Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

അ​ന്ധ​വി​ശ്വാ​സ​ത്തി​െ​ൻ​റ ബ​ലി​പീ​ഠ​ത്തി​ൽ

text_fields
bookmark_border
അ​ന്ധ​വി​ശ്വാ​സ​ത്തി​െ​ൻ​റ ബ​ലി​പീ​ഠ​ത്തി​ൽ
cancel

ഇ​ടു​ക്കി ജി​ല്ല​യി​ലെ മു​ണ്ട​ൻ​മു​ടിയി​ൽ കൃ​ഷ്​​ണ​ൻ, ഭാ​ര്യ സു​ശീ​ല, മ​ക്ക​ളാ​യ ആ​ർ​ഷ, അ​ർ​ജു​ൻ എ​ന്നി​വ​ര​ട​ങ്ങി​യ നാ​ലം​ഗ കു​ടും​ബം അ​തി​ക്രൂ​ര​മാ​യി കൊ​ല​െ​ച​യ്യ​പ്പെ​ട്ട്​ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടി​ന​ടു​ത്ത്​ കു​ഴി​ച്ചി​ട്ട ഘോ​ര​സം​ഭ​വ​മാ​ണി​പ്പോ​ൾ കേ​ര​ള​ത്തി​ലെ ചൂടേ​റി​യ വി​ഷ​യം. ജൂ​ലൈ 29ന്​ ​അ​ർ​ധ​രാ​ത്രി ന​ട​ന്ന കൂ​ട്ട​ക്കൊ​ല​യെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച്​ വെ​റും നാ​ലു ദി​വ​സ​ത്തി​ന​കം തു​മ്പു​ണ്ടാ​ക്കി​യ 40 അം​ഗ പൊ​ലീ​സ്​ സം​ഘ​ത്തി​ന്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ റി​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ്​. കേ​സി​ലെ മു​ഖ്യപ്ര​തി​ക​ളെ ഇതിനകം പി​ടി​കൂ​ടു​ക​യും അവരിൽ​നി​ന്ന്​ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന്​ ല​ഭി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. അ​തു​പ്ര​കാ​രം, മ​ന്ത്ര​വാ​ദി​ കൃ​ഷ്​ണ​​​െൻറ ശിഷ്യൻതന്നെയായ​ അനീഷാണ്​ സംഭവത്തി​​​​െൻറ സൂത്രധാരൻ.

കൃ​ഷ്​ണ​ന്​ മന്ത്ര​വാ​ദ​പ​ര​മാ​യ പൂ​ജ​യി​ലൂ​ടെ ക​ണ​ക്കി​ല്ലാ​ത്ത പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​തൊ​ക്കെ ത​ട്ടി​യെ​ടു​ക്കാ​നും അ​തി​ലു​പ​രി ശി​ഷ്യ​െ​ൻ​റ മ​ന്ത്ര​വാ​ദം ഫ​ലി​ക്കാ​തെവ​ന്ന​പ്പോ​ൾ ഗു​രു​വി​െ​ൻ​റ ക​ഥ​ക​ഴി​ച്ച്​ അ​യാ​ളോ​ടൊ​പ്പ​മു​ള്ള 300 മൂ​ർ​ത്തി​ക​ളു​ടെ ശ​ക്തി ത​ന്നി​ലേ​ക്ക്​ ആ​വാ​ഹി​ക്കാ​മെ​ന്ന മ​റ്റൊ​രു മ​ന്ത്ര​വാ​ദി​യു​ടെ ഉ​പ​ദേ​ശം അ​പ്പ​ടി വി​ശ്വ​സി​ച്ച​തു​മാ​ണ്​ കൊ​ടും​ക്രൂ​ര കൃ​ത്യ​ത്തി​ന്​ അ​നീ​ഷി​നെ പ്രേ​രി​പ്പി​ച്ച​ത​ത്രെ. പി​ടി​ച്ചെ​ടു​ത്ത സ്വ​ത്തി​ൽ പ​ങ്ക്​ വാ​ഗ്​​ദാ​നംചെ​യ്​​ത്​ കൂ​ടെ​ക്കൂ​ട്ടി​യ മ​റ്റൊ​രു ക്രി​മി​ന​ലാ​യ ലി​ബീഷ്​​ പൊ​ലീ​സി​ന്​ ന​ൽ​കി​യ മൊ​ഴി​യാ​ണ്​ സം​ഭ​വ​ത്തി​െ​ൻ​റ ചു​രു​ള​ഴി​ച്ചി​രി​ക്കു​ന്ന​ത്. ക​മ്പി​വ​ടി​കൊ​ണ്ട്​ ത​ല​ക്ക​ടി​ച്ചും മൃ​ഗീ​യ​മാ​യി ആ​​ക്ര​മി​ച്ചും കൃ​ഷ്​​ണ​നെ​യും മ​ക​ൻ അ​ർ​ജു​നെ​യും മ​രി​ക്കാ​തെ​ത​ന്നെ ക​ുഴി​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നെ​ന്നും പി​ടി​യി​ലായ പ്ര​തി പൊ​ലീ​സി​നോ​ട്​ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. 

