Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightചന്ദ്രനുണ്ടൊരു രണ്ടാം...

ചന്ദ്രനുണ്ടൊരു രണ്ടാം പകുതി

text_fields
bookmark_border
editorial
cancel
ചന്ദ്ര​​െൻറ മറുവശത്ത്​ പേടകമിറക്കിക്കൊണ്ട്​ ചൈന വലിയൊരു കുതിച്ചുചാട്ടമാണ്​ ബഹിരാകാശരംഗത്ത്​ നടത്തിയിരി ക്കുന്നത്​. സോവിയറ്റ്​ യൂനിയ​​െൻറ ലൂനാ-2 ഉപഗ്രഹം ചന്ദ്രനിലിറങ്ങി 60 വർഷവും യു.എസി​​െൻറ അപ്പോളോ-11 അവിടെ മനുഷ്യ രെ ഇറക്കി 50 വർഷവും കഴിയേണ്ടിവന്നു, ചന്ദ്ര​​െൻറ മറുപുറത്ത്​ ആളില്ലാ വാഹനമെങ്കിലും ഇറക്കാൻ എന്നത്​ ദൗത്യത്തി​​ െൻറ സങ്കീർണതകൂടി തെളിയിക്കുന്നുണ്ട്. ഇതിനിടെ ആളെക്കയറ്റിയ വാഹനങ്ങൾ ആറുതവണ ചന്ദ്രനിലെത്തി; ഗ്രഹങ്ങളിലേക്കും അതിനപ്പുറത്തേക്കും പര്യവേക്ഷണ വാഹനങ്ങൾ പോയി. ചന്ദ്രനിലേക്ക്​ വാഹനമയച്ച അൽപം രാജ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടു എന്നതിനപ്പുറം ചൈനയുടെ നേട്ടമാകുന്നത്​ ഭൂമിയെ ഒരിക്കലും അഭിമുഖീകരിക്കാത്ത ചാന്ദ്രഭാഗത്ത്​ ചരിത്രത്തിലാദ്യമായി പേടകമിറക്കി എന്നതുതന്നെയാണ്​. അവിടെ ഇറങ്ങിയശേഷം ചാങെ-4 എന്ന പേടകം ചന്ദ്ര​​െൻറ ‘ഇരുണ്ട’ ഭാഗത്തി​​െൻറ ഏതാനും ചിത്രങ്ങൾ അയക്കുകയും ചെയ്​തു.

ഭൂമിയുടെ ഏറ്റവുമടുത്ത ആകാശവസ്​തുവാണ്​ ചന്ദ്രൻ; ഭൂമിയുടെ ഉപഗ്രഹവും. എന്നിട്ടും, അതിനെപ്പറ്റി ഏറെയൊന്നും മനസ്സിലാക്കാൻ നമുക്ക്​ കഴിഞ്ഞിട്ടില്ലെന്നിരിക്കെ, നിർണായകമായ ഒരു വഴിത്തിരിവാകാം ഇൗ ചൈനീസ്​ ദൗത്യം. ശാസ്​ത്രജ്​ഞരുടെ അഭിപ്രായത്തിൽ, ചന്ദ്രൻ ഒരൊറ്റ വസ്​തുവാണെങ്കിൽപ്പോലും അത്​ രണ്ടായി ‘മുറിഞ്ഞ’ അവസ്​ഥയിലാണ്​; നേർവശവും മറുവശവും അത്രയേറെ വ്യത്യാസപ്പെട്ടിരിക്കുന്നുവത്രെ. നേർവശത്ത്​ 25 ശതമാനം ബാസോൾട്ട്​ അടങ്ങിയിരിക്കു​േമ്പാൾ മറുവശത്ത്​ അത്​ രണ്ടു ശതമാനം മാത്രമാണ്​. നേർഭാഗം ഏറക്കുറെ ‘മൃദുല’മാണെങ്കിൽ, മറുഭാഗം കുഴികൾ നിറഞ്ഞതും പരുക്കനുമാണ്​. നേർവശത്ത്​ കറുത്ത പാടുകളാണ്​ ദൃശ്യമെങ്കിൽ മറുവശത്ത്​ വൃത്താകൃതിയിലുള്ള കുഴികളാണ്​ കാണുക; ഉൽക്കകൾ വീണുണ്ടായതെന്നാണ്​ അനുമാനം. ഇത്തരത്തിലുള്ള ഒട്ടനവധി വ്യത്യാസങ്ങൾ പഠനവിധേയമാക്കുന്നത്​ പ്രയോജനം ചെയ്യും; ചാന്ദ്രപഠനത്തിൽ ഇതൊരു പുതിയ അധ്യായം കുറിച്ചേക്കാം. പഠനത്തിനുപുറമെ, ഭൂമിയിലേക്ക്​ ആവശ്യമായ അപൂർവ ധാതുക്കളും പ്രകൃതിവിഭവങ്ങളും കണ്ടെത്താനും വികസിപ്പിക്കാനും സാധിച്ചേക്കും. ചൈനയുടെ ചാ​െങ-4 പേടകം ഉരുളക്കിഴങ്ങും പട്ടുനൂൽപ്പുഴ മുട്ടയും അങ്ങോട്ട്​ കൊണ്ടുപോയിട്ടുണ്ടെന്നാണ്​ അവരുടെ വാർത്ത ഏജൻസി അറിയിച്ചത്​. ഇവ അവിടെ വളർത്താനായാൽ ഒാക്​സിജനും കാർബൺഡയോക്​സൈഡും ഉൽപാദിപ്പിക്കപ്പെടുമെന്നും ജീവനു പറ്റിയ ആവാസവ്യവസ്​ഥ രൂപംകൊള്ളുമെന്നും കണക്കുകൂട്ടുന്നുണ്ടത്രെ. ഭൂമിയുടെയും പ്രപഞ്ചത്തി​​െൻറയും ഘടനയെക്കുറിച്ചും ഉൽപത്തിയെക്കുറിച്ചുമൊക്കെയുള്ള അന്വേഷണങ്ങൾക്ക്​ ഇതിൽ തുടർച്ചയുണ്ടാകാനും സാധ്യതയുണ്ട്​.

