Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപണംതന്നെ ഭരിക്കും

പണംതന്നെ ഭരിക്കും

text_fields
bookmark_border
editorial
cancel

രാജ്യത്തെ പ്രധാന രാഷ്​ട്രീയ പാർട്ടികളുടെ ധനാഗമനവഴികളെക്കുറിച്ച്​ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്​ റിഫോം സ് (എ.ഡി.ആർ) കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ സത്യസന്ധത, വിശ്വാസ്യത, സുതാര്യത തുടങ്ങിയ മൂല്യങ്ങളോടുള്ള കക്ഷി കളുടെയും നേതാക്കളുടെയും അയിത്തം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്​. 2017-18 സാമ്പത്തികവർഷം ദേശീയ രാഷ്​ട്രീയകക് ഷികൾ 20,000 രൂപക്കുമേൽ കൈപ്പറ്റിയ സംഭാവനകളുടെ കണക്കുകൾ തെരഞ്ഞെടുപ്പ്​ കമീഷന്​ കൈമാറിയതിനെ അവലംബിച്ച റിപ്പോർട് ടാണ്​ ഇൗ സർക്കാറിതര സന്നദ്ധസംഘടന പുറത്തിറക്കിയത്​. ഇതനുസരിച്ച്​ കേ​ന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക്​ ലഭിച്ച സംഭാവന മറ്റെല്ലാ പാർട്ടികൾക്കും മൊത്തമായി ലഭിച്ചതി​​െൻറ 12 മടങ്ങാണ്​. 2977 സംഭാവനകളിൽ നിന്നായി ബി.ജെ.പിക്ക്​ 437.04 കോടി രൂപ ലഭിച്ചപ്പോൾ രണ്ടാം സ്​ഥാനത്തുള്ള കോൺഗ്രസിന്​ 777 സംഭാവനകളിൽനിന്ന്​ 26.65 കോടിയാണ്​ കിട്ടിയത്​. എൻ.സി.പി, സി.പി.എം, തൃണമൂൽ കോൺഗ്രസ്​, സി.പി.​െഎ എന്നീ കക്ഷികളാണ്​ രണ്ടും ഒന്നും കോടിയും അതിൽ താഴെയുമായി അടുത്ത സ്​ഥാനങ്ങളിൽ നിൽക്കുന്നത്​. ബി.ജെ.പി ഫണ്ടി​​െൻറ സിംഹഭാഗവും (154.30 കോടി രൂപ) നൽകിയത് പ്രൂഡൻറ്​ ഇലക്​ടോറൽ ട്രസ്​റ്റ്​ എന്ന സ്​ഥാപനമാണ്​​. ദോഷം പറയരുതല്ലോ, കോൺഗ്രസിനെയും അവർ​ പിണക്കിയില്ല. കൊടുത്തത്​ 10 കോടിയാണെങ്കിലും കോൺഗ്രസി​​െൻറയും മുഖ്യദാതാക്കളായത്​ അവർ തന്നെ. കേന്ദ്രത്തിൽ ഭരണം കൈയാളുന്ന കക്ഷിക്ക്​ കൂടുതൽ ഫണ്ടു ലഭിക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ, തൊട്ടടുത്ത കക്ഷികളുമായി വരുന്ന ഭീമമായ അന്തരം തെരഞ്ഞെടുപ്പ്​ പ്രചാരണത്തിലും തൽഫലമായി വോട്ടിങ്ങിലും പ്രതിഫലിക്കുമെന്നുറപ്പാണ്​. ​സ്വതന്ത്രവും നീതിനിഷ്​ഠവുമായ തെരഞ്ഞെടുപ്പ്​ എന്നൊക്കെ പറയുന്നത്​ വെറും തമാശയായേ കലാശിക്കുന്നുള്ളൂ എന്നുപറയുന്നു ഇൗ കണക്കുകൾ.