ക്രൂ​ര​ത​യു​ടെ അ​ള​വി​ലും ഇ​ര​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ്യ​ത്യ​സ്​​ത​തയോ​ടെ മ​ന്ത്ര​വാ​ദം പോ​ലു​ള്ള കൊ​ടി​യ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളു​ടെ പേ​രി​ൽ രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ​യോ ഒ​രു​വേ​ള നൂറാ​മ​ത്തെ​യോ സം​ഭ​വ​മ​ല്ല മു​ണ്ട​ൻ​മു​ടി​യി​ലേ​ത്. ലോ​ക​ത്തേ​റ്റ​വും അ​ന്ധ​വി​ശ്വാ​സജ​ടി​ല​വും ദു​രാ​ചാ​ര ബ​ന്ധി​ത​വു​മാ​യ സ​മൂ​ഹ​മാ​ണ്​ ഇ​ന്ത്യ​യി​ലേ​ത്​ എ​ന്ന്​ ല​ജ്ജ​യോ​ടെ​യാ​ണെ​ങ്കി​ലും നാം ​സ​മ്മ​തി​ച്ചേ മ​തി​യാ​വൂ. സ​ഹ​സ്രാ​ബ്​​ദ​ങ്ങ​ളാ​യി ബു​ദ്ധി​ശൂ​ന്യ​വും യു​ക്തി​ര​ഹി​ത​വു​മാ​യ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ ത​ല​യി​ലേ​റ്റി ജീ​വി​ക്കു​ന്ന​വ​രാ​ണ്​ ജാ​തി-മ​ത​ ഭേ​ദ​​മന്യേ ഇ​ന്ത്യ​ക്കാ​ർ. മ​​​ന്ത്ര​വാ​ദം, ആ​ഭി​ചാ​രം, മാ​ര​ണം, ജ്യോ​ത്സ്യം, ഭൂ​ത​പ്രേ​ത പി​ശാ​ചു സേ​വ, കു​ട്ടി​ച്ചാ​ത്ത​ൻ സേ​വ, വ​ലം​പി​രി​ശം​ഖ്, ഹ​നു​മാ​െ​ൻ​റ മോ​തി​രം, അ​റ​ബി മാ​ന്ത്രി​ക ഏ​ല​സ്സ്​ തു​ട​ങ്ങി​യ അ​സം​ഖ്യം മൂ​ഢ​വി​ശ്വാ​സാ​ചാ​ര​ങ്ങ​ളി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രെ മാ​ത്ര​മ​ല്ല, ബു​ദ്ധി​ജീ​വി​ക​ളും അ​ഭ്യ​സ്​​ത​വി​ദ്യ​രു​മാ​യ ആ​ളു​ക​ളെ​പ്പോ​ലും വ​ഴി​തെ​റ്റി​ക്കാ​നും ഭ​യ​പ്പെ​ടു​ത്താ​നും പ​രി​ഹാ​രക​ർ​മ​ങ്ങ​ളു​ടെ പേ​രി​ൽ സാ​മ്പ​ത്തി​ക​മാ​യും ലൈം​ഗി​ക​മാ​യും ചൂ​ഷ​ണം ചെ​യ്യാ​നും ആ​ൾ​ദൈ​വ​ങ്ങ​ൾ​ക്കും സി​ദ്ധ​ന്മാ​ർ​ക്കും പൂ​ജാ​രി​മാ​ർ​ക്കും പു​രോ​ഹി​ത​ന്മാ​ർ​ക്കും നി​ർ​ബാ​ധം സാ​ധി​ക്കു​ന്നു​ണ്ട്.

