Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആൾക്കൂട്ടക്കൊലക്കൊരു...

ആൾക്കൂട്ടക്കൊലക്കൊരു ഒൗദ്യോഗിക പതിപ്പ്​

text_fields
bookmark_border
editorial
cancel

ഉത്തർപ്രദേശിലെ അലീഗഢ്​ ജില്ലയിൽ രണ്ടുപേരെ പൊലീസ്​ വെടിവെച്ചുകൊന്ന സംഭവം ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്​ . ഒരുനിലക്ക്​ ഏറ്റുമുട്ടൽ കൊലകളെന്ന​ പൊലീസി​​െൻറ പതിവുരീതികളുടെ തുടർച്ചയായിരിക്കു​േമ്പാഴും മറ്റൊരുതരത്തിൽ ചില പുതുമകളും സംഭവത്തിലുണ്ട്​. മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി, കാമറകൾക്കുമുന്നിലാണ്​ പൊലീസ്​ വെടിയുതിർത്തത്​ എന്നതാണ്​ വിവാദംസൃഷ്​ടിച്ച ഒരു ‘പുതുമ’. ആറുപേരെ കൊലചെയ്​ത കേസിലെ മുസ്​തഖീം, നൗഷാദ്​ എന്നീ പ്രതികളെയാണ്​ യു.പി പൊലീസ്​ കൊന്നത്​. വെടിയേൽക്കാത്ത വസ്​ത്രമണിഞ്ഞ പൊലീസുകാർ അവർക്കുനേരെ തോക്കുചൂണ്ടിനിൽക്കുന്നതും വെടിവെക്കുന്നതും കാണാൻ പത്രപ്രവർത്തകരെയും ചാനൽ ലേഖകരെയും ക്ഷണിക്കുകയായിരുന്നുവ​ത്രെ. എന്നാൽ, പൊലീസി​​െൻറ ചെയ്​തി നിരീക്ഷിക്കാൻ മാധ്യമങ്ങളെ വിളിച്ചുവരുത്തിയില്ലെന്ന്​ എസ്​.പി അജയ്​ സാഹ്​നി വ്യക്തമാക്കിയിട്ടുണ്ട്​.

ഏതായാലും മാധ്യമങ്ങൾ ആ ദൃശ്യം പകർത്തി എന്നത്​ വാസ്​തവമാണ്​. ഇതുസംബന്ധിച്ച വിവാദം ഏതുദിശയിൽ നടന്നാലും പൊലീസി​​െൻറ നടപടി ഉയർത്തുന്ന മറ്റു അടിസ്​ഥാനവിഷയങ്ങൾ ശ്രദ്ധയർഹിക്കുന്നു. അതാക​െട്ട മാധ്യമങ്ങളെ വിളിച്ചുവരുത്തിയെന്ന ആരോപണത്തെക്കാൾ ഗുരുതരവുമാണ്​. കൊല്ലപ്പെട്ടവർ കുറ്റവാളികളാണെന്നു വന്നാൽതന്നെ അവരെ നീതിന്യായ പ്രക്രിയക്ക്​ വിധേയമാക്കുകയാണ്​ പൊലീസി​​െൻറ ചുമതല. യു.പി പൊലീസ്​ നിയമം കൈയിലെടുക്കുന്നതി​​െൻറയും വ്യാജ ഏറ്റുമുട്ടൽ സംഘടിപ്പിച്ചതി​​െൻറയും ഒ​േട്ടറെ സംഭവങ്ങൾ കോടതി നിരീക്ഷണങ്ങളിൽവരെ പരാമർശിക്കപ്പെട്ടിട്ടുണ്ട്​. അലീഗഢിൽ പൊലീസ്​ കൊന്ന യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നുവെന്നും പൊലീസ്​ നിർത്താൻ ആവശ്യപ്പെട്ടിട്ടും ഒാടിച്ചുപോയെന്നും അഞ്ചുകിലോമീറ്ററോളം അവരെ പിന്തുടർന്ന പൊലീസിനുനേരെ വെടിവെച്ചെന്നും ഒടുവിൽ അവർ ഒരു കെട്ടിടത്തിൽ ഒളിച്ചപ്പോൾ വെടിവെക്കുകയായിരുന്നുവെന്നുമാണ്​ പൊലീസ്​ പറയുന്നത്​. അതേസമയം, കൊല്ലപ്പെട്ടവരുടെ വീട്ടുകാർ പറയുന്നത്​, രണ്ടുപേരെയും ഞായറാഴ്​ച തന്നെ​ ഭൈൻസ്​പാദയിലെ വീട്ടിൽനിന്ന്​ ​െപാലീസ്​ പിടിച്ചുകൊണ്ടുപോയിരുന്നു എന്നാണ്​. മറ്റൊരു വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണ്​ ഇതും എന്ന ആരോപണം ശരിവെക്കുന്നതാണ്​ ഇൗ വാദം.