എന്നാൽ, അതിലപ്പുറമുള്ള അരുതായ്​മകൾ ചിലതുകൂടി റിപ്പോർട്ട്​ പുറത്തുവിട്ടിരിക്കുന്നു. മുകളിൽ പറഞ്ഞ കണക്കുകളൊക്കെ ഇത്ര കണിശമായി നൽകാൻ മാത്രം മര്യാദപുരുഷോത്തമന്മാരാണോ നമ്മുടെ രാഷ്​ട്രീയ പാർട്ടികൾ എന്ന സംശയത്തിന്​ നിഷേധരൂപത്തിലാണ്​ എ.ഡി.ആറി​​െൻറ വെളിപ്പെടുത്തലുകൾ. കണക്കു കൊടുത്ത ബി.ജെ.പി, കോൺഗ്രസ്​, സി.പി​.​െഎ, സി.പി.എം പാർട്ടികളുടെ 4.95 കോടിയുടെ 219 സംഭാവനകൾക്ക്​ ‘പാൻ’ കാർഡ്​ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ല. 119 സംഭാവനകളുടെ രേഖകളില്ലാത്ത ബി.ജെ.പി തന്നെയാണ്​ ഇവിടെയും മുന്നിൽ. സംഭാവനകൾക്ക്​ അപൂർണവും അവാസ്​തവവുമായ ‘പാൻ’ വിവരങ്ങൾ നൽകിയും ചെക്ക്​/ഡി.ഡി, ബാങ്ക്​ വിശദാംശങ്ങൾ പോലും നൽകാതെയുമുണ്ട്​. സ്​ഥാനാർഥിയുടെ സത്യവാങ്​മൂലംപോലെ തന്നെ രാഷ്​ട്രീയ പാർട്ടികൾ അവർക്കു ലഭിക്കുന്ന സംഭാവനകൾ സമർപ്പിക്കേണ്ട ​ഫോറം 24 എ രേഖയു​ം മുഴുവനായി പൂരിപ്പിച്ചു നൽകണമെന്ന്​ 2013 ​െസപ്​റ്റംബർ 13ന്​ സു​പ്രീംകോടതി ഉത്തരവിട്ടതാണ്​. എന്നാൽ, ഇ​തൊന്നും പാലിക്കാതെ തെരഞ്ഞെടുപ്പ്​ കമീഷന്​ കേവല ചട്ടപ്പടി റിപ്പോർട്ട്​ നൽകി തടിയൂരുകയാണ്​ പാർട്ടികൾ ചെയ്യുന്നത്. അതിനാൽ ഇപ്പോൾ വെളിപ്പെട്ട തുകയും കക്ഷികൾ ചെലവിടുന്നതും അതിനായി പിരിച്ചെടുക്കുന്നതും തമ്മിൽ ബന്ധമൊന്നുമുണ്ടാവില്ലെന്നു തന്നെ കരുതണം.