അ​നു​സ്യൂ​തം തു​ട​രു​ന്ന ഇൗ ​ചൂ​ഷ​ണ​ത്തി​ൽ​നി​ന്ന്​ അ​വ​രെ വി​ല​ക്കാ​ൻ നാ​ട്ടി​ൽ നി​യ​മ​ങ്ങ​ളി​ല്ല. അ​ന്ധ​വി​ശ്വാ​സ​ത്തി​െ​ൻ​റ ബ​ലി​യാ​ടു​ക​ളെ ര​ക്ഷി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല. മ​റി​ച്ച്​, പ​ണ​ത്തി​നും പ്ര​ചാ​ര​ണ​ത്തി​നുംവേ​ണ്ടി വ്യാ​ജ ദൈ​വ​ങ്ങ​ളെ​യും സി​ദ്ധ​ന്മാ​രെ​യും പാ​ടി​പ്പു​ക​ഴ്​​ത്തുന്ന പരസ്യങ്ങളിലൂടെ അ​ത്ത​ര​ക്കാ​ർ​ക്ക്​ ഇ​ര​ക​ളെ എ​ത്തി​ച്ചു​െ​കാ​ടു​ക്കാ​ൻ മ​ത്സ​രി​ക്കു​ക​യാ​ണ്​ മാ​ധ്യ​മ​ങ്ങ​ൾ. സ​ന്യാ​സി നി​ധി​യു​ണ്ടെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​െ​ൻ​റ പേ​രി​ൽ അ​യാ​ൾ പ​റ​ഞ്ഞ സ്​​ഥാ​ന​ത്ത്​ ഖ​ന​നം ന​ട​ത്താ​ൻ കോ​ടി​ക​ൾ ചെ​ല​വി​ട്ട ​ ചി​ല സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ വ​െരയുണ്ട്​.  മ​നു​ഷ്യ​ച​രി​ത്ര​ത്തി​ൽ ഇ​ന്നു​വ​രെ ആ​രും കാ​ണു​ക​യോ കേ​ൾ​ക്കു​ക​യോ അ​നു​ഭ​വി​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ലാ​ത്ത സാ​ങ്ക​ൽ​പി​ക ശ​ക്തി​ക​​െളയാ​ണ്​ തീ​ർ​ത്തും യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​യി ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ ‘അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്​’. എ​ന്നി​ട്ട​വ​യെ പൂ​ജി​ക്കു​ക​യും പ്ര​സാ​ദി​പ്പി​ക്കു​ക​യും അ​വ​ക്കാ​യി മ​ന്ദി​ര​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്യു​ന്ന​തി​രി​ക്ക​െ​ട്ട, വ​ല്ല സാ​മൂ​ഹി​കവി​രു​ദ്ധ​രും അ​വ​യു​​െടനേ​രെ അ​നാ​ദ​രവാ​യി പെ​രു​മാ​റി​യാ​ൽ വ​ൻ ക​ലാ​പ​ങ്ങ​ൾവ​രെ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

അ​ന്തി​മ​വി​ശ​ക​ല​ന​ത്തി​ൽ പ​ണ​ത്തി​നും സ്വ​ത്തി​നും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും വേ​ണ്ടി​യാ​ണ്​ ഏ​ത്​ വി​ശു​ദ്ധ സി​ദ്ധ​നും ഇ​മ്മാ​തി​രി ഹീ​നകൃ​ത്യ​ങ്ങ​ൾ​ക്ക്​ മു​തി​രു​ന്ന​തെ​ന്ന്​ അ​നേ​ക​മ​നേ​കം സം​ഭ​വ​ങ്ങ​ളി​ലൂ​ടെ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​റോ ജ​ന​ങ്ങ​ളോ പാ​ഠം പ​ഠി​ക്കു​ന്നി​ല്ല. ക​മ്പ​നി​യുടമക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ബി​സി​ന​സു​കാ​രു​ടെ​യും വീ​ടു​ക​ളി​ലും ഒാ​ഫി​സു​ക​ളി​ലും നി​ര​ന്ത​രം റെ​യ്​​ഡ്​ ന​ട​ത്തു​ന്ന ആ​ദാ​യ നി​കു​തി അ​ധി​കൃ​ത​ർ സി​ദ്ധ​ന്മാ​രു​ടെ​യോ മ​ന്ത്ര​വാ​ദി​ക​ളു​ടെ​യോ അ​ന്ധ​വി​ശ്വാ​സ​ മൊ​ത്തവി​ത​ര​ണ​ക്കാ​രു​ടെ​യോ ആ​സ്​​ഥാ​ന​ങ്ങ​ളു​ടെ അ​രി​കി​ലൂ​ടെ പോ​ലും പോ​കാ​റി​ല്ല. അ​വ​രോ​ട്​ ക​ണ​ക്കു ചോ​ദി​ക്കാ​റു​മി​ല്ല. സ​മീ​പ​കാ​ല​ത്താ​യി ഇ​ത്ത​രം ചൂഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ സാ​മൂ​ഹികപ്ര​വ​ർ​ത്ത​ക​രെ കൊ​ന്നു​ത​ള്ളാ​ൻ മാ​ത്രം സ്​​ഥി​തി വ​ഷ​ളാ​യി​രി​ക്കു​ന്നു. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ദാഭോ​ൽ​​ക​റും ക​ർ​ണാ​ട​ക​യി​ലെ കൽ​ബു​ർ​ഗി​യും അ​ന്ധ​വി​ശ്വാ​സ​ിക​ളാ​ൽ നി​ഷ്​​ക​ര​ുണം കൊ​ല​ചെ​യ്യ​പ്പെ​ട്ട​വ​രാ​ണ്. പ​ക്ഷേ, കേ​സ​ന്വേ​ഷ​ണം എ​ങ്ങ​ു​മെ​ത്തി​യി​ല്ല.