ഇൗ ചാന്ദ്രദൗത്യം ശ്രദ്ധേയമാകുന്നത്​ ചൈന അതിനു വേണ്ടി നിശ്ശബ്​ദം നടത്തിയ മുന്നൊരുക്കങ്ങൾ കൂടി അറിയു​േമ്പാഴാണ്​. ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായി ഗണിക്കപ്പെടാൻ ദൗത്യം സഹായകമാകുമെന്നു മാത്രമല്ല, ബഹിരാകാശത്ത്​ വർധിച്ചുവരുന്ന മനുഷ്യസാന്നിധ്യത്തിൽ വലിയ പങ്കുപറ്റാനും ഇത്​ ഉതകും എന്നതിനാലാവണം, ഒരു വർഷത്തിലേറെയായി തീവ്രമായ ശ്രമങ്ങൾ നടത്തിവരുകയായിരുന്നു ആ രാജ്യം. ഉദാഹരണത്തിന്​, ചന്ദ്ര​​െൻറ മറുഭാഗത്തെത്തുന്നതിനുള്ള ഒരു വലിയ തടസ്സം അവിടെനിന്നോ അവിടേക്കോ നേരിട്ട്​ റേഡിയോ സന്ദേശങ്ങൾ അയക്കാനാവില്ല എന്നതായിരുന്നു; നേർവശവുമായി അതിനുള്ള മറ്റൊരു വ്യത്യാസമാണിത്​. മറുവശം വളരെ ‘നിശ്ശബ്​ദ’വും ‘ശാന്ത’വുമാണെന്നതിനാൽ അവിടെ സ്​ഥാപിക്കുന്ന റേഡിയോ ടെലിസ്​കോപ്പിന്​ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാവുമെങ്കിലും സന്ദേശങ്ങൾ ഭൂമിയിലെത്തിക്കാൻ മറ്റൊരു സംവിധാനംകൂടി ആവശ്യമായിരുന്നു. കഴിഞ്ഞ മേയിൽ ചൈന നിർമാണം പൂർത്തിയാക്കിയ വാർത്തവിനിമയ റിലേ ഉപഗ്രഹം, ഇൗ തടസ്സം മറികടക്കാനു​േദ്ദശിച്ചാണുണ്ടാക്കിയത്​. ‘മറു ചന്ദ്രനി’ൽ ഇറങ്ങാൻ അതില്ലാതെ കഴിയുമായിരുന്നില്ല. ഇപ്പോൾ ചാങെ-4ൽ അങ്ങോ​െട്ടത്തിച്ച ലോകത്തി​െല ഏറ്റവും വലിയ റേഡിയോ ടെലിസ്​കോപ്​ 2016ൽ നിർമിച്ചുകഴിഞ്ഞിരുന്നു. ബെയ്​ജിങ്ങിൽ പണിത ‘സ്​പേസ്​ സിറ്റി’യും മറ്റൊരു മുന്നൊരുക്കമാണ്​. അന്യഗ്രഹ ജീവികളെക്കുറിച്ചും മറ്റും പഠിക്കാനും പുതിയൊരു ബഹിരാകാശ നിലയം സ്​ഥാപിക്കാനും ചന്ദ്രനിൽ താവളമുണ്ടാക്കാനും പറ്റുമെങ്കിൽ ചൊവ്വയിലേക്ക്​ വാഹനമയക്കാനും ചൈനക്ക്​ പദ്ധതിയുണ്ടത്രെ.

ബഹിരാകാശത്ത്​ ഒരു കിടമത്സരമാണ്​ നടക്കാൻപോകുന്നതെന്ന ആശങ്ക ചിലർ ഉയർത്തുന്നു. യു.എസിലെ ട്രംപ്​ ഭരണകൂടം ഒരു ‘ബഹിരാകാശ സേന’യെക്കുറിച്ച്​ ചിന്തിക്കുന്നതായി പരസ്യപ്രഖ്യാപനം നടത്തിയിട്ടുണ്ടല്ലോ. അന്തിമമായി, ഇത്തരം അന്വേഷണങ്ങളെ നയിക്കേണ്ടത്​ വിജ്​ഞാനതൃഷ്​ണയും പ്രയോജനക്ഷമതയുമാകണം; സ്വാർഥ താൽപര്യങ്ങളോ അധിനിവേശത്വരയോ ആകരുത്​. ശാസ്​ത്രത്തെ ഏതുതരത്തിൽ ഉപയോഗിക്കണമെന്ന തീരുമാനം നമ്മു​െടതു തന്നെയാണ്. അറിവിനെത്തന്നെ ഭരിക്കേണ്ടതാണ്​ വിവേകം. അതിന്​ നാം യാത്രചെയ്യേണ്ടത്​ നമ്മിലേക്കു കൂടിയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaeditorialmoonmalayalam news
News Summary - Moon's Far Side- editorial
Next Story