ഇൗ സാഹചര്യത്തിൽ വിവരാവകാശ നിയമത്തിനു കീഴിൽ പൊതുപര​ിശോധനക്കു ലഭ്യമാകത്തക്കവിധം ഫണ്ട്​ ദാതാക്കൾ അവരുടെ സംഭാവന വെളിപ്പെടുത്തണമെന്ന്​ എ.ഡി.ആർ ശിപാർശ ചെയ്യുന്നു. ദേശീയ, ​പ്രാദേശിക രാഷ്​ട്രീയ പാർട്ടികൾ സംഭാവനകളുടെ പൂർണവും വസ്​തുതാപരവുമായ പ്രസ്​താവനകൾ കമീഷന്​ സമർപ്പിക്കണമെന്നും പാർട്ടികൾ അവരുടെ ധനാഗമന വിനിയോഗവിവരങ്ങൾ വിവരാവകാശ നിയമത്തി​​െൻറ പരിധിയിൽ കൊണ്ടുവരണമെന്നും ശിപാർശയിലുണ്ട്​. ഇതൊക്കെയാണ്​ തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെ തന്നെയും ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ എന്നു റ​ിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ നമ്മുടെ രാഷ്​ട്രീയക്കാർക്ക്​ എത്രമാത്രം ആത്മാർഥതയുണ്ട്​ എന്ന്​ അന്വേഷിച്ചാലും നി​രാശയാവും ഫലം. രാഷ്​ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ്​ ഫണ്ടിങ്ങിന്​ പരിധി ഏ​ർപ്പെടുത്താൻ കഴിഞ്ഞ വർഷം ആഗസ്​റ്റിൽ തെരഞ്ഞെടുപ്പ്​ കമീഷൻ നിർദേശം വെച്ചപ്പോൾ അതിനെ എതിർക്കാൻ മുന്നോട്ടുവന്നത്​ ‘വ്യത്യസ്​തമായൊരു പാർട്ടി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന ബി.ജെ.പി തന്നെ. പാർട്ടികൾ മുന്നോട്ടുവെക്കു​ന്ന നയ​പരിപാടികൾ ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രചാരണത്തിന്​ വൻതുക ചെലവുവരുമെന്നും അത്​ നിയന്ത്രിച്ചാൽ പിന്നെ ജനം ജാതിയും വ്യക്തിസ്വാധീനവുമൊക്കെ നോക്കിയാവും വോട്ടുചെയ്യുക എന്നുമാണ്​ പാർട്ടിയുടെ ന്യായം.

അതുകൊണ്ട്​ പിരിവിനു പരിധിയല്ല, സുതാര്യതയാണ്​ വേണ്ടത്​ എന്നു വാദിച്ചു ബി.ജെ.പി. എന്നാൽ, സുതാര്യതയുടെ കാര്യത്തി​ൽ ബി.ജെ.പിയുടെ കാപട്യം 2017 മാർച്ചിൽ പാർലമ​െൻറിൽ തിടുക്കപ്പെട്ട്​ പാസാക്കിയെടുത്ത ധനബിൽ പറയുന്നുണ്ട്​. രാജ്യത്തെ വൻകിട കോർപറേറ്റുകൾക്ക്​ മൊത്തലാഭത്തി​​െൻറ ഏഴര ശതമാനം മാത്രമേ രാഷ്​ട്രീയപാർട്ടികൾക്ക്​ ഫണ്ടിനത്തിൽ നൽകാനാവുമായിരുന്നുള്ളൂ. അത്​ ഏതൊക്കെ പാർട്ടിക്ക്​, എത്ര നൽകി എന്നു വെളിപ്പെടുത്തണമെന്നും വ്യവസ്​ഥയുണ്ടായിരുന്നു. എന്നാൽ, സംഭാവനയുടെ പരിധിയും വെളിപ്പെടുത്തൽ നിബന്ധനയും ​എടുത്തുകളഞ്ഞുകൊണ്ടുള്ള ഭേദഗതിയോടെയുള്ള ബിൽ ബി.ജെ.പി പാസാക്കിയെടുത്തു. തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിൽ മൂല്യങ്ങൾ എ​ന്തുമാത്രം അപ്രസക്തമായിത്തീരുന്നു എന്നതി​​െൻറ പ്രത്യക്ഷ ലക്ഷണങ്ങളാണിതൊക്കെയും. രാജ്യം നേരിടുന്ന അതിനിർണായകമായ ഇൗ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയോഗ്യതയോ രാഹുലി​​െൻറ യോഗ്യതയോ പ്രാദേശികകക്ഷികളുടെ കരുത്തോ മാറ്റുരക്കാനുള്ള സാധ്യതയല്ല, പണത്തി​​െൻറ ബലാബലം ഫലം പ്രഖ്യാപിക്കാനുള്ള വഴിയാണ്​ ​ഇതൊക്കെ തെളിയിച്ചുകാട്ടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsMoney Power
News Summary - Money is the Power - Article
Next Story