കു​റ്റ​വാ​ളി​ക​ൾ നീ​തി​പീ​ഠ​ത്തി​െ​ൻ​റ മു​ന്നി​ൽ ഹാ​ജ​രാ​ക്ക​പ്പെ​ട്ടി​ട്ടു​മി​ല്ല. മ​ഹാ​രാ​ഷ്​​ട്ര​യി​ലും ക​ർ​ണാ​ട​ക​യി​ലും ഇ​ത്ത​രം വി​ശ്വാ​സാ​ചാ​ര​ങ്ങളെ വി​ല​ക്കു​ന്ന നി​യ​മ​ങ്ങ​ൾ നി​ല​വി​ൽവ​ന്നെ​ങ്കി​ലും ത​ദ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ളെന്തെങ്കി​ലും സ​ർ​ക്കാ​റു​ക​ൾ സ്വീ​ക​രി​ച്ച​താ​യി വി​വ​ര​മി​ല്ല. കേ​ര​ള​ത്തി​ൽ സ​മാ​ന​മാ​യ നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം കേ​വ​ലം വ​ന​രോ​ദ​ന​മാ​യി ക​ലാ​ശി​ച്ചി​രി​ക്കു​ന്നു. ഇ​മ്മാ​തി​രി വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം ധീ​ര​മാ​യ കാ​ൽ​വെ​പ്പു​ക​ൾ ന​ട​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​ അ​സ്​​ഥാ​ന​ത്താ​ക്കു​ക​യാ​ണ്​ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർപോ​ലും. വാ​ളെ​ടു​ത്ത​വ​ൻ വാ​ളാ​ൽ എ​ന്ന്​ പ​റ​യാറുള്ളപോ​ലെ മ​ന്ത്ര​വാ​ദംകൊ​ണ്ട്​ ജീവിക്കാനിറ​ങ്ങി​യ​വ​ൻ മ​ന്ത്ര​വാ​ദ​ിയാൽ കൊ​ല്ല​പ്പെ​ട്ട​താ​ണ്​ കൃ​ഷ്​​ണ​ൻ കു​ടും​ബ​ത്തി​െ​ൻ​റ ദു​ര്യോ​ഗ​ം. പ​രി​ഷ്​​കാ​ര​ത്തി​െ​ൻ​റയും പു​രോ​ഗ​മ​ന​ത്തി​െ​ൻ​റ​യും പ്ര​ബു​ദ്ധ​ത​യു​ടെ​യും ഉത്തും​ഗ​ത്തി​ലെ​ത്തി എ​ന്ന്​ മേ​നിന​ടി​ക്കു​ന്ന കേ​ര​ള​ത്തി​ൽ ഇ​ത​വ​സാ​ന​​െത്ത ദു​ര​ന്ത​മാ​യി​രി​ക്കാൻ സ​ർ​ക്കാ​റും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും മ​നു​ഷ്യസ്​​നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​ക​ളും മ​ന​സ്സി​രുത്തു​മോ എ​ന്നാ​ണ​റി​യേ​ണ്ട​ത്.

Show Full Article
TAGS:Mundanmudi Murder case malayalam Editorial 
Next Story