​ർ​ശ​ന​ശേ​ഷ​മാ​ണ് സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ പു​റം​ലോ​ക​മ​റി​ഞ്ഞ​തും അവക്ക്​ ഗ​തി​വേ​ഗം വ​ർ​ധി​ച്ച​തും. യു.​എ​ൻ ഉ​പ​രോ​ധം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും രാ​ജ്യാ​ന്ത​ര സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ളു​ടെ വാ​തി​ൽ തു​റ​ക്കാ​നും ഉ​ച്ച​കോ​ടി​ക​ൾ ഉ​പ​ക​രി​ച്ചാ​ലേ ഉ​ത്ത​ര കൊ​റി​യ സ​മാ​ധാ​ന വ​ഴി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കൂ. പീ​സ് ഹൗ​സ് പ്ര​ഖ്യാ​പ​ന​ത്തി​ൽ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് നി​ശ്ശ​ബ്​​ദ​ത​യാ​ണു​ള്ള​ത്. കൊ​റി​യ​ൻ സ​ഹ​ക​ര​ണ​ത്തി​ൽ ജ​പ്പാ​ന് രാ​ഷ​്​​ട്രീ​യ​മാ​യി അ​സ്വ​സ്ഥ​ത​ക​ളു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള രാ​ഷ​്​​ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ളെ ശ​രി​യാം​വ​ണ്ണം അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ഴേ പ​രി​ഹാ​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് പൂ​ർ​ണ​ത വ​രൂ. ചൈ​ന​യെ​യും ജ​പ്പാ​നെ​യും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ കി​ഴ​ക്ക​നേ​ഷ്യ​ൻ േമ​ഖ​ല​യി​ലു​ള്ള സ്വാ​ധീ​ന​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന ആ​ശ​ങ്ക അ​മേ​രി​ക്ക​യി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നു​ണ്ട്. അ​വ​രു​ടെ രാ​ഷ​്​​ട്രീ​യ ലോ​ബി​യി​ങ്ങി​നെ​ക്കൂ​ടി അ​തി​ജീ​വി​ക്കാ​നു​ള്ള രാ​ഷ​്​​ട്രീ​യ പ​ക്വ​ത​യും ന​യ​ചാ​തു​രി​യും ഇ​രു കൊ​റി​യ​ക​ളും അ​വി​രാ​മം തു​ട​രേ​ണ്ടി​വ​രും. 2000 ജൂ​ണി​ലെ​യും 2007 ഒ​ക്ടോ​ബ​റി​ലെ​യും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ നി​ഷ്ഫ​ല​മാ​യ​ത് യു.​എ​സ് നി​ല​പാ​ടു​ക​ൾ നി​മി​ത്ത​മാ​യി​രു​ന്നു.


എ​ന്താ​യി​രു​ന്നാ​ലും, ദ​ക്ഷി​ണ കൊ​റി​യ​യു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​​െൻറ​യും  ന​യ​ചാ​തു​രി​യു​ടെ​യും മി​ക​ച്ച വി​ജ​യ​മാ​ണ് ‘സ​മാ​ധാ​ന​ഗേ​ഹ’​ത്തി​ൽ ച​രി​ത്ര​മാ​യ സം​യു​ക്ത പ്ര​സ്താ​വ​ന. കിം ​ജോ​ങ് ഉ​ന്നി​െൻറ സ​ഹോ​ദ​രി കിം ​യോ ജോ​ങ്ങി​െൻറ പ​രി​ശ്ര​മ​ങ്ങ​ളും എ​ടു​ത്തു​പ​റ​യേ​ണ്ട​വ​യാ​ണ്. ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ഉ​ത്ത​ര കൊ​റി​യ​യു​ടെ ന​യം​മാ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​മാ​ണ് അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​നു​ള്ള​ത്. ഒ​രു കൊ​ടി​ക്കൂ​റ​ക്ക് കീ​ഴി​ലെ കൊ​റി​യ​യെ​ന്ന​ത് പു​ല​രാ​ൻ അ​സാ​ധ്യ​മാ​യ സ്വ​പ്ന​മ​ല്ലാ​താ​യി​രി​ക്കു​ന്നു. ‘പ​ര​സ്പ​രം പോ​ര​ടി​ക്കാ​ൻ ഒ​രു കാ​ര​ണ​വും കാ​ണു​ന്നി​ല്ല. ഞ​ങ്ങ​ൾ ഒ​രു രാ​ഷ​്​​ട്ര​മാ​െ​ണ’​ന്ന സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലെ വ​രി​ക​ൾ ജ​ർ​മ​നി​യു​ടെ ഏ​കീ​ക​ര​ണ കാ​ല​ത്തെ ധ്വ​നി​പ്പി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ശീ​ത​കാ​ല ഒ​ളി​മ്പി​ക്സി​ൽ ഒ​രു കൊ​ടി​ക്കു​കീ​ഴി​ലാ​ണ് ഇ​രു കൊ​റി​യ​ക​ളും അ​ണി​നി​ര​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സം​യു​ക്ത ടീ​മി​നെ അ​യ​ക്കാ​ൻ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്നു. വ​രു​ന്ന ആ​ഗ​സ്​​റ്റി​ൽ വി​ഭ​ജ​ന​വും യു​ദ്ധ​വും അ​റു​ത്തു​മാ​റ്റി​യ കൊ​റി​യ​ൻ കു​ടും​ബ​ങ്ങ​ളു​ടെ പ​ര​സ്പ​ര സ​ന്ദ​ർ​ശ​ന​ങ്ങ​ളും സ​മാ​ഗ​മ​ങ്ങ​ളു​മു​ണ്ടാ​കും. അ​ക്ഷാം​ശ രേ​ഖ അ​തി​ർ​ത്തി​യും മ​തി​ലു​മാ​ക്കി കൊ​റി​യ​യെ ര​ണ്ട് രാ​ജ്യ​മാ​ക്കി മു​റി​ച്ച​ത് ര​ണ്ടാം ലോ​ക​യു​ദ്ധാ​ന​ന്ത​ര സാ​മ്രാ​ജ്യ​ത്വ മോ​ഹ​ങ്ങ​ളാ​ണ്. സാം​സ്കാ​രി​ക​മാ​യും ഭൂ​ശാ​സ്ത്ര​പ​ര​മാ​യും ഭി​ന്ന​ത​ക​ളി​ല്ലാ​ത്ത ദേ​ശ​ങ്ങൾ ല​യി​ച്ചു​ചേ​രുന്നതിന്​ കോ​ള​നി​യ​ന​ന്ത​ര സാ​മ്രാ​ജ്യ​താ​ൽ​പ​ര്യ​ങ്ങ​ളും ത​ട​സ്സ​മു​ണ്ടാ​ക്കി. ഒ​ന്നാ​കാ​ൻ കൊ​തി​ക്കു​ന്ന കൊ​റി​യ​ൻ ജ​ന​ത​യു​ടെ അ​ഭി​നി​വേ​ശം ര​ണ്ട് ഭ​ര​ണാ​ധി​കാ​രി​ക​ൾ പാ​ൻ​മു​ൻ​ജോ​മി​ലെ അ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച പൈ​ൻ​മ​ര​ത്തോ​ടൊ​പ്പം വ​ള​ർ​ന്നു​യ​രു​ക​യും അ​തി​ർ​ത്തി​ക​ൾ ഭേ​ദി​ച്ച് പ​ട​രു​ന്ന വേ​രു​ക​ളോ​ടൊ​പ്പം വ്യാ​പി​ക്കു​ക​യും ചെ​യ്താ​ൽ ഉ​ന്നി​െൻറ​യും ഇ​ന്നി​െൻറ​യും ആ​ശ്ലേ​ഷം സ​മാ​ധാ​ന ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടും.

Show Full Article
TAGS:editorial north korea south korea peace 
Next Story