ഇന്ത്യയിൽ ഏറ്റുമുട്ടൽ കൊലകളുടെ ആസ്​ഥാനമാണ്​ യു.പി ഇന്ന്. യോഗി ആദിത്യനാഥ്​ അധികാരത്തിൽവന്നശേഷം ആയിരത്തിലേറെ ‘ഏറ്റുമുട്ടലു’കളാണ്​ നടന്നത്​; 67 ​പേർ കൊല്ലപ്പെട്ടു. ഒന്നരവർഷംകൊണ്ട്​ ഇത്ര ‘മികച്ച പ്രകടനം’ നടത്തണമെങ്കിൽ നയപരമായ തീരുമാനം അതിനുപിന്നിലുണ്ടാകണം. മനുഷ്യാവകാശ സംഘടനകളും കോടതികളുംവരെ വ്യാജ ഏറ്റുമുട്ടലുകളുടെ പേരിൽ യു.പി സർക്കാറിനെ വിമർശിച്ചിട്ടുണ്ട്​. ഉത്തർപ്രദേശിൽ അധികൃതർ നിയമം കൈയിലെടുത്ത്​ ‘നീതി’ നടപ്പാക്കുകയാണെന്ന്​ സൂചിപ്പിക്കുന്നതാണ്​ മുഖ്യമന്ത്രി യോഗി അലീഗഢ്​ സംഭവത്തിൽ നടത്തിയ പ്രതികരണവും. ‘‘കുറ്റവാളികൾ സാധാരണക്കാരുടെ ജീവന്​ അപകടമാകുന്ന അവസ്​ഥ അനുവദിക്കാനാവില്ല’’ എന്നത്രെ അദ്ദേഹം ന്യായീകരിച്ചത്​. കൊല്ലപ്പെട്ടവർ കുറ്റവാളികളാണെന്നും അവരെ ശിക്ഷിക്കേണ്ടത്​ പൊലീസാണെന്നും അത്​ ഇങ്ങനെയുമാകും എന്നാണല്ലോ അതിനർഥം. ജുഡീഷ്യറിയും നിയമവുമൊന്നും പ്രശ്​നമല്ലെങ്കിലേ ഇൗ ന്യായീകരണം ശരിയാവുകയുള്ളൂ. പൊലീസ്​രാജിന്​ നിയമപരിരക്ഷ നൽകുന്നതാണ്​ യോഗി സർക്കാർ പാസാക്കിയ സംഘടിത കുറ്റകൃത്യ നിയ​ന്ത്രണ നിയമം (2017). ഇന്ന്​ യു.പിയിൽ, പൊലീസ്​ പ്രോസിക്യൂട്ടറും ജഡ്​ജിയും ആരാച്ചാരുമെല്ലാമായിരിക്കുന്നു. ത​​െൻറ ഭരണത്തിൽ സ്​കോർ ‘1200 ഏറ്റുമുട്ടലിൽ 40 കൊലകൾ’ ആയത്​ തെല്ല്​ അഭിമാനത്തോടെയാണ്​ മുഖ്യമന്ത്രി ഇക്കൊല്ലമാദ്യം യു.പി നിയമസഭയിൽ അറിയിച്ചത്​. ഏറ്റവും കൊടിയ കുറ്റവാളിപോലും മനുഷ്യാവകാശങ്ങൾക്കും നിയമാനുസൃത നടപടിക്കും അർഹനാണെന്ന അടിസ്​ഥാന തത്ത്വം ഉത്തർപ്രദേശിലെ അവസ്​ഥ സൂചിപ്പിച്ച്​ ദേശീയ മനുഷ്യാവകാശ കമീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. യു.പി സർക്കാറി​​െൻറ അവകാശവാദങ്ങളെ സുപ്രീംകോടതിയടക്കം ചോദ്യംചെയ്​തിട്ടുമുണ്ട്​.

വ്യാജ ഏറ്റുമുട്ടൽ കൊലകൾ ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിൽ നടക്കുന്നുണ്ടെന്നത്​ ലജ്ജാകരമാണ്​. ഇതി​​െൻറപേരിൽ നാം അന്താരാഷ്​ട്ര രംഗത്ത്​ വല്ലാതെ നാണംകെടുന്നുമുണ്ട്​. ഏറ്റുമുട്ടൽ കൊലകളടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി യു.എൻ മനുഷ്യാവകാശ കമീഷണർ ഇന്ത്യയെ തുറന്നുവിമർശിച്ചത്​ കഴിഞ്ഞ ജൂണിലാണ്​. വിവിധ രാജ്യങ്ങളിലെ നിയമവാഴ്​ച അളക്കുന്ന ‘വേൾഡ്​ ജസ്​റ്റിസ്​ പ്രോജക്​ട്​ ഇൻഡെക്​സ്​’ പ്രകാരം 2017-18 കാലത്ത്​ 113 രാജ്യങ്ങളുടെ കൂട്ടത്തിൽ നമ്മുടെ സ്​ഥാനം 62 ആ​ണത്രെ. ഇന്ത്യ ഇത്ര താഴെയാകാൻ വലിയൊരുകാരണം വ്യാജ ഏറ്റുമുട്ടൽ കൊലകളാണ്​. കോടതികളുടെയും മനുഷ്യാവകാശ പ്രസ്​ഥാനങ്ങളുടെയും നിയമജ്ഞരുടെയും മാത്രമല്ല പൊതുസമൂഹത്തി​​െൻറയും അടിയന്തര ശ്രദ്ധപതിയേണ്ട രംഗമാണിത്​. ആൾക്കൂട്ടക്കൊലകളുടെ ഒൗദ്യോഗിക പതിപ്പുതന്നെയാണല്ലോ വ്യാജ ഏറ്റുമുട്ടൽ കൊലകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlefake encountermalayalam newsPolice Murder
News Summary - Murder - Article
Next Story